The 1857 sepoy mutiny, also known as the First War of Indian Independence, was a significant turning point in India's colonial history. It was a widespread uprising against British rule in India, marked by acts of bravery and sacrifice by Indian soldiers and civilians alike. The causes of the revolt were many and varied, including economic, political, and religious grievances, as well as widespread anger at the actions of the British East India Company. Despite being ultimately unsuccessful in overthrowing British rule, the 1857 sepoy mutiny had a lasting impact on Indian nationalism and paved the way for future independence movements. In the following section, we will explore 75 important questions about this seminal event in Indian history.
- രാഷ്ട്രീയ - സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾ
- ആധുനിക ഇന്ത്യയിലെ പ്രശസ്ത വനിതകൾ
- ദേശീയ പ്രസ്ഥാനവും കേരളവും
ശിപായി ലഹള, 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം
1
ബ്രിട്ടീഷുകാർ 1857 -ലെ കലാപകാലത്ത് ഡൽഹി കൈവശപ്പെടുത്തിയതിനു ശേഷം സാധാരണക്കാരായ ജനങ്ങളെ കൂട്ടക്കൊല ചെയ്തതിന് സാക്ഷിയായ പ്രശസ്ത ഉറുദു കവി - മിർസ ഗാലിബ് 2
1857 ജൂണിൽ നടന്ന ചിൻഹൗട്ട് യുദ്ധത്തിൽ പരാജയപ്പെട്ട ബ്രിട്ടീഷ് സൈന്യത്തെ നയിച്ചതാര് - ഹെൻറി ലോറൻസ് 3
ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ ഗ്രീസ് പുരട്ടിയ കാഡ്രിഡ്ജ് ഉള്ള എൻഫീൽഡ് റൈഫിൾ പുതുതായി ഏർപ്പെടുത്തിയതെന്ന് - 1857 ജനുവരി 4
1806 -ലെ വെല്ലൂർ കലാപത്തെ 1857 -ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ റിഹേഴ്‌സൽ എന്ന് വിശേഷിപ്പിച്ചതാര് - വി.ഡി.സവർക്കർ 5
ഫ്യുഡൽ ഇന്ത്യയുടെ അവസാനത്തെ ചിറകടി എന്ന് 1857 -ലെ വിപ്ലവത്തെ വിശേഷിപ്പിച്ചതാര് - ജവാഹർലാൽ നെഹ്‌റു6
നാനാ സാഹിബിന്റെ യഥാർഥ പേര് - ദോണ്ടു പാന്ത്7
1857 -ൽ ബറേലിയിൽ കലാപത്തിന് നേതൃത്വം നൽകിയത് - ഖാൻ ബഹാദൂർ 8
നാനാ സാഹേബ് 1857 -ലെ കലാപകാലത്ത് എവിടെയാണ് നേതൃത്വം നൽകിയത് - കാൺപൂർ 9
1857 - ൽ കലാപം ആരംഭിക്കുമ്പോൾ ബ്രിട്ടീഷ് ഇന്ത്യയിലെ കമാണ്ടർ ഇൻ ചീഫ് - ജോർജ് ആൻസൺ 10
1857-58 ലെ കലാപം അവസാനിച്ച സമയത്ത് ബ്രിട്ടീഷ് ഇന്ത്യയിലെ കമാണ്ടർ ഇൻ ചീഫ് - സർ കോളിൻ കാംപൽ 11
പരിഷ്കൃതരും അപരിഷ്കൃതരും തമ്മിലുള്ള സംഘർഷം എന്ന് 1857-ലെ വിപ്ലവത്തെ വിശേഷിപ്പിച്ചതാര് - ടി.എച്ച്.ഹോംസ് 12
