പിഎസ്‌സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരുടെ പ്രധാന വിഷയങ്ങളിലൊന്നാണ് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം, വരാനിരിക്കുന്ന പരീക്ഷകളിൽ പ്രതീക്ഷിക്കുന്ന നിരവധി ചോദ്യങ്ങൾ ഈ മോക്ക് ടെസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Kerala PSC | Political History of Kerala | Mock Test
Result:
1/50
പി കെ വാസുദേവൻ നായർ ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മണ്ഡലങ്ങളിൽ പെടാത്തത്?
2/50
ഒന്നാം കേരള മന്ത്രിസഭയിൽ സി അച്യുതമേനോൻ വഹിച്ചിരുന്ന വകുപ്പുകളിൽ പെടാത്തത്?
3/50
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൻറെ ചരിത്രം ഓട്ടൻതുള്ളൽ ആയി എഴുതിയ വ്യക്തി?
4/50
തിരുവിതാംകൂറിലെ ഒന്നാമത്തെ കമ്മ്യൂണിസ്റ്റുകാരൻ എന്ന് വിശേഷണം ഉള്ള വ്യക്തി?
5/50
മാറ്റൊലി, മാനദണ്ഡം, നാടകാന്തം കവിത്വം തുടങ്ങിയ വിമർശന ഗ്രന്ഥങ്ങളും കാവ്യപീഠിക എന്ന അലങ്കാര ശാസ്ത്ര ഗ്രന്ഥവും രചിച്ച കേരളത്തിലെ നിയമസഭാ സാമാജികൻ?
6/50
നിയമസഭയ്ക്ക് പുറത്ത് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ ആദ്യ അംഗം?
7/50
കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി തിരഞ്ഞെടുപ്പ് കേസിൽ വിജയിച്ച വ്യക്തി?
8/50
കേരള നിയമസഭയിൽ ഹാജരായ ആദ്യ അഡ്വക്കേറ്റ് ജനറൽ?
9/50
കേരളത്തിൽ ഏറ്റവും കൂടുതൽ കാലം ക്യാബിനറ്റ് പദവി വഹിച്ചിട്ടുള്ളത്?
10/50
നിയമസഭയിൽ അംഗമാവുകയോ നിയമസഭ അഭിമുഖീകരിക്കുകയോ ചെയ്യാത്ത കെ മുരളീധരൻ ജനവിധി തേടിയത് ഏതു മണ്ഡലത്തിലാണ്?
11/50
കേരളത്തിലെ പ്രാദേശിക പാർട്ടി നേതാക്കളിൽ ഏറ്റവും കൂടുതൽ കാലം ക്യാബിനറ്റ് പദവിയില് ഇരുന്നത്?
12/50
വോട്ടർമാരുടെ എണ്ണം രണ്ടു കോടിയിലധികം ആയ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്?
13/50
ഒരു നിയമസഭയുടെ കാലത്ത് ഡെപ്യൂട്ടി സ്പീക്കർ സ്പീക്കർ പദവികൾ വഹിച്ച ആദ്യ നേതാവ്?
14/50
പട്ടികജാതി വിഭാഗത്തിൽ നിന്ന് കേരള നിയമസഭയിൽ സ്പീക്കർ ആയ ആദ്യ വ്യക്തി?
15/50
ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കെ മുരളീധരൻ വഹിച്ച വകുപ്പ്?
16/50
ഒരു സഭയുടെ കാലാവധി മുഴുവൻ സ്പീക്കർ ആയി പ്രവർത്തിച്ച ആദ്യ വ്യക്തി?
17/50
48 മണിക്കൂർ മാത്രം മന്ത്രിയായിരുന്ന ശേഷം രാജിവെച്ച ജനതാദൾ നേതാവ് എം പി വീരേന്ദ്രകുമാർ വഹിച്ചിരുന്ന വകുപ്പ്?
18/50
ഏറ്റവും കൂടുതൽ മണ്ഡലങ്ങളിൽ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാവ്?
