Advertisement

views

Kerala PSC GK | Current Affairs Question and Answers | August 2024

Kerala PSC GK | Current Affairs Question and Answers | August 2024

Preparing for the Kerala Public Service Commission (PSC) exams requires staying updated with the latest current affairs. This set of one-liner questions and answers for July 2024 covers significant global and national events, technological advancements, economic challenges, and notable political developments. Designed to enhance your general knowledge and keep you informed, these concise updates will help you excel in your exams by ensuring you are well-versed in the critical happenings of the month.


CURRENT AFFAIRS QUESTION AND ANSWERS | AUGUST 2024

Donwload these questions in PDF from the link below.




1. ദശാബ്ദങ്ങൾ പഴക്കമുള്ള നികുതി കുടിശ്ശിക തീർപ്പാക്കുന്നതിനായി ആംനെസ്റ്റി സ്‌കീം 2024 ആരംഭിച്ച കേരളത്തിലെ ഏത് വകുപ്പാണ് - സംസ്ഥാന ചരക്ക് സേവന നികുതി (SGST)

2. ഇന്ത്യയിൽ ആദ്യമായി വൈദ്യുതി ഉത്പാദനത്തിനായി കാറ്റാടി യന്ത്രം സ്ഥാപിച്ച ടൈഗർ റിസർവ് ഏതാണ് - പെരിയാർ ടൈഗർ റിസർവ്

3. 2024 ജൂലൈ 31 ന് ദേശീയ അപ്രന്റീസ്ഷിപ്പ് ആൻഡ് ട്രെയിനിംഗ് സ്‌കീം 2.0 പോർട്ടൽ ആരംഭിച്ച കേന്ദ്രമന്ത്രി - ധർമ്മേന്ദ്ര പ്രധാൻ

4. പുതിയ യു.പി.എസ്.സി ചെയർപേഴ്സൺ ആയി നിയമിതനായത് - പ്രീതി സുഡാൻ

5. 2024 ഓഗസ്റ്റ് 06 മുതൽ ആരംഭിക്കുന്ന ഇന്ത്യൻ വ്യോമസേനയുടെ ആദ്യത്തെ ബഹുരാഷ്ട്ര വ്യോമാഭ്യാസത്തിന്ടെ പേര് - Exercise Tarang Shakthi

6. കൺസൾട്ടേഷനും ഏകോപനത്തിനും വേണ്ടിയുള്ള വർക്കിംഗ് മെക്കാനിസത്തിന്ടെ 30 -ആംത് യോഗം ഏത് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നടന്നു - ഇന്ത്യയും ചൈനയും

7. എത്ര പുതിയ സൈറ്റുകൾ ചേർത്ത് കൊണ്ട് യുനെസ്‌കോയുടെ 46 -ആംത് ലോക പൈതൃക സമിതി സെഷൻ ന്യൂഡൽഹിയിൽ സമാപിച്ചു - 24 പുതിയ ലോക പൈതൃക സ്ഥലങ്ങൾ

8. 'ഇന്ത്യ @ 100 : വിഭാവനം ചെയ്യുന്ന നാളെയുടെ സാമ്പത്തിക ശക്തി' എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ് - പ്രൊഫ.കെ.വി.സുബ്രഹ്മണ്യൻ

9. 2024 ജൂലൈ 31 ന് ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ നടന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹമാസ് നേതാവിന്റെ പേര് - ഇസ്മായിൽ ഹനിയെ

10. 2024 ജൂലൈയിൽ ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈ, ചൂരൽമല എന്നിവ ചെയ്യുന്ന ജില്ല - വയനാട്



11. 2024 ലെ പാരീസ് ഒളിംപിക്‌സിൽ ഇന്ത്യയ്ക്കായി മൂന്നാം മെഡൽ നേടിയത് ആരാണ് - സ്വപ്നിൽ കുസാലെ

12. ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്മെൻറ് ഇൻഡക്സ് 2024 ൽ ഇന്ത്യയുടെ റാങ്ക് എത്രയാണ് - 39 -ആം റാങ്ക്

13. 2024 ഓഗസ്റ്റ് 01 ന് ഡയറക്ടർ ജനറൽ ഓഫ് മെഡിക്കൽ സർവീസസ് (ആർമി) ആയി ചുമതലയേറ്റ ആദ്യ വനിത ആരാണ് - ലെഫ്റ്റനൻ്റ് ജനറൽ സാധന സക്‌സേന നായർ

14. 2024 ഓഗസ്റ്റ് 01 ന് അസം റൈഫിൾസിന്റെ പുതിയ ഡയറക്ടർ ജനറൽ ആയി ആരാണ് ചുമതലയേറ്റത് - ലെഫ്റ്റനൻ്റ് ജനറൽ വികാസ് ലഖേര

15. 01 ഓഗസ്റ്റ് 2024 ലെ സുപ്രീം കോടതി വിധി പ്രകാരം ആർക്കൊക്കെ പട്ടിക ജാതി വിഭാഗങ്ങളെ ഉപ വർഗ്ഗീകരിക്കാനാകും - സംസ്ഥാന സർക്കാരുകൾ

16. ഏത് വർഷത്തെ എയർക്രാഫ്റ്റ് നിയമത്തിനു പകരമായി, ഭാരതീയ വായുയാൻ വിധേയക് ബിൽ 2024 ജൂലൈ 31 ന് ലോക്‌സഭയിൽ അവതരിപ്പിച്ചു - 1934 ലെ എയർക്രാഫ്റ്റ് ആക്ട്

17. 'കാർഷിക സാമ്പത്തിക വിദഗ്ധരുടെ അന്താരാഷ്ട്ര സമ്മേളനം' ആതിഥേയത്വം വഹിച്ച രാജ്യം - ഇന്ത്യ

18. 2024 ലെ പാരീസ് ഒളിംപിക്‌സിൽ പ്രത്യേക കണ്ണടകളും ഉയർന്ന ഇയർ പ്രൊട്ടക്ഷനും ഇല്ലാതെ മിക്സഡ് 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിങ്ങിൽ വെള്ളി മെഡൽ നേടിയ തുർക്കിക്കാരന്റെ പേര് - യൂസഫ് ഡികെക്

19. എല്ലാ വർഷവും ലോക ശ്വാസകോശ കാൻസർ ദിനം ആചരിക്കുന്നത് ഏത് ദിവസമാണ് - 01 ഓഗസ്റ്റ്

20. അടുത്തിടെ യുണെസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ അൽഫാവ് ഗ്രാമം സ്ഥിതി ചെയ്യുന്നത് - സൗദി അറേബ്യ



21. ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയും ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരും യു.എസിന്റെ ഏത് ദൗത്യത്തിലേക്കാണ് ചുരുക്കപ്പട്ടികയിൽ ഇടം നേടിയത് - ആക്‌സിയം 4

22. ആഗോള കാർഷിക കയറ്റുമതി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം - എട്ടാമത്തേത്

23. നടന്നു കൊണ്ടിരിക്കുന്ന പാരീസ് ഒളിംപിക്‌സ് 2024 ബോക്‌സിംഗ് ഇവന്റുകൾ നിയന്ത്രിക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ റഫറി ആരാണ് - ലെഫ്റ്റനൻ്റ് കേണൽ കബിലൻ സായ് അശോക്

24. 2024 ജൂലൈ 31 വരെയുള്ള 2024 -25 അസ്സസ്സ്മെൻ്റ് വർഷത്തിനായുള്ള ആദായ നികുതി റിട്ടേണുകളുടെ ആകെ എണ്ണം എത്ര - 7.28 കോടി

25. വനിതാ ശിശു വികസന മന്ത്രാലയത്തിന്ടെ സാക്ഷ്യം അംഗനവാടി പോഷൻ 2.0, മിഷൻ ശക്തി, മിഷൻ വാത്സല്യ എന്നിവ ഏകീകരിക്കുന്നതിന്ടെ ലക്‌ഷ്യം എന്താണ് - മികച്ച നിർവ്വഹണത്തിനും കാര്യക്ഷമമായ നിരീക്ഷണത്തിനും

26. 2024 ഓഗസ്റ്റ് 02 ന് ആരംഭിച്ച ഗവർണർമാരുടെ ദ്വിദിന സമ്മേളനത്തിന് നേതൃത്വം നൽകിയത് ആരാണ് - പ്രസിഡന്റ് ദ്രൗപതി മുർമു

27. 2024 ജൂലൈ 25 ന് 328 -ആംത് റഷ്യൻ നാവിക ദിന പരേഡ് ആഘോഷത്തിൽ പങ്കെടുക്കാൻ റഷ്യയിൽ എത്തിയ ഇന്ത്യൻ നാവിക കപ്പലിന്റെ പേര് - ഐ.എൻ.എസ് തബർ

28. 52 വർഷത്തിന് ശേഷം, 2024 ലെ പാരീസ് ഒളിംപിക്‌സിൽ ഏത് ടീമിന് എതിരെയാണ് ഇന്ത്യൻ ഹോക്കി ടീം ചരിത്ര വിജയം നേടിയത് - ഓസ്ട്രേലിയ

29. 2024 ഓഗസ്റ്റ് 01 ന് യു.എസിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് നോമിനേഷൻ നേടിയത് ആരാണ് - മേജർ സീത ഷെൽക്കെ

30. ഉത്തർപ്രദേശിലെ സോട്ട് നദിയുടെ പുനരുജ്ജീവന പ്രവർത്തനത്തിലൂടെ ശ്രദ്ധേയനായ ഐ.എ.എസ് ഉദ്യോഗസ്ഥൻ - മനീഷ് ബൻസാൽ



