1. അച്ഛൻറെ വയസ്സ് മകൻെറ വയസ്സിൻ്റെ 3മടങ്ങ് ആണ്. 15 വർഷം കഴിയുമ്പോൾ അച്ഛൻറെ വയസ്സ് മകൻ്റെ വയസ്സിൻ്റെ ഇരട്ടിയാകും. അച്ഛൻറെ ഇപ്പോഴത്തെ വയസ്സ്?
[a] 45
[b] 35
[c] 30
[d] 50
2. A യിൽ നിന്നും Bയിലേക്ക് ഒരാൾ മണിക്കൂറിൽ 40 കി.മീ വേഗതയിലും തിരിച്ച് 60 കി.മീ വേഗതയിലും യാത്രചെയ്തു. A മുതൽ B വരെയുള്ള അകലം 120 കി.മീ ആണെങ്കിൽ അയാളുടെ വേഗത??
[a] 32 കി.മീ
[b] 60 കി.മീ
[c] 48 കി.മീ
[d] 55 കി.മീ
3. ഒരു ആശുപത്രി വാർഡിൽ 25% ആളുകൾ കോവിഡ് 19 ബാധിതരാണ് ഇതിൽ 100 പേർ പുരുഷന്മാരും 10പേർ ട്രാൻസ്ജെൻഡേഴ്സും ബാക്കി സ്ത്രീകളുമാണ്. ആ വാർഡിൽ 300 സ്ത്രീകൾ ഉണ്ടായിരുന്നെങ്കിൽ അവർ മൊത്തം ആളുകളുടെ 50% വരുമായിരുന്നു അങ്ങനെയെങ്കിൽ എത്ര സ്ത്രീകൾ രോഗ ബാധിതരാണ്.
[a] 30
[b] 35
[c] 40
[d] 45
4. രാജു ഒരു സൈക്കിൾ വാങ്ങി ഒരു വർഷത്തിനുശേഷം 20% വിലക്കുറവിൽ വിറ്റു. ആ സൈക്കിൾ 10% വിലക്കുറവിൽ വിറ്റിരുന്ന എങ്കിൽ 100 രൂപ അധികം കിട്ടിയേനെ. എങ്കിൽ താഴെ കൊടുത്തിരിക്കുന്ന സംഖ്യകളിൽ ഏതാണ് രാജുവിൻ്റെ സൈക്കിളിൻ്റെ വില?
[a] 1200
[b] 2000
[c] 1500
[d] 1000
5. ഒരു ഘടികാരത്തിൻ്റെ മിനിറ്റ് സൂചി 35 മിനിറ്റിൽ കാണിക്കുന്ന കോണിൻ്റെ അളവ്?
[a] 200
[b] 195
[c] 170
[d] 210
6. 1 മുതൽ തുടർച്ചയായി കുറേ ഒറ്റസംഖ്യകൾ കൂട്ടിയപ്പോൾ 5184 കിട്ടി എത്ര വരെയുള്ള ഒറ്റസംഖ്യകൾ ആണ് കൂട്ടിയത്?
[a] 73
[b] 78
[c] 72
[d] 75
7. 273548 എന്ന സംഖ്യയിൽ 5 ൻ്റെ സ്ഥാനവിലയും മുഖവിലയും തമ്മിലുള്ള വ്യത്യാസം എന്ത്?
[a] 500
[b] 0
[c] 495
[d] 100
8. ഒരു സംഖ്യ 48 ൽ നിന്ന് എത്ര കൂടുതലാണോ അത്ര കുറവാണ് 124 ൽ നിന്ന് . എന്നാൽ സംഖ്യ എത്ര?
[a] 68
[b] 72
[c] 86
[d] 94
9. ഒരു സംഖ്യയെ 15 കൊണ്ട് ഹരിക്കുന്നതിന് പകരം 12 കൊണ്ട് ഹരിച്ചപ്പോൾ ഹരണഫലം 13 എന്നും ശിഷ്ടം 9 എന്നും കിട്ടി. എങ്കിൽ ശരിയായ ഹരണഫലം.
[a] 11
[b] 12
[c] 13
[d] 14
10. ഒരു സംഖ്യയുടെ 75% ത്തോട് 75 കൂട്ടിയപ്പോൾ അതേ സങ്കേതം ലഭിക്കുന്നു എങ്കിൽ സംഖ്യ ഏത്
[a] 250
[b] 400
[c] 275
[d] 300
0 Comments