Advertisement

views

Kerala PSC | The history of the Travancore | Mock Test

Kerala PSC | The history of the Travancore | Mock Test
Kerala PSC | The history of the Travancore | Mock Test; A Mock Test containing 50 question and answers on The History of Travancore, In which you have to find out answer of the question by reading the whole statement which may have more than one statement correct, it will be tricky some times. So practice more to answer these type of question correctly. Kerala PSC Practice Exam online for History of Travancore.
YOUR SCORE
1/50
താഴെ കൊടുത്തിരിക്കുന്ന വാചകങ്ങൾ വായിക്കുക
  1. തിരുവിതാംകൂറിൽ പതിവ് കണക്ക് ആരംഭിച്ചത് മാർത്താണ്ഡവർമ്മയാണ്
  2. സ്വാതി തിരുനാൾ രാമവർമ്മ ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കി
  3. തിരുവിതാംകൂറിൽ സേതുലക്ഷ്മി ഭായ് തമ്പുരാട്ടിയുടെ ഭരണകാലത്ത് ദേവദാസി സമ്പ്രദായം നിർത്തലാക്കി
  4. സേതുലക്ഷ്മിയുമായി തമ്പുരാട്ടിയുടെ ഭരണകാലത്ത് തിരുവിതാംകൂറിൽ അടിമത്തം നിർത്തലാക്കി
താഴെപ്പറയുന്ന ഉത്തരങ്ങളിൽ ശരിയായത് തിരഞ്ഞെടുക്കുക?
മുകളിൽ പറഞ്ഞവയെല്ലാം
ഒന്നും രണ്ടും മാത്രം
ഒന്നും രണ്ടും മൂന്നും മാത്രം
ഒന്നും രണ്ടും നാലും മാത്രം
2/50
തിരുവിതാംകൂർ രാജവംശത്തെ കുറിച്ചുള്ള പ്രസ്താവനകളിൽ തെറ്റായത് ഏത്
  1. തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ നാട്ടുരാജ്യം
  2. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ സ്വന്തമായി നാണയം ഇറക്കാൻ അധികാരം ഉണ്ടായിരുന്ന ഏകനാട്ടുരാജ്യം
  3. ഇന്ത്യയിൽ ആദ്യമായി സെൻസസ് നടന്ന നാട്ടുരാജ്യം
  4. ഇന്ത്യയിൽ ആദ്യമായി നിയമനിർമ്മാണ സഭ നിലവിൽ വന്ന നാട്ടുരാജ്യം
എല്ലാം ശരിയാണ്
നാലു മാത്രം തെറ്റ്
രണ്ടും മൂന്നും മാത്രം തെറ്റ്
ഒന്നുമാത്രം തെറ്റ്
3/50
1859ൽ അയർലൻഡ് കാരനായ ജെയിംസ് ഡാറ, ഡാറസ് മെയിൽ കയർ ഫാക്ടറി സ്ഥാപിക്കുമ്പോൾ തിരുവിതാംകൂറിലെ ഭരണാധികാരി?
അവിട്ടം തിരുനാൾ
ഉത്രം തിരുനാൾ
ശ്രീമൂലം തിരുനാൾ
ആയില്യം തിരുനാൾ
4/50
ബ്രട്ടീഷ് മാതൃകയിലുള്ള ഭരണസംവിധാനം തിരുവിതാംകൂറിൽ നടപ്പിലാക്കിയ ദിവാൻ?
കേണൽ മൺറോ
എം ഇ വാട്ട്സ്
കല്ലൻ സായിപ്പ്
മെക്കാളെ
5/50
കാലക്രമം അനുസരിച്ച് രേഖപ്പെടുത്തുക?
  1. മാർത്താണ്ഡവർമ്മയും കായംകുളം രാജാവും തമ്മിൽ മാന്നാർ ഉടമ്പടി
  2. കുളച്ചൽ യുദ്ധം
  3. ഒന്നാം തൃപ്പടിദാനം
  4. ഇംഗ്ലീഷുകാരുമായി വേണാട് ഉടമ്പടി
4, 2, 1, 3
3, 1, 4, 2
4, 2, 1, 3
3, 4, 1, 2
6/50
രാജ്യത്തിന്റെ ഐശ്വര്യത്തിനായി ആറു വർഷത്തിലൊരിക്കൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നടത്തിവന്നിരുന്ന ഉത്സവം?
മുറജപം
സ്വാതി സംഗീതോത്സവം
ഭദ്രദീപം
ഇവയൊന്നുമല്ല
7/50
താഴെപ്പറയുന്ന പ്രസ്താവനകൾ ആരെക്കുറിച്ചുള്ളതാണ്?
