1.
ലോക ലഹരി വിരുദ്ധ ദിനം (Anti- Drug Day) എന്നാണ്? - ജൂൺ 26
2.
2021-ലെ ലോക ലഹരി വിരുദ്ധ ദിന സന്ദേശം എന്താണ്? - അറിവ് പകരുക ജീവനുകള്‍ രക്ഷിക്കുക (Share Facts On Drugs, Save Lives)
3.
2021-ലെ ലോക പുകയില വിരുദ്ധ ദിന സന്ദേശം എന്താണ്? - Commit to Ouit
4.
പൊതുസ്ഥലത്ത് വെച്ച് പുകവലിക്കുന്നവര്‍ക്കെതിരെ ഏത് വകുപ്പ് പ്രകാരമാണ് കേസ് എടുക്കുക? - COTPA
5.
ലോക പുകയില വിരുദ്ധ ദിനത്തിന്റെ Common Symbol എന്താണ്? - Ash Trays with Fresh Flower
6.
കേരളത്തില്‍ പുകയില കൃഷി ചെയ്യുന്ന ജില്ല ഏത്? - കാസര്‍ഗോഡ്
7.
ഐക്യരാഷ്ട്രസഭ (UNO) ഏതു വര്‍ഷം മുതലാണ് ജൂണ്‍ 26 ലോക ലഹരിവിരുദ്ധ ദിനമായി ആചരിച്ചു തുടങ്ങിയത്? - 1987 ഡിസംബര്‍ 7 മുതല്‍
8.
"വൈദേശിക ആധിപത്യത്തിനും അടിമത്തത്തിനും എതിരെ നാം വിജയത്തിലെത്തിച്ച പോരാട്ടം ലഹരി എന്ന ഭീകരതക്കെതിരെ നടത്തേണ്ട സമയമാണിത്” ഇതു പറഞ്ഞ മഹാന്‍ ആര്? - മഹാത്മാഗാന്ധി
9.
സമ്പൂര്‍ണ മദ്യനിരോധനം നടത്തിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം? - ഗുജറാത്ത്
10.
കൊലയാളി മരുന്ന് എന്നറിയപ്പെടുന്ന മയക്കുമരുന്ന് ഏത്? - ബ്രൗണ്‍ഷുഗര്‍
11.
മദ്യം വിഷമാണ് അത് ഉണ്ടാക്കരുത് കൊടുക്കരുത് കുടിക്കരുത് “ഇത് ആരുടെ വാക്കുകളാണ്? - ശ്രീനാരായണഗുരു
12.
ഭര്‍ത്താക്കന്മാരുടെ മദ്യപാനം മൂലം മദ്യപന്മാരുടെ ഭാര്യമാര്‍ ഉണ്ടാക്കിയ സംഘടനയുടെ പേര്? - ആല്‍ക്കനോണ്‍
13.
കഞ്ചാവ് ആദ്യം ഓഷധമായി കണക്കാക്കുകയും പിന്നീട് അതിന്റെ അപകടം മനസ്സിലാക്കി 1985 ൽ ഔഷധ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ രാജ്യം ഏത്? - അമേരിക്ക
14.
പുകയിലയില്‍ അടങ്ങിയിരിക്കുന്ന വിഷവസ്തു ഏത്? - നിക്കോട്ടിന്‍
15.
ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത ഗ്രാമം ഏത്? - കൂളിമാട്
16.
ലോക എയ്ഡ്‌സ് ദിനം എന്നാണ്? - ഡിസംബര്‍ 1
17.
ലോക മനുഷ്യാവകാശ ദിനം? - ഡിസംബര്‍ 10
18.
ലോക ആരോഗ്യ ദിനം എന്നാണ്? - ഏപ്രില്‍ 7
19.
ലോക രക്ത ദാന ദിനം എന്നാണ്? - ജൂണ്‍ 14
20.
ലോക പുകയില വിരുദ്ധ ദിനം എന്ന്? - മെയ് 31
21.
ലോക ലഹരിവിരുദ്ധ ദിനം? - ജൂണ്‍ 26
22.
ലോക അഴിമതിവിരുദ്ധ ദിനം എപ്പോഴാണ്? - ഡിസംബര്‍ 9
23.
ലോക മണ്ണ് ദിനം എന്ന്? - ഡിസംബര്‍ 5
24.
ലോക വികലാംഗ ദിനം എന്നാണ്? - ഡിസംബര്‍ 3
25.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പുകയില ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്? - ആന്ധ്രപ്രദേശ്
26.
