'God's Own Country' Kerala is a land of many diverse art forms. The diversity of arts in any country indicates the rich culture of that country. Kerala has had a distinct artistic tradition since the time of tribal cultures. Later many art forms came into being in Kerala with influence from tribal arts etc. Kerala has hundreds of art forms including ritual arts, temple arts, social arts, sports and entertainment arts, folk and folk arts, natya arts, visual arts and audio arts. However, with the passage of time, many of these are disappearing.
Various Art Forms of Kerala
1
ഏതു കലാരൂപത്തിൽ നിന്നാണ് കഥകളി ഉണ്ടായത് - രാമനാട്ടം2
രാമനാട്ടത്തിന്റെ ഉപജ്ഞാതാവ് ആരാണ് - കൊട്ടാരക്കരത്തമ്പുരാൻ3
കൃഷ്ണനാട്ടത്തിന് ബദലായി പതിനേഴാം നൂറ്റാണ്ടിൽ കൊട്ടാരക്കര തമ്പുരാൻ രൂപംകൊടുത്ത കലാരൂപം - രാമനാട്ടം4
രാമനാട്ടത്തിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന ക്ലാസ്സിക്കൽ കലാരൂപം - കഥകളി5
രാമനാട്ടത്തിന്റെ കർത്താവായ ബാലവീര കേരളവർമ്മ അറിയപ്പെടുന്നത് ഏത് പേരിൽ - കൊട്ടാരക്കരത്തമ്പുരാൻ6
കഥകളിയുടെ ആദിരൂപം അറിയപ്പെടുന്നത് - രാമനാട്ടം1
കോഴിക്കോട്ട് മാനവേദൻ രാജാവ് അവതരിപ്പിച്ച കലാരൂപം ഏതാണ് - കൃഷ്ണനാട്ടം2
കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവ് - മാനവേദരാജാവ് (കോഴിക്കോട് സാമൂതിരി)3
കൃഷ്ണനാട്ടം അരങ്ങേറുന്ന ക്ഷേത്രാങ്കണം - ഗുരുവായൂർ4
കേരളത്തിലെ ആദ്യത്തെ നൃത്ത നാടകമായി നിരീക്ഷിക്കപ്പെട്ടിട്ടുള്ള ഉപാസനകല - കൃഷ്ണനാട്ടം5
കൃഷ്ണനാട്ടത്തിന്റെ കാവ്യരൂപമായ കൃഷ്ണഗീതി (ഗീതാ ഗോവിന്ദത്തെ അനുകരിച്ച് സംസ്കൃത ഭാഷയിൽ എഴുതപ്പെട്ടത്) രചിച്ചത് - മാനവേദരാജാവ് (കോഴിക്കോട് സാമൂതിരി)6
കൃഷ്ണനാട്ടത്തിന്റെ പ്രധാന ചടങ്ങുകൾ - കേളി, അരങ്ങുകേളി, തോടയം, പുറപ്പാട്, കഥാരംഭം, ധനാശി7
കൃഷ്ണനാട്ടത്തിന്റെ മറ്റു പേരുകൾ - കൃഷ്ണനാടകം, കൃഷ്ണാഷ്ടകം8
കൃഷ്ണനാട്ടത്തിന്റെ പശ്ചാത്തല വാദ്യങ്ങൾ - ശുദ്ധമദ്ദളം, തൊപ്പിമദ്ദളം, ഇടയ്ക്ക, ചേങ്ങില, ഇലത്താളം, ശംഖ്9
ശ്രീകൃഷ്ണകഥ സമ്പൂർണ്ണമായി ആവിഷ്കരിച്ചിട്ടുള്ള നൃത്തരൂപം - കൃഷ്ണനാട്ടം10