  1. സർക്കാർ ജോലികളിൽ ശമ്പളം ഇല്ലാതെ ജോലി ചെയ്തിരുന്ന വ്യവസ്ഥ നിർത്തലാക്കിയ ഭരണാധികാരി
  2. തിരുവിതാംകൂറിൽ പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കി വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി
  3. ലണ്ടൻ മിഷൻ സൊസൈറ്റി പ്രവർത്തനമാരംഭിച്ചപ്പോൾ തിരുവിതാംകൂർ ഭരണാധികാരി
  4. തിരുവിതാംകൂറിൽ കയറ്റുമതി ഇറക്കുമതി ചുങ്കങ്ങൾ നിർത്തലാക്കിയ ഭരണാധികാരി
റാണി ഗൗരി ലക്ഷ്മി ഭായി
സ്വാതി തിരുനാൾ
റാണി ഗൗരി പാർവതി ഭായ്
വിശാഖം തിരുനാൾ
8/50
വേലുത്തമ്പി ദളവയുടെ പേരിൽ സ്ഥാപിതമായ കോളേജ് സ്ഥിതി ചെയ്യുന്നത്?
കൊട്ടിയം
ധനുവച്ചപുരം
മാവേലിക്കര
പാളയം
9/50
താഴെപ്പറയുന്നവയിൽ കുളച്ചൽ യുദ്ധവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
  1. മാർത്താണ്ഡവർമയും ഡച്ചുകാരും തമ്മിൽ ഏറ്റുമുട്ടി.
  2. കുളച്ചൽ ഇപ്പോൾ സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ .
  3. കുളച്ചൽ യുദ്ധം നടന്ന വർഷം 1741 ജൂലൈ 10.
  4. ചരിത്രത്തിൽ ആദ്യമായി ഒരു യൂറോപ്പ്യൻ ശക്തി ഇന്ത്യൻ ഭരണാധികാരിയുടെ മുന്നിൽ പരാജയപ്പെടുന്നു.
ഒന്നും മൂന്നും മാത്രം
മൂന്നു മാത്രം
രണ്ടും നാലും മാത്രം
രണ്ടും മൂന്നും മാത്രം
10/50
താഴെപ്പറയുന്നവ പ്രസ്താവന ശ്രദ്ധിക്കുക:
  1. ജന്മികുടിയൻ വിളംബരം അറിയപ്പെടുന്ന മറ്റൊരു പേരാണ് കാണപ്പാട്ട വിളംബരം
  2. തിരുവിതാംകൂറിലെ കർഷകരുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത് പണ്ടാരപ്പാട്ട വിളംബരം ആണ്
ഒന്ന് ശരി രണ്ട് തെറ്റ്
രണ്ട് ശരി ഒന്ന് തെറ്റ്
ഒന്നും രണ്ടും ശരിയാണ്
ഒന്നും രണ്ടും തെറ്റാണ്
11/50
അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയെ കുറിച്ചുള്ള പ്രസ്താവനകളിൽ തെറ്റായത്/ തെറ്റായവ ഏത് ?
  1. തിരുവിതാംകൂറിൽ ജന്മിത്ത ഭരണം അവസാനിപ്പിച്ച രാജാവ്
  2. മക്കത്തായ സമ്പ്രദായ പ്രകാരം വേണാട്ടിൽ അധികാരത്തിൽ വന്ന ആദ്യ രാജാവ്
  3. ശ്രീപത്മനാഭ വഞ്ചിപാല മാർത്താണ്ഡ കുലശേഖര പെരുമാൾ എന്ന സ്ഥാനപ്പേര് സ്വീകരിച്ച രാജാവ്
  4. പത്മനാഭസ്വാമി ക്ഷേത്രത്തിലെ സക്തസ്വര മണ്ഡപം പണികഴിപ്പിച്ച രാജാവ്
രണ്ടും നാലും
ഒന്നും രണ്ടും മൂന്നും
രണ്ടും മൂന്നും നാലും
ഒന്നും മൂന്നും
12/50
പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണം, സ്റ്റേറ്റ് ട്രാൻസ്പോർട്ട് സർവീസ് ആവിർഭാവം എന്നിവ ആരുടെ ഭരണകാലത്തായിരുന്നു?
ശ്രീമൂലം തിരുനാൾ
ശ്രീചിത്തിര തിരുനാൾ
ശ്രീ വിശാഖം തിരുനാൾ
ആയില്യം തിരുനാൾ
13/50
മാർത്താണ്ഡവർമ്മയും പത്മനാഭസ്വാമി ക്ഷേത്രവും തമ്മിലുള്ള വസ്തുതകളാണ് താഴെ നൽകിയിരിക്കുന്നത് തെറ്റായത് കണ്ടുപിടിക്കുക.
