അജന്താ ഗുഹകൾ (1983)
മഹാരാഷ്ട്രയിൽ ഔറംഗബാദ് ജില്ലയിലെ അജന്താഗുഹകളിലെ ചിത്രങ്ങൾക്കും ശിൽപങ്ങൾക്കും ബി.സി. രണ്ടാ൦ ശതകത്തോളം പഴക്കമുണ്ട്. വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഗുഹകൾ ആദ്യമായി പാശ്ചാത്യരുടെ ശ്രദ്ധയിൽപെട്ടത് 1819 ൽ ആണ്. ഒരു ബ്രിട്ടീഷ് ഓഫീസറുടെ നേതൃതൃത്വത്തിൽ കടുവ വേട്ടയ്ക്കായി പോയ സംഘമാണ് ഗുഹകള്‍ യാദൃച്ഛികമായി കണ്ടെത്തിയത്. ബുദ്ധനെയും ബോധിസത്വനെയുമാണ് അജന്താ ഗുഹകളില്‍ ആവിഷ്കരിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ക്ക് നിറം നല്‍കാന്‍ സസ്യങ്ങളില്‍ നിന്നു ലഭിക്കുന്ന ചായങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.
എല്ലോറ ഗുഹകള്‍ (1983)
മഹാരാഷ്ട്രയിൽ ഔറംഗാബാദ് ജില്ലയിലാണ് എല്ലോറ ഗുഹകള്‍. നൂറിലധികം ഗുഹകള്‍ ഇവിടെയുണ്ടെങ്കിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിടടുള്ളത് 34 എണ്ണത്തിലാണ്. അവയില്‍ 12ബുദ്ധഗുഹകളും 17 ഹിന്ദു ഗുഹകളും 5 ജൈന ഗുഹകളും ഉള്‍പ്പെടുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വേയ്ക്കാണ് ഗുഹകളുടെ സംരക്ഷണച്ചുമതല. എല്ലോറയിലെ എടുത്തുപറയത്തക്കതായ ഒരു ക്ഷേത്രമാണ് പതിനാറാമത് ഗുഹയിലുള്ള കൈലാസനാഥക്ഷേത്രം. എട്ടാം നൂറ്റാണ്ടിലാണ് ഇത് പണി തീർത്തിരിക്കുന്നത്.
ആഗ്രകോട്ട (1983)
ലോധിവശംശത്തിലെ സിക്കന്ദര്‍ ലോധിയാണ് ഉത്തർപ്രദേശിൽ സ്ഥിതി ചെയ്യുന്ന ആഗ്രയുടെ സ്ഥാപകന്‍. ആഗ്രയെ തന്റെ രാജധാനിയാക്കിയ അക്ബര്‍ ചക്രവര്‍ത്തിയുടെ കാലത്ത് എട്ടുവര്‍ഷമെടുത്ത് 1573-ല്‍ നിര്‍മാണം പൂര്‍ത്തിയായ ആഗ്രകോട്ട ഇപ്പോഴത്തെ രൂപം കൈവരിച്ചത് അക്ബറുടെ പൗത്രനായ ഷാജഹാന്റെ ഭരണകാലത്താണ്. 1638-ല്‍ മുഗള്‍ രാജധാനി ഡല്‍ഹിയിലെ ചെങ്കോട്ടയിലേക്ക് മാറ്റുംവരെ ആഗ്ര കോട്ടയായിരുന്നു ഭരണകേന്ദ്രം. മുഗളരില്‍ നിന്ന് പതിനെട്ടാം ശതകത്തിന്റെ ആരംഭത്തില്‍ മറാത്തികള്‍ പിടിച്ചെടുത്ത കോട്ട രണ്ടാം ആഠംഗ്ലോ-മറാത്ത യുദ്ധത്തോടെ ബ്രിട്ടീഷ് അധീനതയിലായി. ഡല്‍ഹിഗേറ്റ്, ലാഹോര്‍ ഗേറ്റ് എന്നി രണ്ട് കവാടങ്ങള്‍ ആഗര കോട്ടയ്ക്കുണ്ട്. ലാഹോര്‍ ഗേറ്റ് അമര്‍സിങ് ഗേറ്റ് എന്നും അറിയപ്പെടുന്നു. ഇതിന്റെ പഴയ പേര്‍ അക്‌ബര്‍ ഗേറ്റ് എന്നാണ്. കോട്ടയുടെ വടക്കുഭാഗം ഇന്ത്യന്‍ മിലിട്ടറിയുടെ പാരച്യൂട്ട ബ്രിഗേഡ് ഉപയോഗിക്കുന്നതിനാൽ ഡല്‍ഹിഗേറ്റിലൂടെ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. അമര്‍സിങ് ഗേറ്റിലൂടെയാണ് വിനോദസഞ്ചാരികള്‍ കോട്ടയ്ക്കുള്ളില്‍ പ്രവേശിക്കുന്നത്.
താജ്മഹല്‍ (1983)
ഉത്തര്‍പ്രദേശില്‍ ആഗ്രയില്‍ യമുനാ തീരത്താണ് താജ്മഹല്‍.അഞ്ചാമത്തെ മുഗള്‍ ച്രകവര്‍ത്തി ഹാജഹാന്‍ തന്റെ പത്നിയായിരുന്ന മുംതാസ് മഹലിന്റെ സ്മരണയ്ക്കായി 1632-1648 കാലയളവില്‍ നിര്‍മിച്ച താജിന്റെ ഉയരം 23 മീറ്ററാണ്. ഉസ്താദ് അഹമ്മദ് ലഹോറിയാണ് മുഖ്യ ശില്‍പി. കാലത്തിന്റെ കപോലത്തിലെ കണ്ണുനീര്‍ത്തുള്ളി എന്ന് മഹാകവി രബിന്ദ്രനാഥ് ടാഗോര്‍ വിശേഷിപ്പിച്ച താജ്മഹല്‍ ലോകത്തിലെ സപ്‌താത്ഭുതങ്ങളില്‍ ഒന്നാണ്.
കൊണാർക്ക് സൂര്യക്ഷേത്രം (1984)
കിഴക്കൻ ഗംഗാവംശത്തിലെ രാജാവായിരുന്ന നരസിംഹദേവൻ ഒന്നാമനാണ് പതിമൂന്നാം ശതകത്തിൽ ഒഡിഷയിലെ കൊണാർക്കിൽ സൂര്യക്ഷേത്രം നിർമ്മിച്ചത്. കറുത്ത പഗോഡ എന്ന അപരനാമത്തിലറിയപ്പെടുന്ന ഈ നിര്‍മിതി കണ്ടിട്ട് ഇവിടെ ശിലയുടെ ഭാഷ മനുഷ്യന്റെ ഭാഷയെ മറികടക്കുന്നു എന്നു പറഞ്ഞത് രബിന്ദ്രനാഥ ടാഗോറാണ്.
മഹാബലിപുരത്തെ മന്ദിരങ്ങള്‍ (1982)
തമിഴ്നാട് കാഞ്ചീപുരം ജില്ലയിലെ അതിപുരാതന തുറമുഖ നഗരമാണ് മഹാബലിപുരം. മാമല്ലപുരം എന്നും അറിയപ്പെടുന്നു. 7ആം നൂറ്റാണ്ടിൽ പല്ലവ രാജാക്കന്‍മാരാണ് മഹാബലിപുരത്തെ ക്ഷേത്രങ്ങള്‍ നിര്‍മിച്ചത്. പല്ലവരാജാവായിരുന്ന മാമല്ലന്‍റെ പേരിലാണ് സ്ഥലം അറിയപ്പെടുന്നത്. തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയില്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ക്ഷ്രേതങ്ങള്‍ പാറകൊത്തിയെടുത്താണ് നിര്‍മിച്ചിരിക്കുന്നത്. അര്‍ജുനന്റെ തപസ്സ്, ഗംഗയുടെ പതനം തുടങ്ങിയ ശില്‍പങ്ങളും ഇവിടെയുണ്ട്.
