അഗ്നിപർവ്വതങ്ങൾ
- തുടർച്ചയായുള്ള ലാവാ പ്രവാഹങ്ങൾ ഒരു വിള്ളലിന് ചുറ്റുമായോ ഒരു കേന്ദ്ര ദ്വാരം നിമിത്തമോ ഒരു വിടവിൽ കൂടിയോ മേൽപ്പോട്ട് ആവർത്തിച്ചു വന്നു ഘനീഭവിച്ചു ഉടലെടുക്കുന്ന പർവ്വതങ്ങളാണ് അഗ്നിപർവ്വതങ്ങൾ.
- മൗണ്ട് വെസൂവിയസ്, ഏറ്റന , സ്‌ട്രോംബോളി, കോട്ടോപാക്‌സി , ഫ്യുജിയാമ തുടങ്ങിയവ അഗ്നിപർവ്വതങ്ങൾക്ക് ഉദാഹരണങ്ങളാണ്.
അഗ്നിപർവ്വത വിശേഷങ്ങൾ
- റോമൻ അഗ്നി ദേവനായ വാൾക്കന്ടെ പേരിൽ നിന്നാണ് വോൾക്കാനോ എന്ന പദം ഉത്ഭവിച്ചത് എന്ന് കരുതപ്പെടുന്നു.
- ഭൗമാന്തർ ഭാഗത്ത് അതീവ താപത്താൽ ഉരുകിത്തിളച്ച് കിടക്കുന്ന ശിലാദ്രവമാണ് മാഗ്മ.
- ഭൗമാന്തർ ഭാഗത്തു നിന്ന് ഈ മാഗ്മ പുറത്തേക്ക് പ്രവഹിക്കുന്ന ദ്വാരമാണ് വെൻഡ് അഥവാ അഗ്നിപർവത ദ്വാരം എന്നറിയപ്പെടുന്നത്.
- അഗ്നി പർവ്വതത്തിന്ടെ ഉപരി ഭാഗത്തു ഫണലിന്റെ ആകൃതിയിൽ കാണപ്പെടുന്ന ഭാഗമാണ് അഗ്നി പർവത മുഖം
- അഗ്നി പർവത സ്‌ഫോടനത്തിന്റെ ഫലമായി സൃഷ്ടിക്കപ്പെടുന്ന ആഴത്തിലുള്ള ഗർത്തമാണ് ക്രേറ്റർ
- ഇത്തരം ഗർത്തങ്ങളിൽ ജലം നിറഞ്ഞു രൂപപ്പെടുന്ന തടാകങ്ങളെ ക്രേറ്റർ തടാകങ്ങളെന്ന് വിളിക്കുന്നു.
- വലിപ്പമേറിയ അഗ്നിപർവത മുഖങ്ങളെ കാൽഡെറകൾ എന്ന് വിളിക്കുന്നു.
- ജപ്പാനിലെ അസോ, ഇൻഡോനേഷ്യയിലെ ധനാവു ടോബ തുടങ്ങിയവ ലോകത്തിലെ വലിപ്പമേറിയ കാൽഡെറകൾക്ക് ഉദാഹരണങ്ങളാണ്.
- അഗ്നി പർവത സ്ഫോടനങ്ങളുടെ ഫലമായി വരുന്ന ഉരുകിയ ശിലാദ്രാവകമാണ് ലാവ.
- ലാവ ഉറഞ്ഞു കൂടി ശിലകൾ രൂപപ്പെടുന്നു.ഈ ശിലകൾ പൊടിഞ്ഞാണു കറുത്ത മണ്ണ് രൂപം കൊള്ളുന്നത്
- ലാവ തണുത്തുറഞ്ഞു രൂപപ്പെടുന്ന പീഠഭൂമിയാണ് ലാവാ പീഠഭൂമിക്ക് ഉദാഹരണം.
അഗ്നിപർവ്വതങ്ങളെ മൂന്നായി തരം തിരിക്കാം
- ആക്റ്റീവ് വോൾകാനോ സജീവ അഗ്നിപർവതം.