  1. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മ്യൂറൽ പെയിന്റിംഗ് വരപ്പിച്ചത്.
  2. മുറജപം, ഭദ്രദീപം എന്നിവ ആരംഭിച്ച ഭരണാധികാരി.
  3. മുറജപം ആദ്യമായി ആഘോഷിച്ചത് 1753.
  4. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആയിരം കൽമണ്ഡപം പണികഴിപ്പിച്ചു.
ഒന്നും നാലും മാത്രം
രണ്ടും മൂന്നും മാത്രം
മൂന്നും നാലും മാത്രം
ഒന്നും രണ്ടും മാത്രം
14/50
സർക്കാർ വക പാട്ടവസ്തുക്കളുടെ മേൽ കുടിയാൻ അവകാശം സ്ഥിരപ്പെടുത്തി കൊടുത്ത വിളംബരം ഏത്?
ജന്മി കുടിയാൻ വിളംബരം
കുണ്ടറ വിളംബരം
പണ്ടാരപ്പാട്ട വിളംബരം
ഇവയൊന്നുമല്ല
15/50
തപ്പടിദാനത്തെ കുറിച്ചുള്ള ശരിയായ വസ്തുതകൾ ഏതൊക്കെ?
  1. മാർത്താണ്ഡവർമ്മ തന്റെ രാജ്യത്തെ ശ്രീപത്മനാഭസ്വാമിക്ക് സമർപ്പിച്ച സംഭവമാണ് തൃപ്പടിദാനം.
  2. ഒന്നാം തൃപ്പടിദാനം 1750 ലും രണ്ടാം തൃപ്പടിദാനം 1760 ലും ആണ്
  3. തൃപ്പടിദാനത്തിനുശേഷം തിരുവിതാംകൂറിലെ ഭരണാധികാരികൾ പത്മനാഭ ദാസന്മാർ എന്ന് അറിയപ്പെട്ടു
  4. തൃപ്പടിദാനം എന്ന കൃതി രചിച്ചത് എസ് ഉമാമഹേശ്വരി ആണ്
1, 2 &
2 & 3
2, 3 & 4
1 & 4
16/50
1836 തിരുവിതാംകൂറിൽ കാനേഷുമാരി കണക്കെടുപ്പ് നടക്കുമ്പോൾ ഭരണാധികാരി?
വിശാഖം തിരുനാൾ
സ്വാതി തിരുനാൾ
ആയില്യം തിരുനാൾ
ശ്രീമൂലം തിരുനാൾ
17/50
മാർത്താണ്ഡവർമ്മയുടെ ഭരണ പരിഷ്കാരങ്ങളിൽ പെടുന്നവയാണ് താഴെ നൽകിയിരിക്കുന്നത്. തെറ്റായ ജോഡി/ ജോഡികൾ ഏതൊക്കെ ?
1) വില്ലേജ് ഓഫീസർ - കാര്യക്കാർ
2) തഹസിൽദാർ - പർവത്തിക്കാർ
3) ബഡ്ജറ്റ് - പതിവ് കണക്ക്
4) ചെക്ക് പോസ്റ്റ് - ചൗക്കകൾ
രണ്ടുമാത്രം
ഒന്നും മൂന്നും
നാലു മാത്രം
ഒന്നും രണ്ടും
18/50
തിരുവിതാംകൂറിന്റെ ആസ്ഥാന സദസ്സിൽ സുകുമാര കലകൾക്ക് അസാധാരണമായ പ്രോത്സാഹനം ലഭിച്ചത് ആരുടെ ഭരണകാലത്താണ്?
ഉത്രം തിരുനാൾ
ആയില്യം തിരുനാൾ
സ്വാതി തിരുന്നാൾ
ശ്രീമൂലം തിരുനാൾ
19/50
ധർമ്മരാജയെ കുറിച്ചുള്ള ശരിയായ വസ്തുതകൾ ഏതൊക്കെ?
  1. ഹൈദരാലിയുടെയും ടിപ്പുവിന്റെയും മലബാർ ആക്രമണ സമയത്തെ തിരുവിതാംകൂർ രാജാവ്.
  2. ശുചീന്ദ്രം കൈമുക്ക് ആരംഭിച്ച തിരുവിതാംകൂർ രാജാവ്.
  3. തലസ്ഥാനം പത്മനാഭപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയ തിരുവിതാംകൂർ രാജാവ്.
  4. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഒറ്റക്കൽ മണ്ഡപം പണികഴിപ്പിച്ച രാജാവ്.
