75 Important Question on Famous Women of Modern India: India has a rich history of empowering and inspiring women, who have made significant contributions in various fields. In modern India, there are numerous women who have broken barriers and shattered stereotypes to rise to the top of their fields. These women come from diverse backgrounds and have made their mark in politics, business, sports, entertainment, and other industries. Through their hard work, determination, and perseverance, they have not only established themselves as successful individuals but also paved the way for future generations of women. Some of the most famous women of modern India include Indira Gandhi, Sushma Swaraj, Kiran Mazumdar-Shaw, Sania Mirza, and Priyanka Chopra, among others.
In our previous post we brought you 75 questions on National Movement and Kerala, as we are going to continue posting question related to Important Toptics. In the post we are going to post questions on Famous Women of Modern India, these question are related to Kerala PSC Exams. You can download these questions in PDF which is free.
ആധുനിക ഇന്ത്യയിലെ പ്രശസ്ത വനിതകൾ
1
1857-ലെ കലാപകാരികളിലെ ഏറ്റവും മികച്ചതും ധീരയുമായ നേതാവ് എന്ന് ഹഗ് റോസ് എന്ന് വിശേ ഷിപ്പിച്ചത്- റാണി ലക്ഷ്മിഭായ്2
രാജാറാം മോഹൻ റോയിയുടെ ജീവചരിത്രകാരി- മേരി കാർപെന്റർ3
1910-ൽ അലഹബാദിൽ ഭാരത് സ്ത്രീ മഹാമണ്ഡൽ സ്ഥാപിച്ചത്- സരളാദേവി ചൗധുറാണി4
1915 ഇന്ത്യൻ വിമൻസ് അസോസിയേഷൻ സ്ഥാപിച്ചത്- ഡോറോത്തി ദിനരാജദാസ5
മഹിളാ രാഷ്ട്രീയ സംഘ് എന്ന സംഘടനയുടെ സ്ഥാപക- ലതികാ ഘോഷ്6
ഝാൻസി റാണിയുടെ ജീവിതം പ്രമേയമാക്കിയുള്ള മഹാശ്വേത ദേവിയുടെ രചന- ക്വീൻ ഓഫ് ഝാൻസി7
ആരാണ് ബ്രിസ്റ്റോളിൽ 1870-ൽ നാഷണൽ ഇന്ത്യൻ അസോസിയേഷൻ സ്ഥാപിച്ചത്- മേരി കാർപെന്റർ8
ജി.കെ.ദേവധറും രമാഭായി റാനഡെയും ചേർന്ന് പൂനെ സേവാസദൻ സ്ഥാപിച്ച വർഷം- 19099
അവധിലെ ബീഗം 1857-ലെ വിപ്ളവശേഷം എവിടെ ക്കാണ് രക്ഷപ്പെട്ടത്- നേപ്പാൾ10
ഗ്രാമീണജീവിതം എന്ന ചിത്രം വരച്ചതാര്- അമൃത ഷെർഗിൽ11
ആത്മാവിന്റെ തീർഥാടനം എന്ന പുസ്തകം രചിച്ചതാര്- മീരാ ബെൻ12
1921ലെ മലബാർ കലാപകാലത്ത് ബ്രിട്ടീഷ് പൊലീസിനെ ധീരമായി നേരിട്ട വനിത- കമ്മത്ത് ചിന്നമ്മ13
