1
എല്ലാ വർഷവും 'പഞ്ചായത്തി രാജ് ദിവസ്' ഏത് തീയതിയിലാണ് ആഘോഷിക്കുന്നത് - 24 ഏപ്രിൽ 2
ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ ഏത് സംസ്ഥാനത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കുന്നത് - കേരളം 3
അക്രമം രൂക്ഷമായ സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനു സുഡാനിലേക്ക് വിന്യസിച്ച ഇന്ത്യൻ നാവികസേനയുടെ കപ്പലിന്ടെ പേര് - ഐ.എൻ.എസ് സുമേധ4
രാജ്യത്തുടനീളമുള്ള ജല സ്രോതസ്സുകളുടെ ആദ്യത്തെ സെൻസസ് പ്രകാരം രാജ്യത്ത് എത്ര ജലാശയങ്ങൾ കണക്കാക്കിയിട്ടുണ്ട് - 24.24 ലക്ഷം5
ഇന്ത്യയും ചൈനയും തമ്മിലുള്ള കോർപ്സ് കമാൻഡർ ചർച്ചയുടെ 18 -ആം റൗണ്ട് 2023 ഏപ്രിൽ 23 ന് ഏത് സ്ഥലത്താണ് നടന്നത് - മോൾഡോ (ചൈന)6
തെലുങ്ക് ജനത ആഘോഷിക്കുന്ന 12 ദിവസത്തെ പുഷ്കരലു ഉത്സവം 2023 ഏപ്രിൽ 22 ന് ഉത്തർപ്രദേശിലെ ഏത് സ്ഥലത്താണ് ആരംഭിച്ചത് - വാരണാസി7
കുനോ നാഷണൽ പാർക്കിൽ മരിച്ച രണ്ടാമത്തെ ചീറ്റയുടെ പേര് - ഉദയ്8
2023 ഏപ്രിൽ 23 ന് തുർക്കിയിലെ അന്റാലിയയിൽ നടന്ന അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജിൽ അരങ്ങേറ്റക്കാരനായ ബി.ധീരജ് നേടിയ മെഡൽ ഏതാണ് - വെങ്കലം 9
ലണ്ടൻ മാരത്തണിൽ കിപ്തം രണ്ടാമത്തെ വേഗമേറിയ സമയത്തിൽ വിജയിച്ച കെനിയയുടെ താരം - കെൽവിൻ കിപ്തം10
ശിവഗിരി മഠത്തിന്റെ പ്രഥമ ശ്രീ നാരായണ സമഗ്ര സംഭാവന പുരസ്‌കാരം നേടിയത് - ജി.പ്രിയദർശൻ 11
കാനഡയിലെ ഗ്ലോബൽ ടൂറിസം ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ ചിത്രം - കുമാരി
0 Comments