Kerala PSC | Royal Seals - Travancore Rulers at a Glance | Download Study Material
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഏറ്റവും തെക്കെയറ്റത്തായി ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെയുണ്ടായിരുന്ന നാട്ടുരാജ്യമാണ് തിരുവിതാംകൂർ. ചേരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഈ ഭൂപ്രദേശം സമൃദ്ധിയുടെ നാട് എന്നർത്ഥത്തിൽ ശ്രീവാഴുംകോട് എന്നും മലയാളത്തിൽ തിരുവാഴുംകോട് എന്നും അറിയപ്പെട്ടു . തിരുവാഴുംകോട് പിന്നീട് തിരുവിതാംകൂർ എന്നായി മാറി. ഇംഗ്ലീഷുകാർ ഈ രാജ്യത്തെ ട്രാവൻകൂർ എന്നു വിളിച്ചു . തിരുവിതാംകൂറിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത് വേണാട് ഭരിച്ച (1729-1758) അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയിൽ നിന്നാണ്. അദ്ദേഹം രാജ്യം വടക്കോട്ട് പെരിയാറിന്റെ തീരം വരെ വ്യാപിപ്പിച്ചു. പിന്നീട് വന്ന കാർത്തിക തിരുനാൾ രാമവർമ്മ ഭരണ സൗകര്യാർത്ഥം തലസ്ഥാനനഗരി പത്മനാഭപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് മാറ്റി, രാജ്യാതിർത്തി ചാലക്കുടിപ്പുഴ വരെയും നീട്ടി.അനിഴം തിരുനാൾ മാർത്താണ്ഡവർമ (1729-1758)
- ആധുനിക തിരുവിതാംകൂറിന്റെ ശിൽപിയായ ഭരണാധികാരി.
- രാജ്യവിസ്തൃതി ഏറ്റവും കൂടുതൽ വർധിപ്പിച്ച തിരുവിതാംകൂർ രാജാവ്.
- ആധുനിക അശോകൻ, തിരുവിതാംകൂറിന്ടെ അശോകൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഭരണാധികാരി.
- ചോരയുടെയും ഇരുമ്പിന്റെയും നയമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭരണനയമുള്ള രാജാവ്.
- ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഭദ്രദീപം, മുറജപം എന്നീ ചടങ്ങുകൾ ആരംഭിച്ച ഭരണാധികാരി.
- 1750 ജനുവരി 3 നു തൃപ്പടിദാനം നടത്തി ശ്രീ പത്മനാഭൻ എന്ന പേര് സ്വീകരിച്ച രാജാവ്.
- കുളച്ചൽ യുദ്ധത്തിൽ (1741) ഡച്ചുകാരെ പരാജയപ്പെടുത്തിയ തിരുവിതാംകൂർ രാജാവ്.
- തിരുവിതാംകൂറിൽ അഞ്ചൽ സമ്പ്രദായവും ഭൂ സർവേയും ആരംഭിച്ച ഭരണാധികാരി.
- 1723 ൽ വേണാട് രാജാവ് രാമവർമ്മ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുമായുണ്ടാക്കിയ ഉടമ്പടിയിൽ തിരുവിതാംകൂറിനായി ഒപ്പു വെച്ച യുവരാജാവ്.
കാർത്തിക തിരുനാൾ രാമവർമ്മ (1758-1798)
- ഏറ്റവും കൂടുതൽ കാലം രാജപദവിയിലിരുന്ന തിരുവിതാംകൂർ ഭരണാധികാരി.
- ധർമരാജ, കിഴവൻ രാജ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന തിരുവിതാംകൂർ രാജാവ്.
- 1766 ൽ രണ്ടാം തൃപ്പടിദാനം നടത്തിയ തിരുവിതാംകൂർ രാജാവ്.
- തിരുവിതാംകൂറിന്റെ തലസ്ഥാനം പദ്മനാഭപുരത്തു നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയ രാജാവ്.
- ഭരതമുനിയുടെ നാട്യശാസ്ത്രത്തെ ആധാരമാക്കി 'ബാലരാമഭാരതം' രചിച്ച രാജാവ്.
- കല്യാണ സൗഗന്ധികം, പാഞ്ചാലീ സ്വയംവരം, രാജസൂയം, സുഭദ്രാഹരണം എന്നീ ആട്ടക്കഥകൾ രചിച്ച രാജാവ്.
- കൊടുങ്ങല്ലൂർ കോട്ടയും പള്ളിപ്പുറം കോട്ടയും വിലയ്ക്ക് വാങ്ങിയ തിരുവിതാംകൂർ രാജാവ്.