- ഡോർമെൻറ് വോൾകാനോ അഥവാ സുഷുപ്തിയിലാണ്ടവ
- എക്സ്റ്റിങ് ട് വോൾകാനോ അഥവാ നിർജീവ അഗ്നിപർവതം.
- 10,000 വർഷത്തിനിടയിൽ ഒരിക്കൽ എങ്കിലും സ്ഫോടനമുണ്ടാകുന്ന അഗ്നിപർവ്വതങ്ങളാണ് സജീവ അഗ്നിപർവതം.
- ചരിത്രാതീത കാലത്ത് പൊട്ടിത്തെറിച്ചതും ഇപ്പോൾ ശാന്തമായിരിക്കുന്നതുമായ അഗ്നിപർവ്വതങ്ങളാണ് സുഷുപ്തിയി ലാണ്ടവ ഇവ ഇനിയും പൊട്ടിത്തെറിക്കാനുള്ള സാധ്യതയെങ്കിലും ഉള്ളവയാണ്.
- മാഗ്മയുടെ ഒഴുക്ക് പൂർണമായും നിലച്ചതും, ഇനി സ്‌ഫോടനത്തിനു സാധ്യത ഇല്ലാത്തതുമായ അഗ്നിപർവ്വതങ്ങളാണ് നിർജീവ അഗ്നിപർവതങ്ങൾക്ക് ഉദാഹരണം.
- ഇറ്റലിയിലെ എറ്റ് ന , സ്‌ട്രോംബോളി, ഇക്വഡോറിലെ കോട്ടോപാക്സി ജപ്പാനിലെ ഫ്യുജിയാമ, ഹവായിലെ മൗന ലോവ തുടങ്ങിയവ സജീവ അഗ്നിപർവ്വതങ്ങൾക്ക് ഉദാഹരണമാണ്.
- ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതമാണ് ആൻഡമാനിലെ ബാരൻ ദ്വീപ് 2017 ജനുവരി 23 നാണിത് അവസാനമായി തീതുപ്പിയത്
- സജീവ അഗ്നിപർവ്വതങ്ങളുടെ കൂട്ടത്തിൽ വലിപ്പമേറിയവയിലൊന്നാണ് ഹവായ് ദ്വീപിലെ മൗന ലോവ
- യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ സജീവ അഗ്നിപർവതമാണ് മൗണ്ട് എറ്റ് ന
- ഇക്വഡോറിൽ സ്ഥിതി ചെയ്യുന്ന സജീവ അഗ്നിപർവതമാണ് കോട്ടോപാക്സി
- സജീവ അഗ്നിപർവ്വതങ്ങളില്ലാത്ത വൻകരയാണ് ഓസ്‌ട്രേലിയ.
- ഹവായിലെ മൗന കിയ, ടാൻസാനിയയിലെ കിളിമഞ്ചാരോ എന്നിവ സുഷുപ്തിയിലാണ്ട അഗ്നിപർവ്വതങ്ങൾക്ക് ഉദാഹരണമാണ്.
- ജപ്പാനിലെ മൗണ്ട് ആഷിധക്ക, നെതർലണ്ടിലെ സുയിദ് വാൾ എന്നിവ നിർജീവ അഗ്നിപർവ്വതങ്ങൾക്ക് ഉദാഹരണം.
- ഇന്ത്യയിലെ സുഷുപ്തിയിലാണ്ട അഗ്നിപർവതമാണ് നർക്കൊണ്ടം ആൻഡമാൻ നിക്കോബാർ ദ്വീപ സമൂഹത്തിലെ ഒരു ദ്വീപാണ് ഇത് .
- അന്റാർട്ടിക്കയിലെ ഉയരം കൂടിയ അഗ്നിപർവതമാണ് മൗണ്ട് സിഡ്‌ലി സുഷുപ്തിയിലാണ്ട അഗ്നിപർവതമാണ് ഇത്.