ഒന്നും മൂന്നും മാത്രം ശരി
രണ്ടും മൂന്നും നാലും ശരി
രണ്ടും നാലും മാത്രം ശരി
ഒന്നും രണ്ടും മൂന്നും നാലും ശരി
20/50
തിരുവിതാംകൂറിലെ ഏത് ദിവാനെതിരെ കെ രാമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രത്തിലൂടെ നടത്തിയ വിമർശനങ്ങളാണ് അദ്ദേഹത്തിന്റെ നാടുകടത്തലിൽ കലാശിച്ചത്?
രാജാ കേശവദാസ്
രാമയ്യൻ ദളവ
ജയന്തൻ നമ്പൂതിരി
പി രാജഗോപാലാചാരി
21/50
ധർമ്മരാജയെ കുറിച്ചുള്ള ശരിയായ വസ്തുതകൾ ഏതൊക്കെ?
  1. ഹൈദരാലിയുടെയും ടിപ്പുവിന്റെയും മലബാർ ആക്രമണ സമയത്തെ തിരുവിതാംകൂർ രാജാവ്.
  2. ശുചീന്ദ്രം കൈമുക്ക് ആരംഭിച്ച തിരുവിതാംകൂർ രാജാവ്.
  3. തലസ്ഥാനം പത്മനാഭപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയ തിരുവിതാംകൂർ രാജാവ്.
  4. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഒറ്റക്കൽ മണ്ഡപം പണികഴിപ്പിച്ച രാജാവ്.
ഒന്നും മൂന്നും മാത്രം ശരി
രണ്ടും മൂന്നും നാലും ശരി
രണ്ടും നാലും മാത്രം ശരി
ഒന്നും രണ്ടും മൂന്നും നാലും ശരി
22/50
താഴെപ്പറയുന്നവ പ്രസ്താവന ശ്രദ്ധിക്കുക
  1. തൃശ്ശൂരിൽ നെടുങ്കോട്ട പണിത ദിവാനാണ് രാജാകേശവദാസ്
  2. കേശവദാസിന് രാജ എന്ന പദവി നൽകിയത് കഴ്സൺ പ്രഭുവാണ്
  3. കൊച്ചിയിലെ ദിവാനായ പാലിയത്ത് കോമി അച്ഛനുമായി ചേർന്ന് 1762ലെ ശുചീന്ദ്രം ഉടമ്പടിയിൽ ഒപ്പുവെച്ച ദിവാൻ
  4. ധർമ്മരാജയുടെ ആദ്യദളവ
ശരിയായ വസ്തുതകൾ ഏതൊക്കെ?
മുകളിൽ പറഞ്ഞവയെല്ലാം
ഒന്നും നാലും മാത്രം
ഒന്നും മൂന്നും മാത്രം
രണ്ടും നാലും മാത്രം
23/50
താഴെപ്പറയുന്ന പ്രസ്താവനകൾ ആരെക്കുറിച്ചുള്ളതാണ്?
  1. കൊച്ചിയും തിരുവിതാംകൂറുമായി നടന്ന ശുചീന്ദ്രം ഉടമ്പടി സമയത്തെ തിരുവിതാംകൂർ രാജാവ് .
  2. ഹൈദരാലിയുടെയും ടിപ്പുവിന്റെയും മലബാർ ആക്രമണ സമയത്തെ തിരുവിതാംകൂർ രാജാവ് .
  3. ഡച്ചുകാരിൽ നിന്നും കൊടുങ്ങല്ലൂർ കോട്ടയും പള്ളിപ്പുറം കോട്ടയും വിലയ്ക്ക് വാങ്ങിയ രാജാവ് .
  4. ഇതര മതാനുയായികൾക്ക് നൽകുന്ന സേവനങ്ങൾ വാഴ്ത്തിക്കൊണ്ട് റോമിലെ പോപ്പിന്റെ കത്ത് ലഭിച്ച രാജാവ് .
ശ്രീചിത്തിര തിരുനാൾ
കാർത്തികതിരുനാൾ
ശ്രീമൂലം തിരുനാൾ
ആയില്യം തിരുനാൾ
24/50
തിരുവിതാംകൂറിലെ ഏത് ദിവാന്റെ വഴിവിട്ട പ്രവർത്തികൾക്കെതിരെ പ്രക്ഷോഭം നയിച്ചാണ് വേലുത്തമ്പി ശ്രദ്ധ നേടുന്നത്?
ശങ്കര സുബയ്യ
ജയന്തൻ നമ്പൂതിരി
രാമയ്യൻ ദളവ
താണുപിള്ള
25/50
താഴെപ്പറയുന്നവയിൽ വേലുത്തമ്പി ദളവയുടെ ഭരണപരിഷ്കാരങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
  1. സഞ്ചരിക്കുന്ന കോടതികൾ സ്ഥാപിച്ചു.