- നെടുങ്കോട്ട പണികഴിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി.
അവിട്ടം തിരുനാൾ ബാലരാമവർമ (1798 - 1810)
- ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഭരണ പദത്തിലെത്തിയ തിരുവിതാംകൂർ രാജാവ്.
- തിരുവിതാംകൂർ ചരിത്രത്തിലെ ഏറ്റവും അശക്തനായ ഭരണാധികാരിയെന്നു വിശേഷിപ്പിക്കപ്പെടുന്ന രാജാവ്.
- തിരുവിതാംകൂർ പൂർണമായും ബ്രിട്ടീഷ് അധീനതയിലായ സമയത്തെ ഭരണാധികാരി.
- 1802 ൽ വേലുത്തമ്പിയെ ദളവയായി നിയമിച്ച തിരുവിതാംകൂർ രാജാവ്.
- തിരുവിതാംകൂറിൽ സഞ്ചരിക്കുന്ന കോടതികൾ സ്ഥാപിച്ച ഭരണാധികാരി.
- കൊല്ലത്തു ഹജൂർ കച്ചേരി സ്ഥാപിച്ച തിരുവിതാംകൂർ രാജാവ്.
- കൊല്ലം - ചെങ്കോട്ട റോഡ് നിർമിച്ച തിരുവിതാംകൂർ ഭരണാധികാരി.
- കേരളത്തിന്റെ നെയ്ത്തു പട്ടണമായ ബാലരാമപുരത്തിനു ആ പേര് ലഭിക്കാൻ കാരണക്കാരനായ തിരുവിതാംകൂർ രാജാവ്.
ആയില്യം തിരുനാൾ ഗൗരി ലക്ഷ്മിബായി (1810-1815)
- ആധുനിക തിരുവിതാംകൂറിലെ ആദ്യത്തെ വനിതാ ഭരണാധികാരി.
- ഏറ്റവും കുറഞ്ഞ കാലം തിരുവിതാംകൂർ രാജപദവിയിലിരുന്ന വ്യക്തി.
- തിരുവിതാംകൂറിൽ സെക്രട്ടേറിയറ്റ് സമ്പ്രദായം നടപ്പിലാക്കിയ ഭരണാധികാരി.
- തിരുവിതാംകൂറിൽ ഓഡിറ്റും അക്കൗണ്ടും നടപ്പിലാക്കിയ ഭരണാധികാരി.
- 1812 ൽ തിരുവിതാംകൂറിലെ അടിമക്കച്ചവടം നിർത്തലാക്കി രാജകീയ വിളംബരമിറക്കിയ ഭരണാധികാരി.
- തിരുവിതാംകൂറിൽ പോലീസ് വകുപ്പ് വിപുലീകരിച്ചു ദിവാന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാക്കിയ ഭരണാധികാരി.
- ദുർമരണം ഒഴിവാക്കാൻ ലക്ഷ്യമിട്ടു ദേവസ്വം ഭരണമേറ്റെടുത്ത തിരുവിതാംകൂർ ഭരണാധികാരി.
ഉത്രട്ടാതി തിരുനാൾ ഗൗരി പാർവതിബായി (1815 - 1829)
- സ്വാതി തിരുനാളിനു പ്രായം തികയുന്നതുവരെ തിരുവിതാംകൂർ റീജൻറ് ആയി ഭരണം നടത്തിയ വനിത.
- തിരുവിതാംകൂറിൽ കയറ്റുമതി, ഇറക്കുമതി ചുങ്കങ്ങൾ നിർത്തൽ ചെയ്തു വാണിജ്യ സ്വാതന്ത്ര്യം കൊണ്ട് വന്ന ഭരണാധികാരി.
- തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭ്യാസം നിർബന്ധവും സൗജന്യവുമാക്കിയ ഭരണാധികാരി.
- ആലപ്പുഴയിലും കോട്ടയത്തും പെൺപള്ളിക്കുടങ്ങൾ സ്ഥാപിച്ച തിരുവിതാംകൂർ ഭരണാധികാരി.
- തിരുവനന്തപുരത്തെയും കഠിനംകുളം കായലിനെയും ബന്ധിപ്പിച്ചു തോടും പാർവതി പുത്തനാറും പണികഴിപ്പിച്ച ഭരണാധികാരി.
സ്വാതി തിരുനാൾ രാമവർമ്മ
(1829 - 1846)
(1829 - 1846)
- ആധുനിക തിരുവിതാംകൂറിന്ടെ ചരിത്രത്തിലെ സുവർണ കാലഘട്ടമെന്നു വിശേഷിപ്പിക്കപ്പെടുന്ന കാലത്തെ രാജാവ്.