ചബലി എന്ന പേരിൽ വിളിക്കപ്പെട്ടിരുന്ന വിപ്ളവ കാരി- ഝാൻസി റാണി14
ധാരാസനയിൽ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്- സരോജിനി നായിഡു15
ജവാഹർലാൽ നെഹ്രുവിന്റെ ഏത് പുസ്തകത്തിലാണ് ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു എന്ന് ഝാൻസി റാണിയെ വിശേഷിപ്പിച്ചിരിക്കുന്നത്- വിശ്വചരിത്രാവലോകനം16
1927-ൽ പൂനെയിൽ നടന്ന അഖിലേന്ത്യ വിമൻസ് കോൺഫറൻസിൽ അധ്യക്ഷത വഹിച്ചതാര്- മഹാറാണി ചിന്നബായി ഗെയ്ക്വാദ്17
ഓൾ ഇന്ത്യാ വിമൻസ് കോൺഫറൻസിന്റെ പ്രസിദ്ധീ കരണമായ രോഷിയുടെ എഡിറ്ററായി പ്രവർത്തിച്ച മലയാളി വനിതയാര്- ലക്ഷ്മി എൻ. മേനോൻ18
ഇന്ത്യയുടെ വാനമ്പാടി എന്നു വിളിച്ചതാരെ- സരോജിനി നായിഡു19
വിധവകൾക്കായി മുംബൈയിൽ ശാരദാ സദനം സ്ഥാപിച്ചത്- പണ്ഡിത രമാഭായി20
പാശ്ചാത്യ വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ ആദ്യ ഇന്ത്യൻ വനിതകൾ- കാദംബിനി ഗാംഗുലി, ആനന്ദിഭായി ജോഷി21
ദി ഹൈ കാസ്റ്റ് ഹിന്ദു വുമൺ എന്ന പുസ്തകം രചിച്ചത് - പണ്ഡിത രമാഭായ്22
അഹമ്മദാബാദ് മിൽ സമരത്തിൽ ഗാന്ധിജിയെ അനുഗമിച്ച വനിതാ നേതാവ് - അനസൂയ സാരാഭായ്23
ക്രേഡിൽ ടെയ്ൽസ് ഓഫ് ഹിന്ദുയിസം, കാളി ദി മദർ എന്നീ പുസ്തകങ്ങൾ രചിച്ചതാര് - സിസ്റ്റർ നിവേദിത24
ഇന്ത്യയിൽ ഓണേഴ്സ് ബിരുദം നേടിയ ആദ്യ വനിത - കാമിനി റോയ് (1886)25
കോഴിക്കോട്ട് സ്ഥാപിതമായ മഹിളാ ദേശസേവികാ സംഘത്തിന്റെ ആദ്യ പ്രസിഡന്റ് - മാർഗരറ്റ് പാവമണി 26
ക്വിറ്റിന്ത്യ സമരത്തിന്റെ നായിക എന്നറിയപ്പെട്ടത് - അരുണ അസഫ് അലി27
പെൺകുട്ടികൾക്കായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആദ്യ സ്കൂൾ തുടങ്ങിയ വ്യക്തി - സാവിത്രിഭായ് ഫൂലെ28
ആനി ബസന്റിനെ സ്വാധീനിച്ച സീക്രട്ട് ഡോക്ട്രിൻ എന്ന പുസ്തകം ആരാണ് രചിച്ചത് - മാഡം ബ്ലാവഡ്സ്കി29
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ആദ്യ വനിതാ സത്യാഗ്രഹി എന്നറിയപ്പെടുന്നത് - സുഭദ്രാ കുമാരി ചൗഹാൻ30
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ അഗ്നികന്യ എന്ന അപരനാമത്തിൽ അറിയപ്പെട്ടത് - ബിന ദാസ്31
ഇന്ത്യയിൽ ലെജിസ്ലേച്ചർ ഉപാധ്യക്ഷയായ ആദ്യ വനിത - മുത്തുലക്ഷ്മി റെഡ്ഡി32
ബ്രിട്ടീഷ് ഇന്ത്യയിൽ കൗൺസിൽ ഓഫ് സ്റ്റേറ്റ്സിൽ അംഗമായ ആദ്യ വനിത (1938) - രാധാഭായി സുബ്ബരായൻ33
ഇന്ത്യയിലാദ്യമായി നിയമബിരുദം നേടിയ വനിത - കോർണേലിയ സോറാബ്ജി (1894)34
കിത്തൂരിൽ ബ്രിട്ടിഷുകാർക്കെതിരെ പോരാടിയത് - ചെന്നമ്മ35
