Advertisement

views

Kerala PSC | Geography : Latitude, Longitude and Equator | Study Notes

Geograpy: Latitude, Longitude and Equator: Malayalam Geography Study Notes for Kerala PSC Aspirants, We hope that this study Note will help you in your upcoming exams. Please leave suggestions in the comment box. Interested members can download this note from the link provided below:
A system of lines known as latitude and longitude is used to pinpoint any location on Earth. On Earth, latitude lines follow an east-west axis. Longitude lines follow a north-south axis. Even though these are just hypothetical lines, they look as real on globes and maps.

Download Other Study Materials

  1. രസതന്ത്രത്തിന് സംഭാവന നൽകിയ പ്രധാന ശാസ്ത്രജ്ഞർ
  2. ഇന്ത്യയിലെ ആദ്യത്തെ (സ്ത്രീ) പ്രധാന ചോദ്യങ്ങൾ
  3. കേരളത്തിലെ സാമൂഹ്യക്ഷേമ പദ്ധതികൾ
  4. ദേശീയ വരുമാനം
  5. വൃക്കയെക്കുറിച്ചുള്ള ജീവശാസ്ത്ര കുറിപ്പുകൾ
Parallel of Latitude
അക്ഷാംശ രേഖകൾ
(Parallel of Latitude)
  • ഭൗമോപരിതലത്തിൽ കിഴക്കു പടിഞ്ഞാറ് ദിശയിൽ വരയ്ക്കുന്ന സാങ്കല്പിക സമാന്തര രേഖകളാണ് അക്ഷാംശ രേഖകൾ.
  • ഭൗമോപരിതലത്തിലെ സ്ഥലങ്ങളുടെ സ്ഥാനം (ദൂരം) നിർണയിക്കാനാണ് പ്രധാനമായും അക്ഷാംശ രേഖകൾ ഉപയോഗിക്കുന്നത്.
  • ഭൗമോപരിതലത്തിലെ ഒരു ഡിഗ്രി അക്ഷാംശം 111 കി.മീ. (69 മൈൽ) ആണ്.
  • ഏറ്റവും വലിയ അക്ഷാംശ രേഖ ഭൂമധ്യ രേഖയാണ് (Equator).
  • ഭൂമധ്യ രേഖയാണ് ഭൂഗോളത്തെ ഉത്തരാർധ ഗോളമെന്നും ദക്ഷിണാർധ ഗോളമെന്നും തിരിക്കുന്നത്.
  • ഉത്തരാർധഗോളത്തിൽ ഭൂമധ്യ രേഖ ഉൾപ്പെടെ അക്ഷാംശ രേഖകളുടെ എണ്ണം - 90 (90 ഡിഗ്രി N ഒരു ബിന്ദുവായി രേഖപ്പെടുത്തുന്നു).
  • ദക്ഷിണാർധഗോളത്തിൽ ഭൂമധ്യ രേഖ ഉൾപ്പെടെ ആകെ അക്ഷാംശ രേഖകൾ - 90 (90 ഡിഗ്രി S ഒരു ബിന്ദുവായി രേഖപ്പെടുത്തുന്നു).
  • ഗ്ലോബിൽ ആകെ അക്ഷാംശരേഖകൾ - 179 (90 ഡിഗ്രി വടക്ക്, 90 ഡിഗ്രി തെക്ക് എന്നിവ ബിന്ദുക്കളായി പരിഗണിക്കുന്നതിനാൽ ഭൂമധ്യരേഖ ഉൾപ്പെടെ 179 അക്ഷാംശ രേഖകളെ അടയാളപ്പെടുത്താറുള്ളൂ).
  • അടുത്തടുത്തുള്ള രണ്ട് അക്ഷാംശ രേഖകൾ തമ്മിലുള്ള അകലം - 111 കി.മീ.
  • ഇന്ത്യയുടെ മധ്യ ഭാഗത്തു കൂടി കടന്ന് പോകുന്ന അക്ഷാംശ രേഖ - ഉത്തരായന രേഖ (Tropic of Cancer)
