Advertisement

views

Multiple Choice Questions with Connecting Facts | General Knowledge | Kerala PSC - 04

Multiple Choice Questions with Connecting Facts | General Knowledge | Kerala PSC - 04
031
ആസൂത്രണത്തിനു വേണ്ടി ആസൂത്രണ കമ്മീഷന് പകരം നിലവിൽ വന്ന സംവിധാനം?
[a]
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ

[b]
നീതി ആയോഗ്

[c]
പുനരുജ്ജീവന പദ്ധതി

[d]
നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ


  • നാഷണൽ ഇന്സ്ടിട്യൂഷൻ ഫോർ ട്രാൻസ്ഫോർമിങ് ഇന്ത്യ എന്നതാണ് നീതി ആയോഗിന്റെ പൂർണ്ണരൂപം
  • ആസൂത്രണ കമ്മീഷന് പകരമായി 2015 ജനുവരി 01 ന് നിലവിൽ വന്ന സംവിധാനമാണ് ഇത്
  • പ്രധാനമന്ത്രിയാണ് നീതി ആയോഗിന്റെ അധ്യക്ഷൻ
  • എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലഫ്റ്റനൻറ് ഗവർണർമാരും നീതി ആയോഗിൽ അംഗങ്ങളാണ്
  • ന്യൂഡൽഹിയിലാണ് നീതി ആയോഗിന്റെ ആസ്ഥാനം
  • സുമൻ ബെറിയാണ് നീതി ആയോഗിന്റെ ഇപ്പോഴത്തെ വൈസ് ചെയർമാൻ
  • ബി.വി.ആർ സുബ്രഹ്മണ്യം ആണ് നീതി ആയോഗിന്റെ ഇപ്പോഴത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ.
  • 032
    റാബി വിളയ്ക്ക് ഉദാഹരണം?
    [a]
    ജോവർ

    [b]
    റാഗി

    [c]
    ബജ്റ

    [d]
    ബാർലി ഓർഗനൈസേഷൻ


  • ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ശൈത്യ കാലത്ത് വിതച്ച് വസന്ത കാലത്ത് വിളവെടുക്കുന്ന കാർഷിക വിളകളാണ് റാബി വിളകൾ.
  • 'ശൈത്യകാല വിളകൾ' എന്നറിയപ്പെടുന്നത് റാബി വിളകളാണ്
  • റാബി വിളകൾ ഒക്ടോബർ, നവംബർ മാസങ്ങളിലാണ് വിതയ്ക്കുന്നത്
  • ഏപ്രിൽ, മെയ് മാസങ്ങളിൽ റാബി വിളകളുടെ വിളവെടുപ്പ് ആരംഭിക്കും
  • ഇന്ത്യയിലെ പ്രധാന റാബി വിള ഗോതമ്പാണ്. കൂടാതെ ബാർലി, കടുക് എന്നിവയാണ് മറ്റ് റാബി വിളകൾ
  • മൺസൂൺ വിളകൾ അല്ലെങ്കിൽ ശരത് കാല വിളകൾ എന്നും അറിയപ്പെടുന്നത് ഖാരിഫ് വിളകളാണ്.
  • മൺസൂൺ സീസണിൽ ജൂൺ, ജൂലൈ മാസങ്ങളിലാണ് ഖാരിഫ് വിളകൾ നടുന്നത്.
  • സാധാരണയായി സെപ്റ്റംബർ മുതൽ ഒക്ടോബർ വരെ വിളവെടുക്കും
  • നെല്ല്, ചോളം, ജോവർ,പരുത്തി എന്നിവയാണ് ഇന്ത്യയിലെ പ്രധാന ഖാരിഫ് വിളകൾ
  • ശൈത്യകാലത്ത് കൃഷി ചെയ്യുന്ന റാബി വിളകളിൽ നിന്ന് വ്യത്യസ്തമായി, ഖാരിഫ് വിളകൾക്ക് നല്ല മഴ ആവശ്യമാണ്.
  • ഇന്ത്യ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ വേനൽക്കാലത്ത് വിളവിറക്കുകയും മഴക്കാലത്തിനു മുൻപ് വിളവെടുക്കുകയും ചെയ്യുന്ന സസ്യങ്ങളെയാണ് സയ്യിദ് വിളകൾ എന്ന് പറയുന്നത്.
  • മാർച്ച് മാസത്തോടെ സയ്യിദ് കൃഷി ആരംഭിക്കുകയും ജൂൺ മാസത്തോടെ വിളവെടുപ്പ് നടത്തുകയും ചെയ്യുന്നു.
  • ഉഷ്ണകാലാവസ്ഥയിൽ വളരുമെങ്കിലും സയ്യിദ് വിളകൾക്ക് കൃത്യമായ അളവിൽ ജലവും ആവശ്യമാണ്.
  • മൺസൂണിനെ ആശ്രയിച്ചുള്ള ഖാരിഫ് കൃഷിക്കും മഞ്ഞിനെ ആശ്രയിച്ചുള്ള റാബി കൃഷിക്കും മധ്യേയുള്ള കാലയളവിലാണ് സയ്യിദ് വിളകൾ കൃഷി ചെയ്യുന്നത്.
  • പാവയ്ക്ക, വെള്ളരി, തണ്ണിമത്തൻ തുടങ്ങിയവ സയ്യിദ് വിളകൾക്ക് ഉദാഹരണമാണ്.
  • 033
    കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ആര് ?
    [a]
    ഇ.കെ.നായനാർ

