Advertisement

views

Multiple Choice Questions with Explanation | General Knowledge | Kerala PSC - 01

Multiple Choice Questions with Explanation | General Knowledge | Kerala PSC - 01
001
ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരിച്ച ഭരണാധികാരി?
[a]
അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ

[b]
സ്വാതി തിരുനാൾ

[c]
ആയില്യം തിരുനാൾ

[d]
കാർത്തിക തിരുനാൾ


  • ഏറ്റവും കുറച്ച് കാലം തിരുവിതാംകൂർ ഭരിച്ച ഭരണാധികാരി റാണി ഗൗരി ലക്ഷ്മി ഭായി.
  • തിരുവിതാംകൂറിൽ ആദ്യ സെൻസസ് നടന്നത് സ്വാതി തിരുനാളിന്റെ ഭരണകാലത്താണ്.
  • തിരുവിതാംകൂറിൽ ആദ്യ ക്രമീകൃത സെൻസസ് നടന്നത് ആയില്യം തിരുനാളിന്റെ ഭരണകാലത്താണ്.
  • തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരി - ശ്രീ ചിത്തിര തിരുനാൾ
  • തിരുവിതാംകൂർ സർവകലാശാലയുടെ ആദ്യ ചാൻസലർ - ശ്രീ ചിത്തിര തിരുനാൾ
  • ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകൻ എന്നറിയപ്പെടുന്നത് - അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ
  • 002
    1857 ലെ കലാപം പൊട്ടിപ്പുറപ്പെട്ട സ്ഥലം ?
    [a]
    മീററ്റ്

    [b]
    ആഗ്ര

    [c]
    ലക്‌നൗ

    [d]
    മുംബൈ


  • ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ ആദ്യത്തെ രക്തസാക്ഷി - മംഗൾ പാണ്ഡെ
  • 1857 ലെ വിപ്ലവ സമയത്ത് ബ്രിട്ടീഷ് സൈനികത്തലവൻ - കോളിൻ കാംബെൽ
  • 1857 -ലെ വിപ്ലവ സമയത്ത് ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ - കാനിങ് പ്രഭു
  • മ്യുട്ടിനി മെമ്മോറിയൽ സ്ഥിതി ചെയ്യുന്നത് - ന്യൂഡൽഹി
  • ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ ഫ്രഞ്ച് വിപ്ലവവുമായി താരതമ്യം ചെയ്ത വ്യക്തി - കാൾ മാർക്സ്
  • 003
    തമാശ ഏത് സംസ്ഥാനത്തിന്റെ തനതു നൃത്തരൂപമാണ്?
    [a]
    മഹാരാഷ്ട്ര

    [b]
    രാജസ്ഥാൻ

    [c]
    ഉത്തരാഖണ്ഢ്

    [d]
    ഉത്തർപ്രദേശ്


  • മോഹിനിയാട്ടം കേരളത്തിന്റെ തനതു നൃത്തരൂപമാണ്.
  • ഭരതനാട്യം - തമിഴ്‌നാട്
  • കഥക് - ഉത്തർപ്രദേശ്
  • ബിഹു - അസം
  • ഗർബ - ഗുജറാത്ത്
  • കുച്ചുപ്പുടി - ആന്ധ്രാപ്രദേശ്
  • ലോട്ട - മധ്യപ്രദേശ്
  • 004
    ഭാരതീയ വിദ്യാഭവൻ സ്ഥാപിച്ചത് ആര്?
    [a]
    മഹാത്മാഗാന്ധി

