Advertisement

views

Kerala PSC | Indian Security Forces | ഇന്ത്യൻ സപ്തരക്ഷാ സേനകൾ | Study Notes

Indian Security forces

ഇന്ത്യൻ സപ്തരക്ഷാ സേനകൾ

അതിർത്തി സംരക്ഷണം, സമാധാന പാലനം, രാജ്യ സുരക്ഷ, യുദ്ധകാലത്തെ സൈന്യത്തെ സഹായിക്കൽ തുടങ്ങിയ ചുമതലകൾക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിൽ രൂപീകരിക്കപ്പെട്ട സായുധ സേനാ വിഭാഗങ്ങളാണ് കേന്ദ്ര സായുധ പോലീസ് സേന എന്ന പേരിൽ അറിയപ്പെടുന്ന അർധ സൈനിക വിഭാഗങ്ങൾ.

7 കേന്ദ്ര സേനകൾ

  1. അസം റൈഫിൾസ്
  2. ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്
  3. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്
  4. സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ്
  5. ഇൻഡോ - ടിബറ്റൻ ബോർഡർ പോലീസ്
  6. നാഷണൽ സെക്യൂരിറ്റി ഗാർഡ്
  7. സശസ്‌ത്ര സീമ ബെൽ
Assam Rifles

ആപ്തവാക്യം - സെന്റിനൽസ് ഓഫ് ദി നോർത്ത് ഈസ്റ്റ്

  1. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന അർധ സൈനിക വിഭാഗം 'വടക്ക് കിഴക്കിന്റെ കാവൽക്കാർ' എന്നറിയപ്പെടുന്ന അസം റൈഫിൾസിന്റെ ആസ്ഥാനം ഷില്ലോങ്ങിലാണ്.
  2. 1835 ൽ ബ്രിട്ടീഷ് സർക്കാരിന് കീഴിൽ കച്ചാർ ലെവി എന്ന പേരിലാണ് അസം റൈഫിൾസ് നിലവിൽ വന്നത്.
  3. 1917 ൽ അസം റൈഫിൾസ് എന്ന പേര് സ്വീകരിച്ച സേന ഫ്രണ്ട്സ് ഓഫ് ദി ഹിൽ പീപ്പിൾ, ഫോഴ്സ് ദാറ്റ് ബൈൻഡ്സ് ദി നോർത്ത് ഈസ്റ്റ് എന്നീ പേരുകളിലും അറിയപ്പെടുന്നു.
  4. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ അർധസൈനിക വിഭാഗം അസം റൈഫിൾസാണ്.
  5. 1959 ൽ ടിബറ്റൻ ആത്മീയാചാര്യനും സമാധാന നൊബേൽ സമ്മാന ജേതാവുമായ ദലൈലാമയെ ഇന്ത്യയിലേക്ക് കടക്കാൻ സഹായിച്ച സൈനിക വിഭാഗമാണ് അസം റൈഫിൾസ്.
  6. അസം റൈഫിൾസിന്റെ ഇന്ത്യക്കാരനായ ആദ്യ ഡയറക്ടർ ജനറൽ കേണൽ സിദ്ധിമാൻ റായ് ആയിരുന്നു. ലെഫ്റ്റനന്റ് ജനറൽ പ്രദീപ് ചന്ദ്രൻ നായരാണ് ഇപ്പോഴത്തെ ഡയറക്ടർ ജനറൽ.
Border Security Force

ആപ്തവാക്യം - ഡ്യൂട്ടി അൺടൂ ഡെത്ത്

  1. ലോകത്തെ തന്നെ ഏറ്റവും വലിയ അതിർത്തി രക്ഷാ സേനയാണ് ബോർഡർ സെക്യൂരിറ്റി ഫോഴ്സ്.
  2. ഇന്ത്യൻ അതിർത്തികളെ ശത്രുക്കളിൽ നിന്നും രക്ഷിക്കുക, അയൽ രാജ്യങ്ങളിൽ നിന്നുള്ള നിയമ വിരുദ്ധ കടന്നു കയറ്റങ്ങളും അതിർത്തി വഴിയുള്ള കുടിയേറ്റങ്ങളും തടയുക തുടങ്ങിയ ലക്ഷ്യങ്ങളോടെ 1965 ഡിസംബർ ഒന്നിനാണ് ബി.എസ്.എഫ്. രൂപീകരിക്കപ്പെട്ടത്.
  3. കെ.എഫ്.റുസ്തംജിയാണ് ഇ.എസ്.എഫിന്റെ ആദ്യത്തെ ഡയറക്ടർ ജനറൽ പങ്കജ് കുമാർ സിംഗ് ആണ് ഇപ്പോഴത്തെ ഡയറക്ടർ ജനറൽ.
  4. രണ്ടര ലക്ഷത്തിലധികം അംഗങ്ങളുള്ള ബോർഡർ സെക്യൂരിറ്റി ഫോഴ്സാണ് ഇന്ത്യൻ അതിർത്തികളുടെ 'ഫസ്റ്റ് ലൈൻ ഓഫ് ഡിഫൻസ്' എന്നറിയപ്പെടുന്നത്.
  5. ക്രീക്ക് ക്രൊക്കഡൈൽ, ക്യാമൽ കണ്ടിൻജെന്റ് എന്നിവയാണ് ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്റെ സ്പെഷ്യലൈസ്ഡ് വിഭാഗങ്ങൾ വാഗാ ബോർഡറിലെ ബീറ്റിങ് റിട്രീറ്റിൽ പങ്കെടുക്കുന്ന സേനാ വിഭാഗവും ബി.എസ്.എഫാണ്.
CISF

