Advertisement

views

Kerala PSC | 205 Important Question Answers | International Women's Day

Kerala PSC | 205 Important Question Answers | International Women's Day
വിവിധ മേഖലകളിൽ മികവ് തെളിയിച്ച വനിതകളെക്കുറിച്ച് മത്സര പരീക്ഷകളിൽ ചോദ്യങ്ങളുണ്ടാകാറുണ്ട്. അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്ടെ ഭാഗമായി പ്രശസ്തമായ വനിതകളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഇതിൽ പ്രസ്താവിക്കുന്നു.
  1. ഐക്യരാഷ്ട്ര സഭ മാർച്ച് എട്ട് വനിതാദിനമായി ആചരിക്കാൻ തുടങ്ങിയ വർഷമേത്? - 1977
  2. സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശാക്തീകരണം, ഉന്നമനം എന്നിവ ലക്ഷ്യമിടുന്ന ഐക്യ രാഷ്ട്ര സഭയുടെ പ്രത്യേക ഏജൻസി ഏത്? - യു.എൻ.വിമൺ
  3. യു.എൻ. വിമൺ നിലവിൽ വന്ന വർഷമേത്? - 2010
  4. യു.എൻ.വിമണിന്ടെ ആസ്ഥാനം എവിടെയാണ്? - ന്യൂയോർക്ക്
  5. എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യത്തെ വനിതയാര്? - ജൂങ്കോ താബെ
  6. ലോകസുന്ദരിപ്പട്ടം ആദ്യമായി നേടിയതാര്? - കിക്കി ഹാക്കൻസൺ (സ്വീഡൻ)
  7. ആദ്യത്തെ വിശ്വസുന്ദരി പട്ടം നേടിയതാര്? - അർമി കുസേല (ഫിൻലൻഡ്‌)
  8. മദർ തെരേസയുടെ ആദ്യത്തെ പേര് എന്തായിരുന്നു? - ആഗ്നസ് ഗോൻഷാ ബൊയാജു
  9. ലോകമാസകലം പരിസ്ഥിതി പ്രസ്ഥാനങ്ങൾക്ക് ഉണർവ് പകർന്ന കൃതിയായിരുന്നു 1962 -ൽ പുറത്തിറങ്ങിയ നിശ്ശബ്ദ വസന്തം (സൈലൻറ് സ്പ്രിങ്).ഈ കൃതി രചിച്ചതാര്? - റേച്ചൽ കഴ്‌സൺ
  10. ഏത് പ്രശസ്ത ലോക നേതാവിന്ടെ പത്നിയായിരുന്നു നടേഷ് താ ക്രുപ്സകായ? ലെനിൻ
വനിതകളും ദിനങ്ങളും
  1. ദേശീയ ബാലികാദിനം - ജനുവരി 24
  2. ശാത്രരംഗത്തെ വനിതകളുടെയും പെൺകുട്ടികളുടെയും അന്താരാഷ്ട്ര ദിനം - ഫെബ്രുവരി 11
  3. ലോക വനിതാ ദിനം - മാർച്ച് 8
  4. വനിതാ ജഡ്ജുമാർക്കായുള്ള അന്താരാഷ്ട്ര ദിനം - മാർച്ച് 10
  5. ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി (ഐ.സി.ടി) രംഗത്തെ പെൺകുട്ടികൾക്കുള്ള അന്തർദേശീയ ദിനം - ഏപ്രിൽ 22
  6. നഴ്സസ് ദിനം - മെയ് 12
  7. അന്തർദേശീയ വിധവാദിനം - ജൂൺ 23
  8. ലോക മുലയൂട്ടൽ വാരാചരണം - ഓഗസ്റ്റ് 1 മുതൽ 7 വരെ
  9. അന്തർദേശീയ ബാലികാദിനം - ഒക്ടോബർ 11
  10. ഗ്രാമീണ വനിതകൾക്കായുള്ള അന്തർദേശീയ ദിനം - ഒക്ടോബർ 15
  11. സ്ത്രീകൾക്കെതിരെയുള്ള അക്രമ നിർമാർജന ദിനം - നവംബർ 25
രാഷ്ട്രീയ നായികമാർ
  1. ലോകത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് ആരായിരുന്നു? - ഇസബെൽ പെറോൺ (അർജന്റീന)
  2. ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ആരായിരുന്നു? - സിരിമാവോ ഭണ്ഡാരനായകെ (ശ്രീലങ്ക)
  3. വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യത്തെ രാജ്യമേത്? - ന്യൂസിലൻഡ്
  4. ഈജിപ്തിലെ ഫറവോയായ ആദ്യത്തെ വനിത എന്നറിയപ്പെടുന്നത്? - സോബെക് നെഹ്‌റു
  5. അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സര രംഗത്തു വന്ന ആദ്യത്തെ വനിതയാര്? - വിക്ടോറിയ വുഡ് ഹൾ
  6. അമേരിക്കയുടെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റ് ആര്? - കമലാ ഹാരിസ്