മദ്യപാനം രോഗമാണെന്ന് പ്രഖ്യാപിച്ച സംഘടന ഏത്? - WHO
27.
ഇന്ത്യയിലെ ആദ്യത്തെ പുകയില വിമുക്ത ഗ്രാമം ഏത്? - കൂളിമാട് (കോഴിക്കോട്)
28.
കരളിനെയും കിഡ്നിയെയും ബാധിക്കുന്നതും ബാറ്ററികളില്‍ ഉപയോഗിക്കുന്നതുമായ ഒരു രാസവസ്തു പുകയിലയില്‍ ഉണ്ട് ഏതാണ് ആ വസ്തു? - കാഡ്മിയം
29.
മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് ലഭിക്കാവുന്ന പരമാവധി ശിക്ഷ? - വധശിക്ഷ
30.
കേരളത്തിലെ ആദ്യത്തെ മദ്യ ദുരന്തം നടന്ന എവിടെയാണ്? - പുനലൂര്‍ (1981-ല്‍)
31.
വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് (Cotpa നിയമപ്രകാരം) എത്ര ദൂര പരിധിക്കുള്ളിലാണ് പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പന നിരോധിച്ചിട്ടുള്ളത്? - 100-വാര
32.
ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത ഗ്രാമം ഏത്? - ഗരിഫേമ (നാഗാലാന്‍ഡ്)
33.
കേരളത്തിലെ ആദ്യ പുകയില വിമുക്ത പഞ്ചായത്ത് ഏത്? - (ഇടുക്കി) കാഞ്ചിയാര്‍
34.
കേരളത്തിലെ ആദ്യ പുകയില വിമുക്ത നഗരം ഏത്? - കോഴിക്കോട്
35.
കേരളത്തിലെ ആദ്യ പുകയില വിരുദ്ധ ജില്ല ഏത്? - കോട്ടയം
36.
No Smoking Day എന്നാണ്? - മാര്‍ച്ച് മാസത്തിലെ രണ്ടാമത്തെ ബുധനാഴ്ച (Second Wednesday of March)
37.
പുകയില വിരുദ്ധ ദിനം (Anti- Tobacco Day ) എന്നാണ്? - മെയ് 31
38.
വൈപ്പിന്‍ മദ്യദുരന്തം നടന്ന വര്‍ഷം ഏത്? - 1982
39.
ലഹരി വര്‍ജ്ജനം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ രൂപീകരിച്ച പദ്ധതി? - വിമുക്തി
40.
കേരള സംസ്ഥാന ലഹരിവര്‍ജ്ജന മിഷനാണ് വിമുക്തി. വിമുക്തി മിഷന്‍ സംസ്ഥാന ചെയര്‍മാന്‍ ആര്? - മുഖ്യമന്ത്രി
41.
വിമുക്തി പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആരാണ്? - സച്ചിന്‍ ടെണ്ടുല്‍ക്കര്‍
42.
രൂപീകരണം മുതല്‍ മദ്യനിരോധനം ഉള്ള ഇന്ത്യയിലെ ഏക സംസ്ഥാനം? - ഗുജറാത്ത്
43.
മദ്യത്തിന്റെയുംമറ്റു ലഹരി വസ്തുക്കളുടെയും നിരോധനത്തെ പറ്റി പ്രതിപാദിക്കുന്ന ഭരണഘടനയിലെ വകുപ്പ് ഏത്? - ആര്‍ട്ടിക്കിള്‍ 47
44.
ഇന്ത്യയിലെ ആദ്യത്തെ പുകയില വിമുക്ത നഗരം ഏത്? - ചണ്ഡീഗഡ്
45.
ആല്‍ക്കഹോള്‍ എന്ന വാക്ക് രൂപം കൊണ്ട് ഏത് രാജ്യത്ത് ആണ്? - അറേബ്യ
46.
ഏത് സൈനിക സംഘത്തിന്റെ മുദ്രാവാക്യമാണ് ഒത്തൊരുമയും അച്ചടക്കവും' (Unity and Discipline) എന്നത്? - എന്‍ സി സി (നാഷണല്‍ കേഡറ്റ് കോര്‍)
47.
ലോകത്തിലെ ആദ്യ പുകയില വിമുക്ത രാജ്യം ഏത്? - ഭൂട്ടാന്‍
48.
