Advertisement

views

Kerala PSC | Civil Police Officer (CPO) | Model Questions - 02

Kerala PSC | Civil Police Officer (CPO) | Model Questions - 02

Civil Police Officer Exam 2022

Model Questions from 26 - 50 for upcomming Kerala PSC Civil Police Officer. From today onwards we are going to publish daily model questions for Civil Police Officer Exam. Intersted aspirants can download these questions in PDF.


26
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഹേമന്തോത്സവം ഏത്?
(എ) ഹോളി
(ബി) ദീപാവലി
(സി) പൊങ്കൽ
(ഡി) വിഷു
27
ഭൂമിയുടെ ഉപരിതലത്തോട് ചേർന്ന് കാണപ്പെടുന്ന മേഘങ്ങളേവ?
(എ) നിമ്പോസ്ട്രാറ്റസ്
(ബി) ക്യൂമുലോ നിംബസ്
(സി) ക്യൂമുലസ്
(ഡി) സ്ട്രാറ്റസ്
28
ഇടുക്കി അണക്കെട്ടുമായി ബന്ധപ്പെട്ട് ചുവടെ പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത്?
(എ) കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ് ഇടുക്കി.
(ബി) കുറവൻ, കുറത്തി മലകൾക്കിടയിൽ സ്ഥിതി ചെയ്യുന്നു.
(സി) ഇടുക്കി അണക്കെട്ടിന്റെ നിർമാണത്തിൽ സഹകരിച്ചത് ജപ്പാനാണ്.
(ഡി) ഇടുക്കി പദ്ധതിയുടെ സ്ഥാപിത ഉത്പാദനശേഷി 780 മെഗാവാട്ട്.
29
സാമ്പത്തിക പ്രവർത്തനങ്ങളിൽ ഗവണ്മെന്റ് ഇടപെടൽ പരിമിതപ്പെടുത്തണമെന്നും വ്യക്തി സ്വാതന്ത്ര്യത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്നുമുള്ള ലെസെഫെയർ സിദ്ധാന്തം മുന്നോട്ടു വെച്ചതാര്?
(എ) കാൾ മാക്സ്
(ബി) ആഡം സ്മിത്ത്
(സി) ആൽഫ്രഡ് മാർഷൽ
(ഡി) ലയണൽ റോബിൻസ്
30
1938 -ൽ രൂപവത്കരിച്ച ദേശീയ ആസൂത്രണ സമിതിയുടെ തലവൻ ആരായിരുന്നു?
(എ) സർദാർ പട്ടേൽ
(ബി) സി.ഡി.ദേശ്‌മുഖ്
(സി) ജവാഹർലാൽ നെഹ്‌റു
(ഡി) ആർ.കെ.ഷൺമുഖം ചെട്ടി
31
ചുവടെ പറയുന്നവയിൽ തൃതീയ മേഖലയിലെ പ്രവർത്തനത്തിന് ഉദാഹരണമേവ? (1) വ്യവസായം
(2) ഹോട്ടൽ
(3) വൈദ്യുതോത്പാദനം
(4) റിയൽ എസ്റ്റേറ്റ്

