സ്വാഭാവിക സസ്യജാലങ്ങൾ
മനുഷ്യന്റെ ഇടപെടലുകളിലാകെ ദീർഘകാലം ഒരു പ്രദേശത്തെ മണ്ണിനെയും കാലാവസ്ഥയെയും മാത്രം അനുകൂലഘടകങ്ങളാക്കി വളരുന്ന വളരുന്ന സസ്യ വർഗങ്ങളുടെ സമൂഹത്തെയാണ് സ്വാഭാവിക സസ്യജാലങ്ങൾ എന്ന് വിളിക്കുന്നത്. സ്വാഭാവിക സസ്യജാലങ്ങളിൽ ഏറെ വൈവിധ്യമുള്ള നാടാണ് ഇന്ത്യ. ഹിമാലയ പർവ്വതനിരകളിലെ മിതോഷ്ണ സസ്യജാലങ്ങൾ. പശ്ചിമ ഘട്ടത്തിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലുമുള്ള ഉഷ്ണമേഖലാ വനങ്ങളും കണ്ടൽക്കാടുകളും രാജസ്ഥാൻ മരുഭൂമിയിലും അർദ്ധ മരുഭൂമിപ്രദേശത്തും വ്യാപകമായി കാണപ്പെടുന്ന കള്ളിമുൾച്ചെടി എന്നിവ ഇന്ത്യയിലെ സസ്യജാല വൈവിധ്യങ്ങളാണ്.
ഇന്ത്യയിലെ വനങ്ങൾ
- ഉഷ്ണമേഖലാ നിത്യഹരിത വനങ്ങളും അർദ്ധ നിത്യഹരിത വനങ്ങളും.
- ഉഷ്ണമേഖലാ ഇലപൊഴിയും വനങ്ങൾ
- ഉഷ്ണമേഖലാ മുൾക്കാടുകൾ
- പർവത വനങ്ങൾ
- കടലോര ചതുപ്പുനില വനങ്ങൾ
- പശ്ചിമ ഘട്ടത്തിന്റെ പടിഞ്ഞാറൻ ചരിവിലും ഇന്ത്യയുടെ വടക്കു കിഴക്കൻ പ്രദേശങ്ങളിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും കാണപ്പെടുന്നു.
- ശരാശരി വാർഷിക വർഷാനുപാതം 200 സെന്റിമീറ്ററിനു മുകളിലും ശരാശരി വാർഷിക ഊഷ്മാവ് 22 ഡിഗ്രി സെൽഷ്യസിന് മുകളിലുമുള്ള ഉഷ്ണ ആർദ്രമേഖലാ പ്രദേശങ്ങളിലാണ് ഇവ വളരുന്നത്.
- 60 മീറ്ററിലധികം ഉയരത്തിൽ വളരുന്ന മരങ്ങൾ കൊണ്ട് സമ്പന്നം.
- ചെടികളും വള്ളിച്ചെടികളും നിറഞ്ഞു നിറയെ മരങ്ങൾ പടർന്ന് പന്തലിച്ച് വലിയ ഉയരത്തിൽ വളരുന്ന മരങ്ങളാണ് ഇവിടെയുള്ളത്.
- ഇലപൊഴിയുന്നതിനോ കായ്ക്കുന്നതിനോ പ്രത്യേക കാലമില്ലാത്തതിനാൽ ഈ വനങ്ങൾ എല്ലാകാലത്തും നിത്യ ഹരിതമായി നിൽക്കുന്നു.
- അർദ്ധ നിത്യഹരിത വനങ്ങൾ കാണപ്പെടുന്നത് ഈ മേഖലകളിലെ മഴ കുറഞ്ഞ പ്രദേശങ്ങളിലാണ്.
- നിത്യ ഹരിതവനങ്ങളും ഇലകൊഴിയും മരങ്ങളും ഇടകലർന്ന വനപ്രദേശമാണ് അർദ്ധ നിത്യഹരിത വനങ്ങൾ.
- ഇന്ത്യയിൽ വ്യാപകമായി കാണപ്പെടുന്ന വനങ്ങളാണ് ഉഷ്ണമേഖലാ ഇലപൊഴിയും വനങ്ങൾ.
- 70-200 സെന്റിമീറ്റർ മഴ ലഭിക്കുന്നിടത്താണ് ഇവ കാണപ്പെടുന്നത്.
- ജലലഭ്യതയുടെ അടിസ്ഥാനത്തിൽ ഇവയെ ആർദ്ര ഇലപൊഴിയും വനങ്ങളെയും വരണ്ട ഇലപൊഴിയും വനങ്ങളെന്നും തരം തിരിച്ചിരിക്കുന്നു.