    [b]
    സി.അച്യുതമേനോൻ

    [c]
    ഇ.എം.എസ് നമ്പൂതിരിപ്പാട്

    [d]
    ആർ.ശങ്കർ


  • ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രിയായിരുന്ന വ്യക്തി - ഇ.കെ.നായനാർ
  • ഏറ്റവും കുറച്ചു കാലം കേരള മുഖ്യമന്ത്രിയായിരുന്ന വ്യക്തി - സി.എച്ച് മുഹമ്മദ് കോയ
  • തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രിയായ വ്യക്തി - പിണറായി വിജയൻ
  • പിന്നാക്ക സമുദായത്തിൽ നിന്നുള്ള ആദ്യ കേരള മുഖ്യമന്ത്രി - ആർ.ശങ്കർ
  • നിയമസഭയുടെ കാലാവധി പൂർത്തിയാക്കിയ ആദ്യ കേരള മുഖ്യമന്ത്രി - സി.അച്യുതമേനോൻ
  • ഏറ്റവും കൂടുതൽ തവണ കേരള മുഖ്യമന്ത്രിയായ വ്യക്തി - കെ.കരുണാകരൻ
  • 034
    കൊച്ചി രാജ്യ പ്രജാമണ്ഡലം നിലവിൽ വന്ന വർഷം?
    [a]
    1941

    [b]
    1946

    [c]
    1947

    [d]
    1950


  • കൊച്ചി രാജ്യ പ്രജാമണ്ഡലം നിലവിൽ വന്നത് - 1941 ജനുവരി 26
  • കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്ടെ ആദ്യ സമ്മേളനം നടന്നത് - ഇരിങ്ങാലക്കുട
  • കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്ടെ ആദ്യ സെക്രട്ടറി - വി.ആർ.കൃഷ്ണനെഴുത്തച്ഛൻ
  • കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്ടെ പ്രധാന നേതാക്കൾ - ഇക്കണ്ട വാര്യർ, പനമ്പള്ളി ഗോവിന്ദമേനോൻ, കെ.അയ്യപ്പൻ
  • കൊച്ചിയിലെ ആദ്യ പ്രധാനമന്ത്രിയായ വ്യക്തി - പനമ്പള്ളി ഗോവിന്ദമേനോൻ
  • കൊച്ചിയിൽ പ്രധാനമന്ത്രിയായ വ്യക്തികൾ - പനമ്പള്ളി ഗോവിന്ദമേനോൻ, ടി.കെ.നായർ, ഇക്കണ്ട വാര്യർ
  • 035
    മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് ഏത് തിരുവിതാംകൂർ രാജാവിനാണ്?
    [a]
    ശ്രീ ചിത്തിര തിരുനാൾ

    [b]
    ശ്രീമൂലം തിരുനാൾ

    [c]
    ഉത്രാടം തിരുനാൾ

    [d]
    ആയില്യം തിരുനാൾ


  • മലയാളി മെമ്മോറിയലിനു നേതൃത്വം നൽകിയ വ്യക്തി - ബാരിസ്റ്റർ ജി.പി.പിള്ള
  • മലയാളി മെമ്മോറിയലിൽ ആദ്യമായി ഒപ്പു വെച്ചത് - കെ.പി.ശങ്കരമേനോൻ
  • മലയാളി മെമ്മോറിയലിന്റെ മറ്റു പ്രധാന നേതാക്കൾ - സി.വി.രാമൻപിള്ള, ഡോ.പി.പൽപ്പു, കാവാലം നീലകണ്ഠൻ പിള്ള, കെ.പി.ശങ്കരമേനോൻ
  • മലയാളി മെമ്മോറിയലിന്റെ മുദ്രാവാക്യം - തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക്
  • മലയാളി മെമ്മോറിയൽ സമർപ്പിക്കുമ്പോൾ തിരുവിതാംകൂറിലെ ദിവാൻ - ടി.രാമറാവു
  • മലയാളി മെമ്മോറിയലിനെക്കുറിച്ച് സി.വി.രാമൻപിള്ള ലേഖനങ്ങൾ എഴുതിയ പത്രം - മിതഭാഷി
  • 036
    ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറി?
    [a]
    ഡബ്ള്യു.സി.ബാനർജി