  7. അമേരിക്കയുടെ എത്രാമത്തെ വൈസ് പ്രെസിഡന്റാണ്‌ കമലാ ഹാരിസ്? - 49-ആംതെ
  8. ഒരു ഇസ്‌ലാമികരാജ്യത്ത് പ്രധാനമന്ത്രിയായ ആദ്യ വനിതയാര്? - ബേനസീർ ഭൂട്ടോ (പാകിസ്ഥാൻ)
  9. ആഫ്രിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതാ പ്രസിഡന്റ് ആര്? - എലൻ ജോൺസൺ സർലീഫ് (ലൈബീരിയ)
  10. ഐക്യരാഷ്ട്ര സഭ്യയുടെ ജനറൽ അസ്സെംബ്ലിയുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതയാര്? - വിജയലക്ഷ്മി പണ്ഡിറ്റ്
  11. അമേരിക്കൻ കോൺഗ്രസിലെ ആദ്യത്തെ വനിതാ സ്പീക്കർ ആരായിരുന്നു? - നാൻസി പെലോസി
  12. മ്യാന്മാറിലെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകുന്ന വനിതയാര്? - ആങ്‌സാൻ സൂക്കി
  13. ആങ്‌സാൻ സൂക്കി നേതൃത്വം നൽകുന്ന രാഷ്ട്രീയ കക്ഷിയേത്? - നാഷണൽ ലീഗ് ഫോർ ഡെമോക്രസി
  14. ജർമനിയിലെ ആദ്യത്തെ വനിതാ ചാൻസലർ ആര്? - ആംഗേല മെർക്കൽ
  15. ചിലിയിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് ആര്?/ - മിഷേലാ ബാഷ്‌ലെറ്റ്
  16. അമേരിക്കയുടെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയ ആദ്യ വനിത - മഡലിൻ ഓൾ ബ്രൈറ്റ്
  17. ചൈനയുടെ ഓണററി പ്രെസിഡന്റായ വനിതയാര്? - സൂങ് ചിങ് ലിങ്
  18. ശ്രീലങ്കയുടെ പ്രെസിഡന്റായിരുന്ന വനിത - ചന്ദ്രിക കുമാര തുംഗെ
  19. ഇസ്രയേലിന്റെ പ്രധാനമന്ത്രിയായ ആദ്യത്തെ വനിത? - ഗോൾഡാ മെയർ
  20. ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ആദ്യത്തെ വനിത - മാർഗരറ്റ് താച്ചർ
  21. ഏത് രാഷ്ട്രീയ കക്ഷിയുടെ നേതാവായിരുന്നു മാർഗരറ്റ് താച്ചർ ? - കൺസർവേറ്റിവ് പാർട്ടി
  22. പോർച്ചുഗലിന്ടെ പ്രധാനമന്ത്രി പദം വഹിച്ചിട്ടുള്ള ഏക വനിത - മരിയ ഡി ലൂർദ്‌സ്
  23. നോർവേയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി - ഗ്രോ ഹാർലം ബ്രൻഡ്‌ലൻഡ്‌
  24. ഗ്രോ ഹാർലം ബ്രൻഡ്‌ലൻഡ്‌ അധ്യക്ഷയായി നിലവിൽ വന്ന ഐക്യരാഷ്ട്ര സഭയുടെ ബ്രൻഡ്‌ലൻഡ്‌ കമ്മീഷൻ ഏത് വിഷയത്തിലാണ് പഠന റിപ്പോർട്ട് സമർപ്പിച്ചത്? - സുസ്ഥിര വികസനം
  25. ഏത് രാജ്യത്തെ ആദ്യത്തെ വനിതാ പ്രെസിഡന്റായിരുന്നു മേരി റോബിൻസൺ? - അയർലൻഡ്
  26. ബംഗ്ലാദേശിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ആരായിരുന്നു? - ഖാലിദാ സിയാ
  27. ഫ്രഞ്ച് പ്രധാനമന്ത്രി പദം വഹിച്ചിട്ടുള്ള ഏക വനിത? - എഡിത്ത് ക്രെസ്സൺ
  28. തുർക്കിയുടെ പ്രധാനമന്ത്രി പദവി വഹിച്ച ഏക വനിതയാര്? - ടാൻസു സില്ലെർ
  29. ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയായ ഏക വനിതയാണ് കിം കാംപ്ബെൽ? - കാനഡ
  30. ന്യൂസിലൻഡിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ആരായിരുന്നു? - ജെന്നി ഷിപ്‌ലി
  31. ഇന്തോനേഷ്യയുടെ ആദ്യത്തെ വനിതാ പ്രസിഡന്റ് ആരായിരുന്നു? - മേഘാവതി സുകർണോപുത്രി
  32. ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രി പദം വഹിച്ചിട്ടുള്ള ഏക വനിത? - ജൂലിയ ഗിലാഡ്
  33. ബ്രസീലിന്റെ പ്രസിഡന്റ് ആയ ആദ്യത്തെ വനിത? - ദിൽമാ റൗഫ്
  34. തായ്‌ലാൻഡിന്റെ പ്രധാനമന്ത്രിയായ ആദ്യത്തെ വനിതയാര്? - യിങ്‌ലുക് ഷിനവത്ര
