Advertisement

views

Kerala PSC GK | Renaissance of Kerala | Mock Test Series - 02

Renaissance of Kerala | Mock Test Series - 02
പ്രിയ സുഹൃത്തുക്കളെ,

ഇന്ന് മുതൽ ഞങ്ങൾ ഒരു പുതിയ മോക്ക് ടെസ്റ്റ് സീരീസ് ആരംഭിക്കുകയാണ്. കേരളത്തിലെ മിക്കവാറും എല്ലാ PSC പരീക്ഷകളിലും "Renaissance of Kerala" വളരെ പ്രധാനപ്പെട്ട വിഷയമാണ്. അതിനാൽ ഞങ്ങൾ ഈ വിഷയം ഒന്നിലധികം മോക്ക് ടെസ്റ്റുകളുടെ ഒരു പരമ്പരയിൽ ഉൾപ്പെടുത്താൻ പോകുന്നു. നിങ്ങളുടെ പരീക്ഷകളിൽ പരമാവധി സ്കോർ ചെയ്യാൻ ഈ മോക്ക് ടെസ്റ്റ് സീരീസ് നിങ്ങളെ സഹായിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

Renaissance of Kerala | Mock Test Series - 02

Result:
1/25
സി.വി.രാമൻ പിള്ളയുടെ ധർമരാജയ്ക്ക് നിരൂപണം എഴുതിയത്?
(എ) കെ.രാമകൃഷ്ണപിള്ള
(ബി) ചട്ടമ്പിസ്വാമികൾ
(സി) നാരായണ ഗുരു
(ഡി) ഇവരാരുമല്ല
2/25
ഭൂതവും ഭാവിയും - ആരുടെ രചനയാണ്‌?
(എ) ചട്ടമ്പി സ്വാമികൾ
(ബി) പണ്ഡിറ്റ് കറുപ്പൻ
(സി) നാരായണഗുരു
(ഡി) കെ.പി.കേശവമേനോൻ
3/25
രണ്ടു മാസം പ്രായമുള്ള കുട്ടിയുമായി എ.വി.കുട്ടിമാളു അമ്മ പങ്കെടുത്ത സമരമേത്?
(എ) ക്വിറ്റ് ഇന്ത്യ സമരം
(ബി) സിവിൽ ആജ്ഞാ ലംഘന പ്രസ്ഥാനം
(സി) ഉപ്പു സത്യാഗ്രഹം
(ഡി) വൈക്കം സത്യാഗ്രഹം
4/25
ഗാന്ധിജി നട്ടതിനാൽ ഗാന്ധി മാവ് എന്നറിയപ്പെടുന്ന മരം ഉള്ള സ്ഥലം?
(എ) ആലുവ
(ബി) വർക്കല
(സി) പന്മന
(ഡി) പയ്യന്നൂർ
5/25
ബാലാകലേശനിരൂപണം രചിച്ചത്?
(എ) കെ.രാമകൃഷ്‌ണപിള്ള
(ബി) ചട്ടമ്പിസ്വാമികൾ
(സി) നാരായണഗുരു
(ഡി) ഇവരാരുമല്ല
6/25
ഏത് പ്രക്ഷോഭത്തിന്ടെ ഭാഗമായിട്ടാണ് സി.കേശവൻ .കോഴഞ്ചേരി പ്രസംഗം നടത്തിയത്?
(എ) പൗര സമത്വവാദ പ്രക്ഷോഭം
(ബി) പാലിയം സത്യാഗ്രഹം
(സി) വൈക്കം സത്യാഗ്രഹം
(ഡി) നിവർത്തന പ്രക്ഷോഭം
7/25
ഏത് പ്രസിദ്ധീകരണത്തിലാണ് കൗമുദിയുടെ ത്യാഗം എന്ന ശീർഷകത്തിൽ ഗാന്ധിജി ലേഖനം എഴുതിയത്?
(എ) യങ് ഇന്ത്യ
(ബി) നവജീവൻ
(സി) ഹരിജൻ
(ഡി) ഇന്ത്യൻ ഒപ്പീനിയൻ
8/25
