തിരഞ്ഞെടുപ്പും ജനാധിപത്യവും
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യ. സ്വതന്ത്രമായതിനു ശേഷം ഇന്ത്യയിൽ നിലവിൽ വന്ന സുതാര്യവും കാര്യക്ഷമവുമായ തിരഞ്ഞെടുപ്പ് രീതികളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളാണ് ചുവടെ പറയുന്നത്.
സ്വതന്ത്ര ഇന്ത്യ വോട്ടിങ് ബൂത്തിലേക്ക്
- സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ - ശ്യാം സരൺ നെഗി
- ശ്യാം സരൺ നെഗി ആദ്യ വോട്ട് രേഖപ്പെടുത്തിയ തീയതി - 1951 ഒക്ടോബർ 25
- സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്നത് 1952-ലാണെങ്കിലും കനത്ത മഞ്ഞു വേഴ്ച അനുഭവപ്പെടുന്ന ഹിമാചൽ പ്രദേശിൽ ആറു മാസം മുൻപേ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിക്കുകയായിരുന്നു.
കേവല ഭൂരിപക്ഷ വ്യവസ്ഥ
- ഇന്ത്യയിൽ പ്രത്യക്ഷ തിരഞ്ഞെടുപ്പ് രീതി പിന്തുടരുന്ന ലോക്‌സഭ. സംസ്ഥാന നിയമസഭകൾ, പഞ്ചായത്ത് - നഗരഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ കേവല ഭൂരിപക്ഷ വ്യവസ്ഥയാണ് പിന്തുടരുന്നത്.
- രാജ്യത്തെ സംസ്ഥാനത്തെ വിവിധ നിയോജക മണ്ഡലങ്ങളായി തിരിക്കുന്നു - എത്ര സ്ഥാനാർഥികൾക്ക് വേണമെങ്കിലും മത്സരിക്കാം - മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ വോട്ട് ലഭിക്കുന്ന ആൾ വിജയിക്കുന്നു.
ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥ
- പരോക്ഷ തിരഞ്ഞെടുപ്പ് രീതി പിന്തുടരുന്ന രാഷ്‌ട്രപതി, ഉപരാഷ്ട്രപതി, രാജ്യസഭ തിരഞ്ഞെടുപ്പുകളിൽ ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥയാണ് സ്വീകരിച്ചിരിക്കുന്നത്.
- സംസ്ഥാന നിയമസഭകളിൽ ഓരോ രാഷ്ട്രീയ പാർട്ടിക്കുമുള്ള അംഗബലത്തിനു ആനുപാതികമായി അവർക്ക് രാജ്യസഭാ പ്രതിനിധികളെ തിരഞ്ഞെടുക്കാം.
നിയോജക മണ്ഡലങ്ങൾ
- ഇന്ത്യയിൽ ആകെ ലോക്‌സഭാ മണ്ഡലങ്ങൾ - 543
- കേരളത്തിലെ ആകെ ലോക്‌സഭാ മണ്ഡലങ്ങൾ - 20
- കേരളത്തിലെ ആകെ നിയമസഭാ നിയോജക മണ്ഡലങ്ങൾ - 140
- ഭൂപ്രദേശം നിയോജകമണ്ഡലങ്ങളായി വിഭജിക്കുന്നതിന്ടെ അടിസ്ഥാനം - ജനസംഖ്യ
- എല്ലാ നിയോജകമണ്ഡലങ്ങളിലും ഏകദേശം തുല്യമായ ജനസംഖ്യയായിരിക്കും ഉണ്ടാവുക.
സംവരണ മണ്ഡലങ്ങൾ
- ഇന്ത്യയിൽ പട്ടികജാതിക്കാർക്കും പട്ടിക വർഗ്ഗക്കാർക്കും ലോക്സഭയിലും സംസ്ഥാന നിയമസഭയിലും തദ്ദേശ സ്വയം ഭരണ
- സ്ഥാപനങ്ങളിലേക്കും ജനസംഖ്യാനുപാതികമായി സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്.
- ലോക്സഭയിൽ 84 സീറ്റുകൾ പട്ടികജാതിക്കാർക്കും 47 സീറ്റുകൾ പട്ടിക വർഗക്കാർക്കും സംവരണം ചെയ്തിട്ടുണ്ട്.