കാസിരംഗ ദേശീയോദ്യാനം (1985)
അസമിലെ ലോലാഘട്ട, നഗവോണ്‍ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കാസിരംഗ ദേശീയോദ്യാനം ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗത്തിന് പ്രസിദ്ധമാണ്. ബ്രഹ്മപുത്രയുടെ തീരത്തുള്ള ഈ പ്രദേശത്തെ റിസര്‍വ് വനമായി ഗുഹകളിലെ ചിത്രങ്ങള്‍ക്കും ശില്‍പങ്ങള്‍ക്കും ബി.സി. രണ്ടാം ശതകത്തോളം പഴക്കമുണ്ട്. വനത്താല്‍ ചുറ്റപ്പെട്ടുകിടന്ന ഗുഹകള്‍ ആദ്യമാ പ്രഖ്യാപിച്ചത് 1908-ല്‍ ആണ്.
കേവലദേവ് ദേശീയോദ്യാനം (1985)
മുന്പ് ഭരത്പൂര്‍ പക്ഷി സങ്കേതം എന്നറിയപ്പെട്ടിരുന്ന രാജസ്ഥാനിലെ കേവലദേവ് ദേശീയോദ്യാനത്തിന് 250 വര്‍ഷത്തെ ചരിത്രമുണ്ട്. ഉദ്യാനത്തിന്റെ മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ശിവ (കേവലദേവ്) ക്ഷേത്രത്തില്‍ നിന്നാണ് ഈ സംരക്ഷിത പ്രദേശത്തിന് പേരു ലഭിച്ചത്. തണ്ണീര്‍ത്തടങ്ങള്‍ നിറഞ്ഞ ഈ പ്രദേശം ദേശാടപ്പക്ഷികളുടെ വിഹാരകേന്ദ്രമാണ്. കരണ്ടിക്കൊക്കൻ കൊക്ക് (Spoon billed stork), സൈബീരിയൻ കൊക്ക് തുടങ്ങിയ ദേശാടനപ്പക്ഷികള്‍ ഉള്‍പ്പെടെ നാന്നൂറിലേറെ ഇനം പക്ഷികളാണ് ഇവിടെയുള്ളത്. റീസസ് കുരങ്ങ്, ലംഗൂർ, ബംഗാൾ കുറുക്കൻ, വരയൻ കഴുതപ്പുലി, പുള്ളിമാൻ, കൃഷ്ണമൃഗം, നീൽഗായ്, മുയൽ തുടങ്ങിയ മൃഗങ്ങളേയും ഇവിടെ കാണാം
മാനസ് ദേശീയോദ്യാനം (1985)
ടൈഗര്‍ റിസര്‍വി, എലിഫന്റ് റിസര്‍വ്, ബയോസ്ഫിയര്‍ റിസര്‍വ് എന്നീ നിലകളില്‍ പ്രസിദ്ധമായ മാനസ് ദേശീയോദ്യാനം അസമില്‍ മാനസ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു. ബ്രഹ്മപുത്രയുടെ പോഷക നദിയായ മാനസ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മാനസ് ദേശീയോദ്യാനം പുൽമേടുകളാൽ സമ്പന്നമായ ഇടമാണ്. ഇന്ത്യയെയും ഭൂട്ടാനെയും തമ്മിൽ വേർതിരിക്കുന്ന ഇത് ഇന്ത്യയിലെ പ്രശസ്തമായ കടുവാ സങ്കേതങ്ങളിൽ ഒന്നു കൂടിയാണ്. വംശനാശ ഭീഷണി നേരിടുന്ന പല ജീവാജാലങ്ങളും അധിവസിക്കുന്ന ഒരു കേന്ദ്രം കൂടിയാണിത്.
ഖജുരാഹോ ക്ഷേത്രങ്ങള്‍ (1986)
മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയിലെ ഖജുരാഹോക്ഷ്രേതങ്ങള്‍ ഛന്ദേല വംശത്തിലെ രാജാക്കന്‍മാരാണ് നിര്‍മിച്ചത്. ഹിന്ദു, ജൈന മതവിഭാഗക്കാരുടെ ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. കാന്ദരിയ മഹാദേവ ക്ഷേത്രമാണ് ഏറ്റവും പ്രമുഖം. വാരണാസിക്കു പടിഞ്ഞാറും ഗംഗയ്ക്കു തെക്കുമായി കിടക്കുന്ന ബുന്ദേല്‍ഖണ്ഡ് വനത്തിനു നടുവിലാണ് ഖജുരാഹോ. എഡി 950 മുതല്‍ 1050 വരെ, ചന്ദേല രാജാക്കന്മാരുടെ പ്രതാപകാലത്താണ് ഖജുരാഹോയിലെ ക്ഷേത്രസമുച്ചയങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത്. ചന്ദ്രവര്‍മ്മനെന്ന ചന്ദേല രാജാവാണ് ഇതിന്റെ നിര്‍മ്മിതിക്ക് പിന്നില്‍.1838ല്‍ ബ്രിട്ടീഷ് എന്‍ജിനിയറായ ടി.എസ്.ബുര്‍ട് ഈ ക്ഷേത്രസമുച്ചയത്തെ പുറംലോകത്തിനു പരിചയപ്പെടുത്തി ക്കൊടുക്കുന്നതുവരെ അതു വെറും കാനനക്ഷേത്രമായി മറഞ്ഞുകിടന്നു. മൂന്നു സമുച്ചയങ്ങളായാണ് ഖജുരാഹോയിലെ ക്ഷേത്രങ്ങള്‍ കാണപ്പെടുന്നത്. പടിഞ്ഞാറ്, കിഴക്ക്, തെക്ക് ഭാഗങ്ങളിലായി.
ഫത്തേപൂർ സിക്രി (1986)
ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയിലാണ് ഫത്തേപൂര്‍ സിക്രി. സൂഫി സന്ന്യാസിയായിരുന്ന സലിം ചിഷ്ടിയുടെ സ്മരണാര്‍ഥം അക്ബര്‍ ച്രകവര്‍ത്തിയുടെ കാലത്ത് നിര്‍മിക്കപ്പെട്ട ഈ പട്ടണം 157 മുതല്‍ 1585 വരെ മുഗള്‍ സ്രമാജ്യൃത്തിന്റെ തലസ്ഥാനമായിരുന്നു. ഫത്തേപൂര്‍ സിക്രിയുടെ കവാടമാണ് ബുലന്ദ് ദർവാസ. 54 മീറ്റര്‍ ഉയരുമുള്ള ഈ നിര്‍മിതിഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കവാടമാണ്. ജോധാ ഭായിയുടെ കൊട്ടാരം, ജമാ മസ്ജിദ്, ബുലന്ദ് ദർവാസ, സലിം ചിസ്തി ശവകുടീരം എന്നിവയാണ് ഫത്തേപൂർ സിക്രിയിൽ പ്രധാനമായുമുള്ളത്. പ്രധാനമായും ചുവന്ന മണൽ കല്ലുകൊണ്ട് നിർമ്മിച്ച ഒരു നഗരമാണ് ഫത്തേപൂർ സിക്രി.
ഹംപിയിലെ ക്ഷേത്രങ്ങൾ (1986)
വിജയനഗര സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളാണ് ഹംപിയിലെ സൌധങ്ങള്‍. കര്‍ണാടക സംസ്ഥാനത്തില്‍ തുംഗഭ്രദ നദീതീരത്താണ് ഈ നഗരം. ഹസാല രാമ ക്ഷേത്രം, വിഠല ക്ഷ്രേതം, വിരൂപാക്ഷ ക്ഷേത്രം എന്നിവ പ്രസിദ്ധമാണ്. ലോട്ടസ് മഹല്‍ എന്ന ശില്‍പ സൌധവും ഇവിടെയാണ്. ബാംഗ്ലൂരില്‍ നിന്ന് 343 കിലോമീറ്റര്‍ അകലെ ബെല്ലാരി ജില്ലയില്‍ തുംഗഭദ്ര നദിക്കരയിലാണ് ഹംപി. ഇരുപത്താറ് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലായി വിജയനഗര സാമ്രാജ്യത്തിന്‍റെ ശേഷിപ്പികള്‍ ഇവിടെ പടര്‍ന്ന് കിടക്കുന്നു. യുനെസ്ക്കോ ലോക പൈതൃക കേന്ദ്രമായി തെരഞ്ഞെടുത്തിടുള്ള ഹംപി ‘അവശിഷ്ടങ്ങളുടെ നഗരം’ എന്നും അറിയപ്പെടുന്നു. ഹസാര രാമ ക്ഷേത്രത്തിന്‍റെ കോട്ടയ്ക്ക് അകത്തുള്ള ക്വീന്‍സ് ബാത്ത് എന്ന കുളിസ്ഥലമാണ് ഇവിടെത്തെ മറ്റൊരു ശില്‍പ്പ വിസ്മയം. പതിനഞ്ച് മീറ്റര്‍ വീതിയും 1.8 മീറ്റര്‍ ആഴവുമുള്ള ഈ കുളിസ്ഥലത്തിന് ചുറ്റുമുള്ള ഇടനാഴികളും മട്ടുപ്പാവുകളും അതിമനോഹരങ്ങളാണ്.
