Advertisement

views

World Famous Personalities | Charles Dickens | Study Materials

World Famous Personalities | Charles Dickens | Study Materials

ജനനം: 1812 ഫെബ്രുവരി 7
മരണം: 1870 ജൂൺ 9

ഇംഗ്ലണ്ടിലെ ഒരു ദരിദ്ര കുടുംബത്തിൽ പിറന്ന ഡിക്കന്സിന്റെ ബാല്യം കഷ്ടപ്പാടുകളും, ദുരിതങ്ങളും നിറഞ്ഞതായിരുന്നു. ഇംഗ്ലണ്ടിൽ വിക്ടോറിയൻ കാലഘട്ടത്തിലെ ജനങ്ങളുടെ ജീവിതമാണ് ഡിക്കൻസ് തന്റെ കൃതികളിലൂടെ വരച്ചു കാട്ടിയത്. "പിക്വിക് പേപ്പറുകൾ" ആണ് അദ്ദേഹത്തിന്റെ ആദ്യരചന. ഇതിന്റെ വിജയത്തിനുശേഷം പ്രസിദ്ധീകരിച്ച ഒലിവർ ട്വിസ്റ്റ്, ഡേവിഡ് കോപ്പർ ഫീൽഡ് തുടങ്ങിയ കൃതികൾ ഡിക്കൻസിനെ വിശ്വപ്രസിദ്ധ സാഹിത്യകാരനാക്കി. ആരുടേയും മനസ്സിനെ പിടിച്ചിരുത്തുന്നതും സന്തോഷം നൽകുന്നതുമായ അദ്ദേഹത്തിന്റെ കൃതികളുടെ ഏറ്റവും വലിയ പ്രത്യേകത ജീവൻ തുളുമ്പുന്ന സംഭാഷണവും പശ്ചാത്തലവും ഹാസ്യവും സുന്ദരമായ അവതരണവുമാണ്. 'ബോസ്' അദ്ദേഹത്തിന്റെ തൂലിക നാമമാണ്.

ചാൾസ് ഡിക്കൻസ് ജീവചരിത്രം

1812-ൽ ഇംഗ്ലണ്ടിലെ ഒരു ദരിദ്ര കുടുംബത്തിലാണ് ജനിച്ചത്. ഏഴു വയസ്സ് മുതൽ ഒൻപത് വയസ്സുവരെ വില്യം ഗൈൻസ് എന്ന പുരോഹിതൻ നടത്തിയിരുന്ന സ്കൂളിലാണ് പഠിച്ചത്. കടബാധ്യത കൂടി അച്ഛൻ ജയിലിലായപ്പോൾ കുടുംബം പട്ടിണിയിലായി. കുട്ടികളെ പോറ്റാനായി അമ്മ ഒരു ബോഡിങ് സ്കൂൾ നടത്തി. ചെരുപ്പ് പോളിഷ് ചെയ്യുന്ന ജോലി മുതൽ സാധനം ചുമക്കുന്ന ജോലിവരെ ചെയ്ത് കൊച്ചു ഡിക്കൻസ് അമ്മയെ സഹായിച്ചു. ജീവിതത്തിലെ കഷ്ടപ്പാടുകളും ദുരിതങ്ങളും ഭാവാർദ്രമായി കഥകളിൽ അവതരിപ്പിക്കുന്നതിന് അദ്ദേഹത്തിന്റെ ബാല്യകാലത്തെ തിക്താനുഭവങ്ങൾ ഒരു നിമിത്തമായി മാറി. ആദ്യം ക്ലാർക്കായും പിന്നീട് പാർലമെന്റ് റിപോർട്ടറായും ജോലി ചെയ്തു. ഇടവേളകളിൽ ചുരുക്കെഴുത്തും പഠിച്ചു. 1836-ൽ വിവാഹിതനായി.

1837-39 വർഷങ്ങളിൽ 'പിക്വിക് പേപ്പറുകൾ' എന്ന ലേഖനപരമ്പര ഒരു മാസികയിൽ അദ്ദേഹം പ്രസിദ്ധീകരിച്ചു. അതിന്റെ അത്ഭുതപൂർവ്വമായ വിജയം ഡിക്കൻസിനെ അറിയപ്പെടുന്ന സാഹിത്യകാരനാക്കി മാറ്റി. ചാൾസ് ഡിക്കന്സിന്റെ സാഹിത്യ സൃഷ്ടികൾ ഇംഗ്ലീഷ് ഭാഷയിലെ എന്നല്ല വിശ്വസാഹിത്യത്തിലെ തന്നെ എണ്ണപ്പെട്ട കൃതികളാണ്. സുന്ദരമായ പശ്ചാത്തലം, ജീവസ്സുറ്റ സംഭാഷണം, ഹൃദയഹാരിയായ അവതരണം, ഉത്തമമായ ഹാസ്യം, അവയെല്ലാം ഒത്തുചേർന്നതാണ് ചാൾസ് ഡിക്കന്സിന്റെ രചനകൾ. ചാൾസ് ഡിക്കൻസിന്റെ പ്രധാനപ്പെട്ട മറ്റ് കൃതികളാണ് ഒലിവർ ട്വിസ്റ്റ്, ഡേവിഡ് കോപ്പർഫീൽഡ്, നിക്കോളസ് നിക്കൾബി, എ ടേൽ ഓഫ് ടു സിറ്റീസ് തുടങ്ങിയവ. ഡേവിഡ് കോപ്പർഫീൽഡ് എന്ന പുസ്തകം വൻ ജനസമ്മതി നേടി. തന്റെ എല്ലാ രചനകളിൽവച്ച് ഏറ്റവും ഇഷ്ടപ്പെടുന്നത് ഡേവിഡ് കോപ്പർഫീൽഡ് ആണെന്ന് ഡിക്കൻസ് തന്നെ സമ്മതിച്ചിട്ടുണ്ട്. ഷേക്‌സ്‌പിയറിനുശേഷം ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഇംഗ്ലീഷ് സാഹിത്യകാരൻ ചാൾസ് ഡിക്കൻസാണ്. 1870-ൽ അന്തരിച്ചു.