31. Ypthima cantliei എന്ന നല്ല വളയങ്ങളുള്ള ചിത്രശലഭം 61 വർഷത്തിന് ശേഷം ഏത് സംസ്ഥാനത്താണ് കണ്ടെത്തിയത് - അരുണാചൽ പ്രദേശ്

32. ഡയറക്ടർ ജനറൽ ബി.എസ്.എഫിന്ടെ അധിക ചുമതല ഏറ്റെടുത്ത സശസ്‌ത്ര സീമ ബല്ലിന്ടെ ഡയറക്ടർ ജനറലിന്ടെ പേര് - ദൽജിത് സിംഗ് ചൗധരി

33. പാരീസ് ഒളിംപിക്സിൽ കേപ് വെർഡെ രാജ്യത്തിനായി മെഡൽ നേടിയ ആദ്യ വ്യക്തി ആരാണ് - ഡേവിഡ് ഡി പിന

34. മൂന്ന് തവണ ലോക ചാമ്പ്യൻ ആയ ജോഷ്വ ചെപ്റ്റഗെ പാരീസ് ഒളിംപിക്‌സിൽ 10,000 മീറ്റർ വിജയിച്ചത് ഏത് രാജ്യത്തു നിന്നാണ് - ഉഗാണ്ട

35. 2024 ഓഗസ്റ്റിൽ ഇന്ത്യയുടെ നേതൃത്വത്തിലുളള സംഘം എത്ര പുതിയ ഭീമൻ റേഡിയോ ഉറവിടങ്ങൾ തിരിച്ചറിഞ്ഞു - 34 പുതിയ ഭീമൻ റേഡിയോ ഉറവിടങ്ങൾ

36. 2024 ലെ പാരീസ് ഒളിംപിക്സിലെ പുരുഷ വിഭാഗം ഫൈനൽ സിംഗിൾസ് ടെന്നീസ് വിജയിച്ചത് ആരാണ് - നൊവാക് ജോക്കോവിച്ച്

37. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം കാലവർഷത്തിൽ സംസ്ഥാനത്ത് ഏറ്റവുമധികം മഴ ലഭിച്ച ജില്ല - കണ്ണൂർ

38. ഒളിമ്പിക്‌സ് സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്നത് - മനു ഭാക്കർ

39. ടെന്നീസിലെ കരിയർ ഗോൾഡൻ സ്ലാം നേടുന്ന 5 -ആംതെ താരം - നൊവാക് ജോക്കോവിച്ച്

40. പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയർമാനാകുന്നത് - കെ.സി.വേണുഗോപാൽ



41. പാരീസ് ഒളിംപിക്‌സിൽ പുരുഷന്മാരുടെ 100 മീറ്റർ ഫൈനലിൽ വിജയിച്ചത് ആരാണ് - നോഹ ലൈൽസ്

42. 15 വർഷത്തെ തുടർച്ചയായ അധികാരത്തിന് ശേഷം, ഏത് രാജ്യത്തിന്ടെ പ്രധാനമന്ത്രിയാണ് രാജ്യത്ത് അക്രമങ്ങൾ കാരണം രാജ്യം വിട്ടത് - ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന

43. ഇ സാക്ഷ്യ, ന്യായ സേതു, ന്യായ ശ്രുതി, ഇ സമ്മാൻ ആപ്പ് 04 ഓഗസ്റ്റ് 2024 ന് ആരാണ് സമാരംഭിച്ചത് - കേന്ദ്രമന്ത്രി അമിത് ഷാ

44. ഈയിടെ ഏത് കായിക പരിപാടിയുടെ ഭാഗമായി നാല് സ്മാരക തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കി - പാരീസ് ഒളിംപിക്‌സ്

45. 2024 ഓഗസ്റ്റിൽ ഏത് തരത്തിലുള്ള മിസൈലുകൾ നിർമ്മിക്കാൻ ഇന്ത്യൻ വ്യോമസേന അനുമതി നൽകി - ആസ്ട്ര മിസൈലുകൾ

46. അടുത്തിടെ ഏത് ഏഷ്യൻ രാജ്യത്തിന് ആദ്യമായി അമേരിക്കൻ നിർമ്മിത എ 16 യുദ്ധവിമാനങ്ങൾ ലഭിച്ചു - ഉക്രെയ്ൻ

47. പാരീസ് ഒളിംപിക്‌സിൽ ഒളിമ്പിക് മെഡൽ നേടിയ ഏറ്റവും പ്രായം കൂടിയ വ്യക്തി ആരാണ് - ജുവാൻ അന്റോണിയോ ജിമെനെസ് കോബോ

48. 2024 ഓഗസ്റ്റ് 3 ന് അന്തരിച്ച യാമിനി കൃഷ്ണമൂർത്തി ഏത് മേഖലയിലാണ് അറിയപ്പെടുന്നത് - ക്ലാസിക്കൽ നർത്തകി

49. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് ആയി നിയമിതനാകുന്നത് - മുഹ്‌സിൻ നഖ്‌വി

50. 06 ഓഗസ്റ്റ് 2024 ന് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് നൽകിയ പരമോന്നത സിവിലിയൻ അവാർഡിന്ടെ പേര് - ദി ഓർഡർ ഓഫ് ഫിജി



51. 2024 ൽ ബിംസ്ടെക് ബിസിനസ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ് - ഇന്ത്യ

52. 2008 മുതൽ 2024 വരെയുള്ള ഒളിമ്പിക് ചരിത്രത്തിൽ ഒരേ ഇനത്തിൽ തുടർച്ചയായി അഞ്ച് വ്യക്തിഗത സ്വർണം നേടിയ ആദ്യ ഗുസ്തിക്കാരൻ ആരാണ് - ക്യൂബൻ ഗുസ്തി താരം മിജയിൻ ലോപ്പസ്

53. പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗാട്ടിനോട് പരാജയപ്പെട്ട നാല് തവണ ഗുസ്തി ലോക ചാമ്പ്യന്റെ പേര് - ജപ്പാനിലെ യുയി സുസാക്കി

54. പാരീസ് 2024 ഒളിമ്പിക്സ് പുരുഷന്മാരുടെ പോൾവോൾട്ട് സ്വർണ്ണ മെഡൽ നേടിയ മോണ്ടോ ഡുപ്ലന്റിസ് ഏത് രാജ്യക്കാരനാണ് - സ്വീഡൻ

55. ഹിരോഷിമ ദിനം ആചരിച്ചത് - ഓഗസ്റ്റ് 06

56. ഏത് സാമൂഹിക പരിഷ്കർത്താവിന്ടെ 115 -ആം സമാധി വാർഷികമാണ് 2024 ഓഗസ്റ്റിൽ ആചരിച്ചത് - തൈക്കാട് അയ്യ

57. മണിപ്പൂർ സംഘർഷത്തെ തുടർന്നുണ്ടായ മനുഷ്യാവകാശ പ്രശ്നങ്ങൾ പരിശോധിക്കാൻ രൂപീകരിച്ച കമ്മിറ്റി - ഗീതാമിത്തൽ കമ്മിറ്റി

58. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ശിലാ ലിഖിതങ്ങളിൽ പഠനം നടക്കുന്ന ക്ഷേത്രം - തളീശ്വരാർ ക്ഷേത്രം

59. പാരീസ് ഒളിംപിക്‌സിൽ ഏത് ഭാരോദ്വഹന വിഭാഗത്തിലാണ് വിനേഷ് ഫോഗട്ട് അയോഗ്യനാക്കപ്പെട്ടത് - വനിതകളുടെ 50 കിലോ വിഭാഗം

60. സ്കൂൾ വിദ്യാർത്ഥികൾക്ക് അടുത്ത ഉയർന്ന ക്ലാസിലേക്ക് പ്രമോഷൻ ലഭിക്കുന്നതിന് ഒരു നിശ്ചിത മിനിമം സ്കോർ നേടേണ്ടതിന്റെ ആവശ്യകത നടപ്പിലാക്കാൻ തീരുമാനിച്ച സംസ്ഥാനം - കേരളം



61. ബംഗ്ലാദേശിലെ ഇടക്കാല ഗവണ്മെന്റിന്റെ തലവനായി നിയമിതനായ നോബൽ സമ്മാന ജേതാവിന്റെ പേര് - മുഹമ്മദ് യൂനുസ്

62. 2024 ലെ ദേശീയ ബഹിരാകാശ ദിനത്തിൽ എത്ര രാഷ്ട്രീയ വിജ്ഞാന പുരസ്‌കാര പുരസ്‌കാരങ്ങൾ നൽകും - മുപ്പത്തി മൂന്ന്

63. ഏത് കമ്പനിയാണ് ഇന്ത്യയിലെ ആദ്യത്തെ ജി.ഐ ടാഗ് ചെയ്ത അത്തി ജ്യൂസ് പോളണ്ടിലേക്ക് കയറ്റുമതി ചെയ്തത് - പുരന്ദർ ഹൈലാൻഡ്‌സ് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി

64. 2024 ഓഗസ്റ്റ് 05 ന് ജർമൻ നാവിക സേനയ്‌ക്കൊപ്പം കീൽ കനാലിൽ നിന്ന് ഇന്ത്യൻ നാവികസേനയുടെ ഏത് കപ്പലാണ് സമുദ്ര അഭ്യാസം നടത്തിയത് - ഐ.എൻ.എസ് തബർ