ഗോവയിലെ പള്ളികളും, കോൺവെന്റുകളും (1986)
1510 മുതല്‍ പോര്‍ച്ചുഗീസ് അധീനതയിലായിരുന്ന ഗോവ പൌരസ്ത്യ ദേശത്തെ റോം എന്നാണ് അറിയപ്പെട്ടിരുന്നത്. പോര്‍ച്ചുഗീസുകാര്‍ ഇവിടെ നിര്‍മിച്ച ബോം ജീസസ് ബസലിക്കയിലാണ് ഫ്രാന്‍സിസ് സേവ്യറുടെ കല്ലറ. കഴിഞ്ഞ 30 വർഷത്തിലധികമായി യുനസ്കോയുടെ പൈതൃക സ്ഥാനങ്ങളിൽ ഇടം നേടിയിരിക്കുന്ന ഒന്നാണ് ഗോവയിലെ പള്ളികളും കോൺവെന്റുകളും. പോർച്ചുഗീസുകാരുടെ കാലത്ത് നിർമ്മിക്കപ്പെട്ട ഇവിടുത്തെ പള്ളികളിലും കോൺവെന്റുകളിലും കാണാന്‍ സാധിക്കുക യൂറോപ്യൻ വാസ്തു വിദ്യയും പെയിന്റിംഗുകളും ഒക്കെയാണ്. 1986 ൽആണ് ഇവ യുനസ്കോയുടെ പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നത്.
സുന്ദർബൻ ദേശീയോദ്യാനം (1987)
ദേശീയോദ്യാനം, ടൈഗര്‍ റിസര്‍വ്, ബയോസ്ഫിയര്‍ റിസര്‍വ് എന്നീ നിലകളില്‍ പ്രസിദ്ധമായ സുന്ദര്‍ബന്‍ ദേശീയോദ്യാനം പശ്ചിമബംഗാളില്‍ ഗംഗ-ബ്രഹ്മപുത്ര നദികളുടെ അഴിമുഖത്ത് സ്ഥിതി ചെയ്യുന്നു. സുന്ദരി എന്ന കണ്ടല്‍ച്ചെടിയുടെ പേരില്‍ നിന്നാണ് സുന്ദര്‍ബന്‍ എന്ന പേരുണ്ടായത്.
ചോള മഹാക്ഷേത്രങ്ങൾ (1987)
പതിനൊന്ന്, പ്രന്തണ്ട് ശതകങ്ങളില്‍ ചോള രാജാക്കന്‍മാര്‍ നിര്‍മിച്ച മൂന്ന് മഹാക്ഷേത്രങ്ങളാണ് ഇതില്‍ഉള്‍പ്പെടുന്നത്. രാജേന്ദ്രന്‍ ഒന്നാമന്‍ ഗംഗൈകൊണ്ട ചോളപുരത്ത് നിര്‍മിച്ച ബൃഹദീശ്വര ക്ഷേത്രം, രാജരാജചോളന്‍ തഞ്ചാവൂരിൽ നിര്‍മിച്ച ബൃഹദിശ്വര ക്ഷേത്രം, രാജരാജന്‍ രണ്ടാമന്‍ ദാരാസുരം എന്ന സ്ഥലത്ത് നിര്‍മിച്ച ഐരാവതേശ്വര ക്ഷേത്രം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
പാട്ടടക്കൽ മന്ദിരങ്ങൾ (1987)
കര്‍ണാടകത്തിലെ പട്ടടയ്ക്കലിലെ ക്ഷ്രേത സമുച്ചയങ്ങള്‍ നിര്‍മിച്ചത് ചാലൂക്യരാജവംശമാണ്, ഇവിടുത്തെ ഏറ്റവും വലിയ ക്ഷേത്രമായ വിരൂപാക്ഷ ക്ഷ്രേതം പണികഴിപ്പിച്ചത് റാണി ലോകമഹാദേവിയും റാണി ത്രിലോക്യ മഹാദേവിയുമാണ്. (എ.ഡി. എട്ടാംശതകം) ജയിന്‍ നാരായണ ക്ഷ്രേതം, സംഗമേശ്വര ക്ഷരം, ജംബുലിംഗ ക്ഷ്രേതം, എന്നിവയാണ് മറ്റു പ്രസിദ്ധ നിര്‍മിതികള്‍. കിരീടത്തിലെ മാണിക്യത്തിന്റെ നഗരം എന്നാണ് പട്ടദക്കല്ലു എന്ന കന്നഡ വാക്കിനര്‍ത്ഥം. ചാലൂക്യന്മാരുടെ തലസ്ഥാനമായിരുന്നു പട്ടടക്കല്‍. കര്‍ണാടകയിലെ ബാഗല്‍ക്കോട്ട് ജില്ലയില്‍ മലപ്രഭ നദിയുടെ കരയിലാണ് യുനെസ്‌കോയുടെ ലോകപൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍പ്പെടുന്ന പട്ടടക്കല്‍ സ്ഥിതിചെയ്യുന്നത്.
എലിഫന്റാ ഗുഹകള്‍ (1987)
മഹാരാഷ്ട്രയില്‍ മുംബൈ ഹാര്‍ബറില്‍ നിന്ന് പത്തു കിലോമീറ്റര്‍ അകലെ അറബിക്കടലിലാണ് എലിഫന്റാഗുഹകള്‍. അഗ്രഹാരപുരി എന്നും ഖരാപുരി എന്നുമൊക്കെ അറിയപ്പെട്ടിരുന്ന ഈ സമുച്ചയത്തിന്റെ പ്രധാനഭാഗം നശിപ്പിച്ച പോർച്ചുഗീസുകാരാണ് ഇതിന് എലിഫന്റാ ഗുഹകൾ എന്ന് നാമകരണം ചെയ്തത്. ആറാം നൂറ്റാണ്ടു മുതൽ 13-ാം നൂറ്റാണ്ടു വരെയുള്ള പഴക്കമാണ് ഇവിടുത്തെ ശില്പങ്ങളിൽ കാണാൻ സാധിക്കുന്നത്. അഞ്ച് ഹൈന്ദവ ക്ഷേത്രങ്ങളും രണ്ട് ബുദ്ധക്ഷേത്രങ്ങളുമാണ് സ്ഥിതി ചെയ്യുന്നത്. ആറായിരം ചതുരശ്ര അടിയോളമാണ് ഇവിടുത്തെ ക്ഷേത്ര സമുച്ചയത്തിന്റെ വിസ്തീർണ്ണം. രണ്ടു ഗ്രൂപ്പുകളിലായി കാണപ്പെടുന്ന ഗുഹകളില്‍ അഞ്ചെണ്ണം ഹൈന്ദവ നിര്‍മിതകളും രണ്ടെണ്ണം ബുദ്ധമതകാരുടെ നിര്‍മിതികളുമാണ്. 9 മുതൽ 13 വരെ നൂറ്റാണ്ടുകളിൽ ഭരണം നടത്തിയിരുന്ന സിൽഹാര വംശജരുടെ കാലത്തും, രാഷ്ട്രകൂടവംശജരുടെ കാലത്തും ആണ് ശില്പങ്ങൾ നിർമ്മിക്കപ്പെട്ടത്.ഇവിടേയ്ക്ക് വൈദ്യുതിയെത്തിക്കാന്‍ 7.5 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കേബിള്‍ കടലിനടിയിലൂടെയാണ് ഇട്ടിരിക്കുന്നത്.