പോർച്ചുഗീസുകാർ പെപ്പർ ക്വീൻ എന്നു വിളിച്ച ദക്ഷിണേന്ത്യയിലെ ഭരണാധികാരി - കേലഡി ചെന്നമ്മ36
പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർക്കെതിരെ പട നയിക്കുക വഴി ഇന്ത്യയുടെ ആദ്യത്തെ വനിതാ സ്വാതന്ത്ര്യസമരസേനാനി എന്ന പേര് ലഭിച്ചതാർക്ക് - റാണി അബ്ബാക്കി ചൗട്ട (കർണാടകത്തിലെ ഉല്ലാൽ) 37
ദി പൊസിഷൻ ഓഫ് വിമൻ എന്ന പുസ്തകം രചിച്ചതാര് - ലക്ഷ്മി എൻ.മേനോൻ38
ഇന്ത്യയിലെ ആദ്യത്തെ വനിതാ എം.പി.എന്ന് വിശേ ഷിപ്പിക്കപ്പെടുന്നതാര് - രാധാഭായി സുബ്ബരായൻ39
ഗാന്ധി ബൂരി എന്ന പേരിൽ അറിയപ്പെടുന്ന ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ വനിതാ രക്തസാക്ഷി - മാതംഗിനി ഹസ്റ40
1926ലെ തിരഞ്ഞെടുപ്പിൽ മൽസരിച്ച് ഇന്ത്യയിലെ സ്ഥാനാർഥി ആദ്യത്തെ വനിതാ - കമലാദേവി ചതോപാധ്യായ41
ഇന്ത്യയുടേതായ ഒരു ദേശീയ പതാക ജർമനിയിലെ സ്റ്റഡ്ഗർട്ടിൽ ഉയർത്തിയത് - മാഡം ഭിക്കാജി കാമ42
കസ്തൂർബാ ഗാന്ധി എവിടെവച്ചാണ് അന്തരിച്ചത് - ആഗാ ഖാൻ പാലസ് ജയിൽ (പൂനെ)43
കൽക്കട്ട സർവകലാശാല ചടങ്ങിൽ 1932-ൽ ആധ്യക്ഷ്യം വഹിച്ചുകൊണ്ടിരുന്ന സർ സ്റ്റാൻലി ജാക്സനെ വെടിവച്ച ഇന്ത്യൻ സ്വാതന്ത്യ സമര നായിക - ബീണാദാസ് 44
സരോജിനി നായിഡു ജനിച്ച സ്ഥലം - ഹൈദരാബാദ്45
ഗാന്ധി ശിഷ്യയായ മീരാ ബെന്നിന്റെ യഥാർഥ പേര് - മഡലിൻ സ്ലേഡ്46
എഡിത് എലൻ ഗ എന്ന ബ്രിട്ടീഷ് വനിത ഏത് പേരിലാണ് ഇന്ത്യാചരിത്രത്തിൽ പ്രസിദ്ധ - നെല്ലി സെൻഗുപ്ത47
നിസ്സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ജയിലിലായ ആദ്യ വനിത - ബാസന്തിദേവി48
ഭരണഘടനാ നിർമ്മാണ സഭയിൽ തിരുവിതാംകൂറിൽ നിന്നുണ്ടായിരുന്ന ഏക വനിതാ അംഗം - ആനി മസ്ക്രീൻ49
വട്ടമേശ സമ്മേളനത്തിലേക്ക് ഇന്ത്യൻ വനിതകളുടെ പ്രതിനിധിയായി ക്ഷണിക്കപ്പെട്ടത് - സരോജിനി നായിഡു50
ബ്രിട്ടീഷ് സർക്കാർ നൽകിയ ഉന്നത ബഹുമതി ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് മടക്കി നൽകിയ വനിത - സരോജിനി നായിഡു 51
സിസ്റ്റർ നിവേദിതയുടെ യഥാർഥ പേര് - മാർഗരറ്റ് എലിസബത്ത് നോബിൾ52
1938-ലെ രാജധാനി മാർച്ച് നയിച്ചത് - അക്കമ്മ ചെറിയാൻ53
ഗാന്ധിജിയുടെ അമ്മ - പുത്‌ലിഭായി54
സിവിൽ ആജ്ഞാലംഘന പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ജയിലിലായ ആദ്യ വനിത - രുക്മിണി ലക്ഷ്മീപതി55
ഐ.എൻ.എ.യുടെ വനിതാ റെജിമെന്റിനെ നയിച്ചത് - ക്യാപ്റ്റൻ ലക്ഷ്മി56
ഇന്ത്യയിലെ ആദ്യത്തെ വനിതാ ബിരുദധാരികൾ - ചന്ദ്രമതി ബസു, കാദംബിനി ഗാംഗുലി57