ലോകത്ത് ഏറ്റവും കൂടുതല്‍ പുകയില ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം? - ചൈന
49.
കേരളത്തിലെ ആദ്യ വനിതാ എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്? - ഒ സജിത
50.
കറുപ്പ് (Opium) വേര്‍തിരിച്ചെടുകŔ#3405;കുന്നത് ഏത് സസ്യത്തില്‍ നിന്നാണ്? - പോപ്പി ചെടി
51.
പോപ്പി ചെടിയുടെ ശാസ്ത്രീയ നാമം എന്താണ്? - Papaver Somniferum
52.
ബാര്‍ലിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന മദ്യം ഏതാണ്? - വിസ്‌കി
53.
ഏത് രാജ്യത്ത് നിന്നാണ് ആല്‍ക്കഹോള്‍ എന്ന പദം ഉത്ഭവിച്ചത്? - അറേബ്യ
54.
'We Learn To Serve’ എന്ന് രേഖപ്പെടുത്തിയ ഔദ്യോഗിക മുദ്ര ഏത് സന്നദ്ധ സംഘടനയുടെതാണ്? - എസ്പിസി
55.
ബ്രൗൺഷുഗറിന്റെ നിറമെന്താണ്? - വെള്ള
56.
മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള കേരള സര്‍ക്കാരിന്റെ ബോധവല്‍ക്കരണ പരിപാടിയുടെ പേര് എന്താണ്? - വിമുക്തി
57.
കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ഉത്തേജക വസ്തു ഏതാണ്? - കഫീന്‍
58.
കോവിഡ്-19 ഏതുവിഭാഗക്കാരിലാണ് കൂടുതല്‍ അപകടകരമായി മാറുന്നത്? - പുകവലിക്കാര്‍
59.
മുന്തിരിയില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന മദ്യം ഏത്? - ബ്രാന്‍ഡി
60.
നിക്കോട്ടിന്‍ ഏതുഗ്രന്ഥിയെയാണ് ബാധിക്കുന്നത്? - അഡ്രീനല്‍ ഗ്രന്ഥി
61.
തേയിലയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയ്ഡ് ഏത്? - തേയീന്‍
62.
‘NOT ME BUT YOU’ എന്ന ആപ്തവാക്യം ഏതുവിദ്യാർത്ഥി പ്രസ്ഥാനത്തിന്റെതാണ്? - എന്‍എസ്‌എസ്
63.
മദ്യ ദുരന്തങ്ങള്‍ക്ക് കാരണമാവുന്നത് എന്താണ്? - മെഥനോള്‍ (മീഥൈല്‍ ആല്‍ക്കഹോള്‍)
64.
കേരള സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കപ്പെട്ട ഒരു പ്രത്യേക പ്രദേശത്തെ ആധാരമാക്കി നിര്‍മ്മിച്ച സിനിമ ഏത്? - അയ്യപ്പനും കോശിയും
65.
ഏത് ചെടിയുടെ ഇലയാണ് പുകയിലയായിഉപയോഗിക്കുന്നത്? - നിക്കോടിയാന
66.
പുകയില പൂര്‍ണമായും നിരോധിച്ച ആദ്യ രാജ്യം ഏതാണ്? ഏതു വര്‍ഷം? - ഭൂട്ടാന്‍, 2004
67.
കേരളത്തില്‍ നടന്ന ഏറ്റവും വലിയ മദ്യ ദുരന്തം ഏതാണ്? - വൈപ്പിന്‍ മദ്യദുരന്തം (1982)
68.
ആല്‍ക്കഹോള്‍ എന്ന പദം ഉണ്ടായത് ഏത് വാക്കില്‍ നിന്നാണ്? - അൽ കുഹൂല്‍
69.
പഞ്ചശീലങ്ങളില്‍ ഒന്നായ “മദ്യപാനം ചെയ്യരുത്” എന്ന സന്ദേശം നല്‍കിയതാര്? - ശ്രീബുദ്ധൻ
70.
ലഹരിവസ്തുക്കളുടെ വ്യാപനം നിയന്ത്രിക്കാന്‍ NDPS ആക്ട് നിലവില്‍ വന്ന വര്‍ഷം ഏത്? - 1985
71.