നന്ദാദേവി നാഷണൽ പാർക്കുകൾ (1988)
നന്ദാദേവി, പൂക്കളുടെ താഴ്‌വര ദേശീയോദ്യാനങ്ങള്‍ ഉത്തരാഖണ്‍ഡിലാണ്. ഇംഗ്ലീഷ് പര്‍വതാരോഹകനായിരുന്ന ഫ്രാങ്ക് സ്മിത്താണ് വാലി ഓഫ് ഫ്ളവേഴ്സ് കണ്ടെത്തിയത്.
സാഞ്ചിയിലെ ബുദ്ധമന്ദിരങ്ങൾ (1989)
അശോക ചക്രവര്‍ത്തി ബി.സി. മുന്നാംശതകത്തില്‍ നിര്‍മിച്ച സാഞ്ചി സ്തൂപം ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള കല്‍നിര്‍മിതിയാണ്. സാഞ്ചി സ്തൂപത്തിന് 54 അടി ഉയരവും 120 അടി വ്യാസവുമുണ്ട്. സാഞ്ചി സ്തുപത്തെക്കുറിച്ച് രേഖപ്പെടുത്തിയ ആദ്യ പാശ്ചാത്യ ചരിത്രകാരന്‍ ജനറല്‍ ടെയ്ലര്‍ എന്ന ബ്രിട്ടീഷ് ഓഫീസറാണ് (1818). തുടര്‍ന്ന് 1912 നും 1919 നും ഇടയില്‍ സര്‍ ജോണ്‍ മാര്‍ലിന്റെ നേതൃത്വത്തില്‍ ഇവെയല്ലാം പുനരുദ്ധരിച്ചു. ഉപ്പോള്‍ മൂന്നു സ്തൂപങ്ങളും 50 സ്മാരകങ്ങളും ഉള്‍പ്പെടെയുള്ളവ ഇവിടെ കാണുവാന്‍ സാധിക്കും. മധ്യപ്രദേശിന്റെ അഭിമാനമായ ഒരു കൊച്ചു ഗ്രാമമാണ് സാഞ്ചി. ബുദ്ധമത സ്തൂപങ്ങളാലും സ്മാരകങ്ങളാലും നിറഞ്ഞ സാഞ്ചിയിലെ ഏറ്റവും അ തിശയിപ്പിക്കുന്ന കാഴ്ച ഇവിടുത്തെ മഹാസ്തൂപമാണ്. ഭോപ്പാലിലെ ബേത്വാ നദിയുടെ സമീപത്തായാണ് മഹാശിലാ സ്തൂപം സ്ഥിതി ചെയ്യുന്നത്.
കുത്തബ് മിനാർ (1993)
അടിമവംശ സ്ഥാപകനും ഡല്‍ഹിയിലെ ആദ്യ മുസ്ലിം ഭരണാധികാരിയുമായിരുന്ന കുത്തബ്ദീന്‍ ഐബക്കാണ് കുത്തബ്മിനാറിന്റെ നിര്‍മാണത്തിന് തുടക്കമിട്ടത്. ഇന്തോ-ഇസ്‌ലാമിക് ശൈലിയിൽ ഒരുക്കിയ കുത്തബ്‌മിനാറിന് അഞ്ച് നിലകളുണ്ട്. ആദ്യത്തെ നില ഐബക്കിന്റെ കാലത്തും തുടര്‍ന്നുള്ള മൂന്ന് നിലകള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയും മരുമകനുമായ ഇല്‍ത്തുമിഷിന്റെ കാലത്തുമാണ് നിര്‍മിച്ചത്. പില്‍ക്കാലത്ത് 1368-ല്‍ ഏറ്റവും മുകളിലത്തെ നില മിന്നലേറ്റു തകര്‍ന്നു. 1351 മുതല്‍1388 വരെ ഡല്‍ഹിസുല്‍ത്താനായിരുന്ന ഫിറോസ് ഷാ തുഗ്ലക്ക് അതിന്റെ സ്ഥാനത്ത് രണ്ട് നിലകൾ നിർമ്മിച്ചു. ഇപ്പോൾ ഉയരം 72.5 മീറ്ററാണ്.മുകളിലേയ്ക്കെത്താൻ 399 പടികളുണ്ട്. സൂഫി സന്യാസിയായിരുന്ന കുത്തബ്ദീൻ ബക്തിയാർ കാക്കിയോടുള്ള ആദരസൂചകമായിട്ടാണ് കുത്തബ്മിനാറിന് പേരിട്ടത്. കുത്തബ്മിനാറിന് സമീപമാണ് കുവത്-ഉൽ-ഇസ്ളാം മോസ്‌ക്. ഇതിന്റെ തെക്കുഭാഗത്തുള്ള കവാടമായ അലൈ ദര്‍വാസ പണികഴിപ്പിച്ചത് അലാവുദ്ദീന്‍ ഖില്‍ജി ആണ്.
ഹുമയൂണിന്റെ ശവകൂടിരം (1993)
രണ്ടാമത്തെ മുഗള്‍ ച്രകവര്‍ത്തിയായിരുന്ന ഹുമയുൂണിന്റെ ശവകുടീരം ഡല്‍ഹിയില്‍ പണികഴിപ്പിച്ചത് അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന ഹാജി ബീഗമാണ് (ബേഗ ബീഗം). അദ്ദേഹത്തിന്റെ കല്ലറക്കു പുറമേ സമീപത്തുള്‌ല അനുബന്ധ കെട്ടിടങ്ങളിലായി കല്ലറകളും നമസ്‌കാരപ്പള്ളികളും സ്ഥിതി ചെയ്യുന്നുണ്ട്. അതിനാല്‍ ഇതിനെ മുഗളരുടെ കിടപ്പാടം എന്നും വിശേഷിപ്പിക്കാറുണ്ട്. ഇന്ത്യയിലെ ആദ്യത്തെ പുന്തോട്ടം ചേര്‍ന്ന ശവകുടീരമാണിത് 1565-ല്‍ നിര്‍മാണം ആരംഭിച്ചു.1572-ല്‍ പൂര്‍ത്തിയായി.
ഇന്ത്യയിലെ മൗണ്ടന്‍ റെയില്‍വേ (1999)
പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങ് -ഹിമാലയന്‍ മൌണ്ടന്‍ റെയില്‍വേ1999-ലും തമിഴ്നാട്ടിലെ നിലഗിരി മൌണ്ടന്‍ റെയില്‍വേ 2005-ലും ഹിമാചല്‍ പ്രദേശിലെ കല്‍ക്ക-ഷിംല മൌണ്ടന്‍ റെയില്‍വേ 2008-ലും ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ചു.
മഹാബോധിക്ഷേത്രം (2002)
ബീഹാറിലെ ഗയ ജില്ലയിലാണ് മഹാബോധി ക്ഷ്രേതം. ബുദ്ധന് ദിവ്യജ്ഞാനം കൈവന്ന സ്ഥലമാണ് ബോധ്‌ഗയ. ഇവിടെ ആദ്യക്ഷേത്രം പണികഴിപ്പിച്ചത് അശോക ച്രകവര്‍ത്തിയാണെന്ന് കരുതപ്പെടുന്നു. നാശോന്മുഖമായിരുന്ന ക്ഷേത്രം പതിമുന്നാം ശതകത്തില്‍ ബര്‍മയിലെ ബുദ്ധമതക്കാര്‍ പുനര്‍നിര്‍മിച്ചു. പത്തൊമ്പതാം ശതകത്തില്‍ അലക്സാണ്ടര്‍ കണ്ണിങ്ഹാമിന്റെ നിർദ്ദേശ പ്രകാരം ബ്രിട്ടീഷ് സര്‍ക്കാര്‍ പരിരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. 2013-ല്‍ ആക്കിയോളജിക്കല്‍ സര്‍വേയുടെ അനുമതിയോടെ തായ്ലന്‍ഡിലെ രാജാവിന്റെയും ബുദ്ധമത വിശ്വാസികളുടെയും സംഭാവന എന്ന നിലയില്‍ ക്ഷേത്രത്തിന്റെ ഉപരിഭാഗത്ത് സ്വര്‍ണം ആവരണം ചെയ്തു.