1857 -ലെ ശിപായി ലഹള ഒരു ദേശീയ കലാപവുമായിരുന്നു എന്ന് വിലയിരുത്തിയ ബ്രിട്ടീഷ് പാർലമെന്റേറിയൻ - ബെഞ്ചമിൻ ദിസ്റായേലി 13
ബീഗം ഹസ്രത്ത് മഹൽ ആധുനിക ഇന്ത്യയിലെ ഏത് സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു - 1857 -ലെ കലാപം 14
1857 -ലെ വിപ്ലവത്തിന്ടെ പ്രവാചകൻ എന്നറിയപ്പെടുന്ന വ്യക്തി - അസിമുള്ള ഖാൻ 15
ബ്രിട്ടീഷുകാർ ബഹദൂർഷാ രണ്ടാമനെ 1857-ലെ വിപ്ലവത്തിന്റെ പരാജയശേഷം എവിടേക്കാണ് നാട് കടത്തിയത് - മ്യാൻമാർ (ബർമ)16
1857 -ൽ രോഹിൽഖണ്ഡിൽ കലാപം നയിച്ചത് - ഖാൻ ബഹാദൂർ ഖാൻ 17
ഏത് സംഭവത്തെ തുടർന്നാണ് വിക്ടോറിയ മഹാറാണി 1858 -ലെ വിളംബരം പുറപ്പെടുവിച്ചത് - 1857 ലെ കലാപം 18
വിപ്ലവകാലത്ത് കോൾ ഗോത്ര വർഗക്കാരുടെ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതാര് - ഗോനു 19
ശിപായി ലഹള നടന്ന വർഷം - 1857 20
1857 -ലെ വിപ്ലവത്തിന് ആറാ എന്ന പ്രദേശത്ത് നേതൃത്വം നൽകിയത് - കൺവർ സിംഗ് 21
പീപ്പിൾസ് പ്ലാൻ എന്ന പുസ്തകത്തിൽ 1857 -ലെ വിപ്ലവത്തെ ഫ്യുഡൽ റിവോൾട് എന്ന് വിശേഷിപ്പിച്ചതാര് - എം.എൻ.റോയ് \22
1857 -ലെ കലാപത്തിന്റെ വന്ദ്യ വയോധികൻ എന്നറിയപ്പെട്ടതാര് - കൺവർ സിംഗ് 23
1857 -ലെ കലാപകാലത്ത് ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ ആഹ്വാനം ചെയ്തു കൊണ്ട് ബഹാദൂർ ഷാ രണ്ടാമന്റെ പേരിൽ പുറപ്പെടുവിച്ച വിളംബരം - അസംഗഡ് വിളംബരം 24
1857 -ലെ കലാപകാലത്ത് അവധ് മേഖലയിൽ കലാപത്തിന്റെ വിളക്കുമാടം എന്നറിയപ്പെട്ടതാര് - മൗലവി അഹമ്മദുള്ള25
1857 -ലെ കലാപകാലത്ത് എവിടെവെച്ചാണ് ബ്രിട്ടീഷ് സൈന്യാധിപൻ ജെയിംസ് നീൽ കൊല്ലപ്പെട്ടത് - ലക്‌നൗ 26
1857 -ലെ കലാപകാലത്ത് വിപ്ലവകാരികൾ മീററ്റിൽ നിന്ന് ഡൽഹിയിലേക്ക് മാർച്ച് പാസ്റ്റ് നടത്തിയപ്പോൾ പാടിയ ഹം ഹെ ഇസ്കാ മാലിക് എന്ന ഗാനം രചിച്ചത് - അസിമുള്ള ഖാൻ 27
1857 -ലെ ഒന്നാം സ്വാതന്ത്ര്യ സമരം തുടങ്ങുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നത് - ഹെൻറി ജോൺ ടെമ്പിൾ (തേഡ് വിസ്‌കൗണ്ട് പാൽമർ സ്റ്റോൺ)28
അവധിലെ നവാബായ വാജിദ് അലി ഷായെ ഡൽഹൗസി പ്രഭു എവിടേയ്ക്കാണ് നാട് കടത്തിയത് - കൊൽക്കത്ത 29
1857 -ലെ കലാപത്തിന് ബറൗട്ടിൽ നേതൃത്വം നൽകിയത് - ഷാമാൽ 30
അവധ് മേഖലയിലെ കലാപത്തിന്റെ വിളക്കുമാടം എന്നറിയപ്പെട്ടത് - അഹമ്മദുള്ള ഷാ 31
മീററ്റിൽ 1857 -ലെ കലാപം നയിച്ചതാര് - കദം സിംഗ് 32
1857 -ലെ കലാപകാലത്ത് ലക്‌നൗവിൽ കലാപം നയിച്ചതാര് - ബീഗം ഹസ്രത്ത് മഹൽ 33