- 100 - 200 സെന്റിമീറ്റർ വരെ മഴ ലഭിക്കുന്ന പ്രദേശങ്ങളിലാണ് ആർദ്ര ഇലപൊഴിയും വനങ്ങൾ വ്യാപകമായി കാണപ്പെടുന്നത്. ഹിമാലയൻ താഴ്വരകൾ, പശ്ചിമ ഘട്ടത്തിന്ടെ കിഴക്കൻ ചരിവ്, ഒഡീഷ എന്നിവിടങ്ങളിലെ വനങ്ങൾ ഉദാഹരണം.
- 70-100 സെന്റിമീറ്റർ വരെ മഴ ലഭിക്കുന്ന പ്രദേശങ്ങളിലാണ് വരണ്ട ഇലപൊഴിയും വനങ്ങൾ വ്യാപകമായി കാണപ്പെടുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ കാണപ്പെടുന്ന വനങ്ങളാണിവ.
ഉഷ്ണമേഖലാ മുൾക്കാടുകൾ
- 50 സെന്റിമീറ്ററിനും താഴെ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ കാണപ്പെടുന്നു.
- വൈവിധ്യമാർന്ന പുല്ലുകളും കുറ്റിച്ചെടികളും നിറഞ്ഞതാണ് ഈ വനങ്ങൾ.
- വർഷത്തിന്ടെ ഭൂവിഭാഗം സമയങ്ങളിലും ഈ പ്രദേശത്തെ ചെടികൾ ഇലകളില്ലാത്ത അവസ്ഥയിൽ ഒരു കുറ്റിക്കാടിന്റെ പ്രതീതിയിലാണ് കാണപ്പെടുന്നത്.
- ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കാണപ്പെടുന്നു.
പർവത വനങ്ങൾ
- പർവ്വതപ്രദേശങ്ങളിൽ ഉയരം കൂടുന്നതിനനുസരിച്ച് ഊഷ്മാവ് കുറയുന്നതിനാൽ നൈസർഗിക സസ്യജാലങ്ങളിൽ മാറ്റം ഉണ്ടാകുന്നുണ്ട്.
- പർവത വനങ്ങളെ വടക്കൻ പർവത വനങ്ങളെന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു.
- ഹിമാലയത്തിന്റെ ഭാഗവുമായി ബന്ധപ്പെട്ടതാണ് വടക്കൻ പർവത വനങ്ങൾ. ഹിമാലയത്തിന്ടെ താഴ്വാരങ്ങളിൽ ഇലപൊഴിയും വനങ്ങളാണ് കാണപ്പെടുന്നത്. ഇതിന്ടെ തുടർച്ചയായി 3000 മുതൽ 2000 വരെ മീറ്റർ ഉയരത്തിനിടയിൽ ആർദ്ര മിതോഷ്ണ വനങ്ങൾ കാണപ്പെടുന്നു.
- ഇവിടെ പൈൻ മരങ്ങൾ കൂടുതലായി വളരുന്നത് 1500 മീറ്ററിനും 1750 മീറ്ററിനും ഇടയിലാണ്.
- 2225 മീറ്റർ മുതൽ 3048 മീറ്റർ വരെ മിതോഷ്ണ പുൽമേടുകൾ വിവിധ പ്രദേശങ്ങളിലായി കാണപ്പെടുന്നു.
- ഉപദ്വീപീയ ഇന്ത്യയിലെ മൂന്ന് വ്യത്യസ്ത പ്രദേശങ്ങളിലെ വനങ്ങൾ ഉൾക്കൊള്ളുന്നതാണ് തെക്കൻ പർവത വനങ്ങൾ.
- പശ്ചിമഘട്ടം, വിന്ധ്യനിരകൾ, നീലഗിരി എന്നീ പ്രദേശങ്ങൾ തെക്കൻ പർവത വന മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നു.
- സമുദ്ര നിരപ്പിൽ നിന്ന് 1500 മീറ്റർ മാത്രം ഉയരത്തിലുള്ളതായതിനാൽ ഉയർന്ന മേഖലയിൽ മിതോഷ്ണ സസ്യജാലങ്ങളും താഴ്ന്ന മേഖലയിൽ ഉപോഷ്ണ സസ്യജാലങ്ങളും കാണപ്പെടുന്നു.
- കേരള, തമിഴ്‌നാട്, കർണാടക, എന്നിവിടങ്ങളിലെ നീലഗിരി, ആനമല, പളനി കുന്നുകളിലെ മിതോഷ്ണ വനങ്ങളെ ചോലവനങ്ങൾ എന്ന് വിളിക്കുന്നു.