അരയസ്ത്രീജന മാസിക തുടങ്ങിയത്?
(എ) പണ്ഡിറ്റ് കറുപ്പൻ
(ബി) വേലുക്കുട്ടി അരയൻ
(സി) അയ്യത്താൻ ഗോപാലൻ
(ഡി) കെ.പി.വള്ളോൻ
9/25
തിരുവിതാംകൂറിലെ എല്ലാ ക്ഷേത്ര നിരത്തുകളും എല്ലാ ജാതിക്കാർക്കുമായി തുറന്നു കൊടുത്ത വർഷം?
(എ) 1936
(ബി) 1928
(സി) 1925
(ഡി) 1947
10/25
മലപ്പുറം ജില്ല രൂപവത്‌കരിച്ചപ്പോൾ കൊച്ചു പാകിസ്ഥാൻ രൂപവത്കരിക്കുകയാണ് എന്ന് പറഞ്ഞത്?
(എ) കെ.കേളപ്പൻ
(ബി) കെ.പി.കേശവമേനോൻ
(സി) വി.ടി.ഭട്ടതിരിപ്പാട്
(ഡി) എ.കെ.ഗോപാലൻ
11/25
മലബാറിൽ 1947 ജൂൺ 12 -ന് ക്ഷേത്രപ്രവേശനം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ച മദ്രാസ് (തമിഴ് നാട്) മുഖ്യമന്ത്രി?
(എ) രാജഗോപാലാചാരി
(ബി) ടി.പ്രകാശം
(സി) കാമരാജ്
(ഡി) അണ്ണാദുരൈ
12/25
മാരാമൺ പള്ളിയിലെ മുത്തപ്പന്റെ ചാത്തം എന്ന പൂജാ സമ്പ്രദായം അവസാനിപ്പിച്ചത്?
(എ) പൊയ്കയിൽ യോഹന്നാൻ
(ബി) അബ്രഹാം മൽപ്പാൻ
(സി) ചാവറയച്ചൻ
(ഡി) പാമ്പാടി ജോൺ ജോസഫ്
13/25
വൈക്കം സത്യാഗ്രഹത്തിന്റെ ആദ്യ രക്തസാക്ഷി?
(എ) എ.ജി.വേലായുധൻ
(ബി) രാഘവൻ
(സി) ചിറ്റേടത്ത് ശങ്കുപ്പിള്ള
(ഡി) രാമൻ ഇളയത്
14/25
തിരുനാവായ സത്യാഗ്രഹം നയിച്ചത്?
(എ) കെ.കേളപ്പൻ
(ബി) ടി.കെ.മാധവൻ
(സി) മന്നത്ത് പദ്മനാഭൻ
(ഡി) വി.ടി.ഭട്ടതിരിപ്പാട്
15/25
രാഷ്ട്രപിതാവ് എന്ന പുസ്തകം രചിച്ചത്?
(എ) കെ.കേളപ്പൻ
(ബി) കെ.രാമകൃഷ്ണപിള്ള
(സി) ഇ.എം.എസ്.
(ഡി) കെ.പി.കേശവമേനോൻ
16/25
വൈക്കം സത്യാഗ്രഹത്തിന്ടെ പ്രചാരണ സമിതി അധ്യക്ഷൻ ആരായിരുന്നു?
(എ) സഹോദരൻ അയ്യപ്പൻ
(ബി) ടി.കെ.മാധവൻ
(സി) സി.കേശവൻ
(ഡി) സി.വി.കുഞ്ഞിരാമൻ
17/25
ഒരമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം നശിക്കും. - എന്ന വിവാദ പ്രസ്താവന ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
(എ) ബ്രഹ്മാനന്ദ ശിവയോഗി
(ബി) സഹോദരൻ അയ്യപ്പൻ
(സി) കെ.കേളപ്പൻ
(ഡി) സി.കേശവൻ
18/25
1952-ൽ ഏത് മണ്ഡലത്തിൽ നിന്നാണ് കെ.കേളപ്പൻ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്?