മംഗൾ പാണ്ഡയെ എവിടെ വെച്ചാണ് തൂക്കിലേറ്റിയത് - ബാരക്പൂർ 34
1857 -ലെ കലാപ സമയത്ത് ബ്രിട്ടീഷുകാരെ എതിർത്ത ജാട്ട് നേതാവ് - ഷാ മാൽ 35
ആഭ്യന്തര കലാപം എന്ന് 1857 -ലെ വിപ്ലവത്തെ വിശേഷിപ്പിച്ചത് - എസ്.ബി.ചൗധരി 36
1857 -ലെ കലാപം ഒരു സംഭവമല്ല - ഒട്ടേറെയാണ്.....ഈ പ്രസ്താവന ആരുടേതാണ് - സി.എ.ബയ് ലി 37
ആരുടെ ദത്തു പുത്രനായിരുന്നു നാനാ സാഹിബ് - ബാജ് റാവു രണ്ടാമൻ 38
ഇന്ത്യൻ ഫ്യുഡലിസത്തിന്ടെ അവസാന ജ്വാലയാണ് 1857 ലെ കലാപം എന്ന് വിലയിരുത്തൽ നടത്തിയത് - ജവാഹർലാൽ നെഹ്‌റു 39
1857 -ലെ കലാപത്തെ ഇന്ത്യയുടെ ഒന്നാമത്തെ സ്വാതന്ത്ര്യ സമരമായി ആദ്യം വിശേഷിപ്പിച്ച ഭാരതീയൻ - വി.ഡി.സവാർക്കർ 40
1857 -ലെ കലാപത്തെ ശിപായി ലഹള എന്ന് വിശേഷിപ്പിച്ച ബ്രിട്ടീഷ് ചരിത്രകാരൻ - ജോൺ ലോറൻസ് 41
ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് ഭരണാധികാരി നേരിട്ടേറ്റെടുക്കാൻ കാരണമായ സംഭവമേത് - 1857 ലെ കലാപം 42
1857 -ലെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ആദ്യത്തെ രക്തസാക്ഷി - മംഗൾ പാണ്ഡെ 43
ഇന്ത്യയുടെ ജൊവാൻ ഓഫ് ആർക്ക് എന്ന് വിശേഷിപ്പിക്കുന്നതാരെ - ഝാൻസി റാണി 44
1857 -ലെ വിപ്ലവത്തിന് ലാലാ ജയ് ദയാൽ എവിടെയാണ് നേതൃത്വം നൽകിയത് - കോട്ട (രാജസ്ഥാൻ)45
1857-ലെ വിപ്ലവസമയത്ത് കൊല്ലപ്പെട്ട ലക്‌നൗവിലെ ബ്രിട്ടീഷ് റസിഡന്റ് - ഹെൻറി ലോറൻസ് 46
ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു എന്ന് ഝാൻസി റാണിയെ വിശേഷിപ്പിച്ചത് - ജവാഹർലാൽ നെഹ്‌റു 47
1857 -ലെ വിപ്ലവത്തിൽ കലാപകാരികൾ അവധിലെ നവാബായി അവരോധിച്ച വ്യക്തി - ബിർജിസ് ഖാദർ 48
താന്തിയ തോപ്പി വധിക്കപ്പെട്ടത് എവിടെ വച്ചാണ് - മധ്യപ്രദേശിലെ ശിവപുരി 49
താന്തിയ തോപ്പിയുടെ യഥാർത്ഥ പേര് - രാമചന്ദ്ര പാണ്ഡുരംഗ 50
1857 -ലെ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് - നാനാ സാഹിബ് 51
ഉറങ്ങിക്കിടക്കുകയായിരുന്ന താന്തിയാ തോപ്പിയെ ഒറ്റു കൊടുത്തതാര് - സർദാർ മാൻസിംഗ് 52
1857 -ലെ കലാപം പൊട്ടിപ്പുറപ്പെട്ട സ്ഥലം - മീററ്റ് 53
എവിടെ വെച്ചാണ് മംഗൽപാണ്ഡെ തൻ്റെ മേലുദ്യോഗസ്ഥനായ ബോഗിനെതിരെ വെടിയുതിർത്തത് - ബാരക്പൂർ 54
ഏതിനെയാണ് ബ്രിട്ടീഷുകാർ ചെകുത്താന്റെ കാറ്റ് എന്ന് വിശേഷിപ്പിച്ചത് - 1857 -ലെ കലാപം 55
1857-ലെ വിപ്ലവവുമായി ബന്ധപ്പെട്ട് ഇൻ മെമ്മോറിയം എന്ന പ്രശസ്ത ചിത്രം വരച്ചത് ആരാണ് - ജോസഫ് നോയൽ പാറ്റൺ 56