  • ഉത്തരായന രേഖ കടന്നു പോകുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങൾ - 8 (ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ത്രിപുര, മിസോറം)
  • 23 1/2 ഡിഗ്രി ഉത്തര അക്ഷാംശ രേഖ അറിയപ്പെടുന്നത് - Tropic of Cancer (ഉത്തരായനരേഖ)
  • 23 1/2 ഡിഗ്രി ദക്ഷിണ അക്ഷാംശ രേഖ അറിയപ്പെടുന്നത് - Tropic of Capricorn (ദക്ഷിണായന രേഖ)
  • 66 1/2 ഡിഗ്രി ഉത്തര അക്ഷാംശ രേഖ അറിയപ്പെടുന്നത് - Artictic Circle (ആർട്ടിക് വൃത്തം)
  • 66 1/2 ഡിഗ്രി ദക്ഷിണ അക്ഷാംശ രേഖ അറിയപ്പെടുന്നത് - Antarctic Circle (അന്റാർട്ടിക് വൃത്തം)
  • 90 ഡിഗ്രി വടക്കു പ്രദേശം അറിയപ്പെടുന്നത് - ഉത്തര ധ്രുവം (North Pole)
  • ഉത്തരധ്രുവം കണ്ടെത്തിയത് റോബർട്ട് പിയറി.
  • 90 ഡിഗ്രി തെക്കു പ്രദേശം അറിയപ്പെടുന്നത് - ദക്ഷിണധ്രുവം (South Pole)
  • ദക്ഷിണ ധ്രുവം കണ്ടെത്തിയത് അമുണ്ട് സെൻ.
Lines of Longitude/Meridians
രേഖാംശ രേഖകൾ
(Lines of Longitude/Meridians)
  • ഒരു സ്ഥലത്തെ സമയം (Time) നിർണയിക്കുന്നതിനുള്ള രേഖകളാണ് രേഖാംശ രേഖകൾ.
  • ഉത്തരധ്രുവത്തിനെയും (90 ഡിഗ്രി N) ദക്ഷിണ ധ്രുവത്തിനെയും (90 ഡിഗ്രി S) യോജിപ്പിച്ചു കൊണ്ട് തെക്കു വടക്കായി വരയ്ക്കുന്ന രേഖകളാണ് രേഖാംശ രേഖകൾ.
  • അടുത്തടുത്തുള്ള രണ്ട് രേഖാംശരേഖകൾ തമ്മിലുള്ള അകലം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് ഭൂമധ്യ രേഖയിലാണ്.
  • രണ്ട് രേഖാംശരേഖകൾ തമ്മിലുള്ള അകലം ഏറ്റവും കുറവ് (പൂജ്യം) ആകുന്നത് ധ്രുവങ്ങളിൽ.
  • 0 ഡിഗ്രി രേഖാംശരേഖ അറിയപ്പെടുന്നത് - ഗ്രീൻവിച്ച് രേഖ (ഗ്രീനിച്ച് രേഖ) (Greenwich Meridian)
  • ഗ്രീൻവിച്ച് രേഖ കടന്ന് പോകുന്നത് ലണ്ടനിലെ വാന നിരീക്ഷണാലയം സ്ഥിതി ചെയ്യുന്ന ഗ്രീനിച്ച് (ഗ്രീൻവിച്ച്) എന്ന സ്ഥലത്തു കൂടിയാണ്.
  • ഒരു ഡിഗ്രി മാറുമ്പോൾ പ്രാദേശിക സമയം ഗ്രീൻവിച്ച് സമയത്തേക്കാൾ 4 മിനിറ്റ് വ്യത്യാസപ്പെടുന്നു. 15 ഡിഗ്രി മാറുമ്പോൾ 1 മണിക്കൂർ വ്യത്യാസമുണ്ടാകുന്നു. ഗ്രീനിച്ചിൽ നിന്ന് കിഴക്കോട്ട് സമയം കൂടി വരുന്നു. പടിഞ്ഞാറോട്ട് സമയം കുറയുന്നു.
  • ഗ്രീനിച്ചിൽ രാവിലെ 10 മണിയാകുമ്പോൾ ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞു 3:30 ആയിരിക്കും.
  • ഗ്രീനിച്ച് സമയം കണക്കാക്കുന്ന ഉപകരണം - ക്രോണോമീറ്റർ
  • ഭൂമിയെ ആകെ 24 സമയമേഖലകളായി തിരിച്ചിരിക്കുന്നു.