ഭിംഭേട്കയിലെ പാറമടകള്‍ (2003)
മധ്യപ്രദേശില്‍ വിന്ധ്യ പര്‍വത നിരയുടെ താഴ്‌വരയിലാണ് ഭിംഭേട്ക പാറമടകള്‍. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മനുഷ്യവാസം സംബന്ധമായ ഏറ്റവും പഴക്കമുള്ള തെളിവുകള്‍ ലഭിച്ച സ്ഥലങ്ങളിലൊന്നാണിത്. ഒരു ആർട് ഗാലറി എന്നു വിശേഷിപ്പിക്കാവുന്ന ഈ സ്ഥലത്തിന് ഒൻപതിനായിരത്തിലധികം വർഷം പഴക്കമുണ്ടെല്ലാണ് വിശ്വസിക്കപ്പെടുന്നത്. വിവിധ തരത്തിലുള്ള ഗുഹാ ചിത്രങ്ങളും മറ്റും ഇതിന്റെ വിവിധ ഭാഗത്തായി കാണുവാൻ സാധിക്കും. ഒട്ടേറെ ശില്പങ്ങളും കൊത്തുപണികളും ഒക്കെ ഇവിടെയുണ്ട്.2003 ലാണ് ഇവിട യുനസ്കോയുടെ പൈതൃക സ്ഥാനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നത്.
സി.എസ്.ടി റേയില്‍വേ സ്റേഷന്‍ (2004)
മുംബൈയിലെ റെയില്‍വേ സ്റ്റേഷനാണ് ഛത്രപതി ശിവജി ടെര്‍മിനസ് റെയില്‍വേ സ്റ്റേഷന്‍ (സി.എസ്.ടി). മുമ്പ് വിക്ടോറിയ ടെര്‍മിനസ് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഇന്തോ-സാരാസനിക് ശൈലിയില്‍ ഈ നിര്‍മിതി രൂപകല്‍പന ചെയ്തത് ഫ്രെഡറിക് സ്റ്റീവന്‍സ് ആണ് (1897).
ചമ്പാനിര്‍ പാവഗഡ് ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക് (2004)
ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയിലാണ് ചമ്പാനിര്‍-പാവഗഡ് ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക്. പതിനാറാം നൂറ്റാണ്ടിലെ ഗുജറാത്തിന്റെ തലസ്ഥാനത്തിന്റെ അവശിഷ്ടങ്ങള്‍ ഇവിടെ കാണാം. കൊട്ടാരങ്ങള്‍, പുരാതന കെട്ടിടങ്ങള്‍ എന്നിവയുടെ ബൃഹദ് സഞ്ചയം കൊണ്ട് സമ്പന്നമാണ് ഈ പ്രദേശം. ഗുജറാത്ത് ഭരണാധികാരയായിരുന്ന സുൽത്താൻ മഹ്മൂദ് ബെഗഡയാണ് സ്ഥാപിച്ചത്. മുഗൾ ഭരണകാലത്തിനു മുൻപ് ഇന്ത്യയിൽ തകർക്കപെടാതെ കിടന്ന ഒരേയൊരു ഇസ്ലാമിക് നഗരം എന്ന വിശേഷണവും ഇതിനുണ്ട്.2004ലാണ് ഈ ചരിത്ര സമാരക ഉദ്യാനം യുനെസ്‌കോയുടെ ലോക പൈതൃക പട്ടിക സ്ഥാനംനേടിയത്.
ഡല്‍ഹിയിലെ ചെങ്കോട്ട (2007)
പതിനേഴാം നൂറ്റാണ്ടില്‍ ഷാജഹാന്‍ ച്രകവര്‍ത്തിയാണ് ചെങ്കോട്ട (ലാല്‍ ഖില) നിര്‍മിച്ചത്. അദ്ദേഹം കോട്ടക്ക് കൊടുത്ത പേര് കില ഇ മുഅല്ല എന്നായിരുന്നു. ചുവന്ന മണല്‍ക്കല്ലിലാണ് കോട്ടയുടെ നിര്‍മാണം.1839-1648 കാലയളവില്‍ നിര്‍മിച്ച കോട്ടയുടെ മുഖ്യ ശില്‍പി താജ് മഹലിന്റെ ശിൽപ്പിയായ ഉസ്താദ് അഹമ്മദ് ലാഹോറിയാണ്. മുഗൾ രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന കോട്ട 1858 ഇൽ ബഹദൂർ ഷാ സഫറിൽ നിന്നും ബ്രിട്ടീഷ് സർക്കാർ പിടിച്ചെടുത്തു. ലോകപൈതൃകസ്ഥാനങ്ങളുടെ പട്ടികയിൽ യുനെസ്കോ 2007 ൽ ചെങ്കോട്ട ചേർക്കുകയുണ്ടായി.
ജന്തര്‍ മന്തര്‍ (2010)
രാജസ്ഥാനിലെ ജയ്പൂരില്‍ പതിനെട്ടാം നൂറ്റാണ്ടില്‍ സവായ് ജയ്സിങ്ങ് രണ്ടാമന്‍ രാജാവ് നിര്‍മിച്ച വാനനിരീക്ഷണ കേന്ദ്രമാണ് ജന്തര്‍ മന്തര്‍. ജയ്‌സിങ് രണ്ടാമൻ പണികഴിപ്പിച്ച അഞ്ച് വാനനിരീക്ഷണശാലകളിൽ മൂന്നെണ്ണത്തിനും ജന്തർ മന്തർ എന്നുതന്നെയാണു പേര്. “ജന്തർ” എന്ന വാക്ക് “ഉപകരണം” എന്നർഥം വരുന്ന “യന്ത്ര” എന്ന സംസ്‌കൃതപദത്തിൽനിന്നു വന്നതാണ്. അതുപോലെ “മന്തർ” എന്നവാക്ക് “സൂത്രവാക്യം” എന്നർഥംവരുന്ന “മന്ത്ര” എന്ന സംസ്‌കൃതപദത്തിൽനിന്നും. പ്രാസമൊപ്പിച്ച് വാക്കുകൾ പറയുന്ന ഒരു സംഭാഷണ രീതിയിൽനിന്നുമാണ് ജന്തർ മന്തർ എന്ന പേര് ഉരുത്തിരിഞ്ഞത്. കല്ലുകൊണ്ടു നിർമിച്ച നാല് ഉപകരണങ്ങൾ ഇവിടെയുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ ഉപകരണമാണ്, സുപ്രധാന ഉപകരണം എന്നർഥംവരുന്ന സമ്രാട്ട് യന്ത്ര. ഇത് “അടിസ്ഥാനപരമായി തുല്യദൈർഘ്യമുള്ള മണിക്കൂറുകൾ അങ്കനം ചെയ്യുന്ന സൂര്യഘടികാരമാണ്.” ഈ നിരീക്ഷണശാലയിലെ മറ്റു മൂന്നു നിർമിതികളാണ് രാമ യന്ത്ര, ജയപ്രകാശ് യന്ത്ര, മിശ്ര യന്ത്ര എന്നിവ.