ഏറ്റവും കൂടുതൽ പൊയ്‌മുഖവേഷങ്ങളുള്ള കലാരൂപം - കൃഷ്ണനാട്ടം1
കേരളത്തിന്റെ തനത് ലാസ്യനൃത്ത രൂപം - മോഹിനിയാട്ടം 2
ലാസ്യഭാവത്തിന് കൂടുതൽ ഊന്നൽ നൽകുന്ന നൃത്തരൂപം - മോഹിനിയാട്ടം (രസം - ശൃംഗാരം)3
ദേവദാസി സമ്പ്രദായത്തിൽ നിന്നും ഉടലെടുത്ത് പിന്നീട് ക്ലാസിക്കൽ പദവിയിലേക്കുയർത്തപ്പെട്ട നൃത്തരൂപം - മോഹിനിയാട്ടം4
മോഹിനിയാട്ടത്തെക്കുറിച്ച് ആദ്യമായി പരാമർശിച്ച മലയാളകവി ആരാണ് - കുഞ്ചൻ നമ്പ്യാർ5
മോഹിനിയാട്ടത്തെക്കുറിച്ച് പരാമർശിക്കുന്ന കുഞ്ചൻ നമ്പ്യാരുടെ തുള്ളൽക്കഥ ഏതാണ് - ഘോഷയാത്ര6
തിരുവിതാംകൂറിലെ ക്ഷേത്രങ്ങളിൽ മോഹിനിയാട്ടം നിരോധിച്ച തിരുവിതാംകൂർ ഭരണാധികാരി ആരാണ് - റാണി പാർവ്വതി ഭായി7
മോഹിനിയാട്ടത്തിന്റെ പുനരുജ്ജീവനത്തിന് മുഖ്യ പങ്ക് വഹിച്ച തിരുവിതാംകൂർ ഭരണാധികാരി - സ്വാതി തിരുനാൾ8
മോഹിനിയാട്ടത്തിന് ഉപയോഗിക്കുന്നത് ഏത് സംഗീതമാണ് - കർണാടക സംഗീതം9
മോഹിനിയാട്ടക്കച്ചേരിയിലെ ആദ്യത്തെ ഇനം ഏതു പേരിലാണ് അറിയപ്പെടുന്നത് - ചൊൽക്കെട്ട്10
മോഹിനിയാട്ടത്തിന് തൊപ്പിമദ്ദളത്തിനു പകരമായി മൃദംഗം എന്ന വാദ്യോപകരണം നടപ്പിൽ വരുത്തിയതാരാണ് - വള്ളത്തോൾ നാരായണ മേനോൻ 11
മോഹിനിയാട്ടത്തിന്റെ മാതാവ് എന്നറിയപ്പെടുന്നതാര് - കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ.12
'മോഹിനിയാട്ടം - ചരിത്രവും ആട്ടപ്രകാരവും' എന്ന ഗ്രന്ഥം രചിച്ചതാര് - കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ13
പ്രഥമ ഗുരു ഗോപിനാഥ് ദേശീയ നാട്യപുരസ്കാരത്തിന് അർഹയായത് - ഡോ. കനക് റെലെ (പ്രശസ്‌ത മോഹിനിയാട്ടം നർത്തകി)14
മോഹിനിയാട്ടത്തിന്റെ സംഗീതം - മണിപ്രവാള ഭാഷയിലെ ചൊല്ലുകള്‍15
മോഹിനിയാട്ടത്തിലെ മുദ്രകളെക്കുറിച്ച് (24) പരാമർശിക്കുന്ന ഗ്രന്ഥം - ഹസ്തലക്ഷണദീപിക16
മോഹിനിയാട്ടത്തിൽ ആദ്യത്തെ എം.എ നേടിയത് - ഡോ. സുനന്ദ നായർ17
മോഹിനിയാട്ടത്തെക്കുറിച്ച് പരാമർശിക്കുന്ന കൃതികൾ - വ്യവഹാരമാല (മഴമംഗലം നാരായണൻ നമ്പൂതിരി), ഘോഷയാത്ര (കുഞ്ചൻ നമ്പ്യാർ)1
കേരളത്തിന്റെ വടക്കൻ ജില്ലകളിൽ പ്രധാനമായും പ്രചാരത്തിലുള്ള കലാരൂപം - തെയ്യം2
ദേവത തന്നെ നേരിട്ടുവന്ന് നൃത്തം ചെയ്യുന്നു എന്ന സങ്കൽപ്പത്തിൽ നടത്തുന്ന കേരളീയ കലാരൂപങ്ങൾ ഏതെല്ലാം - തെയ്യം, തിറ3