  35. ദക്ഷിണ കൊറിയയുടെ ആദ്യത്തെ വനിതാ പ്രസിഡന്റ് ആര്? - പാർക്ക് - ഗീൻ -ഹെ
  36. നേപ്പാളിന്ടെ പ്രസിഡന്റ് ആയ ആദ്യത്തെ വനിതയാര്? - ബിദ്യാ ദേവി ഭണ്ഡാരി
  37. ബ്രിട്ടീഷ് പ്രധാനമന്ത്രിയായ രണ്ടാമത്തെ വനിതയാര്? - തെരേസാ മെയ്
  38. സിംഗപ്പൂരിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റ് ആര്? - ഹാലിമാ യാക്കോബ്
  39. ന്യൂസിലൻഡിന്റെ ഇപ്പോഴത്തെ പ്രധാനമന്ത്രി പദം വഹിക്കുന്ന വനിതയാര്? - ജസീന്താ ആർഡൻ
  40. ഏത് രാജ്യത്തെ പ്രധാനമന്ത്രിയായ ആദ്യ വനിതയാണ് സോഫി വിൽമേസ്? - ബെൽജിയം
  41. കേവലം 34 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ഫിൻലൻഡിന്റെ പ്രധാനമന്ത്രി പദത്തിലെത്തിയ വനിതയാര്? - സന്നാ മാരിൻ
  42. ഏത് രാജ്യത്തെ ആദ്യത്തെ വനിതാ പ്രെസിഡന്റാണ്‌ കാതറീനാ സാകേലാരോപൗലോ? - ഗ്രീസ്
  43. ഏത് രാജ്യത്തിന്റെ നിലവിലെ പ്രധാനമന്ത്രിയാണ് കാജാ കല്ലാസ്? - എസ്തോണിയ
  44. മഗ്ദലീനാ ആൻഡേഴ്സൺ ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്? - സ്വീഡൻ
ശാസ്ത്രജ്ഞർ
  1. വനിതകളുടെ പേരിൽ നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഏക ഗ്രഹമേത്? - ശുക്രൻ (വീനസ്)
  2. ജൂലിയറ്റ്, ഡെസ്ഡിമോണ, മാർഗരറ്റ് എന്നിവ ഏത് ഗ്രഹത്തിന്ടെ ഉപഗ്രഹങ്ങളാണ്? - യുറാനസ്
  3. ബഹിരാകാശയാത്ര നടത്തിയ ആദ്യത്തെ ഇന്ത്യൻ വംശജയാര്? - കൽപ്പനാ ചൗള
  4. ബഹിരാകാശ യാത്ര നടത്തിയ രണ്ടാമത്തെ ഇന്ത്യൻ വംശജ ആര്? - സുനിതാ വില്യംസ്
  5. ബഹിരാകാശയാത്ര നടത്തിയ ആദ്യത്തെ വനിതയാര്? - വാലന്റീന തെരഷ്കോവ
  6. 1963 ജൂൺ 16 -ന് ഏത് ബഹിരാകാശ വാഹനത്തിലാണ് തെരഷ്കോവ ബഹിരാകാശത്തെത്തിയത്? - വോസ്‌തോക് 6
  7. ആദ്യത്തെ വനിതാ ബഹിരാകാശ വിനോദ സഞ്ചാരിയാര്? - അനൗഷെ അൻസാരി
  8. ആദ്യത്തെ കംപ്യൂട്ടർ പ്രോഗ്രാമറായി അറിയപ്പെടുന്ന വനിതയാര്? - അഗസ്റ്റ അഡാക്കിങ്
  9. ഏറ്റവും കൂടുതൽ ദിവസം ബഹിരാകാശത്ത് കഴിഞ്ഞ വനിതയാര്? - ക്രിസ്റ്റിന കോച്ച്
  10. ഏത് ബഹിരാകാശ വാഹനം തകർന്നുണ്ടായ അപകടത്തിലാണ് 2003 ഫെബ്രുവരിയിൽ കൽപ്പനാ ചൗള കൊല്ലപ്പെട്ടത്? - കൊളംബിയ
  11. ബഹിരാകാശത്ത് ഷൂട്ട് ചെയ്ത ആദ്യത്തെ ചലച്ചിത്രമായ 'ദി ചലഞ്ചി'ലെ നായികയാര്? - ജൂലിയ പെരസിൽഡ്
  12. ഓക്സ്ഫഡ് - അസ്ട്രാസെനക (കോവിഷീൽഡ്‌ വാക്സിൻ) വികസിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച വനിതയാര്? - സാറാ ഗിൽബർട്ട്
  13. ഇന്ത്യയിലെ അറിയപ്പെട്ട വനിതാ ശാസ്ത്രജ്ഞരിൽ ഒരാളായ ഇ.കെ.ജാനകി അമ്മാൾ ഏത് മേഖലയിലാണ് കഴിവ് തെളിയിച്ചത്? - സസ്യ ശാസ്ത്രം
  14. നാനോ സാങ്കേതിക വിദ്യ, ദ്രവ്യ ശാസ്ത്രം എന്നിവയിൽ ലോക പ്രശസ്തയായ ഇന്ത്യൻ ശാസ്ത്രജ്ഞ ആര്? - സുലഭ കെ.കുൽക്കർണി
  15. 'റോക്കറ്റ് വിമൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞ ആര്? - റിതു കരിധാൾ
  16. 'ഇന്ത്യയുടെ മിസൈൽ വനിത' എന്നറിയപ്പെടുന്ന മലയാളിയാര്? - ടെസ്സി തോമസ്
  17. ചന്ദ്രയാൻ-2 ദൗത്യത്തിന്ടെ പ്രൊജക്റ്റ് ഡയറക്ടർ ആയിരുന്ന വനിതയാര്? - മുത്തയ്യ വനിത
  18. ഐ.എസ്.ആർ.ഒ. യുടെ ആദ്യത്തെ വനിതാ പ്രോജെക്ട് ഡയറക്ടർ ആര്? - മുത്തയ്യ വനിത