- കേരളത്തിൽ പട്ടിക ജാതിക്കാർക്കായി സംവരണം ചെയ്ത ലോക്സഭാ മണ്ഡലങ്ങൾ - ആലത്തൂർ (പാലക്കാട്), മാവേലിക്കര (ആലപ്പുഴ)
സാർവത്രിക പ്രായപൂർത്തി വോട്ടവകാശം
- ജാതി-മത-വർഗ-ഭാഷ-ലിംഗ-പ്രദേശ വ്യത്യാസങ്ങളില്ലാതെ പ്രായപൂർത്തിയായ എല്ലാവർക്കും തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അവകാശമാണ് സാർവത്രിക പ്രായപൂർത്തി വോട്ടവകാശം.
- സാർവത്രിക പ്രായപൂർത്തി വോട്ടവകാശത്തെക്കുറിച്ച് പരാമർശിക്കുന്ന ഭരണഘടന അനുച്ഛേദം - 326
- 1950 ജനുവരി - 26 നു ഭരണഘടന നിലവിൽ വന്നത് മുതൽ സാർവത്രിക പ്രായപൂർത്തി വോട്ടവകാശം നിലവിൽ വന്നു.
- 1988 വരെ വോട്ട് ചെയ്യാനുള്ള കുറഞ്ഞ പ്രായം 21 ആയിരുന്നു.
- 1988 - ലെ 61-ആം ഭരണഘടനാ ഭേദഗതി വോട്ടിങ് പ്രായം 21 വയസ്സിൽ നിന്ന് 18 ആയി കുറച്ചു.
- സാർവത്രിക പ്രായപൂർത്തി വോട്ടവകാശത്തെക്കുറിച്ച് പരാമർശിക്കുന്ന ഭരണഘടനാ അനുച്ഛേദം - 326
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ
- ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ മൂന്ന് പേർ അടങ്ങുന്ന സമിതിയാണ്. ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും രണ്ട് കമ്മീഷണർമാരും.
- കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകൃതമായത് - 1950 ജനുവരി 25
- ഇന്ത്യയിൽ ദേശീയ സമ്മതിദാന ദിനമായി ആചരിക്കുന്നത് - ജനുവരി 25
- ഭരണഘടനയിൽ ഇലക്ഷൻ കമ്മീഷനെ കുറിച്ച് പരാമർശിക്കുന്ന അനുച്ഛേദം - 324
- മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും തിരഞ്ഞെടുപ്പ് കമ്മീഷണർമാരെയും നിയമിക്കുന്നത് - രാഷ്‌ട്രപതി
- ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ആയി പ്രവർത്തിച്ച ഏക മലയാളിയാണ് -ടി.എൻ.ശേഷൻ (1990 ഡിസംബർ 12 - 1996 ഡിസംബർ 11)
- രാഷ്‌ട്രപതി, ഉപരാഷ്ട്രപതി, രാജ്യസഭ, ലോക്‌സഭ, സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകൾ നടത്തുന്നത് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനാണ്.
- തിരഞ്ഞെടുപ്പ് കമ്മീഷനെ സഹായിക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലും മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുണ്ട്.
- കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ (ചീഫ് ഇലക്റ്ററൽ ഓഫീസർ) - സഞ്ജയ് കൗൾ
- വോട്ടർപട്ടിക തയ്യാറാക്കുക, തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുക, തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ അനുവദിക്കുക, പെരുമാറ്റച്ചട്ടം രൂപവത്കരിക്കുക, വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടത്തുക എന്നിവയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻടെ പ്രധാന ചുമതലകൾ.
- കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻടെ ആസ്ഥാനം - നിർവാചൻ സദൻ, ന്യൂഡൽഹി
- ആദ്യ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ - സുകുമാർ സെൻ
- മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ ഏക വനിത - വി.എസ്.രമാദേവി
- ഏറ്റവും കുറച്ച് കാലം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായത് - വി.എസ്.രമാദേവി
- ഏറ്റവും അധികം കാലം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നത് - കെ.വി.കെ.സുന്ദരം
നിഷേധ വോട്ട്
- തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാ സ്ഥാനാർഥികളെയും തിരസ്കരിക്കാൻ വോട്ടിങ് മെഷീനിൽ സജ്ജീകരിച്ചിട്ടുള്ള നോട്ട (നൺ ഓഫ് ദി എബോവ്) ബട്ടൺ ഉപയോഗിക്കാം.