    [b]
    അശ്വനി കുമാർ ദത്ത

    [c]
    കെ.എം.മുൻഷി

    [d]
    രാധാ കാന്ത് ദേവ്


  • ധർമസഭ സ്ഥാപിച്ചത് - രാധാകാന്ത് ദേവ്
  • ഡെക്കാൻ എജ്യുക്കേഷൻ സൊസൈറ്റി - ജി.ജി.അഗാർക്കർ, ബാലഗംഗാധര തിലക്, എം.ജി.റാനഡെ
  • ഹരിജൻ സേവക് സംഘം - മഹാത്മാഗാന്ധി
  • സോഷ്യൽ സർവീസ് ലീഗ് - എൻ.എം.ജോഷി
  • ഭൂദാന പ്രസ്ഥാനം - ആചാര്യ വിനോഭാ ഭാവെ
  • ആര്യ സമാജം - ദയാനന്ദ സരസ്വതി
  • രാമകൃഷ്ണ മിഷൻ - സ്വാമി വിവേകാനന്ദൻ
  • ഹിതകാരിണി സമാജ് - വീരേശലിംഗം പന്തലു
  • മദ്രാസ് മഹാജന സഭ - എം.വീര രാഘവാചാര്യർ, ജി.സുബ്രഹ്മണ്യ അയ്യർ, പി.ആനന്ദചർലു
  • 005
    'മൊളാസസ് ബേസിൻ' എന്നറിയപ്പെടുന്ന സംസ്ഥാനം?
    [a]
    തമിഴ്‌നാട്

    [b]
    ആന്ധ്രാപ്രദേശ്

    [c]
    മിസോറാം

    [d]
    രാജസ്ഥാൻ


  • 'വനങ്ങളുടെ നാട്' എന്നറിയപ്പെടുന്നത് - ജാർഖണ്ഡ്
  • വിഹാരങ്ങളുടെ നാട് - ബീഹാർ
  • ചുവന്ന മലകളുടെ നാട് - അരുണാചൽ പ്രദേശ്
  • രത്നങ്ങളുടെ നാട് - മണിപ്പൂർ
  • മേഘങ്ങളുടെ വാസസ്ഥലം - മേഘാലയ
  • 006
    റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്ന ജില്ല?
    [a]
    തിരുവനന്തപുരം

    [b]
    കോട്ടയം

    [c]
    തൃശൂർ

    [d]
    മലപ്പുറം


  • ഏത്തവാഴ ഗവേഷണ കേന്ദ്രം - കണ്ണാറ
  • സംസ്ഥാന നാളികേര ഗവേഷണ കേന്ദ്രം - ബാലരാമപുരം
  • കാപ്പി ഗവേഷണ കേന്ദ്രം - ചുണ്ടേൽ
  • മണ്ണ് സംരക്ഷണ ഗവേഷണ കേന്ദ്രം - കോന്നി
  • ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - പീച്ചി
  • ഇഞ്ചി ഗവേഷണ കേന്ദ്രം - അമ്പലവയൽ
  • കൈതച്ചക്ക ഗവേഷണ കേന്ദ്രം - വാഴക്കുളം
  • സംസ്ഥാന ഏലം ഗവേഷണ കേന്ദ്രം - പാമ്പാടും പാറ
  • 007
    പ്രഭ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ ആര്?
    [a]
    വൈക്കം മുഹമ്മദ് ബഷീർ

    [b]
    കാക്കനാടൻ

    [c]
    ഓ.എൻ.വി.കുറുപ്പ്

    [d]
    ജോർജ് ഓണക്കൂർ


  • തിക്കോടിയൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - പി.കുഞ്ഞനന്തൻ നായർ
  • സിനിക്ക് - എം.വാസുദേവൻ നായർ
  • കൊടുപ്പുന്ന - ഗോവിന്ദ ഗണകൻ
  • നന്ദനാർ - പി.സി.ഗോപാലൻ
  • വിലാസിനി - എം.കെ.മേനോൻ
  • കാനം - ഇ.കെ.ഫിലിപ്പ്
  • പവനൻ - പി.വി.നാരായണൻ നായർ
  • ഏകലവ്യൻ - കെ.എം.മാത്യു
  • 008
    വായുവിലൂടെ പകരാത്ത രോഗം താഴെ തന്നിരിക്കുന്നതിൽ ഏത്?
    [a]
    ക്ഷയം