  19. കേരളത്തിൽ നിന്നുള്ള പ്രശസ്തയായ കാലാവതാ ശാസ്ത്രജ്ഞ ആര്? - അന്ന മാണി
  20. ഗണിത ശാസ്ത്രജ്ഞ എന്ന നിലയിൽ പ്രശസ്തയായ മലയാളി വനിതയാര്? - ടി.എ.സരസ്വതിയമ്മ
  21. ഒരു മിസൈൽ പദ്ധതിക്ക് നേതൃത്വം നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ വനിതയാര്? - ടെസ്സി തോമസ്
കായികതാരങ്ങൾ
  1. ഒളിംപിക്സിൽ മെഡൽ നേടിയ ആദ്യത്തെ ഇന്ത്യൻ വനിതയാര്? - കർണം മല്ലേശ്വരി
  2. 2000-ലെ സിഡ്‌നി ഒളിംപിക്സിൽ ഏതിനത്തിലാണ് കർണം മല്ലേശ്വരി വെങ്കലമെഡൽ നേടിയത്? - ഭാരദ്വേഹനം (വെയിറ്റ് ലിഫ്റ്റിംഗ്)
  3. ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടിയ ആദ്യത്തെ ഇന്ത്യൻ വനിതയാര്? - കമൽജിത്ത് സന്ധു
  4. 1970 -ൽ ബാങ്കോക്കിൽ നടന്ന ഏഷ്യാഡിൽ ഏതിനത്തിലാണ് കമൽജിത്ത് സന്ധു സ്വർണം നേടിയത്? - 400 മീറ്റർ ഓട്ടം
  5. ഖേൽരത്ന പുരസ്‌കാരം നേടിയ ആദ്യത്തെ വനിതയാര്? - കർണം മല്ലേശ്വരി
  6. ഇന്ത്യയുടെ ഒളിംപിക്സ് ടീമിനെ നയിച്ച ആദ്യ വനിതയാര്? - ഷൈനി വിൽ‌സൺ
  7. ഒളിംപിക്സിൽ അത്ലറ്റിക്സ് മത്സരങ്ങളുടെ സെമിഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിതയാര്? - ഷൈനി വിൽ‌സൺ
  8. ഒളിംപിക്‌സിന്റെ ഫൈനലിലെത്തിയ ആദ്യത്തെ ഇന്ത്യൻ വനിതയാര്? - പി.ടി.ഉഷ
  9. ചെസ്സിൽ പുരുഷ ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ ആദ്യത്തെ ഇന്ത്യക്കാരിയാര്? - കൊനേരു ഹമ്പി
  10. ഇന്ത്യക്കായി ഒളിംപിക്സ് ബോക്സിങ്ങിൽ മെഡൽ നേടിയ ആദ്യത്തെ വനിതയാര്? - മേരികോം (2012, ലണ്ടൻ-വെങ്കലം)
  11. തുടർച്ചയായി രണ്ട് ഒളിംപിക്സുകളിൽ ഇന്ത്യക്കു വേണ്ടി മെഡലുകൾ നേടിയ ഏക വനിതയാര്? - പി.വി.സിന്ധു
  12. 2016 -ലെ റിയോ ഡി ജനീറോ ഒളിംപിക്സിൽ ബാഡ്മിന്റണിൽ വെള്ളി മെഡൽ നേടിയ ഇന്ത്യക്കാരിയാര്? - പി.വി.സിന്ധു
  13. ഖേൽരത്ന പുരസ്‌കാരം നേടിയ ആദ്യത്തെ കേരളീയ വനിതയാര്? - കെ.എം. ബീനാമോൾ
നൊബേൽ സമ്മാനം
  1. നൊബേൽ സമ്മാനം നേടിയ ആദ്യത്തെ വനിതയാര്? - മാഡം ക്യൂറി
  2. 1903-ൽ ഏത് വിഷയത്തിലെ നൊബേൽ സമ്മാനമാണ് മാഡം ക്യൂറിക്ക് ലഭിച്ചത്? - ഫിസിക്സ്
  3. രണ്ടു തവണ നൊബേൽ സമ്മാനം നേടിയ ആദ്യ വ്യക്തിയാര്? - മാഡം ക്യൂറി
  4. സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ ആദ്യ വനിതയാര്? - ബെർത്ത വോൺ സട്നർ (ഓസ്ട്രിയ)
  5. സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ ആദ്യ വനിതയാര്? - സെൽമ ലാഗർലോഫ് (സ്വീഡൻ)
  6. സമാധാനത്തിനുള്ള നൊബേൽ സമ്മനം നേടിയ ആദ്യത്തെ ആഫ്രിക്കൻ വനിതയാര്? - വംഗാരി മാതായി
  7. സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടിയ ആദ്യത്തെ വനിതയാര്? - എലിനോർ ഓസ്ട്രം (അമേരിക്ക)
  8. ഏറ്റവും കൂടുതൽ വനിതകൾ ജേതാക്കളായിട്ടുള്ളത് ഏത് വിഷയത്തിലെ നൊബേൽ സമ്മാനത്തിനാണ്? - സമാധാനം
  9. ഏറ്റവും കുറച്ച് വനിതകൾക്ക് (രണ്ടു പേർക്ക് മാത്രം) ലഭിച്ചിട്ടുള്ളത് ഏത് വിഷയത്തിലെ നൊബേൽ സമ്മാനമാണ്? - സാമ്പത്തികശാസ്ത്രം
  10. സാമ്പത്തിക ശാസ്ത്രത്തിൽ നൊബേൽ സമ്മനം ലഭിച്ച രണ്ടാമത്തെ വനിതയാര്? - എസ്തർ ഡുഫ്ലോ