  2. തിരുവിതാംകൂറിൽ പോലീസ് സേനയ്ക്ക് തുടക്കം കുറിച്ചു.
  3. വേമ്പനാട്ടുകായലിലെ പ്രസിദ്ധമായ പാതിരാമണൽ ദ്വീപ് കൃഷിയോഗ്യമാക്കി.
  4. തിരുവിതാംകൂറിനെ തെക്കേമുഖം, വടക്കേ മുഖം, പടിഞ്ഞാറെമുഖം എന്നിങ്ങനെ മൂന്ന് റവന്യൂ മേഖലകളായി തിരിച്ചു.
ഒന്നും രണ്ടും
രണ്ടും നാലും
മൂന്നു മാത്രം
ഒന്നും മൂന്നും
26/50
അറ്റ് ദി ടെൺ ഓഫ് ദി ടൈഡ് എന്ന ജീവചരിത്ര ഗ്രന്ഥം ഏത് തിരുവിതാംകൂർ ഭരണാധികാരിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ധർമ്മരാജ
ശ്രീചിത്തിര തിരുനാൾ
പാർവതി ഭായി
സേതുലക്ഷ്മി ഭായ്
27/50
റാണി ഗൗരി ലക്ഷ്മി ഭായിയുടെ ഭരണ നേട്ടങ്ങളാണ് താഴെ നൽകിയിരിക്കുന്നത് തെറ്റായത്/ തെറ്റായവ ഏതൊക്കെ?
  1. തിരുവിതാംകൂറിൽ വാക്സിനേഷനും അലോപ്പതി ചികിത്സാരീതിയും നടപ്പിലാക്കി.
  2. തിരുവിതാംകൂറിൽ അടിമക്കച്ചവടം നിരോധിച്ചു.
  3. ജാതി-പദവി ഭേദമില്ലാതെ എല്ലാവർക്കും വീട് ഓട് മേയാനുള്ള അവകാശം നൽകി.
  4. തിരുവിതാംകൂറിൽ ഹജൂർ കച്ചേരിയുടെ കീഴിൽ മരാമത്ത് വകുപ്പ് ആരംഭിച്ചു.
ഒന്നും രണ്ടും
നാലു മാത്രം
മൂന്നും നാലും
രണ്ടുമാത്രം
28/50
വിഖ്യാത ചിത്രകാരൻ രാജാരവിവർമ്മയുടെ ഏത് ചെറുമകളാണ് തിരുവിതാംകൂറിലെ റീജന്റ് റാണിയായി ഭരണം നടത്തിയത്?
പാർവതി ഭായ്
സേതുലക്ഷ്മി ഭായി
ഗൗരി ലക്ഷ്മി ഭായി
ഇവരാരുമല്ല
29/50
സ്വാതിതിരുനാളിനെ കുറിച്ചുള്ള വസ്തുതകളാണ് താഴെ നൽകിയിരിക്കുന്നത്. ശരിയായത് രേഖപ്പെടുത്തുക?
  1. തിരുവിതാംകൂറിലെ പ്രാകൃത ശിക്ഷാസമ്പ്രദായമായിരുന്ന ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയ ഭരണാധികാരി
  2. തിരുവനന്തപുരത്ത് പെൺകുട്ടികൾക്ക് വേണ്ടി സ്കൂൾ ആരംഭിച്ച ഭരണാധികാരി
  3. നിയമകാര്യങ്ങളിൽ സ്വാതി തിരുനാളിനെ സഹായിച്ചിരുന്ന വ്യക്തിയാണ് കല്ലൻ സായിപ്പ്
  4. അടിമകളുടെ മക്കൾക്ക് സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് ഉഴിയം വേല നിർത്തലാക്കിയ ഭരണാധികാരി
രണ്ടും നാലും ശരിയാണ്
ഒന്നും രണ്ടും മൂന്നും നാലും ശരി
ഒന്നും മൂന്നും ശരിയാണ്
ഒന്നും രണ്ടും മൂന്നും ശരി
30/50
തിരുവിതാംകൂർ ഭരണാധികാരി ആയിരുന്ന ഉത്രം തിരുനാളിനെ കുറിച്ചുള്ള വാചകങ്ങളാണ് ചുവടെ നൽകിയിരിക്കുന്നത്. തെറ്റായ പ്രസ്താവന ഏത്?