65. ഡിസാസ്റ്റർ മാനേജ്മെന്റ് ഇൻഷുറൻസ് നടപ്പിലാക്കിയ രാജ്യമേത് - നാഗാലാ‌ൻഡ്

66. പാരീസ് ഒളിംപിക്സിൽ വനിതകളുടെ 200 മീറ്ററിൽ സ്വർണ്ണം നേടിയത് - അമേരിക്കൻ ഗാബി തോമസ്

67. 200 വർഷങ്ങൾക്ക് ശേഷം അമേരിക്കയുടെ ദേശീയ പക്ഷിയായി യു.എസ് സെനറ്റ് ഔദ്യോഗികമായി അംഗീകരിച്ച പക്ഷി ഏതാണ് - bald eagle

68. ലോകത്തിലെ ആദ്യത്തെ എക്കോ സിറ്റി നിലവിൽ വരുന്നത് - നിയോം

69. 2024 ലെ പാരീസ് ഒളിംപിക്‌സിൽ നീരജ് ചോപ്ര പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ നേടിയ മെഡൽ - വെള്ളി മെഡൽ

70. 2024 പാരീസ് ഒളിംപിക്‌സിൽ ഏത് രാജ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യ വെങ്കലം നേടിയത് - സ്പെയിൻ



71. ഇന്ത്യയിൽ ഏത് ദിവസം ആഘോഷിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഹർ ഘർ തിരംഗ ക്യാമ്പയ്നിനായി ഇന്ത്യയിലെ ജനങ്ങളോട് അഭ്യർത്ഥിച്ചത് - സ്വാതന്ത്ര്യ ദിനം

72. ഓഗസ്റ്റ് 15 ന് ശ്രീഹരിക്കോട്ടയിൽ നിന്ന് ഭൗമ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിക്കാൻ ഏത് വിക്ഷേപണ വാഹനമാണ് ഉപയോഗിക്കുന്നത് - ചെറിയ ഉപഗ്രഹ വിക്ഷേപണ വാഹനം

73. ലഡാക്കിൽ പർവത് പ്രഹാർ അഭ്യാസം നടത്തിയത് ഏത് സായുധ സേനയാണ് - ഇന്ത്യൻ ആർമി

74. ആർ.ബി.ഐ തുടർച്ചയായ ഒൻപതാം തവണയും റിപ്പോ നിരക്ക് എത്ര ശതമാനത്തിൽ നിലനിർത്തി - 6.5 %

75. 2001 ലും 2006 ലും മുഖ്യമന്ത്രിയായിരുന്ന പശ്ചിമ ബംഗാളിലെ ഏത് മുഖ്യമന്ത്രിയാണ് 2024 ഓഗസ്റ്റ് 08 ന് അന്തരിച്ചത് - ബുദ്ധദേവ് ഭട്ടാചാരി

76. 2024 ലെ ഫോർച്യൂൺ ഗ്ലോബൽ 500 പട്ടികയിൽ ഏറ്റവും ഉയർന്ന റാങ്കുള്ള ഇന്ത്യൻ കമ്പനി ഏതാണ് - റിലയൻസ് ഇൻഡസ്ട്രീസ്

77. 2024 ഓഗസ്റ്റിൽ പ്രധാനമന്ത്രിയുടെ ഓഫീസ് അഡിഷണൽ സെക്രട്ടറി ആയി നിയമിതനായത് - അമിത് സിംഗ് നേഗി

78. 2024 ലെ പാരീസ് ഒളിംപിക്‌സിൽ അമൻ സെഹ്രാവത്തിന് വെങ്കല മെഡൽ ലഭിച്ചത് ഏത് ഇനത്തിലാണ് - ഗുസ്തി

79. ഒളിമ്പിക് ഗെയിംസിന്റെ സമാപന ചടങ്ങിൽ മനു ഭാക്കറിനൊപ്പം രണ്ടാമത്തെ ഇന്ത്യൻ പതാക വാഹകൻ ആരായിരിക്കും - പി.ആർ.ശ്രീജേഷ്

80. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ യു.പി.ഐ പേയ്‌മെന്റ് പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് എത്രയായി ഉയർത്തി - 5 ലക്ഷം രൂപ



81. ഏറ്റവും ഭാരം കുറഞ്ഞ ഫ്രണ്ട് ഹാർഡ് ആർമർ പാനൽ അടങ്ങുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ച സ്ഥാപനമേത് - ഡി.ആർ.ഡി.ഒ

82. MCX എന്നറിയപ്പെടുന്ന മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ഓഫ് ഇന്ത്യയുടെ പുതിയ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ആരായിരിക്കും - പ്രവീണ റായ്

83. ഷെയ്ഖ് ഹസീനയുടെ രാജിക്ക് ശേഷം ബംഗ്ലാദേശിന്റെ ഇടക്കാല ഗവണ്മെന്റിന്റെ തലവനായി സത്യപ്രതിജ്ഞ ചെയ്തത് ആരാണ് - നൊബേൽ സമ്മാന ജേതാവ് - മുഹമ്മദ് യൂനുസ്

84. 2024 ഓഗസ്റ്റിൽ ട്യുണീഷ്യയുടെ പ്രധാനമന്ത്രിയായി നിയമിതനായത് - കമൽ മദൂരി

85. വിജിലൻസ് ഡയറക്ടർ ആയി നിയമിതനായത് - യോഗേഷ് ഗുപ്ത

86. ബീവറേജസ് കോർപ്പറേഷൻ എം.ഡി ആയി നിയമിതനായത് - ഹർഷിത അട്ടല്ലൂരി

87. യു.പി.ഐ വഴി പണമിടപാടുകൾ നടത്താനുള്ള പുതുക്കിയ പരിധി - 5 ലക്ഷം

88. ഡിസാസ്റ്റർ മാനേജ്‌മന്റ് ഇൻഷുറൻസ് സ്‌കീം ആരംഭിക്കുന്ന ആദ്യ സംസ്ഥാനം - നാഗാലാ‌ൻഡ്

89. തരം തിരിക്കാൻ കഴിയാത്ത മാലിന്യം കത്തിച്ച് ഇന്ധനമാക്കുന്നതിന് റെഫ്യൂസ് ഡെറിവേഡ് ഫ്യൂവൽ (ആർ.ഡി.എഫ്) പ്ലാന്റ് സംസ്ഥാനത്ത് ആദ്യമായി സ്ഥാപിതമാകുന്നത് - തിരുവനന്തപുരം

90. SCOPUS ഇന്റർനാഷണൽ ജേർണൽ റാങ്കിംഗിൽ ഉന്നത റാങ്ക് കരസ്ഥമാക്കിയ കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്ടെ ജേർണൽ - Higher Education for the Future



91. ഓരോ ജില്ലയുടെയും തനത് ഉൽപ്പന്നങ്ങളുടെ വിൽപ്പന, പ്രദർശന കേന്ദ്രങ്ങളായ 'ഏകതാ മാൾ' സ്ഥാപിതമാകുന്ന കേരളത്തിലെ ജില്ല - തിരുവനന്തപുരം

92. അടുത്തിടെ കണ്ണൂരിൽ റിപ്പോർട്ട് ചെയ്ത മലമ്പനി - വൈവാക്സ് മലമ്പനി

93. സാമൂഹിക മാധ്യമമായ എക്‌സിനു (X) 10 ദിവസത്തെ നിരോധനം ഏർപ്പെടുത്തിയ രാജ്യം - വെനസ്വേല

94. 2024 ഓഗസ്റ്റിൽ നിരവധിപേരുടെ മരണത്തിന് കാരണമായ വോപാസ് എയർ ലൈൻ വിമാന അപകടം നടന്നത് - സാവോ പോളോ

95. പാരീസ് ഒളിമ്പിക്സിലെ അക്രെഡിറ്റേഷൻ കാർഡ് ദുരുപയോഗം ചെയ്തതിനെ തുടർന്ന് പാരീസിൽ നിന്നും തിരിച്ചയക്കപ്പെട്ട ഇന്ത്യൻ ഗുസ്തി താരം - അന്തിം പംഗൽ

96. പാരീസ് ഒളിംപിക്സിൽ ഫുട്ബോൾ മത്സരത്തിൽ സ്വർണമെഡൽ നേടിയത് - സ്പെയിൻ

97. ഇന്ത്യയിലെ ആദ്യ അരി എ.ടി.എം സ്ഥാപിച്ചത് - ഭുവനേശ്വർ (ഒഡീഷ)

98. 2024 ഓഗസ്റ്റിൽ അലാസ്‌കയിൽ വെള്ളപ്പൊക്കത്തിന് കാരണമായ ഹിമാനി - മെൻഡെൻ ഹാൾ

99. 2024 ലെ പാരീസ് ഒളിംപിക്‌സിൽ ഇന്ത്യക്ക് എത്ര മെഡലുകൾ ലഭിച്ചു - ആറ്

100. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്ടെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ ഔദ്യോഗിക റെഡ് ലിസ്റ്റിൽ ഇടുക്കി ജില്ലയിൽ നിന്നുള്ള ഏത് പുഷ്പമാണ് ഉൾപ്പെടുത്തിയിരിക്കുന്നത് - നീലക്കുറിഞ്ഞി (സ്ട്രോബിലാന്തസ് കുന്തിയാന)



101. പ്രസിഡന്റ് ദ്രൗപതി മുർമുവിന് തിമോർലെസ്റ്റെ നൽകിയ പരമോന്നത സിവിലിയൻ ബഹുമതി ഏതാണ് - ഓർഡർ ഓഫ് ടിമോർലെസ്റ്റെ

