ഡൽഹി സുൽത്താനേറ്റ്
എ.ഡി.1206 മുതൽ 1526 വരെ 5 സുൽത്താൻ രാജവംശങ്ങളാണ് ഡൽഹി ഭരിച്ചത്. അടിമ വംശം, ഖിൽജി വംശം, തുഗ്ലക്ക് വംശം, സയ്യിദ് വംശം, ലോധി വംശം എന്നിവയാണ് ഇന്ത്യയിൽ ഭരണം നടത്തിയ സുൽത്താൻ വംശങ്ങൾ. 1206 ൽ മുഹമ്മദ് ഘോറി വധിക്കപ്പെട്ടതിനെ തുടർന്ന്, ഘോറി ഇന്ത്യൻ പ്രദേശങ്ങളുടെ മേൽനോട്ടത്തിന് ഗവർണറായി നിയോഗിച്ചിരുന്ന കുത്തബ്ദ്ധീൻ ഐബക്ക് ആണ് ഇന്ത്യയിൽ സ്വതന്ത്ര ഭരണം ആരംഭിച്ചത്.
Download in PDF
Download other Study Notes
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം (1857 - 1947)
കലയെക്കുറിച്ചുള്ള മലയാളം കുറിപ്പുകൾ
പഞ്ചായത്തീരാജിനെക്കുറിച്ചുള്ള 116 പ്രധാന ചോദ്യങ്ങൾ
കേരള ചരിത്രത്തിലെ വിദേശികൾ
കേരളത്തിൽ കലാപങ്ങൾ
മംലൂക്ക് വംശം, ഇൽബാരി വംശം എന്നിങ്ങനെയെല്ലാം അറിയപ്പെട്ട വംശം.
അടിമവംശത്തിന്ടെ സ്ഥാപകൻ കുത്തബ്ദ്ധീൻ ഐബക്ക് ആണ്.
ഡൽഹി സുൽത്താനേറ്റിലെ ആദ്യ സുൽത്താനും കുത്തബ്ദ്ധീൻ ഐബക്ക് ആണ്.
മുഹമ്മദ് ഘോറി പിടിച്ചെടുത്ത രാജ്യങ്ങളുടെ ഏകീകരണമാണ് ഐബക്കിന്റെ പ്രധാന നേട്ടം.
ഇന്ത്യയിൽ താമസിച്ചു ഭരണം നിർവഹിച്ച ആദ്യ മുസ്ലീം ഭരണാധിപനാണ് കുത്തബ്ദ്ധീൻ ഐബക്ക്.
കുത്തബ്ദ്ധീൻ ഐബക്കിന്റെ കാലത്താണ് കുത്തബ് മിനാറിന്റെ നിർമാണം തുടങ്ങിയത്.
കുത്തബ്ദ്ധീനിന്ടെ പിൻഗാമിയായ ഇൽത്തുമിഷാണ് ഇന്ത്യയിലെ തുർക്കി വംശ ഭരണത്തെ ഏകോപിപ്പിച്ചത്.
സുൽത്താനേറ്റിന്ടെ ആസ്ഥാനമായി ഡൽഹിയെ മാറ്റിയത് ഇൽത്തുമിഷാണ്.
ഡൽഹി സുൽത്താനേറ്റിന്ടെ യഥാർത്ഥ ശില്പിയായി വിശേഷിപ്പിക്കപ്പെടുന്നത് ഇൽത്തുമിഷാണ്.
'ജിതൽ' എന്ന ചെമ്പ് നാണയവും 'തങ്ക' എന്ന വെള്ളി നാണയവും പുറത്തിറക്കിയത് ഇൽത്തുമിഷാണ്.
ഇൽത്തുമിഷിന്ടെ മകളായ റസിയ സുൽത്താനായാണ് ഡൽഹി സിംഹാസനത്തിലേറിയ ഏക വനിത.
അടിമവംശത്തിലെ ഗിയാസുദ്ധീൻ ബാൽബൻടെ ഭരണ നയമാണ് 'നിണത്തിന്ടെയും ഇരുമ്പിന്റെയും നയം' എന്നറിയപ്പെട്ടത്.
ഇൽത്തുമിഷിന്ടെ കീഴിൽ അടിമയായി ജീവിതം ആരംഭിച്ചു സുൽത്താനായ ആളാണ് ബാൽബൻ.
അടിമവംശത്തിലെ അവസാനത്തെ ഭരണാധികാരിയാണ് കൈക്കോബാദ്.
1290 ൽ ജലാലുദ്ധീൻ ഖിൽജിയുടെ നേതൃത്വത്തിൽ കൈക്കോബാദിനെ വധിച്ചതോടെ അടിമവംശം അവസാനിച്ചു.
ഡൽഹി സുൽത്താനേറ്റിൽ ഏറ്റവും കുറഞ്ഞ കാലം അധികാരത്തിലിരുന്ന വംശമാണ് ഖിൽജി വംശം.