  11. വൈദ്യ ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച ആദ്യത്തെ വനിതയാര്? - ഗെർട്ടി തെരേസ കോറി
  12. നൊബേൽ സമ്മാനജേതാവായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി - മലാല യൂസഫ്‌സായ് (സമാധാനത്തിനുള്ള നൊബേൽ സമ്മാനം)
  13. 2021-ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം പങ്കിട്ട ഫിലിപ്പിനോ പത്ര പ്രവർത്തകയാര്? - മരിയ റെസ്റ്റ
  14. നൊബേൽ സമ്മാനം ലഭിച്ച അമ്മയും മകളും ആരെല്ലാം? - മേരി ക്യൂറി, ഐറിൻ ജൂലിയറ്റ് ക്യൂറി
  15. നൊബേൽ സമ്മാനം നേടിയ ഏക ഇന്ത്യക്കാരിയാര്? - മദർ തെരേസ
  16. മദർ തെരേസയ്ക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച വർഷമേത്? - 1979
അപരനാമങ്ങൾ
  1. ഉരുക്ക് വനിത - മാർഗരറ്റ് താച്ചർ
  2. ഇന്ത്യയിലെ ഉരുക്ക് വനിത - ഇന്ദിരാഗാന്ധി
  3. ആഫ്രിക്കയിലെ ഉരുക്ക് വനിത - എലൻ ജോൺസൺ സർലീഫ്
  4. ഇന്ത്യയുടെ വാനമ്പാടി (ഭാരതകോകിലം) - സരോജിനി നായിഡു
  5. ഇന്ത്യൻ ലേഡി - മീരാ ബെഹൻ
  6. ഇന്ത്യൻ വിപ്ലവത്തിന്ടെ മാതാവ് - മാഡം ഭിക്കാജി കാമ
  7. ക്വിറ്റ് ഇന്ത്യ സമരനായിക - അരുണാ ആസഫ് അലി
  8. കിഴക്കിന്റെ പുത്രി - ബേനസീർ ഭൂട്ടോ
  9. മെയ്ഡ് ഓഫ് ഓർലിയൻസ് - ജൊവാൻ ഓഫ് ആർക്ക്
  10. വിളക്കേന്തിയ വനിത - ഫ്ലോറൻസ് നൈറ്റിങ്ഗേൽ
  11. ആധുനിക നഴ്സിങ്ങിന്ടെ മാതാവ് - ഫ്ലോറൻസ് നൈറ്റിങ്ഗേൽ
  12. തിരുവിതാംകൂറിലെ ജൊവാൻ ഓഫ് ആർക്ക് - അക്കാമ്മ ചെറിയാൻ
ഇന്ത്യയിലെ വനിതാരത്നങ്ങൾ
  1. ഇന്ത്യയുടെ പ്രധാനമന്ത്രിയായ ഏക വനിതയാര്? - ഇന്ദിരാ ഗാന്ധി
  2. ഇന്ത്യയിലെ ആദ്യത്തെ വനിതാ കേന്ദ്രമന്ത്രി? - രാജ്‌കുമാരി അമൃത് കൗർ
  3. ഇന്ത്യയുടെ ആദ്യത്തെ വനിതാ സ്ഥാനപതിയാര്? - വിജയലക്ഷ്മി പണ്ഡിറ്റ്
  4. ഇന്ത്യയുടെ രാഷ്ട്രപതിയായ ആദ്യത്തെ വനിത - പ്രതിഭാ പാട്ടീൽ
  5. ഇന്ത്യയിൽ സംസ്ഥാന മുഖ്യമന്ത്രിയായ ആദ്യ വനിതയാര്? - സുചേതാ കൃപലാനി
  6. 1963 മുതൽ 1967 വരെ ഏത് സംസ്ഥാനത്തിന്ടെ മുഖ്യമന്ത്രി പദമാണ് സുചേതാ കൃപലാനി വഹിച്ചത്? - ഉത്തർപ്രദേശ്
  7. ലോക്‌സഭയുടെ സ്‌പീക്കറായ ആദ്യത്തെ വനിതയാര്? - മീരാകുമാർ
  8. ലോക്സഭാ സ്‌പീക്കറായ രണ്ടാമത്തെ വനിതയാര്? - സുമിത്രാ മഹാജൻ
  9. രാജ്യസഭയുടെ ഉപാധ്യക്ഷയായ ആദ്യ വനിതയാര്? - വയലറ്റ് ആൽവ
  10. ഇന്ത്യയിൽ ആദ്യമായി സംസ്ഥാന നിയമസഭാ സ്‌പീക്കറായ വനിതയാര്? - ഷാനോ ദേവി
  11. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കർ - സുശീലാ നയ്യാർ
  12. കേന്ദ്ര ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിതയാര്? - ദുർഗ്ഗാഭായി ദേശ്‌മുഖ്
  13. ബുക്കർ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യൻ വനിതയാര്? - അരുന്ധതി റോയി
  14. ഏത് കൃതിയാണ് അരുന്ധതി റോയിയുടെ ബുക്കർ സമ്മാനത്തിന് അർഹയാക്കിയത്? - ഗോഡ് ഓഫ് സ്മാൾ തിങ്സ്
  15. ബുക്കർ സമ്മാനം നേടിയ രണ്ടാമത്തെ ഇന്ത്യക്കാരി ആര്? - കിരൺ ദേശായി
  16. ഇന്ത്യൻ സുപ്രീം കോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജിയായ മലയാളിയാര്? - ഫാത്തിമാ ബീവി
  17. ഇന്ത്യയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ വനിതയാര്? - ലീലാ സേഥ്