  • ഇന്ത്യ സ്ഥിതി ചെയ്യുന്നത് ഉത്തര പൂർവാർദ്ധ ഗോളത്തിലാണ്.
  • ഇന്ത്യയുടെ അക്ഷാംശം 8 ഡിഗ്രി 4 മിനിറ്റ് - 37 ഡിഗ്രി 6 മിനിറ്റ് N
  • ഇന്ത്യയുടെ രേഖാംശം - 68 ഡിഗ്രി 7 മിനിറ്റ് - 97 ഡിഗ്രി 25 മിനിറ്റ് E
  • 82 1/2 ഡിഗ്രി കിഴക്ക് രേഖാംശ രേഖയെ അടിസ്ഥാനമാക്കിയാണ് ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം കണക്കാക്കുന്നത്.
  • അലഹബാദിൽ കൂടി കടന്നു പോകുന്ന ഈ രേഖാംശരേഖ മാനക രേഖാംശ രേഖ (standard meridian) എന്നും അറിയപ്പെടുന്നു.
  • ഗ്രീൻവിച്ച് സമയത്തേക്കാൾ ഇന്ത്യയുടെ പ്രാദേശിക സമയം 5 1/ 2 മണിക്കൂർ മുന്നിലാണ്.
  • ഇംഗ്ലണ്ടിൽ ഉച്ചയ്ക്ക് 12 മണിയാകുമ്പോൾ ഇന്ത്യയിൽ വൈകുന്നേരം 5 1/2 മണിയാണ്.
  • അരുണാചൽ പ്രദേശിലെ പ്രാദേശിക സമയം ഗുജറാത്തിലെ പ്രാദേശിക സമയത്തേക്കാൾ 2 മണിക്കൂർ മുന്നിലാകാൻ കാരണം അരുണാചൽ പ്രദേശ് ഗുജറാത്തിൽ നിന്നും 30 ഡിഗ്രി കിഴക്ക് സ്ഥിതി ചെയ്യുന്നത് കൊണ്ടാണ്.
  • ഗ്രീൻവിച്ചിൽ നിന്നും 180 ഡിഗ്രി അകലെയുള്ള (കിഴക്കും പടിഞ്ഞാറും) രേഖാംശ രേഖയാണ് അന്താരാഷ്ട്ര ദിനാങ്ക രേഖ (International Date Line)
  • ഒരു കപ്പൽ IDL (അന്താരാഷ്ട്ര ദിനാങ്ക രേഖ) കിഴക്ക് നിന്നും പടിഞ്ഞാറോട്ട് കടക്കുമ്പോൾ (East - West) ഒരു ദിവസം ലാഭിക്കുന്നു.
  • പടിഞ്ഞാറു നിന്നും കിഴക്കോട്ട് കടക്കുമ്പോൾ (West - East) ഒരു ദിവസം നഷ്ടമാകുന്നു.
Equator
ഭൂമധ്യരേഖ (Equator)
  • പൂജ്യം ഡിഗ്രി അക്ഷാംശ രേഖയാണ് (Zero Degree Latitude Line) ഭൂമധ്യ രേഖ, 'ഗ്രേറ്റ് സർക്കിൾ' എന്നറിയപ്പെടുന്നു.
  • ഭൂമിയെ രണ്ട് തുല്യ ഭാഗങ്ങളായി വിഭജിക്കുന്ന രേഖയാണ് ഭൂമധ്യരേഖ.
  • ഭൂമധ്യ രേഖയ്ക്ക് ഇരുവശത്തുമായി (കിഴക്ക് പടിഞ്ഞാറായിട്ട്) വരയ്ക്കുന്ന പൂർണ വൃത്തങ്ങളാണ് അക്ഷാംശ രേഖകൾ.
  • രണ്ട് രേഖാംശ രേഖകൾ തമ്മിൽ അകലം കൂടുന്നത് ഭൂമധ്യ രേഖയിൽ.
  • ഭൂമധ്യ രേഖയുടെ 1/ 360 ഭാഗം ഒരു ഡിഗ്രി രേഖാംശമാണ്.
  • ഭൂമധ്യരേഖയ്ക്ക് ഇരുവശത്തുമുള്ള പ്രദേശം - Equatorial Region
  • ഭൂമധ്യ രേഖയ്ക്ക് Equator എന്ന പേര് വരുവാൻ ഇടയാക്കിയ രാജ്യം - ഇക്വഡോർ
  • ഭൂമധ്യരേഖയ്ക്ക് ഇരുവശത്തുമായിട്ടുള്ള (5 ഡിഗ്രി N - 5 ഡിഗ്രി S) മേഖല - Doldrums (നിർവാത മേഖല)
  • ഭൂമധ്യരേഖയ്ക്ക് ഇരുവശത്തുമായി 23 1/ 2 ഡിഗ്രി N -നും 23 1/2 ഡിഗ്രി S നും ഇടയ്ക്കുള്ള മേഖല - Tropics (Torrid Zone - ഉഷ്ണമേഖല)