“മദ്യത്തില്‍ ഒളിഞ്ഞിരിക്കുന്ന ദുര്‍ഭൂതമേ നിന്നെ വിളിക്കാന്‍ മറ്റുപേരുകള്‍ ഇല്ലെങ്കില്‍ ഞാന്‍ നിന്നെ ചെകുത്താന്‍ എന്ന് വിളിക്കും” ആരുടെ വാക്കുകള്‍? - വില്യം ഷേക്സ്പിയര്‍
72.
കേരളത്തിലെ ആദ്യത്തെ പുകയില വിരുദ്ധ ജില്ല ഏത്? - കോട്ടയം
73.
പുകയില്ലാത്ത ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ലക്ഷ്യം ഏത് സംഘടനയുടെത്? - ലോകാരോഗ്യ സംഘടന (WHO)
74.
ഇന്ത്യക്കാരില്‍ കൂടുതലും വായില്‍ കാന്‍സര്‍ വരാനുള്ള കാരണമായി പറയുന്നത്? - വെറ്റിലമുറുക്ക്
75.
കേരളത്തില്‍ മദ്യനിരോധനം എടുത്തു കളഞ്ഞ വര്‍ഷം ഏത്? - 1967
76.
Drugs നോടുള്ള ഭയം ഏതുപേരിലാണ് അറിയപ്പെടുന്നത്? - Pharmacophobia
77.
പുകയില ഇന്ത്യയില്‍ കൊണ്ടുവന്നത് ഏത് രാജ്യക്കാരാണ്? - പോര്‍ച്ചുഗീസ്
78.
എക്സൈസ് എന്ന വാക്കിന്റെ അര്‍ത്ഥം എന്താണ്? - നികുതി
79.
മോര്‍ഫിന്‍ വേര്‍തിരിച്ചെടുക്കുന്നത് എന്തില്‍ നിന്നാണ്? - കറുപ്പ്
80.
ഓപ്പിയം പോപ്പി എന്നറിയപ്പെടുന്നത് ഏതുമയക്കുമരുന്നാണ്? - കറുപ്പ്
81.
കേരളത്തില്‍ ചാരായം നിരോധിച്ച വര്‍ഷം? - 1996
82.
പുകയില യുടെ ജന്മദേശം? - തെക്കേ അമേരിക്ക
83.
'ഗഞ്ചാ സൈക്കോസിസ്' എന്ന രോഗത്തിന് കാരണമാകുന്ന മയക്കുമരുന്നു ഏതാണ്? - കഞ്ചാവ്
84.
മദ്യത്തില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കഹോള്‍ ഏത്? - എഥനോള്‍
85.
പുകയിലയുടെ ഉപയോഗം മൂലം ഉണ്ടാകുന്ന മാരക രോഗം ഏത്? - ശ്വാസകോശ കാന്‍സര്‍
86.
ഋഗ്വേദത്തില്‍ പരാമര്‍ശിക്കുന്ന ലഹരിവസ്തു ഏത്? - സോമരസം
87.
കേരളത്തില്‍ ചാരായ നിരോധനം നടപ്പാക്കിയത് എന്ന്? - 1996 ഏപ്രില്‍ 1
88.
വിഷ മദ്യത്തില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥം ഏത്? - മീഥൈല്‍ ആല്‍ക്കഹോള്‍
89.
കഞ്ചാവ് ചെടിയില്‍ നിന്നും ലഭിക്കുന്ന കറ ഏതാണ്? - മാരിജുവാന
90.
തേയിലയുടെ ജന്മദേശം ഏത്? - ഇന്ത്യ
91.
കേരളത്തില്‍ ഏറ്റവുമധികം ആളുകള്‍ മരണപ്പെട്ട വിഷമദ്യദുരന്തം ഏത്? - വൈപ്പിന്‍ ദുരന്തം
92.
കള്ള്, നീര എന്നിവ തമ്മിലുള്ള വ്യത്യാസം എന്താണ്? - നീരയില്‍ ആല്‍ക്കഹോള്‍ ഇല്ല
93.
അബ്ക്കാരി എന്ന പദം ഏത് ഭാഷയില്‍ നിന്നാണ് രൂപംകൊണ്ടത്? - പേര്‍ഷ്യന്‍
94.
മദ്യവും പുകയിലയും കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന ലഹരി വസ്തു ഏതാണ്? - കഞ്ചാവ്
95.
അമിത മദ്യപാനം ശരീരത്തിലെ ഏത് അവയവത്തെയാണ് ബാധിക്കുന്നത്? - കരള്‍
96.
കണ്ണൂര്‍ ജില്ലയിലെ വിമുക്തി ലഹരി വിമോചന കേന്ദ്രം ഏത്? - പയ്യന്നൂര്‍ താലൂക്ക് ആശുപത്രി
97.
ലോകം മദ്യവര്‍ജ്ജന ദിനം എന്നാണ്? - ഒക്ടോബര്‍ 3
98.
2020ലെ ലഹരിവിരുദ്ധ സന്ദേശം എന്താണ്? - “മികച്ച പരിചരണത്തിന് മികച്ച അറിവ്”
99.
മദ്യം തലച്ചോറിന്റെ ഏതു ഭാഗത്തെയാണ് ബാധിക്കുന്നത്? - സെറിബെല്ലം
100.
മയക്കുമരുന്നു വിരുദ്ധ ദിനം, ലഹരിവിരുദ്ധദിനം എന്നിവ ഏത് സംഘടനയുടെ ആഹ്വാനപ്രകാരം ആണ് ആചരിക്കുന്നത്? - ലോകാരോഗ്യ സംഘടന (WHO)
101.
മദ്യപാനം മൂലം ഉണ്ടാകുന്ന “ആല്‍ക്കഹോളിക് മയോപ്പതി' എന്ന രോഗം ഏത് ശരീര ഭാഗത്തെയാണ് ബാധിക്കുന്നത്? - പേശികള്‍
102.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ഏതുചരിത്രസംഭവമായി ബന്ധപ്പെട്ടിരിക്കുന്നു? - കറുപ്പ് യുദ്ധം
103.
കറുപ്പ് യുദ്ധം നടന്നവര്‍ഷം ഏത്? - 1839
104.
കോട്പ നിയമം നിലവില്‍ വന്ന വര്‍ഷം ഏത്? - 2003
105.
WHO യുടെ പൂര്‍ണ്ണരൂപം എന്താണ്? - World Health Organisation
106.
അമിത മദ്യപാനം മൂലം കരളിനെ ബാധിക്കുന്ന രോഗം ഏത്? - സീറോസിസ്
107.
മാരാമണ്‍ സുവിശേഷ സമ്മേളനത്തില്‍ ലഹരിവിരുദ്ധ പരിപാടിയായ മുറുക്കാന്‍ പൊതി വിപ്ലവം ആരംഭിച്ച വര്‍ഷം ഏത്? - 1920
108.
മൃതശരീരം കേടാകാതിരിക്കുന്നതിന് ഉപയോഗിക്കുന്ന അതേ വസ്തു തന്നെയാണ് പുകയില കേടുവരാതിരിക്കാന്‍ ഉപയോഗിക്കുന്നതും ഏതാണ് ആ വസ്തു? - ഫോര്‍മാല്‍ഡിഹൈഡ്
109.
കേരളത്തില്‍ പുകയില കൃഷി ചെയ്യുന്ന ഏക ജില്ല? - കാസര്‍കോട്
110.
ടിപ്പുസുല്‍ത്താന്‍ മദ്യ നിരോധിച്ച വര്‍ഷം ഏത്? - 1787
111.
കേന്ദ്ര നാഡീവ്യവസ്ഥയെ തകരാറിലാക്കുന്ന ലഹരി വിഭാഗം ഏത്? - ഒപ്പിയോയ്ഡ്‌സ്
112.
പഴയകാലത്ത് ചരടുകള്‍, തുണികള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഒരു മയക്കുമരുന്ന് ചെടി ഉപയോഗിച്ചിരുന്നു ഏതാണ് അത്? - കഞ്ചാവ്
113.
വേദനസംഹാരികള്‍ ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം ഏത്? - തലാമസ്
114.
പുകയിലയിലെ പ്രധാന വിഷ വസ്തുവായ നിക്കോടടിന് ആ പേര് വന്നത് ആരുടെ പേരില്‍ നിന്നാണ്? - ജീന്‍ നികോട്ട്
115.
കേരളത്തില്‍ പൊതുസ്ഥലത്തെ പുകവലിനിരോധിച്ച വര്‍ഷം ഏത്? - 1999
116.
കഞ്ചാവ് ചെടിയുടെ ശാസ്ത്രീയ നാമം എന്ത്? - Cannabis sativa
117.
സിഗരറ്റിന്റെ എരിയുന്ന ഭാഗത്തെ താപം എത്ര? - 900 ഡിഗ്രി സെല്‍ഷ്യസ്
0 Comments