Advertisement

views

Kerala PSC GK | 20 Question Mock Test | Set - 8

പത്താം ക്ലാസിലെ "അകറ്റി നിർത്താം രോഗങ്ങളെ" എന്ന പാഠഭാഗത്തിലെ മോക്ക് ടെസ്റ്റ്. മോക്ക് ടെസ്റ്റ് പരിശീലിക്കുവൻ ലിങ്ക് സന്ദർശിക്കൂ.

Result:
1/20
എലിപ്പനി ഏതു തരം രോഗമാണ്?
പ്രോട്ടോസോവ
വൈറസ്
ബാക്ടീരിയ
ഇവയൊന്നുമല്ല
2/20
എലിപ്പനിക്ക് കാരണമാകുന്ന ബാക്ടീരിയ താഴെപ്പറയുന്നവയിൽ ഏത്?
മൊറാക്സെല്ല
ലെപ്റ്റോസ്പൈറ
കൊറിനിബാക്ടീരിയം
സ്റ്റാഫൈലോകോക്കസ്
3/20
ഡിഫ്തീരിയ കാരണമാകുന്ന രോഗകാരി ഏത്?
നൈസേറിയ മെനിംഗിറ്റിഡിസ്
ലെപ്റ്റോസ്പൈറ
കൊറിനിബാക്ടീരിയം ഡിഫ്തീരിയെ
സ്റ്റാഫൈലോകോക്കസ്
4/20
താഴെ പറയുന്നവയിൽ മൂക്ക്, തൊണ്ട എന്നിവിടങ്ങളിൽ ശ്ലേഷ്മ സ് തരത്തെ ബാധിക്കുന്ന രോഗം ഏതാണ്?
മലമ്പനി
ഹെപ്പറ്റൈറ്റിസ്
എലിപ്പനി
ഡിഫ്തീരിയ
5/20
ക്ഷയം ഒരു __________ രോഗമാണ്?
ബാക്ടീരിയ
വൈറസ്
പ്രോട്ടോസോവ
ജനിതകരോഗം
6/20
ക്ഷയം പരത്തുന്ന രോഗകാരി താഴെ നൽകിയിരിക്കുന്നവയിൽ ഏതാണ്?
സ്റ്റാഫൈലോകോക്കസ്
കൊറിനിബാക്ടീരിയം ഡിഫ്തീരിയെ
മൈക്കോബാക്ടീരിയം ട്യൂബർക്യൂലോസിസ്
ലെപ്റ്റോസ്പൈറ
7/20
ക്ഷയരോഗത്തെ തടയുന്നതിന് ഉപയോഗിക്കുന്ന പ്രതിരോധ വാക്സിൻ ഏതാണ്?
റോട്ടറിക്സ്
ബിസിജി
കോ വാക്സിൻ
TRESIVAC
Explanation: എലിപ്പനി, ഡിഫ്തീരിയ ,ക്ഷയം ഇവ ബാക്ടീരിയ രോഗങ്ങൾ ആണ്.
8/20
പ്രോട്ടീൻ ആവരണത്തിനുള്ളിൽ ഡി.എൻ.എ അല്ലെങ്കിൽ ആർ.എൻ.എ തന്മാത്രകളെ ഉൾക്കൊള്ളുന്ന ലഘുഘടനയാണ് ________ ൻ്റെത് ?
ബാക്ടീരിയ
വൈറസ്
പ്രോട്ടോസോവ
ഇവയൊന്നുമല്ല
9/20
കേരളത്തിൽ ഏറ്റവും കൂടുതൽ എയ്ഡ്സ് ബാധിതർ ഉള്ള ജില്ല ഏത്?
കോട്ടയം
എറണാകുളം
തിരുവനന്തപുരം
കോഴിക്കോട്
10/20
ഹെപ്പറ്റൈറ്റിസ് ബാധിക്കുന്ന ശരീര അവയവം ഏത്?
തലച്ചോറ്
വൃക്ക
നാഡീവ്യവസ്ഥ
കരൾ
Explanation: എയ്ഡ്സ്, ഹെപ്പറ്റൈറ്റിസ്,നിപ്പ, കൊവിഡ് 19 ഇവ വൈറസ് രോഗങ്ങൾ ആണ്. ഡെങ്കിപ്പനി,ചിക്കൻഗുനിയ എന്നിവ കൊതുകുകൾ വഴി പകരുന്ന വൈറസ് രോഗങ്ങളാണ്.
11/20
രോഗം ഏത് എന്ന് തിരിച്ചറിയുക?
  • കാൽവിരലുകൾക്കിടയിലും പാദങ്ങളിലും ഫംഗസ് ഉണ്ടാകുന്ന രോഗമാണിത്.
  • ചൊറിച്ചിലുണ്ടാകുന്ന ചുവന്ന ശല്കങ്ങൾ പ്രത്യക്ഷപ്പെടുന്നതാണ് മുഖ്യ രോഗലക്ഷണം.
  • മലിനജലമോ മണ്ണുമായോ ഉള്ള സമ്പർക്കം വഴി കാൽവിരലുകൾക്കിടയിലൂടെയാണ് രോഗാണുക്കൾ പ്രവേശിക്കുന്നത്.
  • മന്ത്
    വട്ടച്ചൊറി
    അത്‌ലറ്റ് ഫുട്ട്
    ഇവയൊന്നുമല്ല
    12/20
    പ്രോട്ടോസോവ മൂലമുണ്ടാകുന്ന ഒരു രോഗമാണ് __________
    ഡെങ്കിപ്പനി
    ചിക്കൻഗുനിയ
    മലമ്പനി
    ഇവയൊന്നുമല്ല
    13/20
    സിലിക്കോസിസ് ഏതുതരം രോഗത്തിന് ഉദാഹരണമാണ്?
    ജീവിതശൈലി രോഗം
    ജനിതകരോഗം
    തൊഴിൽജന്യ രോഗം
    വൈറസ് രോഗം
    14/20
    കൂട്ടത്തിൽ പെടാത്തത് ഏത്?
    ജീവിതശൈലി രോഗം
    തൊഴിൽജന്യ രോഗങ്ങൾ
    പോഷകങ്ങളുടെ അപര്യാപ്തത
    പ്രോട്ടോസോവ രോഗങ്ങൾ
    Explanation: ജീവിതശൈലി രോഗം, തൊഴിൽജന്യ രോഗങ്ങൾ , പോഷകങ്ങളുടെ അപര്യാപ്തത , ജനിതകപരമായ രോഗം ഇവ പകരാത്ത രോഗങ്ങൾ ആണ്.
    15/20
    ചേരുംപടി ചേർക്കുക?
    രോഗം കാരണം
    A) പ്രമേഹം 1) ഇൻസുലിൻറ കുറവോ പ്രവർത്തനം വൈകല്യമോ.
    B) ഫാറ്റി ലിവർ 2) കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുവാൻ ഇടയാക്കുന്നത്.
    C) പക്ഷാഘാതം 3) കൊഴുപ്പടിഞ്ഞ് രക്തധമനികൾ വ്യാസം കുറയുന്നത്.
    D) അമിതരക്തസമ്മർദം 4) ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന കൊറോണറി ധമനികളിൽ കൊഴുപ്പ് അടിഞ്ഞ് രക്തപ്രവാഹം തടസ്സപ്പെടുന്നത്.
    E) ഹൃദയാഘാതം 5) മസ്തിഷ്കത്തിലെ രക്തക്കുഴലുകൾ പൊട്ടുന്നത്.
    A-1,B-2,C-3,D-4,E-5
    A-1,B-2,C-5,D-3,E-4
    A-5,B-4,C-3,D-2,E-1
    A-1,B-3,C-5,D-2,E-4
    16/20
    താഴെ നൽകിയിരിക്കുന്നവയിൽ ജനിതകരോഗം ഏത് എന്ന് കണ്ടെത്തുക?
    ക്യാൻസർ
    ഹീമോഫീലിയ
    ഫാറ്റിലിവർ
    പ്രമേഹം
    17/20
    അനിയന്ത്രിതമായ കോശവിഭജനം വഴി കോശങ്ങൾ പെരുകി ഇതര കലകളിലേയ്ക്ക് വ്യാപിക്കുന്ന രോഗാവസ്ഥ?
    മന്ത്
    ക്യാൻസർ
    സിക്കിൾസെൽ അനീമിയ
    ന്യൂമോണിയോസിസ്
    18/20
    ചേരുംപടി ചേർക്കുക?
    രോഗം രോഗകാരി
    A) നെൽച്ചെടിയിലെ ബ്ലൈക്ക് രോഗം, വഴുതനയിലെ വാട്ടരോഗം 1)വയറസ്
    B) പയർ, മരിച്ചീനി എന്നിവയിലെ മോസൈക് ,വാഴയിലെ കുറുനാമ്പ് രോഗം 2)ബാക്ടീരിയ
    C) തെങ്ങിൻറെ കൂമ്പുചീയൽ,കുരുമുളകിൻറെ ദ്രുതവാട്ടം 3)ഫംഗസ്
    A-3,B-1,C-2
    A-3,B-2,C-4
    A-1,B-2,C-3
    A-2,B-1,C-3
    19/20
    ജന്തുക്കളിൽ കണ്ടുവരുന്ന രോഗമാണ് ആന്ത്രാക്സ്, അകിടുവീക്കം ഇവയ്ക്ക് കാരണമാകുന്ന രോഗകാരി ഏത്?
    വൈറസ്
    ബാക്ടീരിയ
    ഫംഗസ്
    ഇവയൊന്നുമല്ല
    20/20
    താഴെപ്പറയുന്നവയിൽ ജന്തുക്കൾ കണ്ടുവരുന്ന വൈറസ് രോഗം ഏത്?
    അകിടുവീക്കം
    ആന്ത്രാക്സ്
    കുളമ്പുരോഗം
    ദ്രുതവാട്ടം
    Explanation: നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഇവിടെ കമൻറ് ചെയ്യൂ.ടെക്സ്റ്റ് ബുക്ക് വായിക്കുക.


    Please visit our facebook page for Kerala psc news results, notifications, answer keys, current affairs, question papers and Daily mock tests. You can Join our Telegram Channel to receive the same at the earliest. Aspirants interested to join our Whatsapp Group, leave a comment on this page.

    Post a Comment

    2 Comments