    [b]
    എ.ഒ.ഹ്യൂം

    [c]
    ദാദാഭായ് നവറോജി

    [d]
    ജവാഹർലാൽ നെഹ്‌റു


  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ് - ഡബ്ള്യു.സി.ബാനർജി
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റായ ആദ്യ മലയാളി - സി.ശങ്കരൻ നായർ
  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റ് - ആനി ബസന്റ്
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് ആയ ആദ്യ ഇന്ത്യൻ വനിത - സരോജിനി നായിഡു
  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് - സുഭാഷ് ചന്ദ്ര ബോസ്
  • കോൺഗ്രസിന്റെ ഔദ്യോഗിക ചരിത്രകാരൻ എന്നറിയപ്പെടുന്ന വ്യക്തി - പട്ടാഭി സീതാരാമയ്യ
  • കോൺഗ്രസ് രൂപീകൃതമാകുമ്പോൾ ഇന്ത്യയിലെ വൈസ്രോയി - ഡഫറിൻ പ്രഭു
  • 037
    ദുദുമ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
    [a]
    ഒഡീഷ

    [b]
    ഹിമാചൽ പ്രദേശ്

    [c]
    ഗോവ

    [d]
    കർണാടക


  • എലിഫന്റ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - മേഘാലയ
  • ശിവനസമുദ്രം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - കർണാടക
  • ദൂത്‌സാഗർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഗോവ
  • ദൂവാന്തർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - മധ്യപ്രദേശ്
  • ചിത്രകോട്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഛത്തീസ്ഗഡ്
  • ലോധ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ജാർഖണ്ഡ്
  • നുരനാൻഗ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - അരുണാചൽ പ്രദേശ്
  • വാൻതവാങ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - മിസോറം
  • 038
    മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി?
    [a]
    കുത്തുങ്കൽ

    [b]
    കുറ്റ്യാടി

    [c]
    കക്കാട്

    [d]
    മണിയാർ


  • പളളിവാസൽ, ചെങ്കുളം പദ്ധതികൾ സ്ഥിതി ചെയ്യുന്ന ജില്ല - ഇടുക്കി
  • ശബരിഗിരി മണിയാർ പദ്ധതികൾ സ്ഥിതി ചെയ്യുന്ന ജില്ല - പത്തനംതിട്ട
  • പെരിങ്ങൽകുത്ത്, ഷോളയാർ പദ്ധതികൾ സ്ഥിതി ചെയ്യുന്ന ജില്ല - തൃശൂർ
  • 039
    ഇന്ത്യയിലെ ആദ്യ ഐ.എസ്.ഒ സർട്ടിഫൈഡ് ബാങ്ക്?
    [a]
    എസ്.ബി.ഐ

    [b]
    കാനറാ ബാങ്ക്

    [c]
    ഫെഡറൽ ബാങ്ക്

    [d]
    ബംഗാൾ ബാങ്ക്


  • സേവിങ്സ് അക്കൗണ്ട് സംവിധാനം ആരംഭിച്ച ഇന്ത്യയിലെ ആദ്യ ബാങ്ക് - പ്രസിഡൻസി ബാങ്ക്
  • മ്യൂച്വൽ ഫണ്ട് ആരംഭിച്ച ഇന്ത്യയിലെ ആദ്യ ബാങ്ക് - എസ്.ബി.ഐ
  • ആദ്യമായി പൂട്ടുകൾ ഇല്ലാത്ത ശാഖ ആരംഭിച്ച ബാങ്ക് - യൂക്കോ ബാങ്ക്
  • ഇന്ത്യയിൽ ചെക്ക് സംവിധാനം ആരംഭിച്ച ആദ്യ ബാങ്ക് - ബംഗാൾ ബാങ്ക്
  • ക്രെഡിറ്റ് കാർഡ് സംവിധാനം ആരംഭിച്ച ഇന്ത്യയിലെ ആദ്യ ബാങ്ക് - സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
  • ഇന്ത്യയിലെ ആദ്യ പേയ്‌മെന്റ് ബാങ്ക് ആരംഭിച്ചത് - എയർടെൽ
  • വിദേശ വ്യാപാരവുമായി ബന്ധപ്പെട്ട് സ്ഥാപിതമായ ഇന്ത്യയിലെ ഉന്നത സാമ്പത്തിക സ്ഥാപനം - എക്സിം ബാങ്ക്
  • 040
    കുടുംബശ്രീ ജൈവകൃഷി പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ആര്?
    [a]
    മഞ്ജു വാര്യർ

    [b]
    കെ.ജെ.യേശുദാസ്

    [c]
    കെ.കെ.ശൈലജ

    [d]
    മോഹൻലാൽ


  • വിമുക്തി മിഷന്റെ ബ്രാൻഡ് അംബാസിഡർ - സച്ചിൻ ടെൻഡുൽക്കർ
  • ശുഭയാത്ര പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ - മോഹൻലാൽ
  • ക്ളീൻ ക്യാമ്പസ് സേഫ് ക്യാമ്പസ് പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ - മമ്മൂട്ടി
  • ഹരിത കേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ - കെ.ജെ.യേശുദാസ്
  • ബാലനിധി പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ - കെ.എസ്. ചിത്ര
  • Post a Comment

    0 Comments