- ഓജോസ് ഡെൽ സലാടോ അഗ്നിപർവതം സ്ഥിതി ചെയ്യുന്നത് ആൻഡീസ് പർവത നിരയിൽ അർജന്റീന ചിലി അതിർത്തിയിലാണ്. ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സജീവ അഗ്നിപർവതമാണിത്
- മെഡിറ്ററേനിയൻടെ ദീപസ്തംഭം എന്നറിയപ്പെടുന്ന അഗ്നിപർവതമാണ് സ്‌ട്രോംബോളി.
- പസിഫിക്കിന്ടെ ദീപ സ്തംഭം എന്നറിയപ്പെടുന്ന അഗ്നിപർവതമാണ് മൗണ്ട് ഇസാൽകോ
- 2010 ൽ അഗ്നിപർവത സ്ഫോടനം മൂലം യൂറോപ്പിൽ വ്യോമ ഗതാഗതം താറുമാറാക്കിയ ഐസ്‌ലന്റിലെ അഗ്നിപർവതമാണ് എയ്‌ജാഫ് ജല്ലാജോയ്കുൽ
- ഉറങ്ങുന്ന സുന്ദരി എന്നറിയപ്പെടുന്ന അഗ്നിപർവതമാണ് ഇസ്റ്റാക്കി ഹുവാതൽ .മെക്സിക്കോയിലാണിത്.
- അടുത്തിടെ പൊട്ടിത്തെറിച്ച സകുറജിമ അഗ്നിപർവതം, ജപ്പാനിലാണ് സ്ഥിതി ചെയ്യുന്നത്.
- മൗണ്ട് മെറാപ്പി, മൗണ്ട് സിനാബംഗ് എന്നീ അഗ്നിപർവ്വതങ്ങൾ ഇന്തോനേഷ്യയിലാണ് സ്ഥിതി ചെയ്യുന്നത്.
- 2014 സെപ്റ്റംബറി ൽ പൊട്ടി തെറിച്ച മൗണ്ട് ഓൺ ടേക്ക് അഗ്നിപർവതം ജപ്പാനിലെ ഹോൺ ഷൂ ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്.
- കിസോ ഓൺ ടേക്ക് എന്നറിയപ്പെടുന്ന ഈ അഗ്നിപർവതം ജപ്പാനിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ അഗ്നിപർവതമാണ് .
റിങ് ഓഫ് ഫയർ
- പസിഫിക് സമുദ്രത്തിനു ചുറ്റുമുള്ള അസ്ഥിര മേഖലയിലാണ് ലോകത്തിൽ ഏറ്റവും അധികം അഗ്നിപർവ്വതങ്ങൾ കാണപ്പെടുന്നത്
- റിങ് ഓഫ് ഫയർ എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്.
- സർക്കം പസിഫിക് ബെൽറ്റ് എന്നും അറിയപ്പെടുന്ന ഈ മേഖലയിലാണ് ഏറ്റവും കൂടുതൽ ഭൂകമ്പങ്ങളും അഗ്നിപർവത സ്ഫോടനങ്ങളും ഉണ്ടാകുന്നത്.
മൗണ്ട് ഫ്യുജി
- 2013 ൽ യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഇടം നേടിയ അഗ്നി പർവതമാണ് മൗണ്ട് ഫ്യുജി
- ഫ്യുജിയാമ എന്നും ഇത് അറിയപ്പെടുന്നു.
- ജപ്പാനിലെ ഹോൺ ഷൂ ദ്വീപിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
- ജപ്പാനിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപർവതമാണിത്
മൗണ്ട് എറിബസ്
- ലോകത്തിലെ ഏറ്റവും തെക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന സജീവ അഗ്നിപർവതമാണ് മൗണ്ട് എറിബസ്
- അന്റാർട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ അഗ്നിപർവതമാണിത്.
- അന്റാർട്ടിക്കയിലെ സജീവ അഗ്നിപർവതമാണ് മൗണ്ട് എറിബസ്.
0 Comments