  18. ഇന്ത്യയിൽ ഹൈക്കോടതി ജഡ്ജിയായ ആദ്യത്തെ വനിത ഏത് മലയാളിയാണ്? - അന്നാ ചാണ്ടി
  19. ഇന്ത്യയിലെ ആദ്യത്തെ വനിതാ മജിസ്‌ട്രേറ്റ്' - ഓമനക്കുഞ്ഞമ്മ
  20. ഇന്ത്യയിലെ ആദ്യത്തെ വനിതാ തിരഞ്ഞെടുപ്പ് കമ്മീഷണർ ആര്? - വി.എസ്.രമാദേവി
  21. ഭാരതരത്നം നേടിയ ആദ്യ വനിതയാര്? - ഇന്ദിരാഗാന്ധി
  22. ലോക സുന്ദരിപ്പട്ടം നേടിയ ആദ്യ ഇന്ത്യക്കാരി? - റീത്താ ഫാരിയ
  23. ഇന്ത്യയിൽ നിന്ന് ആദ്യമായി വിശ്വസുന്ദരിപട്ടം നേടിയതാര്? - സുസ്മിതാ സെൻ
  24. എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യത്തെ ഇന്ത്യൻ വനിതയാര്? - ബചേന്ദ്രി പാൽ
  25. ഡൽഹി സിംഹാസനം ഭരിച്ച ഏക വനിതയാര്? - റസിയ സുൽത്താന
  26. ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം ആദ്യമായി നേടിയത് ഏത് വനിതയാണ്? - ദേവികാ റാണി റോറിച്ച്
  27. ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം നേടിയ രണ്ടാമത്തെ വനിതയാര്? - റൂബി മയേഴ്സ്
  28. ജ്ഞാനപീഠം പുരസ്‌കാരം നേടിയ ആദ്യത്തെ വനിത - ആശാപൂർണ്ണാ ദേവി
  29. ജ്ഞാനപീഠം നേടിയ രണ്ടാമത്തെ വനിതയാര്? - അമൃതാ പ്രീതം
  30. മഗ്സാസേ അവാർഡ് നേടിയ ആദ്യത്തെ ഇന്ത്യൻ വനിതയാര്? - മദർ തെരേസ
  31. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യത്തെ വനിതയാര്? - അമൃതാ പ്രീതം
  32. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് ആയ ആദ്യ വനിതയാര് ? - ആനി ബസന്റ്
  33. കോൺഗ്രസ് പ്രസിഡന്റ് ആയ ആദ്യത്തെ ഇന്ത്യൻ വനിതയാര്? - സരോജിനി നായിഡു
  34. ഏത് ചരിത്ര വനിതയുടെ യഥാർത്ഥ നാമമായിരുന്നു 'മണികർണികാ'? - ഝാൻസി റാണി
  35. സ്വാമി വിവേകാനന്ദന്റെ ശിഷ്യയായിരുന്ന സിസ്റ്റർ നിവേദിതയുടെ യഥാർത്ഥനാമം എന്തായിരുന്നു? - മാർഗരറ്റ് നോബിൾ
  36. ഇന്ത്യൻ നാഷണൽ ആർമിയുടെ ആദ്യത്തെ വനിതാ ക്യാപ്റ്റൻ - ക്യാപ്റ്റൻ ലക്ഷ്മി
  37. പതിമൂന്നാം നൂറ്റാണ്ടിൽ ഭരണം നടത്തിയ രുദ്രമ്മാദേവി ഏത് വംശത്തിലെ ഭരണാധികാരിയായിരുന്നു? - കാകതീയ വംശം
  38. തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ വനിതയാര്? - മീരാഭായി
  39. സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ വീദേശി വനിത - ആനി ബസന്റ്
  40. ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതിയായിരുന്നു പ്രതിഭാ പട്ടേൽ? - പന്ത്രണ്ടാമത്തെ
  41. ശ്രം സാധനാ ട്രസ്റ്റിന് രൂപം നൽകിയത് ആര്? - പ്രതിഭാ പട്ടേൽ
  42. ഇന്ത്യയിലെ രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യത്തെ വനിതയാര്? - മനോഹര ഹോൾക്കർ
  43. കേന്ദ്ര മന്ത്രി സഭയിലെ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്ത ആദ്യത്തെ വനിത - ഇന്ദിരാഗാന്ധി
  44. ലോക്‌സഭയുടെ പ്രഥമ വനിതാ സ്പീക്കർ ആയിരുന്ന മീരാകുമാർ ഏത് മുൻ ഉപ പ്രധാനമന്ത്രിയുടെ പുത്രിയാണ്? - ജഗ്ജീവൻ റാം
  45. ഇന്ത്യയിലെ ഏത് വനിതാ നേതാവിന്ടെ യഥാർത്ഥ നാമമായിരുന്നു അന്റോണിയോ മൈനോ? - സോണിയാ ഗാന്ധി
  46. ദുർബല വിഭാഗങ്ങളെ പുനരുദ്ധരിക്കാനുള്ള നവ്‌ജ്യോതി ഇന്ത്യ ഫൗണ്ടേഷൻ 1988 -ൽ സ്ഥാപിക്കാൻ മുൻകൈയെടുത്ത വനിതയാര്? - കിരൺ ബേദി