  • ഭൂമധ്യ രേഖാ പ്രദേശത്തെ വ്യാസവും ധ്രുവപ്രദേശത്തെ വ്യാസവും തമ്മിലുള്ള വ്യത്യാസം - 43 കി.മി.
  • ഭൂമധ്യ രേഖാ പ്രദേശത്തെ ചുറ്റളവ് 40000 കി.മി. ആണെന്ന് നിഴലിന്ടെ അടിസ്ഥാനത്തിൽ അളന്ന് കണ്ടു പിടിച്ചത് - ഇറാത്തോസ്തനീസ്
  • ഭൂമധ്യ രേഖയ്ക്ക് വടക്ക് 15 ഡിഗ്രിക്കും തെക്ക് 10 ഡിഗ്രിക്കും ഇടയ്ക്കുള്ള മേഖല - ഭൂമധ്യ രേഖാ ലഘു മർദ്ദ മേഖല (Equatorial Low Pressure Belt)
  • ഉത്തരാർദ്ധ ഗോളത്തിലെ വാണിജ്യവാതവും (Trade winds) ദക്ഷിണാർദ്ധ ഗോളത്തിലെ വാണിജ്യ വാതവും ഭൂമധ്യ രേഖാ പ്രദേശത്ത് കേന്ദ്രീകരിക്കുന്ന ഭാഗം Inter Tropical Convergance Zone (അന്തർ ഉഷ്ണ മേഖലാ ഏക കേന്ദ്രീകരണ മേഖല).
  • ഉപോഷ്ണ മേഖലയിൽ (Sub Tropical) നിന്നും ഭൂമധ്യ രേഖാ പ്രദേശത്തേക്ക് വീശുന്ന കാറ്റ് - വാണിജ്യ വാതങ്ങൾ (Trade winds)
  • ഭൂമധ്യ രേഖാ പ്രദേശത്ത് സൂര്യൻ ലംബമായി പതിക്കുന്ന ദിനങ്ങൾ (രാവും പകലും തുല്യം) - മാർച്ച് 21, സെപ്റ്റംബർ 23
  • മാർച്ച് 21 വസന്ത സമരാത്രദിനം/ വസന്ത വിഷുവം / Spring Equinoxe എന്നറിയപ്പെടുന്നു.
  • സെപ്റ്റംബർ 23 ശരത് സമരാത്ര ദിനം/ ശരത് വിഷുവം / Autumnal Equinoxe എന്നറിയപ്പെടുന്നു.
  • ഉത്തരായന രേഖയിൽ സൂര്യൻ ലംബമായി പതിക്കുന്നത് ജൂൺ 21.
  • ജൂൺ 21 ഉത്തര അയനാന്തം/ ഗ്രീഷ്മ അയനാന്തം/ കർക്കടക സംക്രാന്തി/ Summer Solstice എന്നറിയപ്പെടുന്നു.
  • ദക്ഷിണായന രേഖയിൽ സൂര്യൻ ലംബമായി പതിക്കുന്നത് ഡിസംബർ 22
  • ഡിസംബർ 22 ദക്ഷിണ അയനാന്തം/ winter solstice / ശിശിര അയനാന്തം/ മകര സംക്രാന്തി എന്നറിയപ്പെടുന്നു.
  • ഭൂമധ്യ രേഖ 360 ഡിഗ്രി ആയി വിഭജിച്ച് അതിലൂടെ രേഖാംശ രേഖകൾ (360 എണ്ണം) വരയ്ക്കാമെന്ന് പ്രസ്താവിച്ചത് - ടോളമി (Ptolemy).
ഓർമിയ്ക്കാം ഒന്നായി
  • ഭൂമധ്യരേഖ, ഉത്തരായന രേഖ, ദക്ഷിണായന രേഖ ഇവ മൂന്നും കടന്നു പോകുന്ന ഏക വൻകര - ആഫ്രിക്ക
  • രേഖാംശ രേഖകൾ ഏറ്റവും കൂടുതൽ കടന്നു പോകുന്ന വൻകര - അന്റാർട്ടിക്ക
  • ഭൂമധ്യ രേഖയും ദക്ഷിണായന രേഖയും കടന്ന് പോകുന്ന രാജ്യം - ബ്രസീൽ
  • ഭൂമധ്യ രേഖ കടന്നു പോകുന്ന ഏക ഏഷ്യൻ രാജ്യം - ഇൻഡോനേഷ്യ
  • ഭൂമധ്യ രേഖ രണ്ടു തവണ മുറിച്ചു കടക്കുന്ന നദി - കോംഗോ
  • ഭൂമധ്യ രേഖയുടെ അടുത്തുള്ള ഇന്ത്യൻ പ്രദേശം - ഇന്ദിരാ പോയിൻറ്
  • ഭൂമധ്യരേഖയുടെ അടുത്തുള്ള ഇന്ത്യൻ തലസ്ഥാനം - തിരുവനന്തപുരം
  • ഭൂമധ്യരേഖയുടെ അടുത്തുള്ള മെട്രോ പൊളിറ്റൻ നഗരം - ചെന്നൈ

Post a Comment

0 Comments