പുരാതന കേരളത്തിൽ നിലവിലിരുന്ന കാളിയാട്ടം എന്ന കലാരൂപത്തിൽ നിന്ന് ഉരുത്തിരിഞ്ഞ കലാരൂപം - തെയ്യം4
'തെയ്യങ്ങളുടെ നാട്' എന്നറിയപ്പെടുന്ന സ്ഥലം - കണ്ണൂർ5
തെയ്യത്തിന്റെ ആദ്യ ചടങ്ങുകൾ - തുടങ്ങൽ, തോറ്റം, ബലി, നൃത്തം, ആയോധനം, വെള്ളാട്ടം6
എല്ലാ ദിവസവും തെയ്യം അവതരിപ്പിക്കുന്ന കേരളത്തിലെ ക്ഷേത്രം - പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം7
കാവുകളിലും സ്ഥാനങ്ങളിലും തറവാടുകളിലും തെയ്യവും തിറയും കെട്ടിയാടുന്നതിനെ പറയുന്ന പേര് - കളിയാട്ടം8
തെയ്യാട്ടത്തിന്റെ ആഹാര്യാംശത്തിന്റെ പ്രധാനഘടകം - വലിപ്പമേറിയ മുടിക്കെട്ട്1
കേരളത്തിലെ കാളിക്ഷേത്രങ്ങളിൽ കാണപ്പെടുന്ന അനുഷ്‌ഠാന കല - മുടിയേറ്റ് 2
പ്രധാനമായും കേരളത്തിൽ നടന്നുവരുന്ന ഭദ്രകാളി പ്രീതിക്കായുള്ള അനുഷ്‌ഠാന കല - മുടിയേറ്റ്3
മുടിയേറ്റിന്റെ പ്രമേയം - ഭദ്രകാളിയും ദാരികനും തമ്മിലുള്ള യുദ്ധം4
കൂടിയാട്ടത്തിനുശേഷം കേരളത്തിൽ നിന്ന് രണ്ടാമതായി യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃകപട്ടികയിൽ ഇടം നേടിയ കലാരൂപം - മുടിയേറ്റ്5
കാളി - ദാരികപുരാവൃത്തം ഇതിവൃത്തമായുള്ള കലാരൂപം - മുടിയേറ്റ് 6
മുടിയേറ്റിലുള്ള കഥാപാത്രങ്ങൾ - ഭദ്രകാളി, ദാരികൻ, ശിവൻ, നാരദൻ, ദാനവേന്ദ്രൻ, കോയിമ്പടനായർ, കൂളി7
മുടിയേറ്റിലുള്ള രംഗങ്ങളുടെ എണ്ണം - എട്ട്8
മുടിയേറ്റിന്റെ ആരംഭ രംഗം - ശിവനാരദസംവാദം9
മുടിയേറ്റിന്റെ അവസാന രംഗം - ദാരികവധം10
മുടിയേറ്റിന് സമാനമായ മധ്യതിരുവിതാംകൂറിലെ കലാരൂപം - മുടിയെടുപ്പ്1
ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കമുള്ള ക്ലാസ്സിക്കൽ നൃത്തരൂപം - ഭരതനാട്യം2
'സാദിർ' എന്ന് മുൻപ് അറിയപ്പെട്ടിരുന്ന നൃത്തരൂപത്തെ പുനരുജ്ജീവിപ്പിച്ച് ഭരതനാട്യം എന്ന പേരു നൽകിയതാര് - രുഗ്മിണിദേവി അരുണ്ഡേൽ3
1936ൽ ചെന്നൈയിൽ കലാക്ഷേത്ര സ്ഥാപിച്ചതാര് - രുഗ്മിണിദേവി അരുണ്ഡേൽ4
ഭരതനാട്യം ഏതു സംസ്ഥാനത്തില്‍ ഉല്‍ഭവിച്ച നൃത്തരൂപം - തമിഴ്നാട്5
ഇന്ത്യയുടെ ദേശീയ നൃത്തരൂപമായി വിശേഷിപ്പിക്കാറുള്ളത് ഏതിനെയാണ് - ഭരതനാട്യം6
ഭരതനാട്യത്തിന്റെ പഴയപേര് - ദാസിയാട്ടം7