    [b]
    ഡിഫ്തീരിയ

    [c]
    കുഷ്ഠം

    [d]
    ചിക്കൻപോക്സ്


  • അന്തരീക്ഷ വായുവിലൂടെ പകരുന്ന രോഗങ്ങൾ - ഡിഫ്ത്തീരിയ, ആന്ത്രാക്സ്, മുണ്ടിനീര്, വസൂരി
  • ജലത്തിലൂടെ പകരുന്ന രോഗങ്ങൾ - കോളറ, എലിപ്പനി, പോളിയോ മെലിറ്റസ്, ടൈഫോയ്‌ഡ്
  • സമ്പർക്കത്തിലൂടെ പകരുന്ന രോഗങ്ങൾ - കുഷ്ഠം, എബോള
  • മൃഗങ്ങളിലൂടെ പകരുന്ന രോഗങ്ങൾ - പന്നിപ്പനി, പക്ഷിപ്പനി, എബോള
  • ഷഡ്പദങ്ങൾ വഴി പകരുന്ന രോഗങ്ങൾ - ചിക്കുൻഗുനിയ, മന്ത്,ഡെങ്കിപ്പനി
  • 009
    ആധുനിക പീരിയോഡിക് ടേബിളിൽ അലസ വാതകങ്ങൾ ഏത് ഗ്രൂപ്പിലാണ് സ്ഥിതി ചെയ്യുന്നത് ?
    [a]
    രണ്ടാം ഗ്രൂപ്പ്

    [b]
    അഞ്ചാം ഗ്രൂപ്പ്

    [c]
    പതിനേഴാം ഗ്രൂപ്പ്

    [d]
    പതിനെട്ടാം ഗ്രൂപ്പ്


  • ഒന്നാം ഗ്രൂപ്പ് - ആൽക്കലി ലോഹങ്ങൾ
  • രണ്ടാം ഗ്രൂപ്പ് - ആൽക്കലൈൻ എർത്ത് ലോഹങ്ങൾ
  • പതിമൂന്നാം ഗ്രൂപ്പ് - ബോറോൺ കുടുംബം
  • പതിനാലാം ഗ്രൂപ്പ് - കാർബൺ കുടുംബം
  • പതിനഞ്ചാം ഗ്രൂപ്പ് - നൈട്രജൻ കുടുംബം
  • പതിനാറാം ഗ്രൂപ്പ് - ഓക്സിജൻ കുടുംബം
  • 010
    പശ്ചിമഘട്ടവും പൂർവ്വഘട്ടവും സന്ധിക്കുന്ന സ്ഥലം?
    [a]
    നീലഗിരി

    [b]
    ആനമുടി

    [c]
    മഹേന്ദ്രഗിരി

    [d]
    ഗാരോ കുന്ന്


  • ഡെക്കാൻ പീഠഭൂമിയുടെ കിഴക്കേ അതിരാണ് പൂർവ്വഘട്ടം ബംഗാൾ ഉൾക്കടലിനു സമാന്തരമായി കാണപ്പെടുന്ന പർവ്വതനിരയാണിത്.
  • ആന്ധ്രാപ്രദേശിലെ ജിൻധാഘടാ പർവതമാണ് പൂർവ്വഘട്ടത്തിലെ ഏറ്റവും ഉയരം കൊടിയ പർവതം മഹേന്ദ്രഗിരി കുന്നുകളാണ് രണ്ടാമത്തെ ഉയരം കൂടിയ പർവതം.
  • നല്ലമല, പളനിമല, നാൾകൊണ്ട കുന്നുകൾ തുടങ്ങിയവ പൂർവ്വഘട്ടത്തിന്റെ ഭാഗമാണ്. പളനിമലയിലെ സുഖവാസ കേന്ദ്രമാണ് കൊടൈക്കനാൽ.
  • അറബിക്കടലിനു സമാന്തരമായി താപ്തി നദീമുഖം മുതൽ കന്യാകുമാരി വരെ വ്യാപിച്ച് കിടക്കുന്ന പർവ്വതനിരയാണ് പശ്ചിമഘട്ടം.
  • ഗുജറാത്ത്,മഹാരാഷ്ട്ര, ഗോവ,കർണാടക, തമിഴ്‌നാട്‌, കേരളം എന്നീ സംസ്ഥാനങ്ങളിലായി പശ്ചിമ ഘട്ടം വ്യാപിച്ച് കിടക്കുന്നു.
  • പശ്ചിമ ഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ആനമുടി.
  • ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണിത്.
  • പശ്ചിമഘട്ടം സഹ്യപർവ്വതം, സഹ്യാദ്രി ഇനീ പേരുകളിലും അറിയപ്പെടുന്നു.
  • പൂർവാച്ചാൽ അല്ലെങ്കിൽ കിഴക്കൻ മലനിരകളിൽ സ്ഥിതി ചെയ്യുന്ന പ്രധാന കുന്നുകളാണ് ഖാസി, ഗാരോ, മിസോ, നാഗാ, പട്കായ്‌ബും ജയന്തിയ തുടങ്ങിയവ.
  • Post a Comment

    0 Comments