ഇന്ത്യയിലെ അണക്കെട്ടുകൾ
ആധുനിക ഭാരതത്തിലെ ക്ഷേത്രങ്ങളെന്നു പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു വിശേഷിപ്പിച്ച ഒന്നാണ് അണക്കെട്ടുകൾ. ജലസേചനം, ജലവൈദ്യുത പദ്ധതി എന്നിവയാണ് അണക്കെട്ടുകളുടെ നിർമിതിക്കു പിന്നിലെ പ്രധാന ലക്ഷ്യങ്ങൾ. പി.എസ്.സി. പരീക്ഷകളിലെ ഒഴിവാക്കാനാവാത്ത ഒരു പാഠഭാഗം കൂടിയാണ് അണക്കെട്ടുകളുടെ വിശേഷം. ഇന്ത്യയിലെ പ്രശസ്തമായ ചില അണക്കെട്ടുകളുടെ വിവരങ്ങളിലൂടെ.ഗ്രാൻഡ്
- ഇന്ത്യയിൽ നിർമിക്കപ്പെട്ട ആദ്യത്തെ അണക്കെട്ടാണ് ഗ്രാൻഡ് അണക്കെട്ട്.
- തമിഴ്‌നാട്ടിൽ കാവേരി നദിയ്ക്ക് കുറുകെയാണ് ഗ്രാൻഡ് നിർമിക്കപ്പെട്ടിട്ടുള്ളത്.
- ഗ്രാൻഡ് അണക്കെട്ടിന്റെ ആദ്യകാല നാമം 'കല്ലണൈ' എന്നാണ്.
- ബി.സി.100 - എ.ഡി.100 കാലഘട്ടത്തിനിടയ്ക്ക് കരികാല ചോളൻ നിർമിച്ച കല്ലണൈ 19-ആം നൂറ്റാണ്ടിൽ പുതുക്കിപ്പണിഞ്ഞു ഗ്രാൻഡ് അണക്കെട്ട് എന്ന പേര് നൽകി.
ഹിരാക്കുഡ്
- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ടാണ് ഹിരാക്കുഡ്.
- ഹിരാക്കുഡ് അണക്കെട്ടിന്റെ പ്രധാന ഭാഗത്തിന് 4.8 കി.മീ. ദൈർഘ്യമുണ്ട്.
- ഒഡീഷയിലെ സാമ്പൽപ്പൂർ ജില്ലയിൽ മഹാനദിക്ക് കുറുകെയാണ് ഹിരാക്കുഡ് സ്ഥിതി ചെയ്യുന്നത്.
- 1947 ൽ നിർമാണം ആരംഭിച്ച ഹിരാക്കുഡ് 1957 ലാണ് ഉത്‌ഘാടനം ചെയ്തത്.
തെഹ്‌രി
- ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടാണ് തെഹ്‌രി അണക്കെട്ട്.
- 260.5 മീറ്റർ ആണ് തെഹ്‌രി അണക്കെട്ടിന്റെ ഉയരം.
- ഉത്തരാഖണ്ഡിൽ ഭഗീരഥി നദിയ്ക്ക് കുറുകെയാണ് തെഹ്‌രി സ്ഥിതി ചെയ്യുന്നത്. 1978 ൽ നിർമാണം ആരംഭിച്ച തെഹ്‌രിയുടെ ആദ്യഘട്ടം 2006 ലാണ് പൂർത്തീകരിച്ചത്.
സർദാർ സരോവർ
- ഗുജറാത്തിൽ നർമദാ നദിയ്ക്ക് കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് സർദാർ സരോവർ.
- നർമദാ നദിയേയും അതിന്ടെ പോഷക നദികളെയും ചേർത്ത് രൂപം നൽകിയിരിക്കുന്ന അന്തർ സംസ്ഥാന വിവിധോദ്യേശ പദ്ധതിയാണിത്.
- ഗുജറാത്ത്, മധ്യപ്രദേശ്,രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ.
- 1979 ലാണ് സർദാർ സരോവർ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. 2017 ലാണ് അണക്കെട്ട് ഉത്‌ഘാടനം ചെയ്തത്.
ഭക്രാനംഗൽ
- സത്‌ലജ് നദിയിലാണ് ഭക്രാനംഗൽ വിവിധോദ്യേശ പദ്ധതി സ്ഥിതി ചെയ്യുന്നത്.
- പദ്ധതിയിലെ പ്രധാന അണക്കെട്ടായ ഭക്ര ഡാം ഹിമാചൽ പ്രദേശിലും നംഗൽ ഡാം പഞ്ചാബിലുമാണ്.
- 226 മീറ്റർ ഉയരമുള്ള ഭക്ര അണക്കെട്ട് ഇന്ത്യയിലെ ഉയരം കൂടിയ രണ്ടാമത്തെ അണക്കെട്ടാണ്.
- ഭക്ര അണക്കെട്ട് രൂപം കൊടുക്കുന്ന തടാകമാണ് ഗോവിന്ദ് സാഗർ.