102. ഇന്ത്യൻ വ്യോമസേന പങ്കെടുത്ത ഏത് രാജ്യമാണ് ഉദാര ശക്തി 2024 എന്ന അഭ്യാസത്തിന് ആതിഥേയത്വം വഹിച്ചത് - മലേഷ്യ

103. 2024 ഓഗസ്റ്റ് 10 ന് അന്തരിച്ച മുൻ വിദേശകാര്യ മന്ത്രി നട്വർ സിംഗ് ഏത് പ്രധാനമന്ത്രിയുടെ ക്യാബിനറ്റ് മന്ത്രിയായിരുന്നു - മൻമോഹൻ സിംഗ്

104. 2024 ഓഗസ്റ്റ് 10 ന് ഇന്ത്യയുടെ ക്യാബിനറ്റ് സെക്രട്ടറി ആയി ആരാണ് നിയമിതനായത് - ടി.വി.സോമനാഥൻ

105. Randstand Employer Brand Research 2024 റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും ആകർഷകമായ തൊഴിൽ ദാതാവ് ബ്രാൻഡ് - മൈക്രോസോഫ്റ്റ്

106. 2024 പാരീസ് ഒളിംപിക്സ് ഹോക്കി മത്സരത്തിൽ വെങ്കല മെഡൽ നേടിയത് - ഇന്ത്യ

107. 2024 പാരീസ് ഒളിംപിക്സിൽ ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടിയത് - നീരജ് ചോപ്ര

108. 2024 ഓഗസ്റ്റിൽ ഫുട്ബോളിൽ നിന്ന് വിരമിച്ച പോർച്ചുഗീസ് ഫുട്ബോൾ താരം - പെപെ

109. സമ്മർ ഒളിംപിക്‌സിൽ മെഡൽ നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ ആരാണ് - അമൻ സെഹ്‌റാവത്ത്

110. ഇന്ത്യയും ഏത് രാജ്യവും തമ്മിൽ 2024 ഓഗസ്റ്റ് 12 ന് 'മിത്ര ശക്തി' എന്ന പേരിൽ സംയുക്ത സൈനികാഭ്യാസം ആരംഭിച്ചു - ശ്രീലങ്ക



111. നാഷണൽ ഇന്സ്ടിട്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിന്ടെ 2024 ന്ടെ മൊത്തത്തിലുള്ള വിഭാഗത്തിൽ ഏറ്റവും മികച്ച റാങ്ക് നേടിയ ഇന്ത്യയിലെ ഏത് സ്ഥാപനമാണ് - ഐ.ഐ.ടി മദ്രാസ്

112. നാഷണൽ ഇന്സ്ടിട്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്ക് 2024 അനുസരിച്ച്, കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ റാങ്ക് എത്രയാണ് - മൂന്നാം റാങ്ക്

113. ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ അടുത്തിടെ നിർമ്മിച്ച ഇന്ദ്രാണി പാലം ഏത് സംസ്ഥാനത്താണ് - സിക്കിം

114. ആദ്യത്തെ ഗ്ലോബൽ വിമൻസ് കബഡി ലീഗിന് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം - ഹരിയാന

115. 99 ശതമാനത്തിലധികം വോട്ടുകളോടെ നാലാം തവണയും റുവാണ്ടയുടെ പ്രസിഡന്റ് ആയി ആരാണ് സത്യപ്രതിജ്ഞ ചെയ്തത് - പോൾ കഗാമേ

116. ഇന്ത്യയിലെ ആദ്യത്തെ 24 *7 ഗ്രെയിൻ എ.ടി.എം ഏത് സംസ്ഥാനത്താണ് ഉദ്‌ഘാടനം ചെയ്തത് - ഒഡീഷ

117. 2024 ലെ 77 -ആംത് ലോകാർനോ ഫിലിം ഫെസ്റ്റിവലിൽ ലൈഫ് ടൈം അവാർഡ് നേടിയ ബോളിവുഡ് നടന്റെ പേര് - ഷാരൂഖ് ഖാൻ

118. ബംഗ്ലാദേശിന്റെ പുതിയ ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റത് - സയ്യിദ് റഫാത്ത് അഹമ്മദ്

119. 'വൺ ഇന്ത്യ വൺ ടിക്കറ്റ്' സംരംഭം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ഏത് സംഘടനയുമായി സഹകരിച്ചിട്ടുണ്ട് - ദേശീയ തലസ്ഥാന മേഖല ട്രാൻസ്പോർട്ട് കോർപ്പറേഷൻ

120. പ്രഥമ ഗ്ലോബൽ വുമൺസ് കബഡി ലീഗിന് വേദിയാകുന്നത് - ഹരിയാന



121. 2024 ഓഗസ്റ്റിൽ സുപ്രീം കോടതിയിൽ പ്രദർശിപ്പിച്ച ചലച്ചിത്രം - ലാപ്‌താ ലേഡീസ്

122. കൃഷി വകുപ്പ് യോഗങ്ങൾ ലൈവ് ആയി സംപ്രേഷണം ചെയ്യാൻ തുടക്കമിടുന്ന പദ്ധതി - വെളിച്ചം

123. സായുധ സേനാംഗങ്ങളുടെ സുരക്ഷയും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനായി ട്രൈബോ - ഇലക്ട്രിക്

124. അടുത്തിടെ 'നിജുത് മൊയ്‌ന സ്‌കീം' ആരംഭിച്ച സംസ്ഥാനം - അസം

125. ചരിത്ര പ്രസിദ്ധമായ ആലുവ സർവമത സമ്മേളനത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി നവംബറിൽ സർവമത സമ്മേളനം നടക്കുന്നത് - വത്തിക്കാൻ

126. 2024 ഓഗസ്റ്റിൽ ഇന്ത്യ സന്ദർശിക്കുന്ന മലേഷ്യൻ പ്രധാനമന്ത്രി - അൻവർ ഇബ്രാഹിം

127. 2024 ഓഗസ്റ്റിൽ ജിയോ പാഴ്‌സി സ്കീമിന് വേണ്ടി പോർട്ടൽ അവതരിപ്പിച്ചത് - കിരൺ റിജുജു (കേന്ദ്ര ന്യൂനപക്ഷ കാര്യ വകുപ്പ് മന്ത്രി)

128. മികച്ച കർഷകനുള്ള 2023 ലെ സംസ്ഥാനതല സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡ് നേടിയത് ആരാണ് - രവീന്ദ്രൻ നായർ

129. 2024 ലെ 78 -ആംത് സ്വാതന്ത്ര്യ ദിനത്തിൽ എത്ര കീർത്തി ചക്ര സമ്മാനിച്ചു - നാല് കീർത്തി ചക്രങ്ങൾ

130. 2024 ഓഗസ്റ്റ് 15 വരെ, ഇന്ത്യയിൽ എത്ര റാംസർ സൈറ്റുകളുണ്ട് - എൺപത്തിയഞ്ച്



131. രണ്ടു വർഷത്തിനിടെ രണ്ടാം തവണ ലോകാരോഗ്യ സംഘടന ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രോഗമേത് - Mpox (മുൻപ് മങ്കിപോക്സ്‌ എന്നറിയപ്പെട്ടിരുന്നു)

132. 78 -ആം സ്വാതന്ത്ര്യദിനത്തിന്ടെ തീം എന്തായിരുന്നു - 'വിക്ഷിത് ഭാരത് @ 2047'

133. 2024 ഓഗസ്റ്റ് 15 ന് പ്രസിഡൻഷ്യൽ ഗ്യാലൻട്രി അവാർഡ് ലഭിച്ച ജെ ആൻഡ് കെ യിൽ ജീവൻ ബലിയർപ്പിച്ച നായ ഏതാണ് - കെൻറ്

134. ഇന്ത്യൻ ഹോക്കി ടീമിന്ടെ ഗോൾ കീപ്പർ പി.ആർ.ശ്രീജേഷ് ഏത് ടീമിന്ടെ മുഖ്യ പരിശീലകനായി ചുമതലയേൽക്കും - ജൂനിയർ ദേശീയ പരിശീലകൻ

135. പാരീസ് ഒളിംപിക്സിൽ സംയുക്ത വെള്ളി മെഡലിനായുള്ള അപ്പീൽ ആർബിട്രേഷൻ ഫോർ സ്പോർട്സ് നിരസിച്ച കളിക്കാരന്റെ പേര് - വിനേഷ് ഫോഗട്ട്

136. എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റിന്റെ പുതിയ ഡയറക്ടർ ആയി ആരാണ് നിയമിതനായത് - രാഹുൽ നവീൻ

137. വിദ്യാർത്ഥിനികൾക്ക് സാനിറ്ററി നാപ്കിൻ വാങ്ങാൻ പണം നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം - മധ്യപ്രദേശ്

138. 54 -ആം കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള അവാർഡ് നേടിയത് ആരാണ് - പൃഥ്വിരാജ് സുകുമാരൻ

139. 2024 -ലെ ഇന്ത്യയുടെ ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട മലയാളം സിനിമ ഏതാണ് - ആട്ടം

140. 2024 ഓഗസ്റ്റ് 16 ന് EOS -08 വിക്ഷേപിക്കാൻ ISRO ഉപയോഗിച്ച വിക്ഷേപണ വാഹനം ഏതാണ് - എസ്.എസ്.എൽ.വി ഡി 3