ആപ്തവാക്യം - പ്രൊട്ടക്ഷൻ ആൻഡ് സെക്യൂരിറ്റി

  1. ചരിത്ര സ്മാരകങ്ങൾ, വ്യവസായ ശാലകൾ, ആണവനിലയങ്ങൾ, വിമാനത്താവളങ്ങൾ, പ്രതിരോധ സ്ഥാപനങ്ങൾ, തുറമുഖങ്ങൾ തുടങ്ങിയ അതിസുരക്ഷാ സ്ഥാപനങ്ങൾക്ക് സംരക്ഷണം നൽകാനായി തുടങ്ങിയ സൈനിക വിഭാഗം.
  2. സമുദ്ര - വ്യോമ - കര മേഖലകളിലായി വ്യാപിച്ചിട്ടുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഏക അർധ സൈനിക വിഭാഗമാണ് സി.ഐ.എസ്.എഫ്. പ്രത്യേക ഫയർ വിങ്ങുള്ള ഏക പാരാ മിലിട്ടറി വിഭാഗവും ഇതാണ്.
  3. 1969 ൽ മൂന്നു ബറ്റാലിയനുകളായി ആരംഭിച്ച സി.ഐ.എസ്.എഫിൽ നിലവിൽ 1.60 ലക്ഷത്തോളം അംഗങ്ങളുണ്ട്.
  4. 2008 ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം പ്രധാന കോർപറേറ്റ് സ്ഥാപനങ്ങൾക്കും സംരക്ഷണം നൽകുന്ന സി.ഐ.എസ്.എഫിന് നിലവിൽ 12 റിസർവ് ബറ്റാലിയനുകളും 8 ട്രെയിനിങ് ഇൻസ്റ്റിട്യൂട്ടുകളുമുണ്ട്.
  5. ശീൽ വർധൻ സിങ്ങാണ് നിലവിലെ സി.ഐ.എസ്.എഫ് ഡയറക്ടർ ജനറൽ.
  6. ഇന്റലിജൻസ് ബ്യൂറോ നിർദേശപ്രകാരം 2006 -ൽ പ്രത്യേക സുരക്ഷ ലക്ഷ്യമിട്ടു രുപീകരിച്ച സി.ഐ.എസ്.എഫ് വിഭാഗമാണ് സ്പെഷ്യൽ സെക്യൂരിറ്റി ഗ്രൂപ്പ്.
CRPF