- ഹരിയാന,രാജസ്ഥാൻ,പഞ്ചാബ്,ഹിമാചൽ പ്രദേശ്,ഡൽഹി, ചണ്ടീഗഡ് എന്നിവയാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.
ഉറി
- ഝലം നദിയ്ക്ക് കുറുകെ നിർമിച്ചിട്ടുള്ള അണക്കെട്ടാണ് ഉറി അണക്കെട്ട്.
- ജമ്മു കാശ്മീരിലെ ബാരാമുള്ള ജില്ലയിലാണ് ഉറി അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.
- ഇന്ത്യ-പാക്കിസ്ഥാൻ നിയന്ത്രണ രേഖയോട് അടുത്ത് സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് ഉറി.
നാഗാർജുന സാഗർ
- ലോകത്തെ ഏറ്റവും വലിയ മേസണറി ഡാമുകളിലൊന്നാണ് നാഗാർജുന സാഗർ.
- തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി കൃഷ്ണാ നദിയ്ക്ക് കുറുകേയാണ് നാഗാർജുന സാഗർ.
- 1955 ൽ നിർമാണം ആരംഭിച്ച നാഗാർജുന സാഗർ അണക്കെട്ട് 1967 ലാണ് കമ്മീഷൻ ചെയ്തത്.
ശ്രീശൈലം
- കൃഷ്ണ നദിയ്ക്ക് കുറുകെയാണ് ശ്രീശൈലം അണക്കെട്ടിന്റെ നിർമാണം.
- ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിലാണ് ശ്രീ ശൈലം ഡാം സ്ഥിതി ചെയ്യുന്നത്.
- 1960 ൽ നിർമാണം ആരംഭിച്ച ശ്രീശൈലം അണക്കെട്ട് 1981 ലാണ് കമ്മീഷൻ ചെയ്തത്.
ചംബൽ
- ചംബൽ നദിയിൽ രാജസ്ഥാനും മധ്യപ്രദേശും സംയുക്തമായി ആരംഭിച്ച പദ്ധതിയാണ് ചംബൽ നദീതട പദ്ധതി.
- ഗാന്ധി സാഗർ ഡാം, റാണാ പ്രതാപ് സാഗർ ഡാം, ജവഹർ സാഗർ ഡാം, കോട്ട ഡാം എന്നിവയാണ് ചംബൽ പദ്ധതിയിലെ പ്രധാന അണക്കെട്ടുകൾ.
- 1960 ൽ രാജസ്ഥാൻ - മധ്യപ്രദേശ് അതിർത്തിയിലാണ് ഗാന്ധി സാഗർ ഡാം നിർമിച്ചത്.
- ചംബൽ പദ്ധതിയുടെ ഭാഗമായി നിർമിച്ച ആദ്യത്തെ അണക്കെട്ടാണ് ഗാന്ധി സാഗർ ഡാം.
- റാണാ പ്രതാപ് സാഗർ, കോട്ട, ജവാഹർ സാഗർ എന്നീ ഡാമുകൾ രാജസ്ഥാനിലാണ്.
അലമാട്ടി
- കൃഷ്ണ നദിയ്ക്ക് കുറുകെ സ്ഥിതി ചെയ്യുന്ന ജലവൈദ്യുത പദ്ധതിയാണ് അലമാട്ടി ഡാം.
- കർണാടകയിലെ ബിജാപ്പൂർ ജില്ലയിലാണ് അലമാട്ടി അണക്കെട്ട്.
- ലാൽ ബഹാദൂർ ശാസ്ത്രി ഡാം എന്ന പേരിലും അറിയപ്പെടുന്ന അണക്കെട്ടാണിത്.
ദാമോദർ
- സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്യേശപദ്ധതിയാണ് ദാമോദർ നദീതട പദ്ധതി.
- യു.എസിലെ ടെന്നസി വാലി അതോറിറ്റിയുടെ മാതൃകയിൽ നിർമിച്ചിരിക്കുന്ന പദ്ധതിയാണിത്.
- ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവയാണ് ദാമോദർ നദീതട പദ്ധതിയുടെ ഗുണഭോക്താക്കൾ.
- തിലയ്യ, മൈത്തൺ,പാൻചെത്, കൊണാർ എന്നിവയാണ് ദാമോദർ പദ്ധതിയുടെ ഭാഗമായ അണക്കെട്ടുകൾ.
- ദാമോദർവാലി പദ്ധതിയിലെ ആദ്യ അണക്കെട്ടായ തിലയ്യബരാക്കാർ നദിയിലാണ് സ്ഥിതി ചെയ്യുന്നത്.
ബഗ്ലിഹാർ
- ജമ്മു കശ്മീരിലെ ചെനാബ് നദിയിൽ സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ടാണ് ബഗ്ലിഹാർ.
- ജമ്മു കശ്മീർ പവർ ഡെവലപ്മെന്റ് കോർപറേഷൻ നടപ്പാക്കിയ ആദ്യത്തെ ജല വൈദ്യുത പദ്ധതിയാണ് ബഗ്ലിഹാർ.
- കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിലെ റമ്പാൻ ജില്ലയിലാണ് ബഗ്ലിഹാർ.
ഉകായ്
- ഗുജറാത്തിൽ താപ്തി നദിയ്ക്ക് കുറുകെ നിർമിച്ചിട്ടുള്ള അണക്കെട്ടാണ് ഉകായ്.
- വല്ലഭ് സാഗർ എന്നുമറിയപ്പെടുന്ന ഉകായ് ഡാമിന്റെ നിർമാണം 1964 ലാണ് ആരംഭിച്ചത്.
- 1972 ൽ പൂർത്തീകരിച്ച ഉകായ് അണക്കെട്ടിന്ടെ ലക്ഷ്യങ്ങൾ ജലസേചനം, ജലവൈദ്യുത പദ്ധതി, വെള്ളപ്പൊക്ക നിയന്ത്രണം എന്നവയാണ്.
പോങ്
- ഹിമാചൽ പ്രദേശിലെ ബിയാസ് നദിയിലാണ് പോങ് അണക്കെട്ട്.
- സിവാലിക് മല നിരകളിലാണ് പോങ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.
- പോങ് അണക്കെട്ട് മഹാറാണാ പ്രതാപ് സാഗർ എന്ന പേരിലും അറിയപ്പെടുന്നു.
- ഇന്ത്യയിലെ ഉയരം കൂടിയ മണ്ണ് അണക്കെട്ടുകളിൽ ഒന്നാണ് പോങ് അണക്കെട്ട്.
ഗോവിന്ദ് വല്ലഭ് പന്ത് സാഗർ
- ഉത്തർപ്രദേശിലെ റിഹാന്ത് നദിയ്ക്ക് കുറുകെ നിർമിച്ചിട്ടുള്ള അണക്കെട്ടാണ് ഗോവിന്ദ് വല്ലഭ് പന്ത് സാഗർ.
- റിഹാന്ത് ഡാം എന്ന പേരിലും ഗോവിന്ദ് വല്ലഭ് പന്ത് സാഗർ അറിയപ്പെടുന്നു.
- ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യ നിർമിത തടാകങ്ങളിൽ ഒന്നാണ് ഗോവിന്ദ് വല്ലഭ് പന്ത് സാഗർ.
മേട്ടൂർ
- തമിഴ്‌നാട്ടിലെ സേലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് മേട്ടൂർ ഡാം.
- കാവേരി നദിയ്ക്ക് കുറുകെയാണ് മേട്ടൂർ ഡാം സ്ഥിതി ചെയ്യുന്നത്.
- മേട്ടൂർ ഡാമിനോടനുബന്ധിച്ചുള്ള പാർക്ക് ആണ് എല്ലിസ് പാർക്ക്.
കൊയ്‌ന
- മഹാരാഷ്ട്രയിൽ കൊയ്‌ന നദിയ്ക്ക് കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് കൊയ്‌ന ഡാം.
- കൃഷ്ണ നദിയുടെ ഒരു പോഷക നദിയാണ് കൊയ്‌ന.
- സത്താറ ജില്ലയിൽ 1956 ൽ നിർമാണം ആരംഭിച്ച കൊയ്‌ന 1964 ലാണ് പൂർത്തീകരിച്ചത്.
ഫറാക്ക
- ഗംഗാ നദിയിലെ ജലപ്രവാഹം നിയന്ത്രിക്കുന്നതിനായി 1986 ൽ നിർമിച്ചതാണ് ഫറാക്ക അണക്കെട്ട് (ഫറാക്ക ബാരേജ്)
- 2304 മീറ്റർ നീളമുള്ള ഫറാക്ക അണക്കെട്ട് പശ്ചിമ ബംഗാളിലാണ്.
- വേനൽക്കാലത്ത് ഹുഗ്ലി നദിയിലേക്ക് വെള്ളം തിരിച്ച് വിടുകയും കൊൽക്കത്ത തുറമുഖത്തെ എക്കൽ അടിഞ്ഞു കൂടുന്നതിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്ന അണക്കെട്ടാണ് ഫറാക്ക.
- ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയാണ് ഫറാക്ക അണക്കെട്ട് നിർമിച്ചത്.
കൃഷ്ണരാജ സാഗര
- കാവേരി നദിയ്ക്ക് കുറുകെ സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ടാണ് കൃഷ്ണരാജ സാഗര.
- കർണാടകയിലെ മാണ്ഡ്യയിലാണ് കെ.ആർ. എസ്. എന്ന ചുരുക്കപ്പേരിൽ പ്രസിദ്ധിയാർജ്ജിച്ച കൃഷ്‌ണരാജ സാഗര.
- 1911 ൽ നിർമാണം ആരംഭിച്ച കൃഷ്ണരാജ സാഗര ഡാം 1938 ലാണ് പൂർത്തിയാക്കിയത്.
0 Comments