ക്ലാസ്സിക്കല്‍ പദവി ലഭിച്ച തമിഴ്നാട്ടിലെ നൃത്തരൂപം - ഭരതനാട്യം8
ചിത്രാവിശ്വേശ്വരന്‍ ഏതുമായി ബന്ധപ്പെട്ട കലാകാരിയാണ് - ഭരതനാട്യം9
ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്ന നൃത്തരൂപം - ഭരതനാട്യം10
യാമിനി കൃഷ്ണമൂര്‍ത്തി, രുക്മിണീദേവി എന്നിവര്‍ ഏത് നൃത്തരംഗത്താണ് പ്രവര്‍ത്തിച്ചത് - ഭരതനാട്യം11
അഭിനയ ദര്‍പ്പണം ഏത് കലാരൂപത്തിന്റെ അടിസ്ഥാനഗ്രന്ഥമാണ് - ഭരതനാട്യം12
തമിഴ്‌നാട്ടിലെ ക്ലാസിക്കല്‍ നൃത്തരൂപം - ഭരതനാട്യം1
മധ്യതിരുവിതാംകൂറിലെ ദേവീക്ഷേത്രങ്ങളിൽ നടക്കുന്ന അനുഷ്ഠാന കല - പടയണി2
പടയണിയുടെ മറ്റൊരു പേര് - പടേനി3
പടയണിയുടെ അർഥം - സൈന്യത്തിന്റെ നീണ്ട നിര4
ചൂട്ടുകത്തിച്ച് അവതരിപ്പിക്കുന്നതിനാൽ പടയണിയെ പറയുന്നത് - ചൂട്ടുപടേനി5
കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ പടയണി - കടമ്മനിട്ട വലിയപടേനി6
മധ്യതിരുവിതാംകൂറിലെ ദേവീക്ഷേത്രങ്ങളിൽ അരങ്ങേറുന്ന സംഘടിത കോലം തുള്ളൽ - പടയണി7
പടയണിയുടെ ഐതിഹ്യം - ദാരികനെ വധിച്ചിട്ടും കോപം തീരാതിരുന്ന കാളിയെ ശമിപ്പിക്കാൻ ശിവനിർദ്ദേശത്താൽ ഭൂതഗണങ്ങൾ കോലം കെട്ടി തുള്ളിയതിന്റെ സ്‌മരണ8
ദാരുകനെ വധിക്കാൻ വേണ്ടി ശിവന്റെ മൂന്നാം തൃക്കണ്ണിൽ നിന്നും ജനിച്ച ദേവത ആര് - കാളി9
പടയണിയുടെ ജന്മസ്ഥലം - കടമ്മനിട്ട (പത്തനംതിട്ട)10
പടയണി എന്ന അനുഷ്‌ഠാനകലയ്ക്ക് ഉപയോഗിക്കുന്ന പ്രധാന വാദ്യമേത്? - തപ്പ്11
പടയണിയുടെ പ്രോത്സാഹനത്തിന് വേണ്ടി പടയണി ഗ്രാമം എന്ന ആശയം മുന്നോട്ട് വച്ച കലാകാരൻ - കടമ്മനിട്ട രാമകൃഷ്‌ണൻ12
പടയണിപ്പാട്ടിന്റെ താളക്രമങ്ങളെ അനുകരിച്ച് കവിതാ അവതരണം നടത്തിയ മലയാള കവി ആരാണ്? - കടമ്മനിട്ട രാമകൃഷ്‌ണൻ1
കേരളത്തിലെ ഏതു ജില്ലയിൽ പ്രചാരത്തിലുള്ള നാടൻകലാരൂപമാണ് യക്ഷഗാനം - കാസർഗോഡ് 2
യക്ഷഗാനത്തിന്റെ നാട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് - കർണാടക3
ശിവരാമ കാരന്ത് ഏതു കലാരൂപത്തിന്റെ വളർച്ചയ്ക്കാണ് ഗണ്യമായ സംഭാവനകൾ നൽകിയിട്ടുള്ളത് - യക്ഷഗാനം4
'ബയലാട്ടം' എന്നു പേരുള്ള കലാരൂപം - യക്ഷഗാനം5
സംഭാഷണത്തിന് പ്രാധാന്യമുള്ളതിനാൽ 'സംസാരിക്കുന്ന കഥകളി' എന്നറിയപ്പെടുന്ന കല - യക്ഷഗാനം6
യക്ഷഗാനത്തിലെ പ്രധാന വാദ്യോപകരണങ്ങൾ - ചെണ്ട, മദ്ദളം, ഇലത്താളം7