പശ്ചിമഘട്ടം (2012)
സഹ്യാദ്രി എന്ന പേരിലും അറിയപ്പെടുന്ന പശ്ചിമഘട്ടം ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടകം, കേരളം, തമിഴ്നാട് എന്നി ആറ് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. ഏറ്റവും കൂടുതല്‍ പ്രദേശങ്ങള്‍ കര്‍ണാടകത്തിലാണ്. കേരളത്തില്‍ ഇടുക്കി ജില്ലയിലെ ആനമുടി (2695 അടി) യാണ് ഏറ്റവും ഉയരം കൂടിയ ഭാഗം. ഇന്ത്യയിലെ പ്രധാനപ്പെട്ട മഴക്കാടുകളെ ഉള്‍ക്കൊള്ളുന്ന പശ്ചിമഘട്ടം ലോകത്തിലെ പത്ത് ഹോട്ടസ്റ്റ് ബയോഡൈവേഴ്സിറ്റി ഹോട്ട് സ്പോട്ടുകളിൽ ഒന്നാണ്. സഹ്യ പർവ്വതം, ആനമുടി, സൈലന്റ് വാലി, ഇരവികുളം ദേശീയോദ്യാനം, പെരിയാർ വന്യജീവി സങ്കേതം,കൊടൈക്കനാൽ, അഗസ്ത്യമല,കൊടക്, കുടജാദ്രി, മരുത്വാമല തുടങ്ങിയവയെല്ലാം പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്. 2012 ജൂലൈയിലാണ് പശ്ചിമഘട്ടം ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടത്. ഇന്ത്യ ഗോണ്ട്വാനാലാൻഡ് എന്ന പ്രാചീന ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നപ്പോഴേ പശ്ചിമഘട്ടമുണ്ടായിരുന്നു. അതായത് ഹിമാലയത്തെക്കാൾ എത്രയോ നൂറ്റാണ്ടുകൾക്ക് മുന്നേ രൂപപ്പെട്ടതാണ് പശ്ചിമഘട്ടം. ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറേ അതിരിലൂടെ അറബിക്കടലിന് സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവ്വത നിരയാണ് പശ്ചിമഘട്ടം. സഹ്യാദ്രി, സഹ്യപർവ്വതം എന്നിങ്ങനെയും അറിയപ്പെടുന്ന പശ്ചിമഘട്ട പർവ്വതനിരകൾ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ഇടതൂർന്ന നിത്യഹരിതവനങ്ങൾ കൊണ്ടാണ് പശ്ചിമഘട്ടം ആവരണം ചെയ്യപ്പെട്ടിരിക്കുന്നത്. 1440 കിലോമീറ്റർ നീളവും ശരാശരി 900 മീറ്റർ ഉയരവുമുള്ള സഹ്യപർവ്വതം ലോകത്തെതന്നെ അത്യപൂർവ്വ ജൈവകലവറയായാണ് കണക്കാക്കപ്പെടുന്നത്. കൊല്ലം ആര്യങ്കാവ് ചുരം, പാലക്കാട് ചുരം, വാളയാർ ചുരം (പാലക്കാട്), താമരശ്ശേരി ചുരം (വയനാട്), കോഴിക്കോട് കുറ്റ്യായ്യി ചുരം, നാടുകാണി ചുരം (മലപ്പുറം), പാൽചുരം (കണ്ണൂർ) എന്നിങ്ങനെ ഏഴ് ചുരം പാതകളിലൂടെ സഹ്യാദ്രിയുടെ പ്രകൃതി രമണീയത ആസ്വദിച്ചുകൊണ്ടുള്ള യാത്രകൾ ഒരുക്കിയിരിക്കുന്നു. കേരളത്തിലെ 44 നദികളുടേയും ഉത്ഭവസ്ഥാനം സഹ്യാദ്രി തന്നെയാണ്. അതിൽ മൂന്നെണ്ണം കിഴക്കോട്ടാണ് ഒഴുകുന്നത്. കേരളത്തിന് പുറത്തുള്ള മൂന്ന് മഹാനദികളായ കാവേരി, കൃഷ്ണ, ഗോദാവരി എന്നിവയും ഉത്ഭവിക്കുന്നത് സഹ്യാദ്രിയിൽ നിന്നാണ്.ഇവയും കിഴക്കോട്ട് ഒഴുകുന്നവ തന്നെ. പശ്ചിമഘട്ട മല നിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് മാധവ്ഗാഡ്ഗിൽ ചെയർമാനായി ഒരു വിദഗ്ധ സമിതിയെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ചുമതലപ്പെടുത്തുകയും ഈ കമ്മറ്റി അതിൻറെ ശുപാർശകളടങ്ങുന്ന റിപ്പോർട്ട് സമർപ്പിക്കുകയുമുണ്ടായി. ഗാഡ്ഗിൽ സമിതി റിപ്പോർട്ട് പ്രകാരം പശ്‌ചിമഘട്ടത്തിലെ നല്ലൊരുഭാഗം സ്ഥലവും പരിസ്‌ഥിതി ലോലമേഖലയാക്കണം എന്ന് നിർദ്ദേശിച്ചിരുന്നു. പ്രസ്തുത റിപ്പോർട്ടിലെ ശുപാർശകളെക്കുറിച്ച് വീണ്ടുംപരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി ഡോ.കസ്തൂരിരംഗനെ ചുമതലപ്പെടുത്തിയിരിക്കുന്നു. കസ്‌തൂരി രംഗൻ റിപ്പോർട്ടിൽ ലോലമേഖല 37 ശതമാനം മാത്രമാണ്.
കാസ് പീഠഭൂമി (2012)
മഹാരാഷ്ട്രയിലെ സത്താര നഗരത്തിൽ നിന്ന് 24 കിലോമീറ്റർ അകലെ പശ്ചിമഘട്ട മലനിരകൾക്കു സമീപം സ്ഥിതിചെയ്യുന്ന പീഠഭൂമിയാണ് കാസ് പീഠഭൂമി. 10 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന ഈ പീഠഭൂമിക്ക് സമുദ്രനിരപ്പിൽ നിന്നും 1200 മീറ്റർ ഉയരമുണ്ട്. ഈ പീഠഭൂമിയിൽ കാണപ്പെടുന്ന കാസ എന്ന മരത്തിന്‍റെ പേരിൽ നിന്നാണ് ‘കാസ് പീഠഭൂമി’ എന്ന പേര് ലഭിച്ചത്. കുറ്റിച്ചെടികളും പുൽവർഗ്ഗ സസ്യങ്ങളും നൂറ്റിയമ്പതില്‍ പരം വ്യത്യസ്തയിനം പൂക്കളും കാസ് പീഠഭൂമിയിലുണ്ട്.ഓർക്കിഡുകൾ, കാർവി തുടങ്ങി ഡ്രോസെറ പോലുള്ള മാംസഭോജി സസ്യങ്ങൾ വരെ ഇവിടെ കാണപ്പെടുന്നു. ആഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലാണ് ഇവിടുത്തെ സസ്യങ്ങൾ പൂവണിയുന്നത്. ആ സമയങ്ങളിൽ ‘പൂക്കളുടെ താഴ്‌വര’ എന്നാണ് ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നത്. മനോഹരമായ ഈ കാഴ്ച കാണുവാനായി നിരവധി സഞ്ചാരികൾ ഇവിടെയെത്താറുണ്ട്. ദിവസം പരമാവധി 2000 പേരെ മാത്രമേ പ്രവേശിക്കാൻ അനുവദിക്കുകയുള്ളൂ. 2012ൽ യുനെസ്‌കോ കാസ് പീഠഭൂമിയെ ലോക പൈതൃക സ്ഥാനങ്ങളിലൊന്നായി പ്രഖ്യാപിച്ചു.
രാജസ്ഥാനിലെ കുന്നിൻ മുകളിലെ കോട്ടകൾ (2013)
രാജസ്ഥാനിലെ ആരവല്ലി മലനിരകളിലുള്ള ചിത്തോർഗഢ്, കുംഭൽഗഢ്, റൺതംഭോർ, ഗാഗ്രോൺ, ആംബർ, ജയ്സാൽമർ എന്നീ ആറുകോട്ടകൾക്കാണ് പൈതൃക പദവി ലഭിച്ചത്. എ.ഡി. എട്ടാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലാണ് ഇവയുടെ നിർമാണം. കംബോഡിയയില്‍ നടന്ന ലോക പൈതൃക കമ്മിറ്റിയുടെ 37 ാം സമ്മേളനത്തില്‍ വെച്ചാണ് രാജസ്ഥാനിലെ ആറ് കോട്ടകള്‍ ലോക പൈതൃക പട്ടികയില്‍ സ്ഥാനം പിടിച്ചത്.
