കൊടുമുടികൾ
എവറസ്റ്റ് കൊടുമുടി
- ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് എവറസ്റ്റ് കൊടുമുടി.
- നേപ്പാളിലും ടിബറ്റിലുമായി സ്ഥിതി ചെയ്യുന്നു.
- എവറസ്റ്റ് മുൻപ് അറിയപ്പെട്ടിരുന്നത് പീക്ക് XV എന്നാണ്.
- 1865 ൽ മൗണ്ട് എവറസ്റ്റ് എന്ന് നാമകരണം ചെയ്തു.
- ബ്രിട്ടീഷുകാരനായ സർവേയർ ജനറൽ ഓഫ് ഇന്ത്യ, ആൻഡ്രു വോയുടെ നിർദേശാനുസരണം റോയൽ ജിയോഗ്രഫിക്കൽ സൊസൈറ്റി ആണ് എവറസ്റ്റ് എന്ന പേര് നൽകിയത്.
- സർ ജോർജ് എവറസ്റ്റിന്റെ സ്മരണാർത്ഥമാണ് മൗണ്ട് എവറസ്റ്റ് എന്ന് നാമകരണം ചെയ്തത്.
- സർവേയർ ജനറലായിരുന്ന ജോർജ് എവറസ്റ്റിന്റെ നേതൃത്വത്തിൽ 1856 ൽ നടന്ന ഗ്രേറ്റ് ട്രിഗണോമെട്രിക്കൽ സർവേ ഓഫ് ഇന്ത്യയിൽ പീക്ക് XV ഏറ്റവും ഉയരമുള്ള കൊടുമുടിയാണെന്ന് രേഖപ്പെടുത്തിയിരുന്നു.
- 8848 മീറ്ററാണ് എവറസ്റ്റിന്റെ ഉയരം.
- നേപ്പാളിൽ എവറസ്റ് കൊടുമുടി സാഗർ മാത എന്നറിയപ്പെടുന്നു.
- ടിബറ്റിൽ എവറസ്റ് കൊടുമുടി ചോമോലുങ്മ എന്നറിയപ്പെടുന്നു.
- എവറസ്റ്റാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി എന്ന് ആദ്യമായി തിരിച്ചറിഞ്ഞത് രാധാനാഥ് സിക്ദർ ആണ് 1852 ലായിരുന്നു. ഇത്.
എവറസ്റ്റ് കീഴടക്കിയവർ
- എവറസ്റ്റ് കൊടുമുടി ആദ്യമായി കീഴടക്കിയത് എഡ്മണ്ട് ഹിലാരിയും ടെൻസിങ് നോർഗെയും ചേർന്നാണ്. 1953 മെയ് 29 നായിരുന്നു ഇത്.
- എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത ജപ്പാൻ കാരിയായ ജുൻഗോ താബെ യാണ്.
- എവറസ്റ് കൊടുമുടി കീഴടക്കിയ ആയ ഇന്ത്യൻ വനിത ബചേന്ദ്രി പാൽ ആണ്.
- 2014 ൽ 13 വയസുകാരിയായ മലാവത്ത് പൂർണ എവറസ്റ് കൊടുമുടി കീഴടക്കി.
- എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിതയാണ് മലാവത്ത് പൂർണ
- ഇന്ത്യയിൽ നിന്ന് എവറസ്റ്റ് കേഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ പുരുഷൻ രാഘവ് ജൂനോജിയാണ്.
- തുടർച്ചയായി രണ്ടു തവണ എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിതയാണ് സന്തോഷ് യാദവ്.
- തുടർച്ചയായി രണ്ടു തവണ എവറസ്റ്റ് കീഴടക്കിയ ആദ്യ വ്യക്തി ഇന്ത്യക്കാരനായ നവാങ് ഗൊമ്പുവാണ് .
- എവറസ്റ്റ് കീഴടക്കിയ ആദ്യ പാക്കിസ്ഥാൻ വനിതയാണ് സമീന ഖായൽ ബെയ്ഗ് 21-ആമത്തെ വയസ്സിൽ എവറസ്റ്റ് കീഴടക്കിയ ഇവർ എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ മുസ്ലിം വനിതയുമാണ്.
- എവറസ്റ്റ് കീഴടക്കിയ ആദ്യ സൗദി വനിതയാണ് രാഹാ മൊഹാരക്ക് .
- എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കൂടിയ വനിതയാണ് ജപ്പാൻകാരിയായ താമേ വതനാബേ
- എവറസ്റ്റ് കീഴടക്കിയ ഇരട്ട സഹോദരിമാരാണ് താക്ഷി മാലിക്കും, നുംക്ഷി മാലിക്കും.
- എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കൂടിയ വ്യക്തി ജപ്പാൻകാരനായ യൂചിറോ മിയൂരയാണ്.
- ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ വ്യക്തിയാണ് കമി റീത്ത ഷേർപ്പ
- എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ജോർദൻ റോമെറോ
- എവറസ്റ്റ് കീഴടക്കിയ ആദ്യ ഭിന്നശേഷിക്കാരൻ ടോം വിറ്റാക്കർ ആണ്.
- എവറസ്റ്റ് കീഴടക്കിയ ആദ്യ അന്ധൻ എറിക് വെയ്ൻമെയർ ആണ്.
- എവറസ്റ്റ് കീഴടക്കിയ ഭിന്നശേഷിക്കാരിയായ ആദ്യ ഇന്ത്യക്കാരി അരുണിമ സിൻഹയാണ്.
- എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ സംഘത്തിൽ അംഗമായിരുന്ന മലയാളിയാണ് സി.ബാലകൃഷ്ണൻ
- ഒരു സീസണിൽ തന്നെ ഇരുവശത്തുകൂടിയും എവറസ്റ്റ് കീഴടക്കിയ ആദ്യ വ്യക്തിയാണ് ഡേവിഡ് ലിയാനോ ഗോൺസാലസ്.
ഒളിംപസ് മോൺസ്
- സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ചൊവ്വാ ഗ്രഹത്തിലെ ഒളിംപസ് മോൺസ്.
മൗണ്ട് കെ 2
- ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് മൗണ്ട് കെ 2 അഥവാ ഗോഡ്വിൻ ഓസ്റ്റിൻ.
- ഇന്ത്യയുടെ ഔദ്യോഗിക രേഖകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് മൗണ്ട് കെ 2
- 8611 മീറ്റർ ആണ് ഗോഡ്വിൻ ഓസ്റ്റിൻ ന്ടെ ഉയരം.
- പാകിസ്ഥാൻ അധിനിവേശ കാശ്മീരിലാണ് സ്ഥിതി ചെയ്യുന്നത്.
അകോൻ കാഗ്വ
- ദക്ഷിണാർധ ഗോളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് അകോൻ കാഗ്വ
- ഏഷ്യയ്ക്ക് പുറത്തുള്ള കൊടുമുടികളിൽ വെച്ച് ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണിത്.
- ആൻഡീസ് പർവത നിരകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
- തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയും അകോൻ കാഗ്വയാണ് . അർജന്റീനയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
മൗണ്ട് മക്കൻലി
- വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് മൗണ്ട് മക്കൻലി.
- ദേനാലി എന്ന പേരിലും ഈ കൊടുമുടി അറിയപ്പെടുന്നു.
- യു എസിലെ അലാസ്ക സംസ്ഥാനത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
മൗണ്ട് എൽ ബ്രൂസ്
- യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് മൗണ്ട് എൽ ബ്രൂസ്
- കാക്കസസ് മലനിരകളിലെ നിർജീവ അഗ്നിപർവ്വതമാണിത്
- റഷ്യയിലാണിത് സ്ഥിതി ചെയ്യുന്നത്.
കിളിമഞ്ചാരോ
- ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് കിളിമഞ്ചാരോ.
- നിർജീവ അഗ്നിപർവ്വതമായ ഇത് ടാൻസാനിയയിലാണ് സ്ഥിതി ചെയ്യുന്നത്.
- അന്റാർട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് വിൻസൺ മാസിഫ്
- എൽസ്വർത്ത് പർവ്വതത്തിലെ സെന്റിനൽ മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്.
മൗണ്ട് കോസിയാസ്കോ
- ഓസ്ട്രെലിയയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് മൗണ്ട് കോസിയാസ്കോ
- സ്നോവി മലനിരകളിലാണ് കോസിയാസ്കോ കൊടുമുടി സ്ഥിതി ചെയ്യുന്നത്.
ആനമുടി
- പശ്ചിമഘട്ട മലനിരകളിലാണ് ആനമുടി സ്ഥിതി ചെയ്യുന്നത്.
- തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ആനമുടി.
- പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയും ആനമുടിയാണ്.
കാഞ്ചൻജംഗ
0 Comments