Advertisement

views

Kerala PSC GK | Hydroelectric Projects in Kerala | Study Notes

Hydroelectric Projects in Kerala
Hydroelectric Projects in Kerala; The following is a clear list of major hydro projects and small hydro projects in Kerala. The hydropower project generates electricity using the power of the waterfall. The water stored in the dam flows through the tunnels and steel pipes to the power plants. Power plants will have huge generators. The turbine in it generates electricity by rotating. The turbine's structure is such that it rotates when water from a height falls violently.

കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതി പള്ളിവാസലിലായിരുന്നു. എന്നാൽ അതിനുമുമ്പേ ഇവിടെ അണക്കെട്ടുണ്ടായിരുന്നു. അതാണ് മുല്ലപെരിയാർ അണക്കെട്ട്. പക്ഷെ, അതു കേരളത്തിന്റെ ആവശ്യത്തിനായിരുന്നില്ല. അന്ന് മദ്രാസ് ഗവൺമെന്റിന്റെ കീഴിലായിരുന്ന തമിഴ്‌നാട്ടിലെ ചില പ്രദേശങ്ങളിൽ ജലസേചനത്തിനായാണ് ഈ അണക്കെട്ട് നിർമിച്ചത്. 'ആധുനികഭാരതത്തിലെ ക്ഷേത്രങ്ങൾ' എന്നാണ് ജവാഹർലാൽ നെഹ്‌റു അണക്കെട്ടുകളെ വിശേഷിപ്പിച്ചത്.
ഇടമലയാര്‍: 1987 ഫെബ്രുവരി മൂന്നിന് ഉല്‍പാദനം ആരംഭിച്ചു. പെരിയാറിന്‍െറ പോഷകനദിയായ ഇടമലയാറിലാണ്  അണക്കെട്ട്.
ഇടുക്കി    : കേരളത്തിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി. 1976 ഫെബ്രുവരി 12ന് ഉല്‍പാദനം തുടങ്ങി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പത്ത് ആര്‍ച്ച് ഡാമുകളില്‍ ഒന്ന്.
കക്കാട്: 1999 ഏപ്രില്‍ 10ന് പ്രവര്‍ത്തനം ആരംഭിച്ചു. പത്തനംതിട്ട ജില്ലയില്‍ ശബരിഗിരി പദ്ധതിയില്‍ നിന്നുള്ള ജലം ഉപയോഗിക്കുന്നു.
കുറ്റ്യാടി: മലബാറിലെ ജലവൈദ്യുത പദ്ധതി. 1972ല്‍ ഉദ്ഘാടനം ചെയ്തു. കുറ്റ്യാടിപ്പുഴയില്‍ അണ കെട്ടി ജലം സംഭരിക്കുന്നു.
ചെങ്കുളം   : പള്ളിവാസല്‍ പദ്ധതിയോടനുബന്ധിച്ച് സ്ഥാപിതമായി . പള്ളിവാസല്‍ പദ്ധതിയില്‍ നിന്ന് ഉല്‍പാദനം കഴിഞ്ഞ് പുറത്തുകളയുന്ന വെള്ളം പ്രധാനപ്പെട്ട ആവശ്യങ്ങൾക്ക്  ഉപയോഗിക്കുന്നു. 1954ല്‍ പ്രവര്‍ത്തനം തുടങ്ങി.
നേര്യമംഗലം    : ഇടുക്കിയിലെ ചെങ്കുളം, പന്നിയാര്‍ പദ്ധതികളിലെയും മുതിരപ്പുഴയിലെയും ജലം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു. 1961ല്‍ ഉദ്ഘാടനം ചെയ്തു.
പന്നിയാര്‍: മുതിരപ്പുഴയുടെ പോഷക നദിയായ പന്നിയാറില്‍ രണ്ട് അണകള്‍ കെട്ടിയാണ് പദ്ധതിക്ക് വേണ്ട ജലം ശേഖരിച്ചിരിക്കുന്നത്. 1963ല്‍ ഉദ്ഘാടനം ചെയ്തു .
പള്ളിവാസല്‍: കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി. 1933 ഫെബ്രുവരി 18ന് തിരുവിതാംകൂര്‍ ഗവണ്‍മെന്‍റ് അംഗീകാരം നല്‍കി. 1940ല്‍ പൂര്‍ത്തിയായി. ഇടുക്കി ജില്ലയിലെ മുതിരപ്പുഴയിലെ ജലം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു.
ലോവര്‍ പെരിയാര്‍: ഇടുക്കിയിലെ നേര്യമംഗലം പദ്ധതിയില്‍ നിന്നുള്ള ജലം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു. 1977ല്‍ ഉദ്ഘാടനം ചെയ്തു .
ശബരിഗിരി: പത്തനംതിട്ടയിലെ മൂഴിയാറില്‍ പമ്പ, കക്കി എന്നീ നദികളിലെ ജലം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു. 1966 മുതല്‍ വൈദ്യുതി ഉല്‍പാദനം നടക്കുന്നു.
ഷോളയാര്‍: 1966 മെയ് 9ന് ഉല്‍പാദനം ആരംഭിച്ചു. ഷോളയാറില്‍ അണകെട്ടി വെള്ളം സംഭരിച്ചാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്.