റാണി കി വാവ് (2014)
റാണിയുടെ പടവുകളോട് കൂടിയ കുളം എന്നർത്ഥമുള്ള റാണി കി വാവ് ഗുജറാത്തിലെ പത്താനിലാണ് എ.ഡി. പതിനൊന്നാം ശതകത്തിൽ മരു-ഗുർജാര വാസ്തുശൈലിയിലാണ് ഇതിന്റെ നിർമാണം. 64 മീറ്ററിലധികം നീളവും 20 മീറ്റർ വീതിയും 27 മീറ്റർ ആഴവുമുള്ള കുളത്തിൽ അഞ്ഞൂറിലധികം ദേവതാ ശില്പങ്ങളുണ്ട്.റാണി കി വാവിനെ പരിചയപ്പെടുത്തുവാൻ എളുപ്പമാണ്. നൂറു രൂപയുടെ പുതിയ കറൻസിയിലെ ചിത്രം ഗുജറാത്തിലെ പ്രശസ്തമായ പടവു കിണറായ റാണി കി വാവാണ്. ഗുജറാത്തിലെ പത്താൻ ജില്ലയിൽ സരസ്വതി നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഇത് സോളങ്കി രാജവംശത്തിന്റെ 11-ാം നൂറ്റാണ്ടിലുള്ള നിർമ്മിതിയാണ്. സോളങ്കി രാജവംശത്തിന്റെ സ്താപകനായിരുന്ന ഭീം ദേവ് ഒന്നാമന്‍റെ ഭാര്യ ഉദയമതി റാണിയാണ് ഭർത്താവിനോടുള്ള സ്നേഹത്തിന്റെ പ്രതീകമായി ഇത് നിർമ്മിക്കുന്നത്.
1068 ൽ നിർമ്മാണം പൂർത്തിയായ റാണി കി വാവ് അക്കാലത്ത് ഗുജറാത്തിലെ ജലക്ഷാമത്തിന് ഒരു പരിഹാരമായിരുന്നു. പിന്നാട് സരസ്വതി നദി വഴിമാറി ഒഴുകിയപ്പോൾ ഇത് മണ്ണിനടിയിലായി. പിന്നീട് 1980 കളിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഖനനത്തിലാണ് ഇത് ഉയർന്നു വരുന്നത്. ഭൂമിക്കടിയിൽ ഏഴു നിലകളിലായി കൊത്തുപണികളും ശില്പവിദ്യകളും ഒക്കെയായാണ് ഇത് നിലകൊള്ളുന്നത്.
യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ 2014 ലാണ് റാണി കി വാവ് ഇടംപിടിക്കുന്നത്
ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് (2016)
ഹിമാചൽ പ്രദേശിലെ കുളുവിലാണ് ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക്. ജൈവവൈവിധ്യം കൊണ്ട് സമ്പന്നമായ ഇവിടെ 25 തരം വനമേഖലകളുണ്ട്. മണികരനിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക് അഥവാ ജവഹര്‍ലാല്‍ നെഹ്രു ഗ്രേറ്റ് ഹിമാലയന്‍ പാര്‍ക്ക്. അപൂര്‍വ്വങ്ങളായ 30 ലധികം സസ്തനിവര്‍ഗ്ഗങ്ങളും 300ലധികം പക്ഷി വര്‍ഗ്ഗങ്ങളും നിറഞ്ഞ ഈ ദേശീയോദ്യാനം 50 സ്ക്വയര്‍ കിലോമീറ്ററോളം വരുന്നതാണ്. കോഴി വര്‍ഗ്ഗത്തില്‍പ്പെട്ട വംശനാശം വന്നുകൊണ്ടിരിക്കുന്ന ഇനങ്ങളിലൊന്നായ വെസ്റ്റേണ്‍ ട്രാജോപാന്‍ എന്ന പക്ഷിയെ ഇവിടത്തെ നിബിഢവനത്തിനുള്ളില്‍ കണ്ടുവരുന്നു. ചാരനിറമുള്ള കരടി,മലയാട്,കറുത്ത കരടി,കസ്തൂരിമാന്‍,അപൂര്‍വ്വ വര്‍ഗ്ഗത്തില്‍പ്പെട്ട ഹിമപ്പുലി,ഹിമാലയന്‍ താര്‍ എന്നിങ്ങനെ അപൂര്‍വ്വ ജന്തുജാലങ്ങളെ ഇവിടെ കാണാം.
ചണ്ഡിഗഡിലെ കാപിറ്റോൾ കോംപ്ലക്സ് (2016)
വിചിത്രമായ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ഒരുകൂട്ടം കെട്ടടങ്ങൾ എങ്ങനെ യുനസ്കോയുടെ ലോക പൈതൃക സ്ഥാനങ്ങളുടെ പട്ടികയില്‍ എത്തി എന്നതിന്റെ ഉത്തരമാണ് ചണ്ഡിഗഡിലെ കാപിറ്റോൾ കോംപ്ലക്സ്, വിശാലമായി 100 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന രീതിയിലാണ് കാപ്പിറ്റോൾ കോപ്ലക്സ് രൂപകല്പന നടത്തിയിരിക്കുന്നത്. 'ലെ കൂർബസിയേ എന്ന് അറിയപ്പെട്ട ചാൾസ്-എഡ്വാർഡ് ഷാണ്ണറെയാണ് ഇതിന്റെ രൂപകല്പനയും നിർമ്മാണവും നടത്തിയിരിക്കുന്നത്. ഏഴുരാജ്യങ്ങളിലെ പതിനേഴ് സൈറ്റുകളില്‍ വ്യാപിച്ചു കിടക്കുന്ന വാസ്തുശില്‍പ വൈഭവമാണ് ലേ കർബ്യുസിയ എന്ന ഫ്രെഞ്ചു ആർക്കിടെക്ടിന്റെ പ്രമുഖ നിര്‍മിതികള്‍ക്ക് ലോക പൈതൃക പട്ടികയില്‍ സ്ഥാനം നേടിക്കൊടുത്തത്. സ്വത്രന്ത ഇന്ത്യയിലെ പ്രഥമ ആസുത്രിത നഗരമായ ചണ്ഡിഗഡിന്റെ യോജനാ നിര്‍മാതാവാണ് ഇദ്ദേഹം.
ചണ്ഡീഗഢിനെ അടയാളപ്പെടുത്തിയിരിക്കുന്ന ഒരു നിർമ്മിതിയാണിത്.
നിയമസഭ, സെക്രട്ടറിയേറ്റ്,ഹൈക്കോടതി, ഓപ്പൺ ഹാന്‍ഡ് മോണ്യുമെന്റ് ജ്യോമെട്രിക് ഹിൽ, ടവർ ഒഫ് ഷാഡോസ് തുടങ്ങിയവ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മൂന്നു കെട്ടിടങ്ങളും, മൂന്നു സ്മൃതിമണ്ഡപങ്ങളും ഒരു തടാകവും ഇതിൽ ഉണ്ട്.
2016 ലാണ് ഇവിടം യുനസ്കോയുടെ പട്ടികയിൽ ഇടം നേടുന്നത്.