(എ) പൊന്നാനി
(ബി) കാസർകോട്
(സി) കണ്ണൂർ
(ഡി) കോഴിക്കോട്
19/25
വൈക്കം സത്യാഗ്രഹത്തോട് അനുബന്ധിച്ച് കെ.പി.സി.സി രൂപം നൽകിയ അസ്പൃശ്യതാ നിർമാർജന സമിതിയുടെ അധ്യക്ഷൻ ആരായിരുന്നു?
(എ) കെ.പി.കേശവമേനോൻ
(ബി) കെ.കേളപ്പൻ
(സി) ടി.കെ.മാധവൻ
(ഡി) സി.കേശവൻ
20/25
ആരുടെ ജന്മ ഭവനമാണ് പൂന്ത്രാൻ വീട്?
(എ) വക്കം മൗലവി
(ബി) മമ്പുറം തങ്ങൾ
(സി) മക്തി തങ്ങൾ
(ഡി) പൂക്കോയ തങ്ങൾ
21/25
വൈക്കം സത്യാഗ്രഹത്തിൽ കേരളത്തിലെ ഹിന്ദുക്കൾക്ക് മാത്രം പങ്കെടുത്താൽ മതി എന്ന നിലപാട് എടുത്ത നേതാവ്?
(എ) ജവാഹർലാൽ നെഹ്‌റു
(ബി) മഹാത്മാഗാന്ധി
(സി) സുഭാഷ് ചന്ദ്ര ബോസ്
(ഡി) സി.രാജഗോപാലാചാരി
22/25
ഹരിജനങ്ങൾക്ക് വേണ്ടി മാത്രം സമരം ചെയ്യുന്ന സ്വാമി എന്നറിയപ്പെട്ടത്?
(എ) ആഗമാനന്ദ സ്വാമികൾ
(ബി) ആനന്ദതീർത്ഥൻ
(സി) ശുഭാനന്ദ ഗുരുദേവൻ
(ഡി) ചട്ടമ്പിസ്വാമികൾ
23/25
തൊട്ടു കൂടാത്തവർ തീണ്ടിക്കൂടാത്തവർ ദൃഷ്ടിയിൽ പോലും ദോഷമുള്ളോർ തമ്മിലുണ്ണാത്തോർ, കെട്ടില്ലാത്തൊരങ്ങനെ ഒട്ടല്ലഹോ ജാതിക്കോമരങ്ങൾ - ആരുടെ വരികൾ ?
(എ) ശ്രീനാരായണ ഗുരു
(ബി) കുമാരനാശാൻ
(സി) പണ്ഡിറ്റ് കറുപ്പൻ
(ഡി) ചട്ടമ്പിസ്വാമികൾ
24/25
1907-ൽ വിദ്യാർത്ഥി എന്ന മാസിക ആരംഭിച്ചത്?
(എ) മന്നത്ത് പദ്മനാഭൻ
(ബി) വക്കം മൗലവി
(സി) ടി.കെ.മാധവൻ
(ഡി) കെ.രാമകൃഷ്ണപിള്ള
25/25
കേരള പത്രപ്രവർത്തന രംഗത്ത് പ്രസിദ്ധനായ കെ.ബാലകൃഷ്‌ണൻ ആരുടെ മകനാണ്?
(എ) കുമാരനാശാൻ
(ബി) പണ്ഡിറ്റ് കറുപ്പൻ
(സി) സി.കേശവൻ
(ഡി) കെ.കേളപ്പൻ

നിങ്ങൾക്ക് താൽപ്പര്യമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഞങ്ങളോടൊപ്പം ചേരുക, അതുവഴി വരാനിരിക്കുന്ന പരീക്ഷകൾ, അറിയിപ്പുകൾ, ജോലി ഓഫറുകൾ എന്നിവയെക്കുറിച്ച് നിങ്ങൾക്ക് അപ്‌ഡേറ്റ് ആയി തുടരാനാകും.

കൂടുതൽ മോക്ക് ടെസ്റ്റുകൾക്കായി നിങ്ങൾക്ക് താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യാം, അത് നിങ്ങളെ ഞങ്ങളുടെ മോക്ക് ടെസ്റ്റ് പേജിലേക്ക് നയിക്കും

Post a Comment

0 Comments