സർക്കാർ ആഭിമുഖ്യത്തിൽ തിരുവിതാംകൂറിൽ ഇംഗ്ലീഷ് വിദ്യഭ്യാസം ആരംഭിച്ചു
ഒന്നാം സ്വാതന്ത്ര്യ സമരകാലത്തെ തിരുവിതാംകൂർ രാജാവ്
ചാന്നാർ സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു
ആലപ്പുഴയിൽ ആദ്യ പോസ്റ്റ്‌ ഓഫീസ് സ്ഥാപിതമായപ്പോൾ ഭരണാധികാരി
31/50
സേതുലക്ഷ്മി ഭായിയുടെ ഭരണകാലത്ത് മരുമക്കത്തായത്തിന് പകരം മക്കത്തായം ഏർപ്പെടുത്തിയ നായർ റെഗുലേഷൻ നിലവിൽ വന്ന വർഷം ഏത്?
1924
1928
1925
1926
32/50
തിരുവിതാംകൂർ രാജാക്കന്മാരും നടപ്പിലാക്കിയ ഭരണനേട്ടങ്ങളും ചുവടെ നൽകിയിരിക്കുന്നു. ചേരുംപടി ചേർക്കുക?
1) തിരുവിതാംകൂറിൽ ഗ്രാമ പഞ്ചായത്തുകൾ രൂപവത്കരിച്ച ഭരണാധികാരി - (a) ശ്രീ ചിത്തിര തിരുനാൾ
2) നാഞ്ചിനാട്ടിലെ ജലസേചന പദ്ധതി വികസിപ്പിച്ച ഭരണാധികാരി - (b) സേതു ലക്ഷ്മി ഭായ്
3) തിരുവിതാംകൂറിൽ ജില്ലാ കോടതി, അപ്പീൽ കോടതി എന്നിവ സ്ഥാപിച്ച ഭരണാധികാരി - (c) ശ്രീ വിശാഖം തിരുനാൾ
4) തിരുവിതാംകൂറിൽ പ്രായപൂർത്തി വോട്ടവകാശം ഏർപ്പെടുത്തിയ ഭരണാധികാരി - (d) ഗൗരി ലക്ഷ്മി ഭായ്
1-a 2-b 3-c 4-d
1-c 2-d 3-a 4-b
1-b 2-c 3-d 4-a
1-d 2-a 3-b 4-c
33/50
എട്ടരയോഗം കൂടുമ്പോൾ അധ്യക്ഷതപദം അലങ്കരിച്ചിരുന്നത്?
സി മുത്തുസ്വാമി
പുഷ്പാഞ്ജലി സ്വാമിയാർ
അറുമുഖൻ പിള്ള
കുടമൻ പിള്ള
34/50
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ ആരെക്കുറിച്ചുള്ളതാണ് എന്ന് കണ്ടെത്തുക?
  1. മുല്ലപ്പെരിയാർ പാട്ട കരാർ എഴുതി തയ്യാറാക്കുന്ന സമയത്തെ തിരുവിതാംകൂർ രാജാവ്
  2. തിരുവിതാംകൂറിലെ ആദ്യത്തെ പരുത്തിമില്ല് കൊല്ലത്ത് ആരംഭിച്ചപ്പോൾ തിരുവിതാംകൂർ രാജാവ്
  3. വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ അംഗമാകാൻ ക്ഷണം ലഭിച്ച ഇന്ത്യയിലെ ആദ്യ രാജാവ്
  4. തിരുവിതാംകൂറിലെ പോലീസ് വിഭാഗത്തെ പുനസംഘടിപ്പിച്ച രാജാവ്
ശ്രീമൂലം തിരുനാൾ
ശ്രീ വിശാഖം തിരുനാൾ
ആയില്യം തിരുനാൾ
സ്വാതിതിരുനാൾ
35/50
തിരുവിതാംകൂർ നായർ ബ്രിഗേഡിന്റെ അലവൻസ് കുറയ്ക്കാൻ തീരുമാനിച്ച വേലുത്തമ്പി ദളവയുടെ നീക്കത്തിനെതിരെ നടന്ന ലഹള?
പുന്നപ്ര വയലാർ
ഊരുട്ടമ്പലം ലഹള
പട്ടാള ലഹള
നിവർത്തന പ്രക്ഷോഭം
36/50
തിരുവിതാംകൂറിൽ നടപ്പിലാക്കിയ പ്രധാനപ്പെട്ട പരിഷ്കാരങ്ങളും വർഷങ്ങളും ആണ് താഴെ നൽകിയിരിക്കുന്നത്. തെറ്റായ ജോഡി കണ്ടെത്തുക?