ശിപായി ലഹള എന്ന് 1857 -ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ വിശേഷിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി - ഏൾ സ്റ്റാൻലി 57
1857 -ലെ കലാപ സമയത്ത് ബഹാദൂർ ഷായുടെ ശത്രുക്കൾ എവിടെ നിന്നാണ് പിടികൂടിയത് - ഹുമയൂണിന്ടെ ശവകുടീരം 58
ചിൻഹൗട്ട് യുദ്ധത്തിൽ (1857) ബ്രിട്ടീഷുകാർക്കെതിരെ കലാപകാരികളെ നയിച്ചതാര് - ബർക്കത്ത് അഹമ്മദ് 59
ഝാൻസി റാണിയുടെ ദത്തു പുത്രന്റെ പേര് - ദാമോദർ റാവു 60
1857 -ലെ വിപ്ലവകാലത്ത് മണിറാം ദത്ത എവിടെയാണ് പ്രവർത്തനം നടത്തിയത് - അസം 61
ഝാൻസി റാണി കൊല്ലപ്പെട്ടത് (1858 ജൂൺ 18) എവിടെ വെച്ചാണ് - ഗ്വാളിയർ 62
1857 -ലെ വിപ്ലവത്തിന് ബറേലിയിൽ നേതൃത്വം നൽകിയത് - ഖാൻ ബഹാദൂർ ഖാൻ 63
1857 -ലെ വിപ്ലവത്തിന് അലഹാബാദിൽ നേതൃത്വം നൽകിയതാര് - ലിയാഖത്ത് അലി 64
ഞങ്ങളുടെ കൈകളാൽ ഞങ്ങളുടെ ആസാദ് ഷാഫി (സ്വതന്ത്രഭരണം) നശിപ്പിക്കുകയില്ലയെന്ന് അനുയായികളെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവകാരി ആരാണ് - ഝാൻസി റാണി 65
ചെണ്ടമേളക്കാരുടെ അകമ്പടിയോടെ പല്ലക്കിൽ സഞ്ചരിച്ചിരുന്നതിനാൽ ഡങ്ക ഷാ (ചെണ്ട കൂടെയുള്ള മൗലവി) എന്നറിയപ്പെട്ടത് - മൗലവി അഹമ്മദുള്ള ഷാ 66
1857 -ലെ വിപ്ലവവുമായി ബന്ധപ്പെട്ട് ഡൽഹിയിലെ കശാപ്പുകാരൻ എന്ന് വിശേഷിപ്പിച്ചത് ആരെയാണ് - ജോൺ നിക്കോൾസൺ 67
ജോർജ് ആൻസണു ശേഷം സർ കോളിൻ കാംപെൽ വരുന്നതുവരെ ബ്രിട്ടീഷ് ഇന്ത്യയിലെ കമാണ്ടർ ഇൻ ചീഫ് ആയത് - സർ പാട്രിക് ഗ്രാൻറ് 68
1857 -ലെ വിപ്ലവവുമായി ബന്ധപ്പെട്ട് റിലീഫ് ഓഫ് ലക്‌നൗ എന്ന പ്രശസ്ത ചിത്രം വരച്ചത് ആറിന് - തോമസ് ജോൺസ് ബാർക്കർ 69
ദേശീയ ഉയിർത്തെഴുന്നേൽപ്പ് എന്ന് 1857 -ലെ കലാപത്തെ വിശേഷിപ്പിച്ചതാര് - ബെഞ്ചമിൻ ദിസ് റയേലി 70
1857 -ലെ വിപ്ലവത്തിന് കുളുവിൽ നേതൃത്വം നൽകിയതാര് - രാജാ പ്രതാപ് സിംഗ് 71
ഡൽഹിയിൽ 1857 - ൽ കലാപസമയത്ത് കോളറ ബാധിച്ച് മരിച്ച ബ്രിട്ടീഷ് ഇന്ത്യയിലെ കമാൻഡർ ഇൻ ചീഫ് - ജോർജ് ആൻസൺ 72
1857 -ലെ വിപ്ലവത്തിന് മുറാദാബാദിൽ നേതൃത്വം നൽകിയത് - അബ്ദുൾ അലി ഖാൻ 73
ഒന്നാം സ്വാതന്ത്ര്യ സമരക്കാലത്ത് 1857 ഓഗസ്റ്റ് 2 ന് ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടെ സൈന്യവും കലാപകാരികളും ഏറ്റു മുട്ടിയ സ്ഥലം - ആഗ്ര 74
ഡൽഹിയിൽ 1857 -ലെ കലാപത്തെ അമർച്ച ചെയ്ത ബ്രിട്ടീഷ് ഓഫീസർ - ജോൺ നിക്കോൾസൺ 75
1857 -ലെ വിപ്ലവ കാലത്ത് ബ്രിട്ടീഷുകാരോട് പോരാടാൻ ആഹ്വാനം ചെയ്തു കൊണ്ട് അസംഗഡ് പ്രഖ്യാപനം നടത്തിയത് ആരുടെ പേരിലാണ് - ബഹാദൂർ ഷാ രണ്ടാമൻ
0 Comments