ഇന്ത്യയുടെ ഭൂമിശാസ്ത്രം
- ഇന്ത്യയുടെ ഭൗമാകൃതിയുടെ അടിസ്ഥാനത്തിൽ പല വ്യത്യസ്ത മേഖലകളായി തിരിച്ചിട്ടുണ്ട്. ഉത്തര പർവത മേഖല, ഉത്തര മഹാസമതലം, ഉപദ്വീപീയ പീഠഭൂമി, തീരാ ദേശ സമതലങ്ങൾ, ദ്വീപുകൾ എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടത്.
- രാജ്യത്തിന്റെ മൊത്തം വിസ്തൃതിയുടെ 10.7% പർവ്വതങ്ങളും 18.6% മലമ്പ്രദേശങ്ങളും 27.7%പീഠഭൂമികളും 47% സമതലവുമാണ്.
ഉത്തരപർവത മേഖല
- ഇന്ത്യയുടെ പർവത മേഖലയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത് ഉത്തര പർവത മേഖലയാണ് ഇന്ത്യയുടെ വടക്ക് ഭാഗത്തായി വ്യാപിച്ചു കിടക്കുന്ന പർവത നിരകളാണ് ഉത്തര പർവത മേഖല.
- ഹിമാചൽ പ്രദേശ്, സിക്കിം,അസം, പശ്ചിമ ബംഗാൾ, അരുണാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, നാഗാലാൻഡ്,മണിപ്പൂർ, മിസോറാം, ത്രിപുര, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും ജമ്മു കാശ്മീർ, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായാണ് ഉത്തര പർവത മേഖല വ്യാപിച്ചു കിടക്കുന്നത്.
- പർവത നിരകളെ അടിസ്ഥാനമാക്കി ഉത്തര പർവത മേഖലയെ ഹിമാലയൻ നിരകൾ, ട്രാൻസ് ഹിമാലയൻ നിരകൾ, കിഴക്കൻ മലനിരകൾ എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു.
ഹിമാലയൻ മലനിരകൾ
- ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവത നിരകളും ഏറ്റവും പ്രായം കുറഞ്ഞ മടക്കു പർവ്വതങ്ങളുമാണ് ഹിമാലയ നിരകൾ.
- ടിബറ്റൻ പീഠഭൂമിക്കും ഗംഗാ സമതലത്തിനും ഇടയിലാണ് ഹിമാലയ പർവത നിര സ്ഥിതി ചെയ്യുന്നത്.
- ഇന്ത്യ, നേപ്പാൾ, ചൈന, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലായതാണ് ഹിമാലയ പർവത നിരകൾ വ്യാപിച്ചു കിടക്കുന്നത്.
- 'ഏഷ്യയുടെ വാട്ടർ ടവർ' എന്നറിയപ്പെടുന്നത് ഹിമാലയ പർവത നിരയാണ്.
- ഹിമാദ്രി, ഹിമാചൽ, സിവാലിക് എന്നിവ ഉൾപ്പെട്ട പർവത മേഖലയാണിത്. 2400 കിലോമീറ്റർ നീളത്തിലാണ് സമാന്തരങ്ങളായ ഈ മൂന്ന് മടക്കു പർവതങ്ങളുടെ വ്യാപനം.
- വൻകര വിസ്ഥാപന സിദ്ധാന്തവും തുടർന്ന് വന്ന ഫലക ചലന സിദ്ധാന്തവുമനുസരിച്ച് ഹിമാലയം സ്ഥിതി ചെയ്യുന്ന പ്രദേശത്തുണ്ടായിരുന്ന സമുദ്രമാണ് തെഥിസ്.
- ഹിമാലയത്തിലെ ജൈവ വൈവിധ്യം, പരിസ്ഥിതി, വനം, ഭൂമി എന്നിവയുടെ സംരക്ഷണം ലക്ഷ്യമാക്കി കേന്ദ്ര സർക്കാരും ഐക്യ രാഷ്ട്ര സംഘടന വികസന പദ്ധതിയും (യു എൻ ഡി പി) ചേർന്ന് ആരംഭിച്ച പദ്ധതിയാണ് സെക്യൂർ ഹിമാലയ.
- ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് ഹിമാചൽ പ്രദേശിലാണ്.
ഹിമാദ്രി
- ഹിമാലയത്തിലെ ഏറ്റവും ഉയരമേറിയ പർവത നിരയാണ് ഹിമാദ്രി.
- ഗ്രേറ്റർ ഹിമാലയം എന്ന പേരിലും ഹിമാദ്രി അറിയപ്പെടുന്നു.
- ഹിമാലയത്തിന്ടെ നട്ടെല്ല് എന്നറിയപ്പെടുന്നതും ഹിമാദ്രിയാണ്.
- വടക്കു പടിഞ്ഞാറ് നംഗ പർവതം മുതൽ വടക്ക് കിഴക്ക് നംചാ ബർവ കൊടുമുടി വരെയുള്ള പർവത മേഖലയാണ് ഹിമാദ്രി.
- ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് ഹിമാദ്രി മേഖലയിലാണ്.
- കാഞ്ചൻജംഗ, നംഗ പർവതം, അന്നപൂർണ്ണ തുടങ്ങിയവയാണ് എവറസ്റ്റിനു പുറമെ ഹിമാദ്രി നിരകളിലുള്ള പ്രധാന കൊടുമുടികൾ.
- ബർസെയ്ൽ പാസ്, നീതി പാസ്, ലിപുലേഖ് ചുരം, നാഥുലാ ചുരം, ഷിപ് കിലാ ചുരം എന്നിവ ഹിമാദ്രിയിലെ പ്രധാന ചുരങ്ങളാണ്.
ഹിമാചൽ
- ഹിമാദ്രിക്കും സിവാലിക്കിനും ഇടയിൽ സ്ഥിതി ചെയ്യുന്ന പർവത നിരയാണ് ഹിമാചൽ.
- ലെസ്സർ ഹിമാലയ എന്ന പേരിൽ അറിയപ്പെടുന്ന പർവ്വതനിര ഹിമാചൽ ആണ്.
- പീർപഞ്ചൽ, ധൗലാധർ നാഗ് ടിബ്ബ തുടങ്ങിയവ ഹിമാചൽ മേഖലയിലെ പ്രധാന പർവത നിരകൾ.
- കശ്മീർ, കുളു,കാൻഗ്ര തുടങ്ങിയ താഴ്വരകൾ സ്ഥിതി ചെയ്യുന്നത് ഹിമാചൽ മേഖലയിലാണ്.
- സുഖവാസ കേന്ദ്രങ്ങളായ ഷിംല, മസൂരി, നൈനിറ്റാൾ, ഡാർജിലിങ് തുടങ്ങിയവ ഹിമാചലിന്ടെ ഭാഗമാണ്.
- ഹിമാചൽ പ്രദേശിലെ റോഹ്‌തങ് ചുരം, പീർപഞ്ചൽ ചുരം, ബനിഹാൽ തുടങ്ങിയവ ഹിമാചൽ മേഖലയിലെ പ്രധാന ചുരങ്ങളാണ്.
സിവാലിക്
- ഹിമാലയൻ നിരകളിൽ ഏറ്റവും തെക്കു ഭാഗത്തുള്ള ഉയരം കുറഞ്ഞ മലനിരകളാണ് സിവാലിക്.
- ശിവന്റെ തിരുമുടി ' എന്നർത്ഥം വരുന്ന സിവാലിക്കിനെ സംസ്കൃത കൃതികളിൽ പ്രതിപാദിച്ചിരിക്കുന്നത് മനക് പർബത് എന്നാണ്.
- ഹിമാചൽ പർവത നിരയ്ക്ക് സമാന്തരമായ പോട് വാർ പീഠഭൂമി മുതൽ ബ്രഹ്മപുത്ര താഴ്വര വരെയാണ് സിവാലിക്കിന്ടെ സ്ഥാനം.
- സമുദ്ര നിരപ്പിൽ നിന്നുള്ള ശരാശരി 1220 മീറ്റർ ഉയരമുള്ള സിവാലിക് നിരയുടെ കിഴക്കേ ഭാഗം നിബിഢവനങ്ങളാണ്.
- സിവാലിക്കിന് ലംബമായി കാണപ്പെടുന്ന വിസ്തൃതമായ താഴ്വരകളാണ് ഡൂൺ എന്ന പേരിൽ അറിയപ്പെടുന്നത്.
- ഡെറാഡൂൺ, ചണ്ഡീഗഡ് -കൽക്ക ഡൂൺ, നാൽഗഡ് ഡൂൺ, ഹരികേ ഡൂൺ തുടങ്ങിയവ സിവാലിക് നിരകളിലെ പ്രധാന ഡൂണുകളാണ്.
ട്രാൻസ് ഹിമാലയൻ നിരകൾ
- ലഡാക്കിന്ടെ വടക്കും വടക്കു കിഴക്കുമായി സ്ഥിതി ചെയ്യുന്ന പർവത മേഖലയാണ് ട്രാൻസ് ഹിമാലയൻ നിരകൾ.
- ഗ്രേറ്റർ ഹിമാലയയുടെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ട്രാൻസ് ഹിമാലയൻ നിരകളാണ് ടിബറ്റൻ ഹിമാലയം എന്ന പേരിൽ അറിയപ്പെടുന്നത്.
- ലഡാക്ക്, കാരക്കോറം, സസ്കർ എന്നീ പർവത നിരകൾ ഉൾപ്പെടുന്നത് ട്രാൻസ് ഹിമാലയൻ നിരകളിലാണ്.
- 8611 മീറ്റർ ഉയരമുള്ള മൗണ്ട് കെ 2 എന്ന ഗോഡ്‌വിൻ ഓസ്റ്റിൻ കൊടുമുടി കാരക്കോറം മലനിരയിലാണ്.
- ഗ്രേറ്റർ ഹിമാലയ നിരകളുടെ വടക്കു പടിഞ്ഞാറു ഭാഗത്താണു സസ്കർ പർവ്വതനിര.
- സസ്കർ നിരയുടെ വടക്കു ഭാഗത്തായാണ് ലഡാക്ക് പർവത നിര.
- സിന്ധു നദിയുടെ വടക്കു ഭാഗത്താണ് കൃഷ്ണഗിരി പർവത നിര എന്ന കാരക്കോറം നിരയുടെ സ്ഥാനം.
- അഫ്ഗാനിസ്ഥാൻ, ചൈന എന്നീ അയൽരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ അതിർത്തിയിലാണ് കാരക്കോറം നിരകൾ.
- റുഡ്യാർഡ് കിപ്ലിങ്ങിന്ടെ വിഖ്യാതമായ 'കിം' എന്ന നോവലിൽ പരാമർശിക്കപ്പെടുന്ന പർവ്വതനിര കാരക്കോറം ആണ്.
- ലോകത്തെ ഏറ്റവും ഉയരം കൂടിയ യുദ്ധ ഭൂമിയായ സിയാച്ചിൻ കാരക്കോറം പർവത നിരയിലാണ്.
- സിയാച്ചിൻ എന്ന വാക്കിന്ടെ അർഥം 'റോസാപ്പൂക്കൾ സുലഭം' എന്നാണ്.
- മൂന്നാം ധ്രുവം എന്നറിയപ്പെടുന്ന സിയാച്ചിനിലാണ് ലോകത്തെ ഏറ്റവും ഉയരമേറിയ ഹെലിപാഡ് സ്ഥിതി ചെയ്യുന്നത്.
കിഴക്കൻ മലനിരകൾ
- മേഘാലയയിലെ ഖാസി, ഗാരോ, ജൈന്തിയ കുന്നുകളും മിസോറാമിലെ മിസോ കുന്നും നാഗാലാൻഡിലെ നാഗാ, പട്കായി കുന്നുകളും കിഴക്കൻ മലനിരകളുടെ ഭാഗമാണ്.
- ഇന്ത്യയിലെ വടക്ക് കിഴക്കൻ മേഖലയിലെ മലനിരകളെ ചേർത്ത് പൊതുവിൽ പറയുന്ന പേരാണ് പൂർവാചൽ.
- പട്കായ് ബം അരുണാചൽ പ്രദേശിന്റെയും മ്യാൻമാറിന്റെയും അതിർത്തിയാണ്.