കേരളത്തിലെ ജലവൈദ്യുത പദ്ധതികളെക്കുറിച്ചുള്ള ചോദ്യങ്ങൾ

1
ഇടുക്കി ജലവൈദ്യുത പദ്ധതി നിലവില്‍ വന്നത്‌
2
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഉത്പാദന ശേഷി
3
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണത്തിന്‌ ഇന്ത്യയെ സഹായിച്ച രാജ്യം
4
ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്‌
5
ഉള്ളുങ്കല്‍ പദ്ധതി (കക്കാട്‌) സ്ഥിതി ചെയ്യുന്ന നദി
6
ഏറ്റവും കൂടുതല്‍ ജലവൈദ്യുത പദ്ധതികളുള്ള കേരളത്തിലെ ജില്ല
7
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി
8
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി
9
കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി
10
കേരളത്തിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി
11
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ സ്ഥിതി ചെയ്യുന്ന നദി
12
കേരളത്തില്‍ വൈദ്യുതി വിതരണം നടത്തുന്ന ഏക മുനിസിപ്പല്‍ കോര്‍പ്പറേഷന്‍
13
കേരളത്തില്‍ സ്വന്തമായി വൈദ്യുതി ഉത്പാദനം നടത്തുന്ന ആദ്യ ഗ്രാമപഞ്ചായത്ത്‌
14
കോഴിക്കോട്‌ ജില്ലയിലെ ഉറുമി ജലവൈദ്യുത പദ്ധതിയ്ക്ക്‌ സഹായം നല്‍കിയ രാജ്യം
15
പള്ളിവാസലില്‍ സ്വകാര്യ ആവശ്യത്തിനായി ജലവൈദ്യുത പദ്ധതി ആരംഭിച്ച കമ്പനി
16
പൊതുജന സഹായത്തോടെ നടപ്പിലാക്കിയ ചെറുകുടിവെള്ള പദ്ധതി - ഒളവണ്ണ മോഡല്‍ (കോഴിക്കോട്‌
17
മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി
18
വാട്ടര്‍ കാര്‍ഡ്‌ സംവിധാനം നടപ്പിലാക്കിയ ആദ്യ പഞ്ചായത്ത്‌
19
ശബരിഗിരി പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല
20
സ്വകാര്യ മേഖലയില്‍ ആരംഭിച്ച ആദ്യത്തെ ജലവൈദ്യുത പദ്ധതി
21
സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ജലവൈദ്യുത പദ്ധതികള്‍

Post a Comment

0 Comments