141. പാരീസ് പാരാലിമ്പിക്‌സ്‌ ഉദ്‌ഘാടന ചടങ്ങിൽ ഇന്ത്യയുടെ പതാക വാഹകർ ആരായിരിക്കും - സുമിത് ആന്റിലും ഭാഗ്യശ്രീ ജാദവും

142. 17 -ആംത് ദിവ്യ കലാമേള എവിടെയാണ് നടക്കുന്നത് - റായ്‌പൂർ

143. പാർലമെൻറ് നാമനിർദ്ദേശം സ്ഥിരീകരിച്ചതിന് ശേഷം തായ്‌ലൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായത് - പേടോങ്ടർൻ ഷിനവത്ര

144. ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ പുതിയ അംബാസിഡർ ആയി ആരാണ് നിയമിതനായത് - ശ്രീ പർവ്വതനേനി ഹരീഷ്

145. സെൻട്രൽ വാട്ടർ കമ്മീഷൻ വികസിപ്പിച്ച 'ഫ്ലഡ് വാച്ച് ഇന്ത്യ 2.0' ആപ്പ് അടുത്തിടെ പുറത്തിറക്കിയ മന്ത്രാലയമേത് - കേന്ദ്ര ജലശക്തി മന്ത്രാലയം

146. അടുത്തിടെ ഏത് ഏഷ്യൻ രാജ്യത്താണ് ആദ്യമായി കുരങ്ങുപനി റിപ്പോർട്ട് ചെയ്തത് - പാകിസ്ഥാൻ

147. ഇന്ത്യയിലെ ഏറ്റവും നീളമേറിയ ക്ഷേത്ര ചുവർ ചിത്രം ഒരുങ്ങുന്നത് - കതിരൂർ സൂര്യ നാരായണ ക്ഷേത്രം

148. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്ടെ ബോളിങ് പരിശീലകനായി നിയമിതനാകുന്നത് - മോണി മോർക്കൽ

149. കെനിയൻ ക്രിക്കറ്റ് ടീമിന്റെ കോച്ചായി നിയമിതനാകുന്ന ഇന്ത്യക്കാരൻ - ദോഡ ഗണേശ്

150. 2024 ൽ മഹാരാഷ്ട്ര ഗവണ്മെന്റിന്റെ രാജ് കപൂർ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ചത് - ആശ പരേഖ്



151. കൃഷി വകുപ്പിന്റെ പദ്ധതികൾ മികവോടെ നടപ്പിലാക്കിയ കൃഷി ഭവനുള്ള അവാർഡ് - പുതൂർ കൃഷി ഭവൻ

152. NI Act പ്രകാരമുള്ള കേസുകൾ പരിഗണിക്കുന്ന രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ കോടതി ആരംഭിക്കുന്നത് - കൊല്ലം

153. സ്വകാര്യ സർക്കാർ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഒരു ദിവസം ആർത്തവ അവധി പ്രഖ്യാപിച്ച സംസ്ഥാനം - ഒഡീഷ

154. 2024 ഓഗസ്റ്റിൽ വനിതാ കമ്മീഷൻ അംഗത്വം രാജി വെച്ചത് - ഖുശ്‌ബു

155. കർഷകരെ ബോധവത്കരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കി ബാത്തിന്ടെ മാതൃകയിൽ ആരംഭിച്ച പ്രതിമാസ പരിപാടി - കിസാൻ കി ബാത്ത്

156. 2024 ഓഗസ്റ്റ് 14 ന് രാജി പ്രഖ്യാപിച്ച ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് ഫ്യൂമിയോ കിഷിദ - ജപ്പാൻ

157. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ കോടതി ആരംഭിച്ച സംസ്ഥാനം - കേരളം

158. പാരീസ് 2024 പാരാലിമ്പിക്‌സിൽ ഇന്ത്യയിൽ നിന്ന് എത്ര അത്ലറ്റുകൾ പങ്കെടുക്കും - 84 കായികതാരങ്ങൾ

159. 15000 അടി ഉയരത്തിൽ വിജയകരമായി പരീക്ഷിച്ച ആരോഗ്യ മൈത്രി ഹെൽത്ത് ക്യൂബ് ഏത് പദ്ധതിയുടെ കീഴിലാണ് വരുന്നത് - പദ്ധതി BHISHM

160. 2024 ഓഗസ്റ്റ് 18 ന് ഡ്യൂട്ടിയിലിരിക്കെ അന്തരിച്ച ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറലിന്ടെ പേര് - രാകേഷ് പാൽ



161. 2024 ഓഗസ്റ്റ് 18 ന് പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിംഗ് ഏത് മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ശതാബ്‌ദി സ്മരണിക നാണയം പുറത്തിറക്കി - എം.കരുണാനിധി

162. 2024 ഓഗസ്റ്റിൽ റാംസർ സൈറ്റിലേക്ക് ഉൾപ്പെടുത്തപ്പെട്ട ഇന്ത്യയിൽ നിന്നുള്ള തണ്ണീർത്തടങ്ങൾ - നഞ്ചരായൻ പക്ഷി സങ്കേതം, കഴുവേലി പക്ഷി സങ്കേതം, തവ റിസർവോയർ

163. ഭരണഘടനാ ലംഘനത്തിന് കോടതി പുറത്താക്കിയ തായ്‌ലൻഡ് പ്രധാനമന്ത്രി - ശ്രേത്ത തവിസിൻ

164. ഇന്ത്യൻ ഹോക്കി താരം പി.ആർ.ശ്രീജേഷിനോടുള്ള ആദര സൂചകമായി പിൻവലിച്ച ജേഴ്‌സി നമ്പർ - 16

165. 2024 ഓഗസ്റ്റിൽ അന്തരിച്ച ഡി.ആർ.ഡി.ഒ മിസൈൽ സയന്റിസ്റ്റ് - റാം നരെയ്ൻ അഗർവാൾ

166. ഇന്ത്യൻ പുരുഷ ടീമിന്റെ ബൗളിംഗ് കോച്ച് ആയി നിയമിതനായ മോർണി മോർക്കൽ ഏത് രാജ്യക്കാരനാണ് - ദക്ഷിണാഫ്രിക്ക

167. ഐ.സി.സി U 19 വനിതാ ടി-20 ലോകകപ്പ് 2025 ജനുവരി 18 മുതൽ ഫെബ്രുവരി വരെ ഏത് രാജ്യത്താണ് നടക്കുന്നത് - മലേഷ്യ

168. ഇന്ത്യയുടെ ആദ്യ രാഷ്‌ട്രപതി തുറന്ന കിഴക്കൻ ഘട്ടത്തിലെ ഏത് ജലവൈദ്യുത നിലയമാണ് 2024 ഓഗസ്റ്റ് 19 ന് 69 വർഷത്തെ സേവനം പൂർത്തിയാക്കുന്നത് - മച്കുണ്ഡ് ജലവൈദ്യുത പദ്ധതി

169. 2024 ഓഗസ്റ്റ് 19 ന് അന്തരിച്ച കേരളത്തിൽ നിന്നുള്ള മുൻ കരസേനാ മേധാവിയുടെ പേര് - സുന്ദര രാജൻ പത്മനാഭൻ

170. 2024 ഓഗസ്റ്റ് 19 മുതൽ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ മലേഷ്യൻ പ്രധാനമന്ത്രിയുടെ പേര് - ഡാറ്റോ സെരി അൻവർ ബിൻ ഇബ്രാഹിം



171. 2024 ൽ ലോക സംസ്കൃത ദിനം ആചരിച്ചത് ഏത് തീയതിയിലാണ് - 19 ഓഗസ്റ്റ്

172. 2024 ഓഗസ്റ്റിൽ സ്റ്റീൽ മന്ത്രാലയം സെക്രട്ടറി ആയി നിയമിതനായത് - സന്ദീപ് പൗണ്ട്രിക്

173. 2024 ഓഗസ്റ്റിൽ ഇന്ത്യ സന്ദർശിച്ച നേപ്പാൾ വിദേശകാര്യ വകുപ്പ് മന്ത്രി - അർസു റാണ ദയൂബ

174. അണ്ടർ 17 വനിതാ ഫുട്ബോൾ മത്സരത്തിന്റെ അസിസ്റ്റൻറ് റഫറിയാകുന്ന രണ്ടാമത്തെ ഇന്ത്യൻ വനിത - റീയോലാംഗ് ധർ

175. ഐ.പി.എൽ 2022 മുതൽ ഐ.പി.എൽ 2023 വരെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് രേഖപ്പെടുത്തിയ വളർച്ചയുടെ ശതമാനം എത്രയാണ് - 116 ശതമാനം

176. 117 -ആം വയസ്സിൽ സ്പെയിനിൽ അന്തരിച്ച ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയുടെ പേര് - മരിയ ബ്രാന്യാസ്

177. നാഷണൽ ജിയോ സയൻസ് അവാർഡുകൾ ഏർപ്പെടുത്തിയ മന്ത്രാലയമേത് - ഖനി മന്ത്രാലയം

178. നെറ്റ് സീറോ കാർബൺ എമിഷൻ എയർപോർട്ട് പദവി നേടിയ ആദ്യ ഇന്ത്യൻ വിമാനത്താവളം ഏതാണ് - ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം

179. 2024 ലെ ലോക മാനുഷിക ദിനത്തിന്റെ തീം എന്താണ് - #Act For Humanity

180. തുടർച്ചയായി മൂന്നാമത്തെ മികച്ച എയർപോർട്ട് അവാർഡ് ലഭിക്കുന്ന ഇന്ത്യയിലെ വിമാനത്താവളം ഏതാണ് - രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് - ഹൈദരാബാദ്



181. 2024 ഓഗസ്റ്റിൽ ഡെന്മാർക്ക് സന്ദർശിച്ച ഇന്ത്യൻ നാവികസേനാ കപ്പൽ - ഐ.എൻ.എസ് തബർ

182. 2024 ഓഗസ്റ്റിൽ നിർബന്ധിത സൈനിക സേവനം പുനഃ സ്ഥാപിക്കാൻ ഒരുങ്ങുന്ന യൂറോപ്യൻ രാജ്യം - ക്രൊയേഷ്യ

183. സൗദി സൂപ്പർ കപ്പിൽ ജേതാക്കളായത് - അൽ ഹിലാൽ

184. ഭക്ഷ്യ സുരക്ഷയ്ക്കായി സയനൈഡ് സെൻസർ വികസിപ്പിച്ച സർവകലാശാല - സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള

185. ആരുടെ ജന്മദിനമാണ് എല്ലാ വർഷവും സദ്ഭാവന ദിനമായി ആചരിക്കുന്നത് - രാജീവ് ഗാന്ധി

186. 2024 ഓഗസ്റ്റ് 21 ന് കേരള സംസ്ഥാനത്തിന്ടെ അടുത്ത ചീഫ് സെക്രട്ടറി ആയി ആരാണ് നിയമിതനായത് - ശാരദാ മുരളീധരൻ

187. 2024 ഓഗസ്റ്റ് 21 ന് ഏത് രാജ്യം സന്ദർശിച്ച് 45 വർഷത്തിനിടയിലെ ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായി ശ്രീ നരേന്ദ്രമോദി ചരിത്രം സൃഷ്ടിച്ചു - പോളണ്ട്

188. ബ്രാൻഡ് ഫിനാൻസിന്റെ ഗ്ലോബൽ ഫുഡ് ആൻഡ് ഡ്രിങ്ക്സ് റിപ്പോർട്ട് 2024 ൽ ലോകത്തിലെ ഏറ്റവും ശക്തമായ ഫുഡ് ബ്രാൻഡ് ആയി ഇന്ത്യയിൽ നിന്നുള്ള ഏത് കമ്പനിയാണ് അംഗീകരിക്കപ്പെട്ടത് - അമുൽ

189. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ഗിന്നസ് റെക്കോർഡ് ആരായിരിക്കും - ടോമിക്കോ ഇറ്റൂക്ക

190. ബംഗ്ലാദേശിലെ അശാന്തിയെ തുടർന്ന് 2024 ലെ വനിതാ ടി-20 ലോകകപ്പ് ഏത് രാജ്യത്തേക്ക് മാറ്റാൻ ഐ.സി.സി തീരുമാനിച്ചു - യു.എ,ഇ



191. 2024 ലെ പാരീസ് പാരാലിമ്പിക്‌സിനുള്ള ഇന്ത്യൻ സംഘത്തിന്റെ ഷെഫ് ഡി മിഷൻ ആയി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് - സത്യ പ്രകാശ് സാങ്വാൻ

192. 2025 ജനുവരി 01 മുതൽ ഏത് രാജ്യമാണ് രണ്ട് മാസത്തെ നിർബന്ധിത സൈനിക സേവനം പുനഃസ്ഥാപിക്കുന്നത് - ക്രൊയേഷ്യ

193. ഗ്രെഗ് ബാർക്ലേയുടെ പിൻഗാമിയായി ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ ചെയർമാനാകുന്ന മുൻ നിരയിൽ ഇന്ത്യയിൽ നിന്ന് ആരാണ് - ജയ് ഷാ

194. 2024 ഓഗസ്റ്റിൽ AIFF ന്ടെ സെക്രട്ടറി ജനറൽ ആയി ചുമതലയേറ്റ മലയാളി - പി.അനിൽകുമാർ

195. ഏത് പേരിലാണ് ഒ.എൻ.ജി.സി അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്നത് - ഒ.എൻ.ജി.സി വിദേശ് ലിമിറ്റഡ്

196. 2024 ഓഗസ്റ്റ് 22 ന് ഇന്ത്യയുടെ പരമോന്നത ശാസ്ത്ര പുരസ്‌കാരമായ വിജ്ഞാൻ രത്ന പുരസ്‌കാരം നേടിയ ആദ്യ വ്യക്തി ആരാണ് - ഗോവിന്ദ് രാജൻ പത്മനാഭൻ

197. 2024 ലെ സിയറ്റ് മെൻസ് ഇന്റർനാഷണൽ ക്രിക്കറ്റർ ഓഫ് ദി ഇയർ അവാർഡ് നേടിയത് ആരാണ് - രോഹിത് ശർമ്മ

198. നാസ്കോമിന്ടെ നിയുക്ത ചെയർമാനായി ആരെയാണ് നിയമിച്ചത് - രാജേഷ് നമ്പ്യാർ

199. സ്പോർട്സിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച അർച്ചന കാമത്ത് ഏത് കായിക മേഖലയിലാണ് കളിക്കുന്നത് - ടേബിൾ ടെന്നീസ്

200. പുതിയ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആയി അടുത്തിടെ ചുമതലയേറ്റത് ആരാണ് - ഗോവിന്ദ് മോഹൻ



201. കേരളത്തിലെ രണ്ടാമത്തെ ഗുരുദ്വാര നിലവിൽ വരുന്നത് - കരമന

202. ഉരുൾപൊട്ടൽ മുന്നറിയിപ്പ് ലഭിക്കുന്നതിനായി കേരള സർവ്വകലാശാല വികസിപ്പിക്കുന്ന ആപ്പ് - സ്ലിപ് - കെ

203. ഇന്ത്യയുടെ വിഭജനത്തിനു ശേഷമുള്ള രണ്ടു പതിറ്റാണ്ട് കാലത്തെ ഫോട്ടോകൾ, അച്ചടിച്ച എഴുത്തുകൾ, മറ്റു രേഖകൾ എന്നിവ ഡിജിറ്റൽ രൂപത്തിലാക്കാൻ പദ്ധതി തയ്യാറാക്കുന്ന യു.കെ യിലെ യൂണിവേഴ്സിറ്റി - കവൻട്രി യൂണിവേഴ്സിറ്റി

204. 2024 ലെ ഗ്ലോബൽ ഫിനാൻസ് സെൻട്രൽ ബാങ്കർ റിപ്പോർട്ട് പ്രകാരം ഏറ്റവും മികച്ച സെൻട്രൽ ബാങ്ക് തലവനായ ഇന്ത്യൻ - ശക്തികാന്ത ദാസ്

205. 1991 ൽ സോവിയറ്റ് യൂണിയനിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം ഉക്രെയ്ൻ സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് - നരേന്ദ്രമോദി

206. ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമമായ മദാപ്പർ ഗ്രാമം ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് - ഗുജറാത്ത്

207. അടുത്തിടെ ഏത് രാജ്യത്താണ് ഹനുമാന്റെ 90 അടി ഉയരമുള്ള വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തത് - യുണൈറ്റഡ് സ്റ്റേറ്റ്സ്

208. 2024 ഓഗസ്റ്റ് 23 ന് ഏത് മന്ത്രാലയമാണ് 'ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് സീസൺ വൺ' ആരംഭിച്ചത് - ഇൻഫർമേഷൻ ആൻഡ് ബ്രോഡ് കാസ്റ്റിംഗ് മന്ത്രാലയം

209. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏത് സൈനികാഭ്യാസമാണ് 2024 ഓഗസ്റ്റ് 25 ന് അവസാനിച്ചു - മിത്ര ശക്തി

210. MRF ഇന്ത്യൻ നാഷണൽ കാർ റേസിംഗ് ചാമ്പ്യൻഷിപ്പിൽ 2024 ൽ ഇന്ത്യയുടെ ആദ്യത്തെ വനിതാ ദേശീയ റേസിംഗ് ചാമ്പ്യൻ ആയി മാറിയത് ആരാണ് - ഡയാന പണ്ടോൾ



211. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര രണ്ടാം സ്ഥാനത്തെത്തിയ ലോസാൻ ഡയമണ്ട് ലീഗ് 2024 ആതിഥേയത്വം വഹിച്ച രാജ്യം - സ്വിറ്റ്സർലൻഡ്

212. 2024 ഓഗസ്റ്റ് 23 ന് ആചരിച്ച ഇന്ത്യയുടെ ആദ്യത്തെ ദേശീയ ബഹിരാകാശ ദിനത്തിന്റെ തീം എന്താണ് - "Touching Lives while Touching the Moon : India's Space Saga"

213. 2024 ഓഗസ്റ്റ് 22 ന് ജോർദാനിലെ അമ്മാനിൽ 57 കിലോഗ്രാം ഗുസ്തിയിൽ U-17 ലോക ചാമ്പ്യനായ ഗുസ്തിക്കാരന്റെ പേര് - നേഹ സാങ്വാൻ

214. അടുത്തിടെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഇടക്കാല ചെയർമാനായി നിയമിതനായത് - എം.സുരേഷ്

215. 2024 ഓഗസ്റ്റിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ പുതിയ പ്രസിഡന്റ് ആയി നിയമിതനായത് - ഫാറൂഖ് അഹമ്മദ്