രാമായണം, മഹാഭാരതം എന്നീ കൃതികളെ അവലംബമാക്കി അവതരിപ്പിക്കുന്ന കലയാണ് - യക്ഷഗാനം8
യക്ഷഗാനത്തിന്റെ പിതാവ് - പാർത്ഥി സുബ്ബൻ9
യക്ഷഗാനത്തെ പ്രചാരത്തിൽ കൊണ്ടുവന്ന കവി - ശിവരാമ കാരന്ത്10
യക്ഷഗാനം ഏത് സംസ്ഥാനത്തിന്റെ കലാരൂപമാണ് - കർണാടക1
കേരളത്തിൽ ക്രൈസ്തവരുടെ ഇടയിൽ പ്രചാരത്തിലുള്ള കലാരൂപം - ചവിട്ടു നാടകം2
കേരളത്തിന് ചവിട്ടുനാടകം എന്ന കലാരൂപം പരിചയപ്പെടുത്തിയത് - പോർച്ചുഗീസുകാർ 3
പടയാളികളുടെ വേഷങ്ങളിൽ അവതരിപ്പിക്കുന്ന കലാരൂപം - ചവിട്ടുനാടകം4
ആദ്യത്തെ ചവിട്ടുനാടകം - കാറൽമാൻ ചരിതം5
തട്ടുപൊളിപ്പൻ എന്ന് പേരുള്ള കലാരൂപം - ചവിട്ടുനാടകം (പലകകൾ നിരത്തിയ അരങ്ങുകളിൽ അവതരിപ്പിക്കുന്നതിനാലാകണം ഈ പേര്)6
ചവിട്ടുനാടകത്തിന്റെ കാലഘട്ടം - 17 - 18 ശതകം 7
ചവിട്ടുനാടകത്തിൽ മുഖ്യമായും അവതരിപ്പിച്ചിരിക്കുന്ന കഥകൾ - ബൈബിൾ കഥകൾ 8
ഓപ്പറയോട് സാദൃശ്യമുള്ളതും കേരളത്തിൽ ലത്തീൻ കത്തോലിക്കർ പൈതൃകകലയായി കണക്കാക്കുന്നതുമായ കലാരൂപം ഏതാണ് - ചവിട്ടുനാടകം 1
കൂടിയാട്ടത്തിന്റെ ഒരു ഭാഗമായും കൂടിയാട്ടത്തിൽനിന്ന് വേറിട്ടും ക്ഷേത്രങ്ങളിൽ അവതരിപ്പിക്കുന്ന കലാരൂപം - കൂത്ത്2
കൂത്തിനും കൂടിയാട്ടത്തിനും ഉപയോഗിക്കുന്ന സംഗീതോപകരണം - മിഴാവ്3
കൂത്തിന് ചാക്യാർ കൊട്ടുന്ന വാദ്യം - മിഴാവ് 4
ചാക്യാർകൂത്തിലെ പക്കമേളമായ മിഴാവു കൊട്ടുന്നതാരാണ് - യഥാക്രമം നമ്പ്യാരും നങ്ങ്യാരും5
അർഥം, കാമം, മോക്ഷം എന്നീ പുരുഷാർത്ഥങ്ങളെക്കുറിച്ച് അറിവു നൽകുന്നതിനാൽ ചാക്യാർകൂത്തിന് ലഭിച്ച മറ്റൊരു പേരെന്ത് - പുരുഷാർത്ഥക്കൂത്ത് 6
കൂത്ത് എന്ന കലാരൂപം പിന്തുടരുന്ന ശൈലി - ഏകാംഗ അഭിനയശൈലി 7
മാണി മാധവചാക്യാർ ഏതു കലയിലാണ് പ്രശസ്‌തി നേടിയത് - ചാക്യാർകൂത്ത്8
'മത്തവിലാസം കൂത്ത്' എന്ന ക്ഷേത്രകല മുടങ്ങാതെ നടക്കുന്ന കേരളത്തിലെ ക്ഷേത്രം ഏതാണ് - കരിവെള്ളൂർ ശിവക്ഷേത്രം 9
കൂത്ത് അവതരിപ്പിക്കുന്നത് - കൂത്തു തറകളിൽ അഥവാ കൂത്തമ്പലത്തിൽ10
കൂടിയാട്ടത്തിൽ സ്ത്രീവേഷങ്ങൾ കെട്ടുന്ന ചാക്യാർ സമുദായത്തിലെ സ്ത്രീകളാണ് - നങ്ങ്യാർ11
നങ്ങ്യാർമാർ അവതരിപ്പിക്കുന്ന കൂത്ത് ഏത് പേരിലറിയപ്പെടുന്നു - നങ്ങ്യാർകൂത്ത് 12
നങ്ങ്യാർ കൊട്ടുന്ന വാദ്യം - കുഴിത്താളം13
കൂത്തിനെ ലