Advertisement

views

37 Question and Answers | Ancient Humans | Kerala PSC

37 Question and Answers | Ancient Humans | Kerala PSC

പ്രാചീന മനുഷ്യവർഗ്ഗങ്ങൾ

1
ശരീര പ്രകൃതി, വർണ്ണം എന്നിവയുടെ അടിസ്ഥാനത്തിൽ മനുഷ്യവർഗ്ഗത്തെ നീഗ്രോ (കറുപ്പ്), കൊക്കേഷ്യൻ (വെളുപ്പ്), മംഗോൾ (മഞ്ഞ) എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.
2
മനുഷ്യവർഗ്ഗങ്ങളിലെ ഏറ്റവും വലിയ വിഭാഗം ?
മംഗോളിയർ
3
ഹെമിറ്റിക്, സെമിറ്റിക്, ഇൻഡോ യൂറോപ്യൻ എന്നിവ കൊക്കേഷ്യൻ വർഗ്ഗത്തിന്റെ ശാഖകളാണ്.
4
അറബികൾ, ഹീബ്രുക്കൾ, അസ്സീരിയൻമാർ, പൗരാണിക ബാബിലോണിയൻമാർ എന്നിവർ സെമിറ്റിക് വംശജരാണ്.
5
നോർഡിക് വംശം,അൽപൈൻ വംശം,ആര്യവംശം എന്നിവർ ഇന്തോ യൂറോപ്യൻ വർഗ്ഗത്തിൽപ്പെട്ടവരാണ്.
6
ഭൂമുഖത്തെ ആദിമ മനുഷ്യനായി കണക്കാക്കുന്നത് ?
ആർഡി പിത്തേക്കസ് (44 ലക്ഷ 60 വർഷം പഴക്കം)
7
1889-ൽ ഇന്ത്യോനേഷ്യയിലെ ജാവയിൽ നിന്ന് കണ്ടെടുക്കപ്പെട്ട മനുഷ്യന്റെ ഫോസിൽ?
പിത്തേക്കാൻ ത്രോപ്പസ് ഇറക്ടസ് (ജാവാ മനുഷ്യൻ)
8
1927-ൽ ചൈനയിലെ പീക്കിംഗിൽ നിന്ന് കണ്ടെടുക്കപ്പെട്ട മനുഷ്യ ഫോസിൽ?
സിനാൻത്രോപ്പസ് (പീക്കിംഗ് മനുഷ്യൻ)
9
നിയാണ്ടർ താൽ മനുഷ്യൻ ജീവിച്ചിരുന്ന രാജ്യം?
ജർമ്മനി
10
ക്രൊമാഗ്നൺ മനുഷ്യന്റെ ഫോസിൽ കണ്ടെടുക്കപ്പെട്ട സ്ഥലം?
ഫ്രാൻസിലെ ക്രാെമാഗ്നൺ ഗുഹകൾ
11
ക്രൊമാഗ്നൺ മനുഷ്യരുടെ സമകാലീനനായിരുന്ന മനുഷ്യൻ?
ഗ്രിമാൾഡി
12
ഗ്രിമാൾഡി മനുഷ്യന്റെ ഫോസിൽ കണ്ടെടുക്കപ്പെട്ട രാജ്യം?
ഇറ്റലി
13
ഇന്ത്യയിലെ പ്രാചീന ശിലായുഗ മനുഷ്യനെ വിളിക്കുന്ന പേര്?
രാമാപിത്തിക്കസ്
14
മധ്യശിലായുഗ മനുഷ്യനെ ഇന്ത്യയിൽ അറിയപ്പെടുന്ന പേര്?
മൈക്രോലിത്തുകൾ
15
ജപ്പാൻ,ചൈന ഇന്തോ ചൈന,ഫോർമോസ,ടിബറ്റ് എന്നിവിടങ്ങളിലെ ജനങ്ങൾ മംഗോളിയൻ വംശജരാണ്.
16
വെള്ളക്കാരും, നീഗ്രോകളും ചേർന്ന സങ്കരവർഗ്ഗമാണ്?
ആസ്ട്രേലിയൻ വർഗ്ഗം
17
മംഗോളിയരും നീഗ്രോകളും ചേർന്ന മനുഷ്യവർഗ്ഗം?
ബുഷ്മാൻ
18
ബുഷ്മെൻ ഗോത്രക്കാർ കാണപ്പെടുന്ന മരുഭൂമി?
കലഹാരി
19
കൊക്കേഷ്യൻ വർഗ്ഗവും, നീഗ്രോവർഗ്ഗവും കൂടിക്കലർന്ന വർഗ്ഗം അറിയപ്പെടുന്നത്?
ദ്രാവിഡവർഗ്ഗം
20
ഇന്തോനേഷ്യൻ വർഗ്ഗം ഉണ്ടായത് കൊക്കേഷ്യരും, മംഗോളിയരും, നീഗ്രോകളും കൂടിച്ചേർന്നാണ്.
21
നീഗ്രോയ്ഡ് വംശത്തിന്റെ സവിശേഷതകൾ ഏറ്റവും വ്യക്തമായി കാണപ്പെടുന്ന കാപ്പിരി വർഗ്ഗക്കാർ കാണപ്പെടുന്ന രാജ്യം?
സുഡാൻ
22
മംഗളോയ്ഡ് വർഗ്ഗത്തിന്റെ ഒരു ശാരീരിക പ്രത്യേകതയാണ് കൺപോളകളിലെ മടക്ക്
23
മംഗളോയ്ഡ് വംശത്തിന്റെ മറ്റൊരു ഉപവിഭാഗമാണ്?
എസ്കിമോ വർഗ്ഗം
24
ധ്രുവപ്രദേശത്തും, ആർട്ടിക് പ്രദേശത്തും കാണപ്പെടുന്ന മനുഷ്യവർഗ്ഗം?
എസ്കിമോകൾ
25
എസ്കിമോകൾ മഞ്ഞുകട്ട ഉപയോഗിച്ച് നിർമ്മിക്കുന്ന വീട്?
ഇഗ്ലൂ
26
'എസ്കിമോ’ എന്ന വാക്കിനർത്ഥം?
പച്ച മാംസം കഴിക്കുന്നവർ
27
സൗദി അറേബ്യയിൽ കണ്ടുവരുന്ന മരുഭൂവാസികളായ അറബികൾ?
ബദുക്കൾ
28
പശുവിന്റെ പാലിന് പകരം ചോര ഉപയോഗിക്കുന്ന മനുഷ്യവർഗ്ഗം?
മസായികൾ
29
മധ്യാഫ്രിക്കയിൽ വെറും അഞ്ച് അടിയിൽ താഴെ ഉയരമുള്ള ജനതയാണ്?
പിഗ്മികൾ
30
തെക്കേ അമേരിക്കയുടെ ഉത്തരഭാഗങ്ങളിൽ പ്രാചീന കാലത്ത് ജീവിച്ചിരുന്ന ജനതയായിരുന്നു?
ഇൻകകൾ
31
ഇന്ത്യയുടെ ചരിത്രം,സാംസ്കാരികവും കലാപരവുമായ പാരമ്പര്യം,മതം,ഭാഷ,രാഷ്ട്രതന്ത്രം,തത്വചിന്ത എന്നിവയെക്കുറിച്ചുള്ള പഠനഗവേഷണമാണ് ഇന്തോളജി
32
ആധുനിക ഇന്ത്യൻ ചരിത്രത്തിന്റെ പിതാവ്?
സർവില്യം ജോൺസ്
33
പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
ചാൾസ് ഡാർവിൻ
34
‘ഒറിജിൻ ഓഫ് സ്പീഷീസ്’ എന്ന കൃതിയുടെ കർത്താവ്?
ചാൾസ് ഡാർവിൻ
35
ചാൾസ് ഡാർവിൻ തന്റെ പരിണാമസിദ്ധാന്തം രൂപപ്പെടുത്തുന്നതിന് ഗവേഷണം നടത്തിയ ദ്വീപ്?
ഗാലപ്പഗോസ് ദ്വീപ്
36
ഡാർവിൻ സഞ്ചരിച്ച കപ്പൽ?
എച്ച്. എം.എസ്. ബീഗിൾ
37
ഡാർവിന്റെ കൃതികൾ ?
ദി വോയേജ് ഓഫ് ദി ബീഗിൾ, വൊൾക്കാനിക് ഐലന്റ്സ്, ദി എക്സ്പ്ര ഷൻ ഓഫ് ദി ഇമോഷൻസ് ഇൻ മാൻ ആന്റ് ആനിമൽസ്.

Post a Comment

0 Comments