19/50
കേന്ദ്രത്തിൻ്റെ അവഗണന തുടർന്നാൽ കേരളത്തിലും പഞ്ചാബ് മോഡൽ തീവ്രവാദം വളരുമെന്ന് പ്രസംഗിച്ചത്?
20/50
ഏറ്റവും കുറച്ച് കാലം കേരള നിയമസഭാ സാമാജികൻ ആയത് (10 ദിവസം)?
21/50
കേരളത്തിൽ ഏറ്റവും കുറച്ച് കാലദൈർഘ്യം ഉണ്ടായിരുന്നു നിയമസഭ?
22/50
കേരള സംസ്ഥാന ചരിത്രത്തിലെ ഏറ്റവും അംഗബലം കുറഞ്ഞ മന്ത്രിസഭ ആരുടെ നേതൃത്വത്തിലായിരുന്നു?
23/50
ഇഷ്ടദാന ബിൽ തർക്കത്തെ തുടർന്ന് പി കെ വാസുദേവൻ നായർ മുഖ്യമന്ത്രിസ്ഥാനം രാജി വെച്ചത്?
24/50
സഭയുടെ പ്രത്യേക അവകാശങ്ങൾ ലംഘിച്ചതിന് തനിനിറം പത്രത്തിൻറെ മാനേജിങ് എഡിറ്റർ കൃഷ്ണൻനായരെ കേരളനിയമസഭ മുമ്പാകെ വിളിച്ചുവരുത്തി കർശനമായി താക്കീതു ചെയ്തതിന് സാക്ഷിയായ നിയമസഭ?
25/50
മിച്ചഭൂമി സമരത്തെ തുടർന്ന് സർക്കാർ ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് ഓർഡിനൻസ് പുറപ്പെടുവിച്ചത്?
26/50
മിച്ചഭൂമി വിതരണം ചെയ്യുക, കർഷക തൊഴിലാളി നിയമം പാസാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പ്രതിപക്ഷ നേതൃത്വത്തിൽ കർഷകത്തൊഴിലാളികൾ മിച്ച ഭൂമി പ്രക്ഷോഭം നടത്തിയത്
27/50
ഉപതിരഞ്ഞെടുപ്പ് വഴി ഏറ്റവും കുറച്ചു കാലം കേരള നിയമസഭയിൽ അംഗമായിരുന്നത്?
28/50
കേരളത്തിലെ രണ്ടാമത്തെ യും മലബാറിൽ ആദ്യത്തേതുമായ സർവകലാശാലയായ കാലിക്കറ്റ് സർവകലാശാല നിലവിൽ വന്നത് ഏത് നിയമസഭയുടെ കാലത്താണ്?
29/50
കേരള ഭൂപരിഷ്കരണ ഭേദഗതി നിയമം നിലവിൽ വന്നപ്പോൾ റവന്യൂ മന്ത്രി?
30/50
കേരള നിയമസഭയിൽ സഭാ നേതാവായ മന്ത്രിസഭാ അംഗമല്ലാത്ത ഏക വ്യക്തി?
31/50
കൊച്ചി നിയമസഭയ്ക്ക് നൽകിയ സന്ദേശത്തിൽ കൊച്ചി രാജാവ് ഐക്യകേരള പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ജനങ്ങളുടെ പൊതുനന്മയ്ക്ക് വേണ്ടി അത്തരമൊരു കൊച്ചിയെ ലയിപ്പിക്കാൻ സന്നദ്ധനാവുകയും ചെയ്തത്?
32/50
സംസ്ഥാനത്ത് മുന്നണി സംവിധാനത്തിന് ഉദയം കുറിച്ച വർഷം ?
33/50
കേരള കോൺഗ്രസിൻറെ മുഖ പ്രസിദ്ധീകരണം?
34/50
ലീഗ് ഒരു ചത്ത കുതിരയാണ് ലീഗിനെ കാഴ്ചബംഗ്ലാവിൽ സൂക്ഷിക്കണം എന്ന് പറഞ്ഞ ദേശീയ നേതാവ്?
35/50
മലനാട് കർഷക യൂണിയൻ സ്ഥാപിച്ച വർഷം?
36/50
സംസ്ഥാന പ്രധാനമന്ത്രിയുടെ സ്ഥാനം മുഖ്യമന്ത്രി എന്നായി മാറിയത്?
37/50
കൊച്ചിയിലെ ആദ്യത്തെ ജനകീയ മന്ത്രിസഭ അധികാരമേറ്റത്?
38/50
കൊച്ചിയിലെ ആദ്യത്തെ മന്ത്രിയായി അമ്പാട്ട് ശിവരാമ മേനോൻ തിരഞ്ഞെടുക്കപ്പെട്ടത്?
39/50
പ്രായപൂർത്തി വോട്ടവകാശ ത്തിൻറെ അടിസ്ഥാനത്തിൽ ഭരണഘടനാ നിർമ്മാണ സമിതിയെ തിരഞ്ഞെടുക്കുവാൻ ശ്രീചിത്തിരതിരുനാൾ വിളംബരം പുറപ്പെടുവിച്ചത്?
40/50
"കേരളം മലയാളിയുടെ മാതൃഭൂമി " രചിച്ചതാര്?
41/50
താഴെകൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ മുഖ്യമന്ത്രി കരുണാകരനുമായി ബന്ധപ്പെട്ട് തെറ്റായത് ഏതാണ്?
42/50
കേരളത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പിൽ ജയിച്ച വനിതകളുടെ എണ്ണം?
43/50
സംസ്ഥാനത്തെ മുന്നണി രാഷ്ട്രീയത്തിന് തുടക്കം കുറിച്ച വർഷം?
44/50
കേരള നിയമസഭാ സ്പീക്കർ ആയ ആദ്യത്തെ കോൺഗ്രസ് നേതാവ്?
45/50
സംസ്ഥാന നിയമസഭാ ചരിത്രത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലം?
46/50
ഒന്നാം നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ പരാജയം "പ്രാദേശിക പ്രശ്നങ്ങളിൽ ഉള്ള അതൃപ്തിയാണ് മറിച്ച് കമ്മ്യൂണിസത്തെ ഉള്ള താല്പര്യം അല്ല "എന്ന് വിലയിരുത്തിയത് ആരാണ്?
47/50
ഒന്നാം കേരള നിയമസഭയിൽ ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത മന്ത്രി?
48/50
ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സ്പീക്കർ?
49/50
തിരുവിതാംകൂർ ,കൊച്ചി, മലബാർ ഉൾപ്പെടുത്തി ഒരു സബ് ഫെഡറേഷൻ രൂപവത്കരിക്കണമെന്ന പ്രമേയം ഏകകണ്ഠേന അംഗീകരിച്ച രാഷ്ട്രീയ സമ്മേളനത്തിൻ്റ അധ്യക്ഷൻ?
50/50
കെപിസിസി നിയമവിരുദ്ധമാക്കിയതിനെ തുടർന്ന് രഹസ്യമായി സമ്മേളിച്ച ആറാമത്തെ കെപിസിസി സമ്മേളനത്തിന് അധ്യക്ഷൻ?
നിങ്ങൾക്ക് താൽപ്പര്യമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഞങ്ങളോടൊപ്പം ചേരുക, അതുവഴി വരാനിരിക്കുന്ന പരീക്ഷകൾ, അറിയിപ്പുകൾ, ജോലി ഓഫറുകൾ എന്നിവയെക്കുറിച്ച് നിങ്ങൾക്ക് അപ്‌ഡേറ്റ് ആയി തുടരാനാകും.
കൂടുതൽ മോക്ക് ടെസ്റ്റുകൾക്കായി നിങ്ങൾക്ക് താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യാം, അത് നിങ്ങളെ ഞങ്ങളുടെ മോക്ക് ടെസ്റ്റ് പേജിലേക്ക് നയിക്കും
0 Comments