കടലോര ചതുപ്പുനില വനങ്ങൾ
- ഇന്ത്യയിൽ 3.9 മില്യൺ ഹെക്ടറിൽ തണ്ണീർത്തട ഭൂമിയുണ്ട്. ഈ പ്രദേശങ്ങളുടെ 79 ശതമാനത്തോളം വിസ്തൃതിയിലും നെൽ കൃഷിയാണ് നടക്കുന്നത്.
- ഇന്ത്യയിലെ തണ്ണീർത്തടങ്ങളെ എട്ട് വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു.
- തെക്കേ ഇന്ത്യയിലെ ഡെക്കാൻ പീഠഭൂമിയിലുള്ള അണക്കെട്ടുകളും തെക്കു പടിഞ്ഞാറൻ തീരപ്രദേശത്തെ കായലുകളും മറ്റ് തണ്ണീർത്തടങ്ങളും.
- കച്ച് ഉൾക്കടൽ, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ പ്രദേശങ്ങളിലെ വിശാലമായ ഉപ്പു പാടങ്ങൾ.
- ഗുജറാത്തിൽ നിന്ന് കിഴക്കോട്ട് മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ ശുദ്ധജല തടാകങ്ങളും അണക്കെട്ടുകളും.
- ഇന്ത്യയുടെ കിഴക്കൻ തീരത്തെ ഡെൽറ്റാ തണ്ണീർത്തടങ്ങളും കായലുകളും.
- ഗംഗാസമതലത്തിലെ ശുദ്ധജല ചതുപ്പുകൾ.
- ബ്രഹ്മപുത്ര നദിയുടെ പ്രളയ സമതലങ്ങൾ, വടക്കു കിഴക്കൻ ഇന്ത്യയുടേയും ഹിമാലയൻ താഴ്വരയിലെയും ചതുപ്പുകളും ചെളി പ്രദേശങ്ങളും.
- കാശ്മീരിലെയും ലഡാക്കിലെയും പർവത പ്രദേശങ്ങളിലെ നദികളും തടാകങ്ങളും.
- ആൻഡമാൻ - നിക്കോബാർ ദ്വീപുകളിലെ കണ്ടൽക്കാടുകളും മറ്റ് തണ്ണീർത്തടങ്ങളും.
വനസംരക്ഷണം
മനുഷ്യരാശിയുടെ അഭിവൃദ്ധിക്കും അതിജീവനത്തിനു വനസംരക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. ഇതിനായി രാജ്യവ്യാപകമായ വനസംരക്ഷണ നയങ്ങൾ ഇന്ത്യ ആവിഷ്ക്കരിച്ചിട്ടുണ്ട്. 1952-ൽ ദേശീയ വനനയം ഇന്ത്യ ആവിഷ്കരിച്ചു. 1988-ൽ ഇത് വീണ്ടും നവീകരിക്കുകയും ചെയ്തു.
വനനയത്തിന്ടെ ലക്ഷ്യങ്ങൾ
- 33 ശതമാനം വനവിസ്തൃതി ഉറപ്പാക്കുക.
- പാരിസ്ഥിതിക സന്തുലനം തകരാറിലായ സ്ഥലങ്ങളിൽ പാരിസ്ഥിതിക സ്ഥിരത നിലനിർത്തുകയും വനങ്ങൾ പുനഃ സൃഷ്ടിക്കുകയും ചെയ്യുക.
- രാജ്യത്തിന്റെ പ്രകൃതി പൈതൃകം, ജൈവ വൈവിധ്യം, ജനിതക സഞ്ചയം എന്നിവ സംരക്ഷിക്കുക.
- മണ്ണൊലിപ്പ്, മരുഭൂവത്കരണം എന്നിവ തടയുക, വെള്ളപ്പൊക്കവും വരൾച്ചയും കുറയ്ക്കുക.
- തരിശ് ഭൂമിയിൽ സാമൂഹ്യവനവത്കരണവും വനവത്കരണവും നടത്തി വനവിസ്തൃതി വർധിപ്പിക്കുക.
- വനത്തെ ആശ്രയിച്ചു കഴിയുന്ന ജനങ്ങൾക്ക് ആഹാര ലഭ്യത, കാലിത്തീറ്റ ലഭ്യത എന്നിവ ഉറപ്പു വരുത്തുക. വിറക്, തടി എന്നിവയുടെ ലഭ്യതയ്ക്കായി വനത്തിന്റെ ഉത്പാദന ക്ഷമത വർധിപ്പിക്കുക, വിറകിനു
- പകരമുള്ള ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
0 Comments