  47. ദേശീയ വനിതാ കമ്മീഷൻടെ ആദ്യത്തെ അധ്യക്ഷ ആരായിരുന്നു? - ജയന്തി പട്‌നായിക്
  48. 'ഗാന്ധി ഓഫ് ഗ്രെയിൻ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയിലെ പരിസ്ഥിതി പ്രവർത്തക ആര് ? - വന്ദന ശിവ
  49. വന്ദന ശിവയുടെ നേതൃത്വത്തിൽ രൂപം കൊണ്ട പരിസ്ഥിതി സംരക്ഷണ സംഘടനയേത്? - നവധാന്യ
  50. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദം വഹിച്ചിട്ടുള്ള വനിതയാര്? - ഷീലാ ദീക്ഷിത് (ഡൽഹി)
  51. ഇന്ത്യയിൽ സംസ്ഥാന മുഖ്യമന്ത്രി പദം വഹിച്ച രണ്ടാമത്തെ വനിതയായ നന്ദിനു സത്പതി ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയായിരുന്നു? - ഒഡീഷ
  52. ഏത് സംസ്ഥാനത്തെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായിരുന്നു ശശികല കക്കോദർ ?- ഗോവ
  53. ഇന്ത്യയിൽ സംസ്ഥാന മുഖ്യമന്ത്രിയായ ആദ്യത്തെ മുസ്ലിം വനിതയാര്? - അൻവര തയ്‌മൂർ (അസം)
  54. ഇന്ത്യയിൽ ആദ്യമായി സംസ്ഥാന മുഖ്യമന്ത്രി പദത്തിലെത്തിയ നടി - ജാനകി രാമചന്ദ്രൻ (തമിഴ്‌നാട്)
  55. പശ്ചിമ ബംഗാളിന്റെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയാര്? - മമതാ ബാനർജി
  56. ഗുജറാത്തിന്ടെ മുഖ്യമന്ത്രിയായ ആദ്യത്തെ വനിതയാര്? - ആനന്ദി ബെൻ പട്ടേൽ
  57. മധ്യപ്രദേശിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി ആരായിരുന്നു? - ഉമാ ഭാരതി
  58. സംസ്ഥാന ഗവർണർ പദവി വഹിച്ച ആദ്യത്തെ വനിതയാര്? - സരോജിനി നായിഡു
  59. ഇന്ത്യയിൽ സംസ്ഥാന ഗവർണറായ രണ്ടാമത്തെ വനിതയാര്? - പത്മജാ നായിഡു
  60. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം സംസ്ഥാന ഗവർണർ പദവി വഹിച്ചിട്ടുള്ള വനിതയാര്? - ദ്രൗപതി മുർമു (ജാർഖണ്ഡ്)
  61. സുപ്രീം കോടതി ജഡ്ജിയായ രണ്ടാമത്തെ വനിത - സുജാത മനോഹർ
  62. ഏറ്റവും കൂടുതൽ കാലം സുപ്രീം കോടതി ജഡ്ജിയായിരുന്ന വനിതയാര്? - റുമാ പാൽ
  63. ഭാരതരത്നം നേടിയ രണ്ടാമത്തെ വനിതയാര്? - മദർ തെരേസ
  64. മഗ്സാസെ പുരസ്‌കാരം നേടിയ ആദ്യത്തെ ഇന്ത്യൻ നായിക - എം.എസ്.സുബ്ബലക്ഷ്മി
  65. ദേശീയ ബാലികാദിനാചരണത്തിന്ടെ ഭാഗമായി 20 വയസ്സുകാരി സൃഷ്ടി ഗോസ്വാമി ഒരു ദിവസം മുഖ്യമന്ത്രിയുടെ പദവി വഹിച്ചത് ഏത് സംസ്ഥാനത്താണ്? - ഉത്തരാഖണ്ഢ്
  66. 1824 -ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ പടനയിച്ച കിത്തൂരിലെ റാണിയാര്? - കിത്തൂർ ചെന്നമ്മ (കർണാടകം)
മലയാളി വനിതകൾ
  1. സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട മലയാളി വനിതയാര്? - കമലാ സുരയ്യ
  2. പദ്മാ പുരസ്‌കാരം നേടിയ ആദ്യത്തെ മലയാളി വനിത ? - ലക്ഷ്മി നന്ദൻ മേനോൻ
  3. കേരളത്തിലെ ആദ്യത്തെ വനിതാമന്ത്രി ആരായിരുന്നു? - കെ.ആർ.ഗൗരി
  4. കേരള ഹൈക്കോടതിയിലെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസ് ആര്? - ജസ്റ്റിസ് സുജാതാ മനോഹർ
  5. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യത്തെ മലയാളി വനിത - ജസ്റ്റിസ് കെ.കെ.ഉഷ
  6. കേരളത്തിൽ സർവകലാശാല വൈസ് ചാൻസലർ ആയ ആദ്യത്തെ വനിതയാര്? - ജാൻസി ജഹാൻ സുബേരി (കാലിക്കറ്റ് സർവകലാശാല)