ചാൾസ് ഡിക്കൻസ് ചോദ്യങ്ങൾ

1
 ബോസ് എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന നോവലിസ്റ്റ് ആര്? - ചാൾസ് ഡിക്കൻസ്
2
 ആരുടെ ഭാര്യയായിരുന്നു Catherine Thomson Hogarth
3
 Rochester Cathedral-ല്‍ നിത്യ നിദ്രകൊള്ളണമെന്ന തന്റെ ആഗ്രഹത്തിനു വിരുദ്ധമായി 1870-ല്‍ Westminster Abbey യിലെ പോയറ്റ്‌സ്‌ കോര്‍ണറില്‍ അന്ത്യനിദ്രയൊരുക്കപ്പെട്ട ഇംഗ്ലീഷ്‌ സാഹിത്യകാരന്‍
4
 ഷേക്‌സ്പിയര്‍ക്കു ശേഷം ഇംഗ്ലീഷ്‌ സാഹിത്യത്തിലെ ഏറ്റവും മഹാനായ എഴുത്തുകാരനായി വിശേഷിപ്പിക്കപ്പെടുന്നത്‌
5
 Great Expectations രചിച്ചത്‌
6
 ഫാഗിന്‍ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര്‌
7
 വിക്ടോറിയൻ കാലഘട്ടത്തിലെ ഏറ്റവും മഹാനായ എഴുത്തുകാരനായി വിശേഷിപ്പിക്കപ്പെടുന്നത്‌
8
 എ ക്രിസ്മസ് കരോൾ രചിച്ചത്‌
9
 ആരുടെ തുലികാനാമമായിരുന്ന ബോസ്‌
10
 Bleak House രചിച്ചത്‌
11
 ഒളിവര്‍ ട്വിസ്റ്റ്‌ ആരു സൃഷ്ടിച്ച കഥാപാത്രം
12
 ഡേവിസ്‌ കോപ്പര്‍ ഫീല്‍ഡ്‌ ആരുടെ സൃഷ്ടിയാണ്‌
13
 പിക്ക്‌ വിക്ക്‌ പേപ്പേഴ്സ്‌ രചിച്ചത്‌
14
 രണ്ടു നഗരങ്ങളുടെ കഥ (A Tale of Two Cities) എന്ന നോവല്‍ രചിച്ചത്‌
15
 വിക്ടോറിയൻ ഇംഗ്ലണ്ടിലെ സാമൂഹിക, സാമ്പത്തിക തിന്മകളെ 'ബോസ്' എന്ന തൂലികാനാമത്തിലൂടെ പ്രസിദ്ധനായ ഒരു എഴുത്തുകാരൻ ചിത്രീകരിച്ചു. അദ്ദേഹത്തിന്റെ പേരെന്ത് - ചാൾസ് ഡിക്കെൻസ്
16
 'ഗാഡ്‌സ് ഹിൽ' എന്ന പ്രദേശത്ത് ഒരിക്കൽ താമസിച്ചിരുന്ന എഴുത്തുകാരനാര്? - ചാൾസ് ഡിക്കെൻസ്
17
 ചാൾസ് ഡിക്കൻസിന്റെ ഏറ്റവും ഒടുവിലത്തേയും പൂർത്തിയാകാത്തതുമായ കൃതിയേത്? - ദി മിസ്റ്ററി ഓഫ് എഡ്‌വിൻ ഡ്രൂഡ്
18
 എച്ച്.കെ.ബ്രോവൻസ് പത്തൊൻപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച പുസ്തക വിവർത്തനമാണ്. ഇദ്ദേഹത്തിന്റെ പേര് അക്കാലത്തെ ഒരു മികച്ച നോവലിസ്റ്റുമായി ബന്ധപ്പെട്ട് കാണുന്നു. ഏത് നോവലിസ്റ്റുമായി: - ചാൾസ് ഡിക്കെൻസ്
19
 ചാൾസ് ഡിക്കൻസിന്റെ ജന്മദേശമേത്? - പോർട്ട് സ്മൗത്ത്‌
20
 ഡിക്കൻസിന്റെ ഏത് കൃതിയിലാണ് 'ആർട്ട്ഫുൾ ഡോഡ്‌ജറെ' കാണുന്നത്? - ഒലിവർ ട്വിസ്റ്റിൽ
21
 "ടാക്‌സീസ് എങ്ങനെ ശരിയാണോ, അതുപോലെ ഇതും ശരിയായിരുന്നു. ഇതിനെക്കാൾ ശരിയായി ഒന്നുമില്ലതാനും." ആരുടെ അഭിപ്രായമാണിത്? - ഡേവിഡ് കോപ്പർ ഫീൽഡിന്റെ

Post a Comment

0 Comments