- വോട്ടിംഗ് മെഷീനിൽ നിഷേധ വോട്ട് സജ്ജീകരിച്ച ആദ്യ ഏഷ്യൻ രാജ്യം - ബംഗ്ലാദേശ്
- ഇന്ത്യയിൽ നിഷേധ വോട്ട് നിലവിൽ വരുന്നതിന് കാരണമായ സംഘടന - പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ്
- ഇന്ത്യയിൽ നോട്ടയുടെ ചിഹ്നം രൂപകല്പന ചെയ്തത് - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, അഹമ്മദാബാദ്
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ
- കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് - 1993 ഡിസംബർ 3
- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് പരാമർശിക്കുന്ന ഭരണഘടനാ അനുച്ഛേദങ്ങൾ - 243k, 243ZA
- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നത് - ഗവർണർ
- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ കാലാവധി - അഞ്ചു വർഷം / 65 വയസ്സുവരെ
- പഞ്ചായത്ത്-നഗരഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് നേതൃത്വം വഹിക്കുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറാണ്.
- എല്ലാ സംസ്ഥാനങ്ങളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ രൂപവത്കരിച്ചത് ഏത് ഭരണഘടനാ ഭേതഗതിയിലൂടെയാണ് - 73,74
- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാന മന്ദിരത്തിന്റെ പേര് - ജനഹിതം
രാഷ്ട്രീയ പാർട്ടികൾ
- ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ രണ്ടു തരമുണ്ട് - ദേശീയ പാർട്ടികൾ, സംസ്ഥാന/ പ്രാദേശിക പാർട്ടികൾ
- ദേശീയ പാർട്ടികൾ - ഒരു രാഷ്ട്രീയ പാർട്ടിയെ ദേശീയ പാർട്ടിയായി അംഗീകരിക്കാൻ ആ പാർട്ടി ലോക്സഭാ തിരഞ്ഞെടുപ്പിൽ പോൽ ചെയത ആകെ വോട്ടിന്റെ ആറു ശതമാനമെങ്കിലും നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ നിന്നായി നേടിയിരിക്കണം. കൂടാതെ ഒന്നോ അതിലധികമോ സംസ്ഥാനങ്ങളിൽ നിന്നായി നാല് ലോക്‌സഭാ സീറ്റും ലഭിച്ചിരിക്കണം.
- സംസ്ഥാന പാർട്ടികൾ - ഒരു പാർട്ടിയെ സംസ്ഥാന പാർട്ടിയായി അംഗീകരിക്കാൻ ആ പാർട്ടിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെ പോൽ ചെയ്ത വോട്ടിന്റെ ആര് ശതമാനവും രണ്ടു സീറ്റും ലഭിച്ചിരിക്കണം.
- ദേശീയ പാർട്ടി സംസ്ഥാന പാർട്ടി അല്ലാത്തതും എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചതുമായ പാർട്ടികൾ അറിയപ്പെടുന്നത് - രെജിസ്റ്റഡ് പാർട്ടികൾ
തിരഞ്ഞെടുപ്പ് പ്രവചന ശാസ്ത്രം
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു മുൻപ് രാഷ്ട്രീയ പാർട്ടികളുടെയും മുന്നണികളുടെയും വിജയ സാധ്യത പരിശോധിച്ച് പ്രവചിക്കുന്ന പഠനശാഖയാണ് സെഫോളജി. അഭിപ്രായ സർവേകൾ, മാധ്യമ വിശകലനങ്ങൾ, അഭിമുഖങ്ങൾ. മുൻ തിരഞ്ഞെടുപ്പ് ഫലങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവചനം നടത്തുന്നത്. ഇത്തരം പ്രവചനങ്ങൾ പലപ്പോഴും പൂർണമായി ശരിയാകാൻ സാധ്യത കുറവാണ്.
0 Comments