ആപ്തവാക്യം - സർവീസ് ആൻഡ് ലോയൽറ്റി

  1. ക്രമസമാധാന പാലനത്തിനും കലാപം അടിച്ചമർത്തുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾക്കും കേന്ദ്ര സംസ്ഥാന പോലീസ് സേനകളെ സഹായിക്കാനായി 1939 ജൂലൈ 27 നു രൂപമെടുത്ത സേനയാണ് സി.ആർ.പി.എഫ്.
  2. ബ്രിട്ടീഷുകാരുടെ കാലത്തു ക്രൗൺ റപ്രസെന്റേറ്റീവ്സ് പോലീസ് എന്ന പേരിലറിയപ്പെട്ട സേന 1949 ലാണ് പുതിയ പേര് സ്വീകരിച്ചത്.
  3. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് സി.ആർ.പി.എഫിന്റെ പ്രവർത്തനം.
  4. വി.ജി.കനിത്കർ ആയിരുന്നു. ആദ്യ ഡയറക്ടർ ജനറൽ ഇപ്പോഴത്തെ ഡയറക്ടർ ജനറൽ കുൽദീപ് സിംഗ്.
  5. 1992 ൽ ആരംഭിച്ച സി.ആർ.പി.എഫ് സ്പെഷ്യൽ യൂണിറ്റാണ് റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർ.എ.എഫ്). നക്സലൈറ്റ് ആക്രമണങ്ങളെ ചെറുക്കുക എന്ന ലക്ഷ്യത്തോടെ 2008 നു ആരംഭിച്ച സി.ആർ.പി.എഫ് സ്പെഷ്യൽ യൂണിറ്റാണ് കോബ്ര (കമാൻഡോ ബറ്റാലിയൻ ഫോർ റസല്യൂട്ട് ആക്ഷൻ).
  6. ഇന്ത്യയിൽ 5 വനിതാ ബറ്റാലിയനുകളുള്ള ഏക പാരാ മിലിട്ടറി ഫോഴ്സാണ് സി.ആർ.പി.എഫ്. 88 (എം.) ബറ്റാലിയൻ എന്ന പേരിൽ 1986 ലാണ് ആദ്യ വനിതാ ബറ്റാലിയൻ രൂപീകരിച്ചത്.
  7. ഹരിയാനയിലെ കാദർപുരിയിലാണ് സി.ആർ.പി.എഫ് അക്കാദമി. സി.ആർ.പി.എഫിന്ടെ ഇന്റേണൽ സെക്യൂരിറ്റി അക്കാദമി രാജസ്ഥാനിലെ മൗണ്ട് അബുവിലാണ്.
ITBP

ആപ്തവാക്യം - ശൗര്യം - ദൃഢത - കർമനിഷ്ഠ

  1. 1962 ലെ ഇൻഡോ - ചൈന യുദ്ധത്തെ തുടർന്ന് ഇൻഡോ - ടിബറ്റൻ അതിർത്തി മേഖലയിലെ സംരക്ഷണത്തിനായി രൂപം കൊണ്ട അതിർത്തി സംരക്ഷണ സേനയാണ് ഇൻഡോ - ടിബറ്റൻ ബോർഡർ പോലീസ്.
  2. 1962 ഒക്ടോബർ 24 നാണ് ഇ.ടി.ബി.പി നിലവിൽ വന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്ടെ കീഴിലാണ് സേനയുടെ പ്രവർത്തനം.
  3. ലഡാക്കിലെ കാരക്കോറം ചുരം മുതൽ അരുണാചൽ പ്രദേശിലെ ജചേപ് ലാ വരെയുള്ള 3488 കിലോമീറ്റർ പർവത മേഖലകളുടെ സംരക്ഷണ ദൗത്യം ഈ അർധ സൈനിക വിഭാഗത്തിന്റെതാണ്. ഛത്തീസ്ഗഡിലെ നക്സൽ മേഖലകളിലും ഐ.ടി.ബി.പി പ്രവർത്തിക്കുന്നു.
  4. ഉത്തരാഖണ്ഡിലെ മസ്സൂറിയിലാണ് ഐ.ടി.ബി.പി അക്കാദമി സ്ഥിതി ചെയ്യുന്നത്. ഐ.ടി.ബി.പി. യുടെ ബേസിക് ട്രെയിനിങ് സെന്റർ ഹരിയാനയിലെ ഭാനൂവിലാണ് (1991 മുതൽ)
  5. ബൽബീർ സിങ്ങാണ് ഐ.ടി.ബി.പി യുടെ ആദ്യത്തെ ഡയറക്ടർ ജനറൽ സഞ്ജയ് അറോറയാണ് നിലവിലെ ഡയറക്ടർ ജനറൽ.
NSG