  1. സർക്കാർ തപാൽ വകുപ്പ് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്ത വർഷം - 1860
  2. തിരുവിതാംകൂറിലെ ആദ്യ ജനസംഖ്യ കണക്കെടുപ്പ് ആരംഭിച്ചത് - 1836
  3. ഹജൂർ കച്ചേരിയുടെ കീഴിൽ തിരുവിതാംകൂറിൽ മരാമത്ത് വകുപ്പ് ആരംഭിച്ചത് - 1824
  4. തിരുവിതാംകൂറിൽ അടിമകച്ചവടം നിരോധിച്ചത്- 1812
1 & 3
2 & 3
1 & 4
2 & 4
37/50
വില്ലേജ് സ്കൂൾ പദ്ധതി ആരംഭിച്ച തിരുവിതാംകൂർ ദിവാൻ ?
അറുമുഖം പിള്ള
ശങ്കര വാര്യർ
ടി രാമറാവു
മൺറോ
38/50
താഴെപ്പറയുന്നവയിൽ തിരുവിതാംകൂർ രാജവംശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളേത്?
  1. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഏറ്റവും തെക്കേയറ്റത്തായി ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെ ഉണ്ടായിരുന്ന നാട്ടുരാജ്യം.
  2. ചേരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഭൂപ്രദേശം സമൃദ്ധിയുടെ നാട് എന്നർത്ഥത്തിൽ സ്ത്രീ വാഴുംകോട് എന്നറിയപ്പെട്ടു.
  3. തിരുവിതാംകൂറിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത് വേണാട് ഭരിച്ച അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയിൽ നിന്നാണ്.
  4. പിന്നീട് വന്ന കാർത്തിക തിരുനാൾ, രാജ്യം വടക്കോട്ട് പെരിയാറിന്റെ തീരം വരെ വ്യാപിപ്പിച്ചു.
മുകളിൽ പറഞ്ഞവയെല്ലാം
രണ്ടും മൂന്നും നാലും
ഒന്നും രണ്ടും മൂന്നും
ഒന്നും നാലും മാത്രം
39/50
തിരുവിതാംകൂർ പോലീസിന്റെ പിതാവ്?
ഒലിവർ എച്ച് ബെൻസിലി
ഉമ്മിണി തമ്പി
എം ഇ വാട്ട്സ്
ടി ഒസ്റ്റിൻ
40/50
തിരുവിതാംകൂർ രാജാക്കന്മാരും അവരുടെ ഭരണകാലഘട്ടവുമാണ് ചുവടെ നൽകിയിരിക്കുന്നത്. ശരിയായ ഏതൊക്കെ?
  1. സ്വാതി തിരുനാൾ - 1829 - 1846
  2. കാർത്തിക തിരുനാൾ - 1758-1798
  3. റാണി ഗൗരി ലക്ഷ്മി ഭായി - 1815-1829
  4. ഉത്രം തിരുനാൾ - 1846-1860
എല്ലാം ശരിയാണ്
ഒന്നും രണ്ടും മൂന്നും മാത്രം ശരി
രണ്ടും നാലും മാത്രം ശരി
ഒന്നും രണ്ടും നാലും മാത്രം ശരി
41/50
ചിത്തിര തിരുനാളിന്റെ കാലത്ത് നിയോഗിക്കപ്പെട്ട ക്ഷേത്രപ്രവേശന പഠന കമ്മിറ്റിയുടെ അധ്യക്ഷൻ?
ടി രാമറാവു
വിഎസ് സുബ്രഹ്മണ്യ അയ്യർ
പി ജി എൻ ഉണ്ണിത്താൻ
എരുവേയൽ അച്യുതവാരിയർ
42/50
താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവനകളേത്?
  1. നീതിന്യായ നിർവഹണത്തിന് വേണ്ടി ഇന്സുവാഫ് എന്ന കോടതിക്ക് രൂപം നൽകിയത് ഉമ്മിണിത്തമ്പിയാണ്
  2. കേരളത്തിലെ ആദ്യ സർവകലാശാലയായ് 1957 തിരുവിതാംകൂർ സൽവകലാശാല സ്ഥാപിതമായി.
  3. സർ സി പി രാമസ്വാമി അയ്യരാണ് സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനം നടത്തിയത്
  4. തിരുവിതാംകൂർ ഹൈക്കോടതി നിലവിൽ വന്നപ്പോൾ 3 ജഡ്ജിമാർ ആണ് ഉണ്ടായിരുന്നത്.
ഒന്നും മൂന്നും മാത്രം
നാലു മാത്രം
രണ്ടും നാലും മാത്രം
മൂന്നു മാത്രം
43/50
ഇളയിടത്ത് സ്വരൂപം തിരുവിതാംകൂറിനോട് കൂട്ടിച്ചേർത്ത ഉടമ്പടി?