നാളന്ദയിലെ പുരാവസ്തു കേന്ദ്രം (2019)
ബി.സി. മുന്നാം നുറ്റാണ്ടുമുതലുള്ള ചരിത്രമുള്ള നാളന്ദ. ബിഹാറിലാണ്. ലോകത്തിലെതന്നെ ആദ്യത്തെ റസിഡന്‍ഷ്യല്‍ സര്‍വകലാശാലയാണിത്. ബുദ്ധമത വൈജ്ഞാനികകേന്ദ്രമായിരുന്ന നളന്ദ ബിഹാറിന്റെ തലസ്ഥാനമായ പറ്റ്നക്ക് 55 മൈൽ തെക്കുകിഴക്കായാണ് സ്ഥിതി ചെയ്തിരുന്നത്. അഞ്ചാം നൂറ്റാണ്ടിൽ ഗുപ്തസാമ്രാജ്യത്തിനു കീഴിലാണ് നളന്ദ സർവകലാശാല ജന്മമെടുക്കുന്നത്. ഗുപ്തസാമ്രാജ്യത്തിലെ നരസിംഹഗുപ്തൻ (നരസിംഹബാലാദിത്യൻ) ആണ് ഇത് പണികഴിപ്പിച്ചത്. ലോകമെമ്പാടുമുള്ള രണ്ടായിരത്തോളം അദ്ധ്യാപകരും പതിനായിരത്തോളം വിദ്യാർത്ഥികളും ഇവിടെ ഉണ്ടായിരുന്നു. ഇവിടെത്തന്നെ താമസിച്ചായിരുന്നു അവർ പഠിച്ചിരുന്നത്. 427 മുതൽ 1197 വരെയുള്ള എണ്ണൂറു വർഷക്കാലത്തോളം നളന്ദ പ്രവർത്തിച്ചു.1193-ൽ മുഹമ്മദ് ബിൻ ബക്തിയാർ ഖിൽജി നളന്ദാ സർവകലാശാലാസമുച്ചയം ആക്രമിച്ചു കീഴടക്കുകയും തീവക്കുകയും ചെയ്തു.
കാഞ്ച൯ജംഗ നാഷണല്‍ പാര്‍ക്ക് (2016)
ലോകത്തിലെ മുന്നാമത്തെ ഉയരം കൂടിയ കൊടുമുടിയായ കാഞ്ചന്‍ജംഗയെ ഉള്‍ക്കൊള്ളുന്ന കാഞ്ചൻജംഗനാഷണല്‍ പാര്‍ക്ക് ഹിമാലയ പര്‍വത നിരകളുടെ
ഹൃദയഭാഗത്തായി സിക്കിമില്‍ സ്ഥിതി ചെയ്യുന്നു. സമതലങ്ങള്‍, താഴ്വരകള്‍, തടാകങ്ങള്‍, മഞ്ഞുമലകള്‍, മഞ്ഞുമൂടിയ കൊടുമുടികള്‍, നിബിഡമായ പുരാതന വനങ്ങള്‍ എന്നിവയാല്‍ വൈവിധ്യങ്ങളുടെ അനന്യമായ കലവറയാണ് ഈ ദേശീയോദ്യാനം.
അഹമ്മദാബാദ് (2017)
കർണാവതി എന്ന അഹമ്മദാബാദിനെ ലോക പൈതൃക നഗരമായി യുനെസ്കോ അംഗീകരിച്ചു. ഇതാദ്യമായാണ് ഒരു ഇന്ത്യൻ നഗരം യുനെസ്കോയുടെ പൈതൃക നഗര പട്ടികയിൽ ഇടംപിടിക്കുന്നത്. ഭാരതത്തിന്‍റെ സാംസ്കാരിക തനിമയും വൈവിധ്യവും വിളംബരം ചെയ്യുന്ന പൈതൃക സ്വത്തുക്കളാൽ സമൃദ്ധമാണ് ഈ നഗരം. രാജ്യത്ത് ഈ പട്ടികയിൽ ഇടം പിടിക്കുന്ന ആദ്യ നഗരവും, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ രണ്ടാമത്തെ നഗരവുമാണ് അഹമ്മദാബാദ്. ഗുജറാത്ത് സുല്‍ത്താനായിരുന്ന അഹമ്മദ് ഷാ 600 വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ചതാണ് അഹമ്മദാബാദ് നഗരം. നിരവധി ചരിത്ര സ്മാരകങ്ങളാല്‍ പ്രശസ്തമാണ് അഹമ്മദാബാദ്. 2600 ഓളം പൈതൃക സ്ഥലങ്ങളും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) സംരക്ഷിക്കുന്ന 24ല്‍ അധികം കെട്ടിടങ്ങളും ഉള്‍ക്കൊള്ളുന്നതാണ് അഹമ്മദാബാദ് നഗരം.
മുംബൈയിലെ വിക്ടോറിയൻ, ആർട് ഡെക്കൊ നിർമിതികൾ
മഹാരാഷ്ട്രയിലെ മുംബൈ നഗരത്തിൽ സ്ഥിതിചെയ്യുന്ന 19-ആം നൂറ്റാണ്ടിൽ നിർമിച്ച വിക്ടോറിയൻ നവ ഗോഥിക് ശൈലിയിലുള്ള പൊതു കെട്ടിടങ്ങളുടേയും 20-ആം നൂറ്റാണ്ടിലെ ആർട് ഡെക്കൊ കെട്ടിടങ്ങളുടേയും സഞ്ചയമാണ് മുംബൈയിലെ വിക്ടോറിയൻ ആർട് ഡെക്കൊ നിർമിതികൾ എന്ന് അറിയപ്പെടുന്നത്. നഗരത്തിലെ ഓവൽ മൈതാനത്തിന് ചുറ്റുമായാണ് ഈ കെട്ടിടങ്ങൾ വിന്യസിക്കപ്പെട്ടിരിക്കുന്നത്. മൈതാനത്തിന്റെ കിഴക്കേ ഭാഗത്ത് വിക്ടോറിയൻ ശൈലിയിലുള്ള കെട്ടിടങ്ങളും പടിഞ്ഞാറ് ഭാഗത്ത് ആർട് ഡെക്കോ ശൈലിയിലുള്ള കെട്ടിടങ്ങളും സ്ഥിതിചെയ്യുന്നു. 2018- ജൂണിൽ യുനെസ്കോ ഈ നിർമിതി സഞ്ചയത്തെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.ബോംബെ ഹൈക്കോടതി, മുംബൈ സർവ്വകലാശാല (ഫോർട്ട് കാമ്പസ്) സിറ്റി സിവിൽ ആൻഡ് സെഷൻസ് കോർട്ട്, രാജാഭായി ക്ലോക്ക് ടവർ എന്നിവ വിക്ടോറിയൻ ശൈലിയിലുള്ള ചില കെട്ടിടങ്ങളാണ്. മൈതാനത്തിന്റെ പടിഞ്ഞാറെ ഭാഗത്തുള്ള ആർട് ഡെക്കൊ നിർമിതികളിൽ പ്രധാനമായും ഇറോസ് തിയറ്ററും മറ്റ് ചില സ്വകാര്യ ഭവനങ്ങളുമാണ് ഉൾപ്പെടുന്നത്.
ജയ്പൂര്‍ (2019)
പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പൂര്‍ യുനെസ്‌കോയുടെ പൈതൃകപട്ടികയില്‍ സ്ഥാനം പിടിച്ചു. അഹമ്മദാബാദിന് ശേഷം രാജ്യത്ത് പൈതൃക പദവി ലഭിക്കുന്ന രണ്ടാമത്തെ നഗരമാണിത്. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂര്‍ വാസ്തുശാസ്ത്രപ്രകാരം പണിതുയര്‍ത്തിയ ഇന്ത്യയിലെ ആദ്യത്തെ നഗരമാണ്. 1727 ല്‍ അംബറിലെ രാജാവായിരുന്ന മഹാരാജ സവായ് സിങ് രണ്ടാമനാണ് ഇന്ത്യയുടെ വിനോദ സഞ്ചാര ഭൂപടത്തില്‍ അഭിമാനമായി നിലകൊള്ളുന്ന ഈ നഗരം പടുത്തുയര്‍ത്തിയത്. മധ്യകാലഘട്ടത്തിന്റെ അവസാനത്തില്‍ നിര്‍മ്മിച്ച ഈ നഗരം ആസൂത്രണത്തിലും വാസ്തുവിദ്യയിലും മാതൃകാപരമായ നേട്ടമാണ് കൈവരിച്ചത്. ഗോവിന്ദ് ദേവ് ക്ഷേത്രം, സിറ്റി പാലസ്, ജന്ദര്‍ മന്ദര്‍, ഹവ മഹല്‍ തുടങ്ങിയ പൈതൃക കേന്ദ്രങ്ങളാണ് പിങ്ക് സിറ്റിക്ക് പുതിയ പദവി നേടിക്കൊടുത്തത്.
0 Comments