(എ) ഒന്നും മൂന്നും
(ബി) രണ്ടും നാലും
(സി) മൂന്നും നാലും
(ഡി) രണ്ടും മൂന്നും
32
ചുവടെ പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത്?
(എ) സർക്കാർ വാങ്ങുന്ന വായ്പകൾ മൂലധന നിക്ഷേപം എന്നറിയപ്പെടുന്നു.
(ബി) രാജ്യത്തിനകത്ത് നിന്ന് സർക്കാർ വാങ്ങുന്ന വായ്പകളാണ് ആഭ്യന്തര കടം.
(സി) അന്തർദേശീയ സ്ഥാപനങ്ങളിൽ നിന്ന് സർക്കാർ വാങ്ങുന്ന വായ്പകളാണ് വിദേശ കടം.
(ഡി) പ്രതിരോധ രംഗത്തെ വർധിച്ച ചെലവ്, ജനസംഖ്യാ വർദ്ധനവ് എന്നിവ പൊതുകടം വർധിക്കാൻ കാരണമാവുന്നു.
33
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ പ്രാദേശിക ബാങ്കിങ് സേവനങ്ങൾ നൽകാനായി സ്ഥാപിച്ച ബാങ്കുകളേവ?
(എ) സ്വകാര്യ ബാങ്കുകൾ
(ബി) റീജിയണൽ റൂറൽ ബാങ്കുകൾ
(സി) സഹകരണ ബാങ്കുകൾ
(ഡി) പൊതുമേഖലാ ബാങ്കുകൾ
34
2018 ഓഗസ്റ്റിലെ പ്രളയത്തെത്തുടർന്ന് പ്രവർത്തനം ആരംഭിച്ച മിഷനേത്?
(എ) ലൈഫ് മിഷൻ
(ബി) ആർദ്രം മിഷൻ
(സി) കേരള പുനർ നിർമാണ പദ്ധതി
(ഡി) സമ്പൂർണ്ണ പാർപ്പിട പദ്ധതി
35
ചുവടെ പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത്?
(എ) 2021 ഓഗസ്റ്റിലാണ് നവകേരളം കർമ്മ പദ്ധതി 2 -ന് തുടക്കമിട്ടത്.
(ബി) ലൈഫ്, ആർദ്രം, ഹരിതകേരളം, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, കേരള പുനർ നിർമാണ പദ്ധതി എന്നിവ ഉൾപ്പെടുന്നതാണ് നവകേരളം -2
(സി) സംസ്ഥാന മുഖ്യമന്ത്രിയാണ് നവകേരളം കർമപദ്ധതി-2 ന്ടെ അധ്യക്ഷൻ
(ഡി) തദ്ദേശ സ്വയം ഭരണ വകുപ്പുമന്ത്രിയാണ് നവകേരളം കർമപദ്ധതി -2 ന്ടെ കൺവീനർ.
36
CBSE സ്ഥാപിതമായ വർഷം?
(എ) 1965
(ബി) 1968
(സി) 1962
(ഡി) 1986
37
CrPC സെക്ഷൻ 57 പ്രകാരം വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യുന്ന ആളെ എത്ര മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വെക്കരുത് എന്നാണ് നിർദ്ദേശിച്ചിരിക്കുന്നത് ?
(എ) 72 മണിക്കൂർ
(ബി) 12മണിക്കൂർ
(സി) 24മണിക്കൂർ
(ഡി) 48 മണിക്കൂർ
38
നിങ്ങൾ കൊല്ലുന്ന ഞങ്ങളുടെ ഭൂമി എന്ന പുസ്തകം ആരുടെ ജീവിതത്തെ ആധാരമാക്കിയുളളതാണ്?
(എ) ഗ്രെറ്റ ത്യുൻബെ
(ബി) മലാല യൂസഫ് സായ്
(സി) സുന്ദർലാൽ ബഹുഗുണ
(ഡി) സുഗതകുമാരി
39
തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരി ആയത് തിരഞ്ഞെടുക്കുക?
1. ഇന്ത്യൻ സംസ്ഥാനങ്ങളിൽ സർക്കാർ സേവനങ്ങളിലെ അഴിമതി തടയുന്നതിന് രൂപപ്പെടുത്തിയ സംവിധാനമാണ് ലോകായുക്ത

2. സംസ്ഥാന കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നാണ് ആണ് ലോകായുക്ത ഉപലോകായുക്ത എന്നിവർക്ക് ശമ്പളം നൽകുന്നത്

3. ലോകായുക്തയുടെ ശമ്പളം സുപ്രീം കോടതി ജഡ്ജി/ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശമ്പളത്തിന് തുല്യം

4. ലോകായുക്ത ആയോ ഉപലോകായുക്ത ആയോ സേവനം അനുഷ്ഠിച്ച വ്യക്തിക്ക് മറ്റു പദവികൾ വഹിക്കാൻ കഴിയും