216. അടുത്തിടെ ഒൻപതാമനായി ഇറങ്ങി ഏറ്റവും ഉയർന്ന സ്‌കോർ നേടി റെക്കോർഡ് സൃഷ്ടിച്ച ശ്രീലങ്കൻ താരം - മിലൻ രത്നായകെ

217. The Scientist Entrepreneur : Empowering Millions of Women എന്ന ആത്മകഥ എഴുതിയത് - കൽപ്പന ശങ്കർ

218. യോഗ്യതയില്ലാത്ത ക്രൂ അംഗങ്ങളുമായി വിമാനങ്ങൾ സർവീസ് നടത്തിയതിനെ തുടർന്ന് ഡി.ജി.സി.എ പിഴ ചുമത്തപ്പെട്ട എയർലൈൻ - എയർ ഇന്ത്യ

219. അടുത്തിടെ സ്ത്രീകൾക്കായി 'സുഭദ്ര പദ്ധതി' പ്രഖ്യാപിച്ച സംസ്ഥാനം - ഒഡീഷ

220. 2024 ഓഗസ്റ്റിൽ ഓഹരി വിപണിയിൽ നിന്ന് അഞ്ച് വർഷത്തെ വിലക്ക് ലഭിച്ച വ്യാപാരി - അനിൽ അംബാനി



221. കുത്തബ് മിനാറിനേക്കാൾ 3 മടങ്ങ് ഉയരമുള്ള സ്കൈ ഡെക്ക് നിലവിൽ വരുന്നത് - ബംഗളൂരു

222. ഇന്ത്യ ഉൾപ്പടെ 35 രാജ്യങ്ങളിലെ പൗരന്മാർക്ക് ഒക്ടോബർ 1 മുതൽ വിസ രഹിത പ്രവേശനം അനുവദിച്ച രാജ്യം - ശ്രീലങ്ക

223. ഏഷ്യയിലെ ഏറ്റവും സമ്പന്നമായ രാജ്യം - മദാപർ

224. അടുത്തിടെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രം ഖനനം ചെയ്തത് - ബോട്‌സ്വാന

225. 2024 ഓഗസ്റ്റ് 24 ന് വിക്ഷേപിച്ച രാജ്യത്തിന്റെ ആദ്യത്തെ പുനരുപയോഗിക്കാവുന്ന ഹൈബ്രിഡ് റോക്കറ്റിന്റെ പേര് - മിഷൻ RHUMI -2024

226. 2024 ഓഗസ്റ്റ് 21 ന് കേന്ദ്ര സർക്കാർ ഏത് തരം മരുന്നുകളാണ് നിരോധിച്ചത് - ഫിക്സഡ് ഡോസ് കോമ്പിനേഷൻ

227. നൈറ്റ് ഫ്രാങ്കിന്റെ പ്രൈം ഗ്ലോബൽ സിറ്റി ഇൻഡക്സ് അനുസരിച്ച്, ഇന്ത്യയിലെ ഏത് രണ്ട് നഗരങ്ങളാണ് ആദ്യ രണ്ട്, മൂന്ന് സ്ഥാനങ്ങൾ പങ്കിടുന്നത് - മുംബൈയും ന്യൂഡൽഹിയും

228. ഒഡീഷയിൽ ആരംഭിച്ച സുഭദ്രാ പദ്ധതിയുടെ പ്രധാന ലക്‌ഷ്യം എന്താണ് - സാമ്പത്തിക സഹായം

229. ഏത് അന്താരാഷ്ട്ര ഗെയിമുകളിലാണ് ഇന്ത്യൻ സർഫിംഗ് ടീം പങ്കെടുക്കാനുള്ള ആദ്യ അവസരം നേടിയത് - ഏഷ്യൻ ഗെയിംസ് 2026

230. ജോർദാനിലെ അമ്മാനിൽ നടന്ന അണ്ടർ 17 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ വനിതാ ടീമിന്റെ ആദ്യ ടീം കിരീടം നേടിയ രാജ്യം ഏത് - ഇന്ത്യ



231. ചാന്ദ്ര പര്യവേഷണത്തിൽ ശേഖരിച്ച മണ്ണിൽ നിന്നും വലിയ തോതിൽ വെള്ളം ഉത്പാദിപ്പിക്കുന്ന പുത്തൻ സാങ്കേതിക വിദ്യ വികസിപ്പിച്ച രാജ്യം - ചൈന

232. കേരളത്തിന്റെ എത്രാമത് ചീഫ് സെക്രട്ടറി ആയാണ് ശാരദാ മുരളീധരൻ സ്ഥാനമേൽക്കുന്നത് - 49

233. 2024 പാരീസ് പാരാലിമ്പിക്‌സിനുള്ള ഇന്ത്യൻ സംഘത്തിന്റെ ഷെഫ് ഡി മിഷനായി തിരഞ്ഞെടുക്കപ്പെട്ടത് - സത്യ പ്രകാശ് സാംഗ്‌വാൻ

234. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ എത്ര പുതിയ ജില്ലകൾ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചു - അഞ്ച് ജില്ലകൾ

235. ബഹിരാകാശ യാത്രയ്ക്ക് ശേഷം 2024 ഓഗസ്റ്റ് 26 ന് ഡൽഹിയിലേക്ക് മടങ്ങിയ ഇന്ത്യയിലെ ആദ്യത്തെ സിവിലിയൻ ബഹിരാകാശ സഞ്ചാരി ആരാണ് - ഗോപിചന്ദ് തോട്ടക്കൂറ

236. 2024 ഓഗസ്റ്റ് 25 ന് തൻ്റെ പോൾ വോൾട്ട് ലോക റെക്കോർഡ് വീണ്ടും തകർത്തത് ആരാണ് - അർമാൻഡ് ഡുപ്ലന്റീസ്

237. മീഥേൻ ഉദ്യമനം ട്രാക്ക് ചെയ്യുന്നതിനായി ഏത് ബഹിരാകാശ സംഘടനയാണ് 'ടാനേജർ 1' സാറ്റലൈറ്റ് വിക്ഷേപിച്ചത് - നാസ

238. 2024 ഓഗസ്റ്റ് 27 ന് ആഞ്ഞടിക്കാൻ സാധ്യതയുള്ള ഷാൻഷാൻ ചുഴലിക്കാറ്റ് ഏത് രാജ്യത്തെയാണ് സമീപിക്കുന്നത് - ജപ്പാൻ

239. നാസയുടെ അഭിപ്രായത്തിൽ, ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബാരി വിൽമോറും ഏത് മാസത്തോടെ ഭൂമിയിലേക്ക് മടങ്ങും - ഫെബ്രുവരി 2024

240. മലയാള ചലച്ചിത്ര നടൻ സിദ്ദിഖിന്റെ ആത്മകഥ - അഭിനയമറിയാതെ



241. KITE അവതരിപ്പിക്കുന്ന സ്വതന്ത്ര, ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയർ അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റം - KITE GNU Linux 22.04

242. അടുത്തിടെ ഫ്രാൻ‌സിൽ അറസ്റ്റിലായ ടെലിഗ്രാം സ്ഥാപകൻ - പാവേൽ ദുറോവ്

243. അടുത്തിടെ 48 മണിക്കൂർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം - ഇസ്രായേൽ

244. എല്ലാ വർഷവും അനുഭവ അവാർഡ് ദാന ചടങ്ങ് സംഘടിപ്പിക്കുന്നത് ഏത് കേന്ദ്ര മന്ത്രാലയമാണ് - പെൻഷൻ ആൻഡ് പെൻഷനേഴ്‌സ് വെൽഫെയർ വകുപ്പ്

245. 24 -ആംത് അന്താരാഷ്ട്ര മദർ തെരേസ അവാർഡ് ദാന ചടങ്ങ് നടന്ന സ്ഥലം - ദുബായ്

246. ഐ.സി.സി യുടെ അടുത്ത സ്വതന്ത്ര ചെയർ ആയി തിരഞ്ഞെടുക്കപ്പെട്ടത് - ജയ് ഷാ

247. സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകുന്ന 'മുഖ്യമന്ത്രി സുഖ് ശിക്ഷാ യോജന' പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം - ഹിമാചൽ പ്രദേശ്

248. 2024 ലെ വനിതാ ടി-20 ലോകകപ്പിൽ ആരായിരിക്കും ഇന്ത്യൻ ടീമിന്ടെ ക്യാപ്റ്റൻ - ഹർമൻപ്രീത് കൗർ

249. ലോക ജലവാരം 2024 എപ്പോഴാണ് സംഘടിപ്പിക്കുന്നത് - 25 ഓഗസ്റ്റ് മുതൽ 29 ഓഗസ്റ്റ് വരെ

250. നാസ്‌കോം ചെയർപേഴ്സൺ ആയി നിയമിതയായത് - സിന്ധു ഗംഗാധരൻ



251. പുതിയതായി അഞ്ച് ജില്ലകൾ നിലവിൽ വരുന്ന കേന്ദ്രഭരണ പ്രദേശം - ലഡാക്ക്

252. അടുത്തിടെ തകർന്ന് വീണ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ സ്ഥിതി ചെയ്യുന്നത് - സിന്ധു ദുർഗ്

253. അടുത്തിടെ മിഥുൻ എന്ന മൃഗത്തെ ആദ്യമായി ഔദ്യോഗികമായി റെക്കോർഡ് ചെയ്യപ്പെട്ട സംസ്ഥാനം - അസം