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ ബീർബല എന്നറി യപ്പെട്ട അസമീസ് വനിത - കനകലത ബറുവ 58
ഭബാനി പഥക്, ദേവി ചൗധരാണി എന്നിവർ ഏത് കലാപവുമായി ബന്ധപ്പെട്ട നേതാക്കളായിരുന്നു - സന്ന്യാസി കലാപം59
സരോജിനി നായിഡുവിന്റെ ആദ്യ രാഷ്ട്രീയ ഗുരു - ഗോപാലകൃഷ്ണ ഗോഖലെ60
ഇന്ത്യാചരിത്രത്തിൽ പ്രസിദ്ധയായ സിസ്റ്റർ നിവേദിത ജനിച്ച രാജ്യം - അയർലൻഡ്61
സിസ്റ്റർ നിവേദിത ആരുടെ പ്രസിദ്ധശിഷ്യയാണ് - സ്വാമി വിവേകാനന്ദൻ62
ആര്യ മഹിളാ സമാജം സ്ഥാപിച്ചത് - രമാബായി63
പണ്ഡിത രമാഭായി വിധവകൾക്കായി പൂനെയിൽ സ്ഥാപിച്ച സ്കൂളിന്റെ പേര് - മുക്തി64
മദ്രാസ് ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗമായ ( ആദ്യ വനിത (1929) - മുത്തുലക്ഷ്മി റെഡ്ഡി (ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വനിതാ ലെജിസ്ലേറ്ററാണ് മുത്തുലക്ഷ്മി റെഡ്ഡി)65
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ നായിക രാധാദേവി ആരുടെ ഭാര്യയായിരുന്നു - ലാലാ ലജ്പത്റായി 66
ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിക്ക് എതിരെ യുദ്ധം ചെയ്ത ആദ്യ ഇന്ത്യൻ റാണി - വേലു നച്ചിയാർ 67
ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഏത് പ്രശസ്ത നേതാവിന്റെ ഭാര്യയാണ് ബാസന്തിദേവി - സി.ആർ. ദാസ്68
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ വന്ദ്യവയോധിക എന്നറിയപ്പെട്ടതാര് - ആനി ബസന്റ്69
ഒന്നാം ലോകമഹായുദ്ധസമയത്ത് ഇംഗ്ളണ്ട് ജർമനിയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചപ്പോൾ ഇംഗ്ളണ്ടിന്റെ ആവശ്യം ഇന്ത്യയുടെ അവസരമാണ് എന്നു പ്രസ്താവിച്ചത് - ആനി ബസന്റ്70
ഭരണഘടനാ നിർമാണസഭയിൽ അംഗമായിരുന്ന കേരളത്തിൽനിന്നുള്ള വനിതകൾ - ദാക്ഷായണി വേലായുധൻ, അമ്മു സ്വാമിനാഥൻ, ആനി മസ്ക്രീൻ71
കേരളത്തിൽനിന്ന് ഭരണഘടനാ നിർമാണസഭയിൽ അംഗമായിരുന്ന ദളിത് വനിത - ദാക്ഷായണി വേലായുധൻ72
കാമരാജ് മലബാർ സന്ദർശിച്ച അവസരങ്ങളിൽ അദ്ദേഹത്തിന്റെ പ്രസംഗം തമിഴിൽ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതാര് - എ.വി.കുട്ടിമാളുവമ്മ 73
രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെയും കൈയി ലേന്തി സിവിൽ ആജ്ഞാലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്ത വനിത - എ.വി.കുട്ടിമാളു അമ്മ74
1934-ൽ ഏതുസ്ഥലത്തുവെച്ചാണ് കൗമുദി എന്ന പെൺകുട്ടി തന്റെ ആഭരണങ്ങൾ ഗാന്ധിജിയ്ക്ക് നൽകിയത് - വടകര75
പാലിയം സത്യാഗ്രഹത്തിൽ നിർണായക പങ്കുവഹിച്ച വനിതാ നേതാവ് - ആര്യപള്ളം
0 Comments