(എ) 1, 2, 3ശെരി
(ബി) 1, 2, 3, 4 ശെരി
(സി) 1,4 ശെരി
(ഡി) 1, 3, 4 ശെരി
40
പ്രവിശ്യകളിലെ ദ്വിഭരണത്തെക്കുറിച്ച് പഠിക്കാൻ നിയമിതനായ കമ്മിറ്റി
(എ) ബട്ട്ലർ കമ്മിറ്റി
(ബി) മുധിമാൻ കമ്മിറ്റി
(സി) സ്റ്റാൻലി ബാർഡ്വിൻ കമ്മിറ്റി
(ഡി)സ്വരാജ് കമ്മിറ്റി
41
കുമിന്താങ് ഭരണത്തിനെതിരെ അധികാരം നഷ്ടമായതിനെ തുടർന്ന് ചിയാങ് കൈഷക് രാഷ്ട്രീയ അഭയം തേടിയ രാജ്യം?
(എ) റഷ്യ
(ബി) യുഎസ്
(സി) തായ്‌വാൻ
(ഡി)ഫ്രാൻസ്
42
രണ്ടാം വട്ടമേശ സമ്മേളനത്തിൽ തൊഴിലാളികളുടെ പ്രതിനിധിയായി പങ്കെടുത്ത പിൽക്കാലത്ത് ഇന്ത്യൻ രാഷ്ട്രപതിയായ വ്യക്തി ആര് ?
(എ) ഡോ. എസ്. രാധാകൃഷ്ണൻ
(ബി) ഡോ. രാജേന്ദ്രപ്രസാദ്
(സി) നീലം സഞ്ജീവ റെഡ്ഡി
(ഡി)വി .വി ഗിരി
43
കോക്ലിയർ ഇമ്പ്ലന്റേഷൻ കഴിഞ്ഞവരുടെ പുനർ ചികിത്സ പദ്ധതി?
(എ) ധ്വനി
(ബി)കാതോരം
(സി) കാരുണ്യ
(ഡി)ശ്രുതി
44
ആഗോളവൽക്കരണത്തിന് അനുസൃതമായി ആഗോള നയങ്ങൾ രൂപവൽരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾ ഏതൊക്കെ?
1) ലോകബാങ്ക്
2) രാജ്യാന്തര നാണയനിധി
3) രാജ്യാന്തര ആണവോർജ ഏജൻസി
4) രാജ്യാന്തര തൊഴിലാളി സംഘടന

(എ) 1,2,3,4
(ബി)1,2
(സി) 1,2,4
(ഡി)1,2,3
45
ജപ്പാൻ്റെ ഓഹരി സൂചിക യുടെ പേര്?
(എ) ഡൗ ജോൺസ്
(ബി)നിക്കി
(സി) ടാക്സ്
(ഡി)ഹാങ് സെങ്ങ്
46
റൈഡർ കപ്പ് ട്രോഫി ഏത് മത്സരവുമായി ബന്ധപ്പെട്ടിരിക്കുന്നു
(എ) ഗോൾഫ്
(ബി)ബാഡ്മിൻ്റൺ
(സി) ഫുട്ബോൾ
(ഡി) ക്രിക്കറ്റ്
47
ഗദ്ദർ പാർട്ടി പിരിച്ചുവിട്ട വർഷം
(എ) 1946
(ബി)1945
(സി) 1948
(ഡി)1947
48
അഗ്നിശമനസേനാംഗങ്ങലുടെ യൂണിഫോം നിർമിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഏത്
(എ) മെലാമൈൻ
(ബി)ബേക്കലൈറ്റ്
(സി)നൈലോൺ
(ഡി)അക്രിലേറ്റ്
49
രാജൻ കേസുമായി ബന്ധപ്പെട്ട സിനിമ ഏതാണ്
(എ) പിറവി
(ബി)കൊടിയേറ്റം
(സി)സ്വയംവരം
(ഡി) മൂന്നാംപക്കം
50
പസഫിക് സമുദ്രത്തിലെ സമുദ്രജലപ്രവാഹങ്ങളിൽ പെടാത്തത് ?
(എ) കാനറി ശീതജല പ്രവാഹം
(ബി)ഒയാഷ്യോ ശീതജല പ്രവാഹം
(സി)അലാസ്കൻ ഉഷ്ണജല പ്രവാഹം
(ഡി)കാലിഫോർണിയ ശീതജല പ്രവാഹം

Post a Comment

0 Comments