  7. കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ ആയ ആദ്യത്തെ വനിതയാര്? - കെ.ഒ.അയിഷാ ബായ്
  8. കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് സെക്രട്ടറി ആര്? - പദ്മാ രാമചന്ദ്രൻ
  9. വേണാട്ടിലെ ആദ്യത്തെ വനിതാ ഭരണാധികാരി ആരായിരുന്നു? - ഉമയമ്മ റാണി
  10. കൊച്ചി രാജവംശത്തിന്റെ ചരിത്രത്തിലെ ഏക വനിതാ ഭരണാധികാരി ആര്?- റാണി ഗംഗാധരലക്ഷ്മി
  11. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയ വനിതയാര്? - സിസ്റ്റർ അൽഫോൺസ
  12. കേരളത്തിലെ ആദ്യത്തെ വനിതാ ഗവർണർ ആരായിരുന്നു? - ജ്യോതി വെങ്കിടാചലം
  13. കേരളത്തിലെ രണ്ടാമത്തെ വനിതാ ഗവർണർ ആര്? - രാംദുലാരി സിൻഹ
  14. ഗവർണറായ ആദ്യ മലയാളി വനിതയാര്? - ജസ്റ്റിസ് ഫാത്തിമാ ബീവി
  15. ലോകസുന്ദരി മത്‌സരത്തിൽ രണ്ടാം സ്ഥാനം നേടിയ മലയാളി വനിതയാര്? - പാർവതി ഓമനക്കുട്ടൻ
  16. ഇന്ത്യയിലെത്തന്നെ ആദ്യത്തെ വനിതാ നിയമസഭാ അംഗമായി അറിയപ്പെടുന്നതാര്? - മേരി പുന്നൻ ലൂക്കോസ്
  17. ക്യാപ്റ്റൻ ലക്ഷ്മി മൃണാളിനി സാരാഭായി എന്നിവരുടെ മാതാവായ സ്വാതന്ത്ര്യ സമര സേനാനിയാര്? - അമ്മു സ്വാമിനാഥൻ
  18. കേന്ദ്രമന്ത്രിയായ ആദ്യത്തെ മലയാളി വനിതയാര്? - ലക്ഷ്മി എൻ.മേനോൻ
  19. തിരുവിതാംകൂർ അസ്സെംബ്ലിയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതയാര്? - ആനി മസ്‌ക്രീൻ
  20. ഭരണഘടനയുടെ കരടിൽ ഒപ്പു വെച്ച മലയാളി വനിതയാര്? - ആനി മസ്‌ക്രീൻ
  21. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന് ജയിൽ ശിക്ഷ വിധിച്ചതിനെത്തുടർന്ന് രണ്ട് മാസം പ്രായമുണ്ടായിരുന്ന കുഞ്ഞിനെയും കൊണ്ട് ജയിൽ വാസമനുഭവിച്ച വനിതയാര്? - എ.വി.കുട്ടിമാളു അമ്മ
  22. കാതുമുറി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ വനിതയാര്? - ആര്യ പള്ളം
  23. 'തിരുവിതാംകൂറിന്ടെ ഝാൻസി റാണി' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചതാരെയാണ്? - അക്കാമ്മ ചെറിയാൻ
  24. ആരുടെ കൃതിയാണ് '1114 ന്ടെ കഥ'? - അക്കാമ്മ ചെറിയാൻ
  25. കൊച്ചി നിയമസഭയിൽ നമ്പൂതിരി ബിൽ ചർച്ച ചെയ്യാൻ അന്തർജനങ്ങളുടെ പ്രതിനിധിയായി സർക്കാർ നാമനിർദ്ദേശം ചെയ്തതാരെയാണ്? - പാർവതി നെന്മേനിമംഗലം
  26. എഴുത്തച്ഛൻ പുരസ്‌കാരം നേടിയ ആദ്യത്തെ വനിതയാര്? - ബാലാമണിയമ്മ
  27. സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ.സി.ഡാനിയേൽ പുരസ്‌കാരം നേടിയ ആദ്യത്തെ വനിതയാര്? - ആറന്മുള പൊന്നമ്മ
  28. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടിക്കുള്ള അവാർഡ് ആദ്യമായി നേടിയതാര്? - ഷീല
  29. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച സംവിധാനത്തിനുള്ള അവാർഡ് നേടിയ ഏക വനിതയാര്? - വിധു വിൻസെന്റ്
  30. നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യത്തെ വനിതയാര്? - രാജലക്ഷ്മി
  31. കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ 'ഒരു വഴിയും കുറെ നിഴലുകളും' ആരുടെ നോവലാണ്? - രാജലക്ഷ്മി
  32. കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യത്തെ വനിതയാര്? - ബാലാമണിയമ്മ (മുത്തശ്ശി)

Post a Comment

0 Comments