- ഇന്ത്യയ്ക്കും മ്യാന്മറിനും ഇടയിലുള്ള നാഗാ കുന്നുകളാണ് പട്കായ് കുന്നുകളുടെ തെക്കുള്ളത്.
- നാഗാ കുന്നുകളുടെ തെക്കായി മണിപ്പൂരിനും മ്യാന്മറിനും ഇടയിലുള്ള അതിർത്തിയാണ് മണിപ്പൂർ കുന്നുകൾ.
- മണിപ്പൂർ കുന്നുകൾക്ക് തെക്ക് ഭാഗത്താണ് മിസോ കുന്നുകൾ സ്ഥിതി ചെയ്യുന്നത്.
- നാഗാ കുന്നുകളെ മണിപ്പൂർ മലനിരകളിൽ നിന്ന് വേർതിരിക്കുന്ന പർവത നിരയാണ് ബറൈൽ
- ലോകത്തേറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളായ മൗസിൻറം, ചിറാപുഞ്ചി തുടങ്ങിയവ സ്ഥിതി ചെയ്യുന്നത് ഖാസി കുന്നുകളിലാണ്.
- ഗാരോ കുന്നുകളിലാണ് മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്.
ബുറാർഡിന്റെ വിഭജനം
- ഹിമാലയൻ പർവത സമുച്ചയത്തെ പടിഞ്ഞാറു നിന്ന് കിഴക്കോട്ട് സർ സിഡ്‌നി ബുറാർഡ് പഞ്ചാബ് ഹിമാലയം, കുമയൂൺ ഹിമാലയം, നേപ്പാൾ ഹിമാലയം, അസം ഹിമാലയം എന്നിങ്ങനെ നാലായി വിഭജിച്ചിരിക്കുന്നു.
- സിന്ധുവിനും സത്ലജിനും ഇടയിൽ 560 കി.മീ. ദൈർഖ്യമുള്ള പഞ്ചാബ് ഹിമാലയത്തിന്റെ വടക്ക് കശ്മീർ ഹിമാലയമായും തെക്ക് ഹിമാചൽ ഹിമാലയമായും അറിയപ്പെടുന്നു.
- സത്ലജ്- കാളി നദികൾക്കിടയിലായി 320 കിലോമീറ്റർ ദൈർഖ്യമുള്ള മേഖലയാണ് കുമയൂൺ ഹിമാലയം.
- ഈ മേഖലയെ പടിഞ്ഞാറ് ഖാർ വാൾ ഹിമാലയമായും കിഴക്ക് കുമയൂൺ ഹിമാലയമായും വേർതിരിക്കുന്ന നദിയാണ് യമുന.
- കാളി നദിക്കും തീസ്ത നദിക്കും ഇടയിലെ 800 കി.മീ.ദൈർഖ്യമുള്ള മേഖലയാണ് നേപ്പാൾ ഹിമാലയം
- നേപ്പാൾ ഹിമാലയം ഇന്ത്യയിൽ സിക്കിം ഹിമാലയം എന്ന പേരിലാണ് അറിയപ്പെടുന്നത്.
- തീസ്ത നദിക്കും ബ്രഹ്മപുത്രയ്ക്കും ഇടയിലുള്ള 720 കി.മീ. ദൈർഖ്യമുള്ള മേഖലയാണ് അസം ഹിമാലയം.
- സിക്കിം, അസം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് അസം ഹിമാലയത്തിന്റെ കൂടുതൽ ഭാഗവും കിടക്കുന്നത്.
പർവതം | മറ്റു പേരുകൾ |
---|---|
എവറസ്റ്റ് | ചോമോലുങ്മ, സാഗർമാത |
കാഞ്ചൻ ജംഗ | സേവാലുങ്മ |
മൗണ്ട് കെ 2 | മൗണ്ട് ഗോഡ്‌വിൻ ഓസ്റ്റിൻ, ചോഗോറി |
മൗണ്ട് കൈലാഷ് | ഗാങ് റിംപോച്ചെ |
നംഗപർബത് | ഡയാമിർ |
കാരക്കോറം | കൃഷ്ണഗിരി |
സിവാലിക് | മനക് പർബത് |
0 Comments