254. പുതിയ വ്യവസായ നഗരങ്ങളുടെ ഭാഗമായി കേരളത്തിലെ ഏത് വ്യവസായ നഗരമാണ് കേന്ദ്ര സാമ്പത്തിക കാര്യ സമിതി അംഗീകരിച്ചത് - പാലക്കാട്

255. ഏത് ഓൺലൈൻ മത്സരത്തിനാണ് പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷൻ ഗോൾഡ് അവാർഡ് 2024 കേരള ടൂറിസത്തിന് സമ്മാനിച്ചത് - ഹോളിഡേ ഹീസ്റ്റ്

256. അടുത്തിടെ, പ്രതിരോധ മന്ത്രാലയം 73,000 SIG 716 റൈഫിളുകൾക്കായി ഏത് രാജ്യവുമായി ആവർത്തിച്ചുള്ള ഉത്തരവിൽ ഒപ്പു വെച്ചു - യു.എസ്

257. 2024 ഓഗസ്സ് 28 ന് എത്ര സ്വകാര്യ എഫ്.എം ചാനലുകൾക്ക് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നൽകി - 730 സ്വകാര്യ എഫ്.എം ചാനലുകൾ

258. 2024 ലെ പാരീസ് പാരാലിമ്പിക്‌സിൽ വനിതകളുടെ 1500 മീറ്റർ റണ്ണിംഗ് T - 11 വിഭാഗത്തിൽ മത്സരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിതാ അത്‌ലറ്റ് ആരാണ് - രക്ഷിതാ രാജു

259. 2024 ലെ 17 -ആംത് ഇന്റർനാഷണൽ ഒളിമ്പ്യാഡ് ഓൺ അസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സിൽ ഇന്ത്യ എത്ര മെഡലുകൾ നേടി - അഞ്ച് മെഡലുകൾ

260. Big Dawgs' എന്ന ഹിറ്റ് ഗാനത്തിലൂടെ ലോക പ്രശസ്തനായ മലയാളി - ഹനുമാൻ കൈന്ദ്



261. 'റൈറ്റ് ടു ഡിസ്കണക്ട്' നിയമം പ്രാബല്യത്തിൽ വന്ന രാജ്യം - ഓസ്‌ട്രേലിയ

262. ചന്ദ്രനിൽ മാഗ്മ സമുദ്രത്തിന്ടെ സാന്നിധ്യം കണ്ടെത്തിയ ഇന്ത്യൻ ചാന്ദ്ര പര്യവേഷണം - ചന്ദ്രയാൻ -3

263. ഇന്ത്യൻ കോസ്റ്റ് ഗാർഡിന് വേണ്ടി തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ മലിനീകരണ നിയന്ത്രണ കപ്പലിന്ടെ പേര് എന്ത് - സമുദ്ര പ്രതാപ്

264. 2024 ഓഗസ്റ്റ് 29 ന് ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്ത രണ്ടാമത്തെ അരിഹന്ത്‌ ക്ലാസ് അന്തർ വാഹിനിയുടെ പേര് - ഐ.എൻ.എസ് അരീഘട്ട്

265. സി.എ.എ പ്രകാരം ഇന്ത്യൻ പൗരത്വം നേടിയ ആദ്യ ഗോവക്കാരനായ ജോസഫ് ഫ്രാൻസിസ് പെരേര ഏത് രാജ്യക്കാരനാണ് - പാകിസ്ഥാൻ

266. റെയിൽവേ ബോർഡിന്റെ ആദ്യ ദളിത് ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ആരാണ് - സതീഷ് കുമാർ

267. 2024 ഓഗസ്റ്റ് 28 ന് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന്റെ പുതിയ മേധാവിയായി ആരാണ് നിയമിതനായത് - രാജ്വീന്ദർ ഭാട്ടി

268. 2024 ഓഗസ്റ്റ് 28 ന് ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്റെ പുതിയ ഡയറക്ടർ ജനറൽ ആയി ആരെയാണ് നിയമിച്ചത് - ദൽജിത് ചൗധരി

269. ഇന്ത്യൻ നാഷണൽ ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയത് ആരാണ് - കാർത്തിക് വെങ്കിട്ടരാമൻ

270. 2024 ഓഗസ്റ്റ് 27 ന് സ്ത്രീകളുടെ വിവാഹ പ്രായം 18 ൽ നിന്ന് 21 വയസ്സായി ഉയർത്തുന്നതിനുള്ള ബിൽ ഏത് സംസ്ഥാന നിയമസഭയാണ് പാസാക്കിയത് - ഹിമാചൽ പ്രദേശ്



271. അണ്ടർ 20 SAFF ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഫുട്ബോൾ ടൂർണമെന്റിൽ വിജയിച്ചത് ആരാണ് - ബംഗ്ലാദേശ്

272. ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയുടെ കമാന്റന്റ് ആയി ചുമതലയേറ്റത് - വൈസ് അഡ്‌മിറൽ സി.ആർ.പ്രവീൺ നായർ

273. പാരാലിമ്പിക്‌സിൽ രണ്ട് സ്വർണം നേടിയ ഇന്ത്യൻ ഷൂട്ടറുടെ പേര് - ആവണി ലേഖര

274. 2024 ലെ പാരീസ് പാരാലിമ്പിക്‌സിൽ പാരാ അത്‌ലറ്റിക്‌സിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേടിയത് ആരാണ് - പ്രീതി പാൽ

275. ഗുജറാത്തിലെ കച്ച് തീരത്ത് രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ പേരെന്ത് - അസ്‌ന ചുഴലിക്കാറ്റ്

276. സ്പാനിഷ് നാവികസേനയുടെ ഏത് നാവിക കപ്പലാണ് 2024 ഓഗസ്റ്റ് 25 മുതൽ 27 ഓഗസ്റ്റ് 2024 വരെ ഐ.എൻ.എസ് തബറുമായി അഭ്യാസം നടത്തിയത് - അടാലയ

277. 2024 ലെ വനിതാ ഹോക്കി ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം - ഇന്ത്യ

278. നേപ്പാളിലെ ആദ്യത്തെ 'ആരോഗ്യകരമായ നഗരവും' ഏഷ്യയിലെ രണ്ടാമത്തെ ആരോഗ്യകരമായ നഗരമായി മാറിയ നഗരം - ധൂലിഖേൽ

279. 2024 ഓഗസ്റ്റ് 30 ന് അന്തരിച്ച ഏത് രാജ്യത്തിന്റെ രാജാവാണ് Kiingi Tuheitia Pootatau Te Wherowhero VII - ന്യൂസിലാൻഡ്

280. ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് അതിന്ടെ സ്ഥാപക ദിനം ഓഗസ്റ്റ് 28 ന് ആഘോഷിച്ചു. BPR and D യുടെ ആസ്ഥാനം എവിടെയാണ് - ന്യൂഡൽഹി



281. 2024 നവംബർ 12 ന് വിസ്താര എയർലൈൻസ് ഏത് എയർലൈൻ കമ്പനിയുമായി ലയിക്കും - എയർ ഇന്ത്യ

282. 2024 ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്‌കാര ജേതാവ് - മോഹൻലാൽ

283. നാഷണൽ ഇന്സ്ടിട്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്ക് പ്രകാരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡിന്ടെ റാങ്ക് എത്രയാണ് - 15 -ആം റാങ്ക്

284. 2024 ഓഗസ്റ്റ് `13 ന് ഡി.ആർ.ഡി.ഒ ഏത് ശ്രേണിയിലാണ് മാൻപോർട്ടബിൾ ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ (MP-ATGM) വിജയകരമായി പരീക്ഷിച്ചത് - ജയ് സാൽമീർ, രാജസ്ഥാൻ

285. 2024 ഓഗസ്റ്റ് 13 ന് ഡി.ആർ.ഡി.ഒ വിജയകരമായി പരീക്ഷിച്ച ലോങ്ങ് റേഞ്ച് ഗ്ലൈഡ് ബോംബിന്റെ പേര് - ഗൗരവ്

286. ഉത്തേജക വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിന്, ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ ആരെയാണ് 18 മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത് - പ്രമോദ് ഭഗത്

287. 2024 ജൂലൈ മാസത്തെ ഐ.സി.സി പുരുഷ താരത്തിനുള്ള പുരസ്‌കാരം നേടിയ താരം - ഗസ് അറ്റ്കിൻസൺ

288. 2024 ഓഗസ്റ്റിൽ എൻ.എച്ച്.പി.സി യുടെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ആയി നിയമിതനായത് - രാജ് കുമാർ ചൗധരി

289. അടുത്തിടെ വിശാലഗഡിനടുത്ത് നിന്നും കണ്ടെത്തിയ പുതിയ ഇനം സസ്യം - സെറോപീജിയ ശിവരായന

290. ഉപസ്ഥിതി പോർട്ടൽ ആരംഭിച്ച സംസ്ഥാനം - ജാർഖണ്ഡ്



291. 2024 ഓഗസ്റ്റിൽ 75 -ആം വാർഷികം ആചരിച്ച ഇന്ത്യൻ കറൻസി നോട്ട് - ഒരു രൂപ

292. ഓൾ ഇംഗ്ലണ്ട് ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2024 പുരുഷ സിംഗിൾസ് വെള്ളി മെഡൽ നേടിയത് - സുഗി സായ്

293. നാനോ ജനറേറ്റർ എന്ന സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പാദരക്ഷകൾ രൂപകൽപ്പന ചെയ്തത് - ഐ.ഐ.ടി ഇൻഡോർ



Post a Comment

0 Comments