Advertisement

views

Kerala PSC Model Questions for University Assistant Exam - 120

The Kerala Public Service Commission (KPSC) is responsible for conducting various recruitment exams for different government posts in the state of Kerala. Two of the most anticipated exams in the KPSC calendar are the University Assistant exams. These exams require a thorough understanding of the relevant subjects, as well as excellent analytical and problem-solving skills. To help aspirants prepare for these exams, the KPSC releases model question papers every year. These model question papers are designed to give candidates an idea of the types of questions they can expect to face on exam day and to help them identify areas where they may need to improve their knowledge. In this article, we will take a closer look at the KPSC's model question papers for the University Assistant exams.

Kerala PSC Model Questions for University Assistant Exam - 120
286
ചേരുംപടി ചേർക്കുക.
(1) പാനീയ വിള a. ചണം
(2) നാരുവിള b. കാപ്പി
(3) യൂണിവേഴ്സൽ ഫൈബർ c. നെല്ല്
(4) ബോറോ d. പരുത്തി
[a]
1-a, 2-d, 3-c, 4-b

[b]
1-b, 2-a, 3-d, 4-c

[c]
1-c, 2-b, 3-a, 4-d

[d]
1-d, 2-a, 3-b, 4-c

287
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചണം ഉല്പാദിപ്പിക്കുന്ന സംസ്ഥാനം :
[a]
പശ്ചിമബംഗാൾ

[b]
ആസാം

[c]
ഗുജറാത്ത്

[d]
മധ്യപ്രദേശ്

288
ചുവടെ തന്നിരിക്കുന്നവയിൽ പ്രത്യക്ഷ നികുതികൾ ഏതെല്ലാം :
(1) കോർപ്പറേറ്റ് നികുതി
(2) സേവന നികുതി
(3) വിനോദ നികുതി
(4) വ്യക്തിഗത ആദായനികുതി
[a]
(1), (2) എന്നിവ

[b]
(2), (3) എന്നിവ

[c]
(3), (4) എന്നിവ

[d]
(1), (4) എന്നിവ

289
റബ്ബർ ഉൽപ്പാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം :
[a]
തമിഴ്നാട്

[b]
ആസാം

[c]
കേരളം

[d]
മധ്യപ്രദേശ്

290
ജിഎസ്ടി സമിതി ഏതെല്ലാം കാര്യങ്ങളിലാണ് ശുപാർശ നൽകുന്നത് :
(1) ജിഎസ്ടിയിൽ ലയിപ്പിക്കേണ്ട നികുതികൾ, സെസ്സുകൾ, സർചാർജുകൾ
(2) ജിഎസ്ടി പരിധിയിൽ വരുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ ചരക്കുകളും സേവനങ്ങളും
(3) നികുതി നിരക്കുകൾ നിശ്ചയിക്കൽ
(4) ഒഴിവാക്കപ്പെട്ടിരിക്കുന്ന ചരക്കുകളും സേവനങ്ങളും ജിഎസ്ടിയിൽ ഉൾപ്പെടുത്തേണ്ട സമയം
[a]
(1), (2), (3), (4) എന്നിവ

[b]
(1), (3), (4) എന്നിവ

[c]
(2), (4) എന്നിവ

[d]
(1), (3) എന്നിവ

291
ചുവടെ തന്നിരിക്കുന്ന ഏത് ധാതുവാണ് ബ്രൗൺ ഡയമണ്ട് എന്നറിയപ്പെടുന്നത് :
[a]
ഇരുമ്പ്

[b]
മാംഗനീസ്

[c]
മൈക്ക

[d]
ലിഗ്നൈറ്റ്

292
ചേരുംപടി ചേർക്കുക.
(1) നീല വിപ്ലവംa. പെട്രോളിയം
(2) മഞ്ഞ വിപ്ലവം b. മത്സ്യ ഉൽപാദനം
(3) ഗ്രേ വിപ്ലവംc. എണ്ണക്കുരു
(4) കറുത്ത വിപ്ലവം d. വളങ്ങൾ
[a]
1-d, 2-b, 3-a, 4-c

[b]
1-c, 2-d, 3-b, 4-a

[c]
1-b, 2-c, 3-d, 4-a

[d]
1-a, 2-c, 3-d, 4-b

293
ഒരു സാമ്പത്തിക വർഷത്തിലെ മൊത്തം വിറ്റു വരവ് എത്ര രൂപയിൽ കൂടുതലാണെങ്കിലാണ് വ്യാപാരികൾ ജി എസ് ടി രജിസ്ട്രേഷൻ എടുക്കേണ്ടത് :
[a]
10 ലക്ഷത്തിൽ കൂട്തൽ