ആപ്തവാക്യം - സർവത്ര സർവോത്തം സുരക്ഷ

  1. എല്ലാത്തരം തീവ്രവാദ പ്രവർത്തനങ്ങളിൽ നിന്ന് രാജ്യത്തെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ രൂപമെടുത്ത പ്രത്യേക സേനയാണ് നാഷണൽ സെക്യൂരിറ്റി ഗാർഡ്.
  2. ഇന്ദിരാ ഗാന്ധി വധത്തെ തുടർന്നുള്ള ആലോചനകൾക്കൊടുവിൽ 1986 ലാണ് നാഷണൽ സെക്യൂരിറ്റി ഗാർഡ്‌സ് രൂപീകരണവുമായി ബന്ധപ്പെട്ട ബിൽ പാർലമെൻറിൽ അവതരിപ്പിച്ചത്. 1986 സെപ്റ്റംബർ 22 നു പ്രെസിഡന്റിന്റെ അംഗീകാരം ലഭിച്ചു.
  3. ബ്രിട്ടീഷ് കമാൻഡോ വിഭാഗമായ സാസ്, ജർമനിയുടെ ജി.എസ്.ജി - 9 എന്നിവയുടെ മാതൃകയിലാണ് എൻ.എസ്.ജി രൂപം കൊണ്ടത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്ടെ കീഴിലാണ് ഇതിന്ടെ പ്രവർത്തനം.
  4. സൈനികരെ ഉൾപ്പെടുത്തിയുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ്, കേന്ദ്ര സംസ്ഥാന പോലീസ് സേനകളെ ഉൾപ്പെടുത്തിയ സ്പെഷ്യൽ റേഞ്ചർ ഗ്രൂപ്പ് എന്നിവ എൻ.എസ്.ജി യുടെ രണ്ട് വിഭാഗങ്ങളാണ്.
  5. കറുത്ത നിറമുള്ള യൂണിഫോം ധരിക്കുന്ന, ബ്ലാക്ക് ക്യാറ്റ്സ് (കരിമ്പൂച്ചകൾ) എന്ന പേരിലറിയപ്പെടുന്ന എൻ.എസ്.ജി കമാൻഡോസാണ്. 1988 ലെ സുവർണ ക്ഷേത്ര ആക്രമണം. 1993 ലെ ഇന്ത്യൻ എയർലൈൻസ് വിമാനറാഞ്ചൽ. 2008 ലെ മുംബൈ ഭീകരാക്രമണം എന്നിവയെ ചെറുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത്.
  6. മുംബൈ ഭീകരാക്രമണത്തിൽ തീവ്രവാദികൾക്കെതിരെ പോരാടുമ്പോൾ വെടിയേറ്റ് വീരചരമം വരിച്ച മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്‌ണൻ നാഷണൽ സെക്യൂരിറ്റി ഗാർഡ്‌സ് അംഗമായിരുന്നു.
  7. ആർ.ടി. നാഗരാണിയാണ് എൻ.എസ്.ജി യുടെ ആദ്യ ഡയറക്ടർ ജനറൽ. എം.എ.ഗണപതിയാണ് നിലവിലെ ഡി.ജി.
SSB

ആപ്തവാക്യം - സേവനം, സുരക്ഷ, സാഹോദര്യം

  1. അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന അർധ സൈനിക വിഭാഗം. ഇൻഡോ-ചൈന യുദ്ധത്തിന് പിന്നാലെ 1963 ലാണ് സശസ്‌ത്ര സീമ ബൽ നിലവിൽ വന്നത്.
  2. സീമ ബൽ സ്പെഷ്യൽ സർവീസസ് ബ്യൂറോ എന്ന പേരിലാണ് ആദ്യകാലത്ത് അറിയപ്പെട്ടത്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി ' റോ'യ്ക്ക് സായുധ സഹായം നൽകുക എന്നതായിരുന്നു പ്രധാന ദൗത്യം.
  3. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സേന 2001 മുതലാണ് സശസ്‌ത്ര സീമ ബൽ എന്നറിയപ്പെടാൻ തുടങ്ങിയത്.
  4. ഇൻഡോ-നേപ്പാൾ അതിർത്തിയിലെ ബോർഡർ ഗാർഡ്സിൽ ഫോഴ്സായും ലീഡ് ഇന്റലിജൻസ് ഏജൻസിയായും പ്രവർത്തിക്കുന്ന സേനാ വിഭാഗമാണ് എസ്.എസ്.ബി.
  5. 1971 ലെ പാക്ക് യുദ്ധത്തിൽ പങ്കെടുത്തിട്ടുള്ള എസ്.എസ്.ബി ബംഗ്ലാദേശിലെ സ്വാതന്ത്ര്യ സമര പ്രവർത്തകർക്കു പരിശീലനം നൽകാനും മുൻപന്തിയിൽ ഉണ്ടായിരുന്ന സേനാ വിഭാഗമാണ്.
  6. ബി.എൻ.മല്ലിക് ആയിരുന്നു എസ്.എസ്.ബി യുടെ ആദ്യ ഡയറക്ടർ. കുമാർ രാജേഷ് ചന്ദ്രയാണ് നിലവിലെ ഡയറക്ടർ ജനറൽ.
  7. ഇന്ത്യയിലെ ഒരു അർധ സൈനിക വിഭാഗത്തിന്റെ ഡയറക്ടർ ജനറൽ ആയ ആദ്യ വനിതയെന്ന ബഹുമതി എസ്.എസ്.ബി ഡയറക്ടർ ജനറലായിരുന്ന അർച്ചന രാമ സുന്ദരത്തിന്ടെ പേരിലാണ്.

Post a Comment

0 Comments