- ഗർഭശ്രീമാൻ, ദക്ഷിണ ഭോജൻ രാജാക്കന്മാരിലെ സംഗീതജ്ഞൻ, സംഗീതജ്ഞരിലെ രാജാവ് എന്നീ പേരുകളിൽ അറിയപ്പെട്ട തിരുവിതാംകൂർ രാജാവ്.
- തിരുവിതാംകൂറിൽ സിവിൽ കേസുകൾക്കും പോലീസ് കേസുകൾക്കുമായി മുൻസിഫ് കോടതികൾ സ്ഥാപിച്ച ഭരണാധികാരി.
- കള്ളം കണ്ടു പിടിക്കാൻ തിളച്ച എണ്ണയിൽ കൈമുക്കുന്ന പരീക്ഷയായ ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയ രാജാവ്.
- തിരുവിതാംകൂറിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ച ഭരണാധികാരി.
- തിരുവനന്തപുരത്ത് ഗവണ്മെന്റ് പ്രസ്, നക്ഷത്ര ബംഗ്ലാവ്, ധർമ്മാശുപത്രി എന്നിവ ആരംഭിച്ച രാജാവ്.
- തിരുവിതാംകൂറിൽ ആദ്യമായി ജനസംഖ്യാ കണക്കെടുപ്പ് നടത്തിയ ഭരണാധികാരി.
- ഭക്തമഞ്ജരി, സ്യാനന്ദൂരപുരവർണന പ്രബന്ധം, പത്മനാഭ ശതകം, അജമിളോപാഖ്യാനം, കുചേലോപാഖ്യാനം, ഉത്സവ വർണന പ്രബന്ധം തുടങ്ങിയ കൃതികൾ രചിച്ച രാജാവ്.
- ഇന്ത്യൻ തപാൽ വകുപ്പിന്റെ സ്റ്റാമ്പിൽ ചിത്രീകരിക്കപ്പെട്ട ആദ്യത്തെ തിരുവിതാംകൂർ രാജാവ്.
- തിരുവനന്തപുരത്ത് കുതിര മാളിക എന്നറിയപ്പെടുന്ന പുത്തൻ മാളിക കൊട്ടാരം പണി കഴിപ്പിച്ച രാജാവ്.
ഉത്രം തിരുനാൾ മാർത്താണ്ഡവർമ (1847 - 1860)
- 1857 ലെ മഹത്തായ വിപ്ലവ സമയത്തെ തിരുവിതാംകൂർ രാജാവ്.
- 1857 ൽ ആലപ്പുഴയിൽ കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് ആരംഭിച്ച ഭരണാധികാരി.
- 1859 ൽ ഇന്ത്യയിലെ ആദ്യ കയർ ഫാക്ടറി ആയ ഡാറസ്മെയിൽ ആൻഡ് കമ്പനി ആലപ്പുഴയിൽ ആരംഭിച്ച സമയത്തെ തിരുവിതാംകൂർ രാജാവ്.
- 1859 ൽ ചാന്നാർ സമുദായത്തിലെ സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ച് വിളംബരം പുറപ്പെടുവിച്ച രാജാവ്.
ആയില്യം തിരുനാൾ രാമവർമ്മ (1860 - 1880)
- 1866 ൽ പുരോഗനോന്മുഖ ഭരണത്തിന്റെ അംഗീകാരമായി ബ്രിട്ടീഷ് രാഞ്ജി 'മഹാരാജ' പട്ടം സമ്മാനിച്ച തിരുവിതാംകൂർ ഭരണാധികാരി.
- 1865 ൽ പണ്ടാരപ്പാട്ട വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ രാജാവ്.
- 1867 ലെ ജന്മി കുടിയാൻ വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ രാജാവ്.
- 1875 മെയ് 18 ന് തിരുവിതാംകൂറിൽ ആദ്യത്തെ സമഗ്ര കാനേഷുമാരി നടത്തിയ ഭരണാധികാരി.
- പുനലൂർ തൂക്കുപാലം പണി കഴിപ്പിച്ച തിരുവിതാംകൂർ രാജാവ്.
- തിരുവിതാംകൂറിൽ നാട്ടുഭാഷാ വിദ്യാലയങ്ങൾ ആരംഭിച്ച ഭരണാധികാരി.
- കേരള വർമ്മ വലിയകോയി തമ്പുരാൻ അധ്യക്ഷനായി തിരുവിതാംകൂറിൽ പാഠപുസ്തക കമ്മിറ്റി രൂപീകരിച്ച ഭരണാധികാരി.
വിശാഖം തിരുനാൾ രാമവർമ്മ
(1880 - 1885)
(1880 - 1885)
- 'പണ്ഡിതനായ തിരുവിതാംകൂർ രാജാവ്' എന്നറിയപ്പെടുന്ന ഭരണാധികാരി.
- തിരുവിതാംകൂറിൽ മരച്ചീനിക്കൃഷി ജനകീയമാക്കിയ ഭരണാധികാരി.
- അത്യുത്പാദന ശേഷിയുള്ള മരച്ചീനി ഇനം ശ്രീവിശാഖിന്റെ പേരിനു കാരണഭൂതനായ രാജാവ്.
- 1883 ൽ തിരുവിതാംകൂറിൽ സമ്പൂർണ്ണ ഭൂ സർവേയും കണ്ടെഴുത്തും നടത്തുന്നത് സംബന്ധിച്ച് വിളംബരം പ്രസിദ്ധപ്പെടുത്തിയ രാജാവ്.
- തിരുവിതാംകൂറിലെ പോലീസ് സൈന്യത്തെ പുനഃ സംഘടിപ്പിച്ച രാജാവ്.
ശ്രീമൂലം തിരുനാൾ രാമവർമ്മ
(1885 - 1924)
(1885 - 1924)
- തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ ഭരണാധികാരി.
- 1888 ൽ ട്രാവൻകൂർ ലെജിസ്ലെറ്റിവ് കൗൺസിൽ രൂപീകരിച്ച ഭരണാധികാരി.
- തിരുവനതപുരത്ത് സംസ്കൃത കോളേജ്, ആയുർവേദ കോളേജ്, ലോ കോളേജ് എന്ന സ്ഥാപിച്ച രാജാവ്.
- 1910 ൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ രാജ്യദ്രോഹ കുറ്റം ചുമത്തി നാട് കടത്തിയ തിരുവിതാംകൂർ രാജാവ്.
- കനകക്കുന്ന് കൊട്ടാരം, വി.ജെ.ടി. ഹാൾ തുടങ്ങിയവ പണികഴിപ്പിച്ച സമയത്തെ തിരുവിതാംകൂർ രാജാവ്.
- 1891 ലെ മലയാളി മെമ്മോറിയലും 1896 ലെ ഈഴവ മെമ്മോറിയലും സമർപ്പിക്കപ്പെട്ട തിരുവിതാംകൂർ രാജാവ്.
പൂരാടം തിരുനാൾ സേതു ലക്ഷ്മി ബായി (1924 - 1931)
- ശ്രീ ചിത്തിര തിരുനാളിനു പ്രായ പൂർത്തിയാവാത്തതിനെ തുടർന്ന് തിരുവിതാംകൂർ റീജന്റ് ആയി ഭരണം നടത്തിയ വനിത.
- ഇരുപതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ച ഏക വനിതാ ഭരണാധികാരി.
- തിരുവിതാംകൂറിലെ ദേവദാസി സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരി.
- മരുമക്കത്തായത്തിനു പകരമായി മക്കത്തായം, ഏർപ്പെടുത്തിയ നായർ റെഗുലേഷൻ (1925) അവതരിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി.
- തിരുവിതാംകൂറിലെ ക്ഷേത്രങ്ങളിൽ മൃഗബലി നിരോധിച്ച ഭരണാധികാരി.
- തിരുവനന്തപുരം പട്ടണം വൈദ്യുതീകരിച്ച തിരുവിതാംകൂർ ഭരണാധികാരി.
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ (1931 - 1949)
- തിരുവിതാംകൂറിലെ അവസാനത്തെ രാജാവ്.
- കടൽ കടന്നു യാത്ര ചെയ്ത ആദ്യ തിരുവിതാംകൂർ രാജാവ്.
- ഇന്ത്യൻ യൂണിയനുമായി ലയന കരാറിൽ ഒപ്പു വെച്ച തിരുവിതാംകൂർ രാജാവ്.
- 1936 നവംബർ 12 നു ക്ഷേത്ര പ്രവേശന വിളംബരം നടത്തിയ തിരുവിതാംകൂർ രാജാവ്.
- തിരുവിതാംകൂർ ഭൂപണയ ബാങ്ക്, തിരുവിതാംകൂർ സർവകലാശാല, പള്ളിവാസൽ ജലവൈദ്യുത പദ്ധതി എന്നിവ സ്ഥാപിച്ച ഭരണാധികാരി.
- നിവർത്തന പ്രക്ഷോഭം, ഉത്തരവാദ ഭരണ പ്രക്ഷോഭം,പുന്നപ്ര വയലാർ സമരം എന്നിവ നടന്ന കാലഘട്ടങ്ങളിലെ തിരുവിതാംകൂർ രാജാവ് .
0 Comments