[b]
20 ലക്ഷത്തിൽ കൂട്തൽ

[c]
25 ലക്ഷത്തിൽ കൂട്തൽ

[d]
30 ലക്ഷത്തിൽ കൂട്തൽ

294
ചുവടെ തന്നിരിക്കുന്ന ഖനന മേഖലകളും അവ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളും തമ്മിലുള്ള ജോഡികളിൽ തെറ്റായ ജോഡികൾ തിരഞ്ഞെടുക്കുക.
(1) മയൂർഭഞ്ജ് - ഒഡീഷ
(2) ചിക്മഗലൂർ - കർണാടക
(3) ദുർഗ് - ഛത്തീസ്ഗഡ്
(4) ചിത്രദുർഗ് - തമിഴ്നാട്
[a]
(3), (4) എന്നിവ

[b]
(1), (3) എന്നിവ

[c]
(1), (2) എന്നിവ

[d]
(2), (4) എന്നിവ

295
താഴെ തന്നിരിക്കുന്നവയിൽ ധനനയത്തിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടത് ഏതാണ് :
[a]
സാമ്പത്തികസ്ഥിരത കൈവരിക്കുക

[b]
തൊഴിലവസരങ്ങൾ സൃഷ്ടിക്കുക

[c]
അനാവശ്യ ചെലവുകൾ നിയന്ത്രിക്കുക

[d]
ഇവയെല്ലാം

296
താഴെ തന്നിരിക്കുന്നവയിൽ പ്രത്യക്ഷ നികുതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
(1) ഒരാളിൽ ചുമത്തപ്പെടുന്ന നികുതിയുടെ ഭാരം മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു
(2) ആരിലാണോ ഭൂനികുതി ചുമത്തുന്നത് അയാൾ തന്നെ നികുതി അടക്കുന്നു
(3) നികുതി ചുമത്തപ്പെടുന്നതും നികുതി മൂലമുള്ള സാമ്പത്തിക ഭാരം അനുഭവിക്കുന്നതും ഒരാൾ തന്നെയാണ്
(4) ചരക്ക് സേവന നികുതി പ്രത്യക്ഷ നികുതിയാണ്
[a]
(1), (4) എന്നിവ

[b]
(2), (3) എന്നിവ

[c]
(1), (3) എന്നിവ

[d]
(2), (4) എന്നിവ

297
വൈദ്യുതോപകരണ വ്യവസായങ്ങളിൽ ഇൻസുലേറ്ററായി ഉപയോഗിക്കുന്ന ധാതു താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് :
[a]
വെള്ളി

[b]
ചെമ്പ്

[c]
ബോക്സൈറ്റ്

[d]
അഭ്രം

298
ചുവടെ പറയുന്നവയിൽ നികുതിയിതര വരുമാന സ്രോതസ്സുകൾ ഏതെല്ലാം :
(1) ഫൈനുകളും പെനാൽറ്റികളും
(2) ഗ്രാന്റ്
(3) ഫീസ്
(4) പലിശ
[a]
(1), (3) എന്നിവ

[b]
(2), (3), (4) എന്നിവ

[c]
ഇവയെല്ലാം

[d]
(1), (2), (4) എന്നിവ

299
ചുവടെ തന്നിരിക്കുന്നവയിൽ ജിഎസ്ടി നിരക്കുകളിൽ ഉൾപ്പെടാത്തത് :
[a]
5%

[b]
12%

[c]
15%

[d]
18%

300
മുംബൈ പ്രധാന പരുത്തിത്തുണി വ്യവസായ കേന്ദ്രമായി മാറാൻ അനുകൂലമായ സാഹചര്യങ്ങൾ എന്തെല്ലാം :
(1) മുംബൈ തുറമുഖം കേന്ദ്രീകരിച്ചുള്ള കയറ്റിറക്കുമതി സാധ്യതകൾ
(2) ശുദ്ധജല ലഭ്യത
(3) മനുഷ്യ വിഭവ ലഭ്യത
(4) സമീപ പ്രദേശങ്ങളിൽ നിന്ന് അസംസ്കൃത വസ്തുക്കളുടെ സുഗമമായ ലഭ്യത
[a]
(1), (4) എന്നിവ

[b]
(1), (2), (3), (4) എന്നിവ

[c]
(1), (2), (3) എന്നിവ

[d]
(2), (4) എന്നിവ

301
റഷ്യയുടെ സഹായത്തോടെ ബൊക്കാറോ ഇരുമ്പുരുക്ക് ശാല പ്രവർത്തനമാരംഭിച്ച വർഷം :
[a]
1959

[b]
1962

[c]
1964

[d]
1969

302
ചുവടെ തന്നിട്ടുള്ളവയിൽ കേന്ദ്രസർക്കാർ ചുമത്തുന്ന നികുതികൾ ഏതെല്ലാം :
(1) സ്റ്റാമ്പ് ഡ്യൂട്ടി
(2) വസ്തു നികുതി
(3) സംയോജിത ജിഎസ്ടി
(4) കോർപ്പറേറ്റ് നികുതി
[a]
(1), (3) എന്നിവ

[b]
(3), (4) എന്നിവ

[c]
(2), (3) എന്നിവ

[d]
(1), (4) എന്നിവ

303
അറബിക്ക എന്നത് ഇന്ത്യ ഉൽപ്പാദിപ്പിക്കുന്ന ഏത് വിളയുടെ മുന്തിയ ഇനമാണ്
[a]
പരുത്തി

[b]
ചണം

[c]
കാപ്പി

[d]
തേയില

304
ചുവടെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
(1) ഇന്ത്യയിലെ കൽക്കരി നിക്ഷേപങ്ങളുടെ 80 ശതമാനവും ബിറ്റുമിൻ ഇനത്തിൽപ്പെട്ടതും പൊതുവേ ജ്വലന തീവ്രത കൂടിയവയുമാണ്
(2) ഇന്ത്യയിൽ ഗോണ്ട്വാനാ കൽക്കരിയുടെ ഏറ്റവും പ്രധാന നിക്ഷേപങ്ങൾ ദാമോദർ നദീതടത്തിലാണ്
(3) സിൻഗറേനി കൽക്കരി ഖനന കേന്ദ്രം സ്ഥിതി ചെയ്യുന്നത് ആന്ധ്രാപ്രദേശിലാണ്
(4) താപോർജ്ജ ഉൽപ്പാദനത്തിനും ഇരുമ്പയിരിന്റെ ഉരുക്കൽ പ്രക്രിയക്കും ഉപയോഗപ്പെടുത്തുന്ന ഒരു പ്രധാന ധാതുവാണ് കൽക്കരി
[a]
(1), (2), (3) എന്നിവ

[b]
(3), (4) എന്നിവ

[c]
(2), (4) എന്നിവ

[d]
(1), (4) എന്നിവ

305
രാജ്ഹാര ഇരുമ്പയിര് ഖനി ഏത് ഖനന മേഖലയിൽ സ്ഥിതി ചെയ്യുന്നു :
[a]
മയൂർഭഞ്ജ്

[b]
ദുർഗ്

[c]
സുന്ദർഗഡ്

[d]
കെൻന്ദുഝാർ

306
നിസഹകരണ സമരത്തിന്റെ പ്രഖ്യാപിത ആശയങ്ങളിൽ ഉൾപ്പെടാത്തത്
[a]
നികുതി നൽകാതിരിക്കുക

[b]
തിരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കുക

[c]
കൃഷിയിടങ്ങൾ തരിശിടുക

[d]
ബ്രിട്ടീഷ് പുരസ്കാരങ്ങൾ തിരികെ നൽകുക

307
ഒരു രാജ്യത്തിന്റെ ധനകാര്യ അതോറിറ്റിയാണ് രാജ്യത്തിന്റെ കറൻസിയുടെ വിനിമയ നിരക്ക് നിശ്ചയിക്കുന്നതെങ്കിൽ അതിനു പറയുന്ന പേര് :
[a]
സ്ഥിര വിനിമയ നിരക്ക്

[b]
അയവുള്ള വിനിമയ നിരക്ക്

[c]
മാനേജ്ഡ് ഫ്ലോട്ടിംഗ്

[d]
ഇവയൊന്നുമല്ല

308
ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ സ്ഥാപിതമായത് ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ് :
[a]
ഒന്നാം പഞ്ചവത്സര പദ്ധതി

[b]
രണ്ടാം പഞ്ചവത്സര പദ്ധതി

[c]
മൂന്നാം പഞ്ചവത്സര പദ്ധതി

[d]
നാലാം പഞ്ചവത്സര പദ്ധതി

309
ചുവടെ നൽകിയിരിക്കുന്നവയിൽ സ്വയം തൊഴിൽ പദ്ധതി ഏതാണ് :
[a]
ആം ആദ്മി ബീമാ യോജന

[b]
പ്രധാൻമന്ത്രി ഗ്രാമസടക് യോജന

[c]
പ്രധാൻമന്ത്രി ഗ്രാമോദയ യോജന

[d]
സ്വർണ്ണ ജയന്തി ഗ്രാം സ്വരോസ്ഗാർ യോജന

310
ഇന്ത്യയിലെ സംസ്ഥാന ഗവർണറായി നിയമിക്കപ്പെടുന്നതിനുള്ള യോഗ്യതകൾ വിവരിക്കുന്ന വകുപ്പ് ഏതാണ് :
[a]
അനുച്ഛേദം 155

[b]
അനുച്ഛേദം 156

[c]
അനുച്ഛേദം 157

[d]
അനുച്ഛേദം 158


Post a Comment

0 Comments