മാവേലിക്കര ഉടമ്പടി
വേണാട് ഉടമ്പടി
മാന്നാർ ഉടമ്പടി
ഇവയൊന്നുമല്ല
44/50
തിരുവിതാംകൂർ ദിവാന്മാരുമായി ബന്ധപ്പെട്ട ചുവടെ തന്നിരിക്കുന്ന പ്രസ്താവനയിൽ തെറ്റായവ ഏതൊക്കെ?
  1. തിരുവിതാംകൂറിന്റെ ആദ്യ പ്രസിഡന്റ് ദിവാൻ ആണ് മെക്കാളെ.
  2. മലയാളിയും മെമ്മോറിയൽ സമർപ്പിച്ച സമയത്തെ തിരുവിതാംകൂർ ദിവാനാണ് ശങ്കര സുബയ്യ.
  3. തിരുവിതാംകൂറിലെ ആദ്യ അഹിന്ദുവായ ദിവാനാണ് മൺറോ.
  4. ദിവാൻ എന്ന സ്ഥാനപ്പേര് സ്വീകരിച്ച ആദ്യ തിരുവിതാംകൂർ ദളവയാണ് രാജാകേശവദാസ്.
ഒന്നും നാലും
രണ്ടും മൂന്നും
ഒന്നും രണ്ടും
മൂന്നും നാലും
45/50
കൊല്ലം- ചെങ്കോട്ട റോഡ് നിർമ്മിച്ച തിരുവിതാംകൂർ ഭരണാധികാരി?
അനിഴം തിരുനാൾ
കാർത്തികതിരുന്നാൾ
അവിട്ടം തിരുനാൾ
ശ്രീമൂലം തിരുനാൾ
46/50
ആയില്യം തിരുനാൾ രാമവർമ്മയുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ് താഴെ നൽകിയിരിക്കുന്നത്. വേറിട്ട് നിൽക്കുന്നത് ഏത്?
തിരുവിതാംകൂറിലെ ആദ്യ ക്രമീകൃത സെൻസസ് നടത്തി
തിരുവിതാംകൂറിന് മാതൃകാരാജ്യം എന്ന പദവി ലഭിച്ച സമയത്തെ രാജാവ്
തിരുവിതാംകൂറിലെ കർഷകരുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന പണ്ടാരപ്പാട്ട വിളംബരം പുറപ്പെടുവിച്ചു
റവന്യൂ വകുപ്പിൽ നിന്നും ദേവസ്വം വേർപെടുത്തിയ തിരുവിതാംകൂർ രാജാവ്
47/50
താഴെ പറയുന്നവയിൽ കാർത്തിക തിരുനാൾ രചിച്ച ആട്ടകഥകളിൽ ഉൾപ്പെടാത്തത് ഏത്?
സുഭദ്രഹരണം
കല്യാണസൗഗന്ധികം
പാഞ്ചാലി സ്വയംവരം
നളചരിതം
48/50
താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ്?
കള്ളം കണ്ടുപിടിക്കാൻ തിളച്ച എണ്ണയിൽ കൈമുക്കുന്ന പരീക്ഷയായ ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയത് സ്വാതി തിരുനാളാണ്
കഴ്സൺ പ്രഭു തിരുവിതാംകൂർ സന്ദർശിച്ചത് ആയില്യം തിരുനാളിന്റെ കാലത്താണ്
തിരുവിതാംകൂർ പൂർണമായും ബ്രിട്ടീഷുകാരുടെ അധീനതയിൽ ആയത് അവിട്ടം തിരുനാളിന്റെ കാലത്താണ്
ജന്മിമാർക്ക് പട്ടയം നൽകുന്ന രീതി ആരംഭിച്ചത് ഗൗരി ലക്ഷ്മി ഭായിയാണ്
49/50
ചോരയുടെയും ഇരുമ്പിന്റെയും നയമെന്ന് വിശേഷിക്കപ്പെടുന്ന ഭരണനയമുള്ള രാജാവ്?
കാർത്തിക തിരുനാൾ
വിശാഖം തിരുനാൾ
അനിഴം തിരുനാൾ
ആയില്യം തിരുനാൾ
50/50
കേരളത്തിന്റെ നെയ്ത്തു പട്ടണമായ ബാലരാമപുരത്തിനു ആ പേര് ലഭിക്കാൻ കാരണക്കാരനായ തിരുവിതാംകൂർ രാജാവ്?
ആയില്യം തിരുനാൾ
അവിട്ടം തിരുനാൾ
കാർത്തിക തിരുനാൾ
ശ്രീമൂലം തിരുനാൾ

Post a Comment

0 Comments