ഖിൽജി വംശത്തിന്ടെ സ്ഥാപകൻ ജലാലുദ്ധീൻ ഖിൽജി ആണ്.
ഖിൽജി വംശത്തിൽ ഏറ്റവും കൂടുതൽ കാലം ഭരണം കൈയ്യാളിയത് അലാവുദ്ധീൻ ഖിൽജിയാണ്.
ഡൽഹിയിൽ കമ്പോള നിയന്ത്രണം ഏർപ്പെടുത്തിയ ആദ്യ സുൽത്താനാണ് അലാവുദ്ധീൻ ഖിൽജി.
അലൈ ദർവാസ, പാലസ് ഓഫ് തൗസന്റ് പില്ലേഴ്സ് എന്നിവ പണി കഴിപ്പിച്ചത് അലാവുദ്ധീൻ ഖിൽജിയാണ്.
ഗിയാസുദ്ധീൻ തുഗ്ലക്ക് ഖുസ്രു ഖാനെ വധിച്ചതോടെയാണ് ഖിൽജി ഭരണത്തിന് അവസാനമായത്.
ഡൽഹി സുൽത്താനേറ്റിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന രാജവംശമാണ് തുഗ്ലക്ക് വംശം.
ഗിയാസുദ്ധീൻ തുഗ്ലക്ക് സ്ഥാപിച്ച രാജവംശമാണ് തുഗ്ലക്ക് വംശം.
ഡൽഹി സുൽത്താനേറ്റ് ഏറ്റവും വികസിച്ച കാലഘട്ടം തുഗ്ലക്ക് വംശത്തിൻടേതാണ്.
ഒരു ഹിന്ദു മാതാവിന് ജനിച്ച് സുൽത്താനായി മാറിയ ആദ്യ വ്യക്‌തിയാണ് ഗിയാസുദ്ധീൻ തുഗ്ലക്ക്.
ഇന്ത്യയിൽ ആദ്യമായി ടോക്കൺ കറൻസി സമ്പ്രദായം നടപ്പിൽ വരുത്തിയത് മുഹമ്മദ് ബിൻ തുഗ്ലക്കാണ്.
മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ യഥാർത്ഥ നാമം ജുനാ ഖാൻ എന്നാണ്.
ഡൽഹിയിൽ നിന്ന് തലസ്ഥാനം ദേവഗിരിയിലേക്ക് (ദൗലത്താബാദ് എന്ന പേരിൽ) മാറ്റിയത് മുഹമ്മദ് ബിൻ തുഗ്ലക്കാണ്.
പരാജയപ്പെട്ട ഭരണ പരിഷ്കാരങ്ങളുടെ പേരിൽ അറിയപ്പെടുന്ന സുൽത്താൻ മുഹമ്മദ് ബിൻ തുഗ്ലക്കാണ്.
ഏറ്റവും കൂടുതൽ കാലം ഭരിച്ച തുഗ്ലക്ക് സുൽത്താൻ ഫിറോസ് ഷാ തുഗ്ലക്ക് ആണ്.
സുൽത്താനേറ്റിലെ പ്രതാപശാലിയായ അവസാന സുൽത്താൻ ആയി വിശേഷിപ്പിക്കപ്പെടുന്നത് ഫിറോസ് ഷാ തുഗ്ലക്കാണ്.
ജൗൻപൂർ, ഫിറോസ്പൂർ, ഫിറോസാബാദ്, ഹിസ്സാർ, ഫത്തേബാദ് തുടങ്ങിയ നഗരങ്ങൾ പണി കഴിപ്പിച്ചത് ഫിറോസ് ഷായാണ്.
അലാവുദ്ധീൻ ഖിൽജി നിർത്തൽ ചെയ്ത ജാഗിർ സമ്പ്രദായം പുനരുജ്ജീവിപ്പിച്ചത് ഫിറോസ് ഷാ തുഗ്ലക്ക് ആണ്.
മഹമൂദ് നാസിറുദ്ധീനാണ് തുഗ്ലക്ക് വംശത്തിലെ അവസാന ഭരണാധികാരി.
ലാഹോറിലെ ഗവർണറായിരുന്ന ഖിസ്രാഖാനാണ് സയ്യിദ് രാജവംശത്തിനു തുടക്കം കുറിച്ചത്.
സുൽത്താൻ എന്ന സ്ഥാനപ്പേര് സ്വീകരിക്കാതെയാണ് സയ്യിദ് വംശം ഭരണം നടത്തിയത്.
നാണയങ്ങളിൽ പേര് മുദ്രണം ചെയ്യാത്ത ഏക സുൽത്താൻ വംശമാണ് സയ്യിദ് വംശം.
ഏറ്റവും കൂടുതൽ കാലം ഡൽഹി ഭരിച്ച സയ്യിദ് വംശ ഭരണാധികാരി മുബാറക് ഷാ ആണ്.
ഷാ ആലം എന്ന പേര് സ്വീകരിച്ച അലാവുദീനിൻടെ ഭരണത്തോടെയാണ് സയ്യിദ് വംശ ഭരണം അവസാനിച്ചത്.
ഡൽഹി ഭരണത്തിലേറിയ ആദ്യത്തെ അഫ്ഗാൻ വംശമാണ് ലോധി വംശം.
ബഹ് ലുൽ ലോധിയാണ് ലോധി വംശത്തിന്ടെ സ്ഥാപകൻ.
ഡൽഹി സിംഹാസനത്തിലേറിയ ആദ്യ അഫ്ഗാൻ വംശജനാണ് ബഹ് ലുൽ ലോധി.
ഡൽഹി സുൽത്താനേറ്റിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച സുൽത്താനാണ് ബഹ് ലുൽ ലോധി.
ബഹ് ലുലിന്ടെ മകനായ നിസാം ഖാനാണ് സിക്കന്ദർ ലോധി എന്നറിയപ്പെട്ട സുൽത്താൻ.
ഗുൽ രുക് എന്ന പേരിൽ ആഗ്രയെ രണ്ടാം തലസ്ഥാനമാക്കിയ സുൽത്താൻ സിക്കന്ദർ ലോധിയാണ്.
ഇരട്ട കുംഭ ഗോപുരമുള്ള ഇന്ത്യയിലെ ആദ്യ നിർമിതി സിക്കന്ദർ ലോധിയുടെ ശവകുടീരമാണ്.
1526 ൽ നടന്ന ഒന്നാം പാനിപ്പത്ത് യുദ്ധമാണ് ഡൽഹി സുൽത്താനേറ്റ് ഭരണത്തിന്ടെ അന്ത്യം കുറിച്ചത്.
ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ മുഗൾ ഭരണാധികാരി ബാബറോട് പരാജയപ്പെട്ടത് ഇബ്രാഹിം ലോധിയാണ്.
പോളോ കളിക്കുന്നതിനിടെ കുതിരപ്പുറത്തു നിന്ന് വീണു മരിച്ച സുൽത്താനാണ് കുത്തബ്ദ്ധീൻ ഐബക്ക്.
അടിമവംശത്തിലെ ബാൽബനാണ് കൊട്ടാരത്തിൽ ചിരിയും തമാശയും നിരോധിച്ച സുൽത്താൻ.
അടിമവംശത്തിലെ ബാൽബനാണ് രാജാവിനെ ബഹുമാനിക്കുന്ന സിജ്ദ, പൈബോസ് സമ്പ്രദായങ്ങൾ നടപ്പാക്കിയത്.
കുത്തബ്ദ്ധീൻ ഐബക്ക്, ഇൽത്തുമിഷ്, ബാൽബൻ എന്നിവർ യഥാർത്ഥത്തിൽ അടിമകൾ ആയിരുന്ന സുൽത്താന്മാരാണ്.
ഇന്ത്യയുടെ തത്തയെന്നും ഖവാലിയുടെ പിതാവെന്നും അറിയപ്പെടുന്ന അമീർ ഖുസ്രു ബാൽബൻടെ സദസ്സിലെ കവിയാണ്.
ഡെക്കാൻ പ്രവിശ്യ ആക്രമിച്ച ആദ്യ മുസ്ലിം ഭരണാധികാരി അലാവുദ്ധീൻ ഖിൽജിയാണ്.
മൊറോക്കൻ സഞ്ചാരി ഇബ്ൻ ബത്തൂത്ത ഡൽഹി സന്ദർശിച്ചത് മുഹമ്മദ് ബിൻ തുഗ്ലക്കിന്ടെ കാലത്താണ്.
സുൽത്താന്മാരും വിശേഷണങ്ങളും
ലാഖ് ഭക്ഷ് - കുത്തബ്ദ്ധീൻ ഐബക്ക്
ദൈവത്തിന്ടെ പ്രതിരൂപം - ബാൽബൻ
രണ്ടാം അലക്‌സാണ്ടർ - അലാവുദ്ധീൻ ഖിൽജി
മുസ്ലിം ഇന്ത്യയുടെ സമുദ്ര ഗുപ്തൻ - അലാവുദ്ധീൻ ഖിൽജി
ബുദ്ധിമാനായ വിഡ്ഢി - മുഹമ്മദ് ബിൻ തുഗ്ലക്ക്
വൈരുദ്ധ്യങ്ങളുടെ സങ്കലനം - മുഹമ്മദ് ബിൻ തുഗ്ലക്ക്
നിർമിതികളുടെ രാജകുമാരൻ - മുഹമ്മദ് ബിൻ തുഗ്ലക്ക്
More Study Materials
0 Comments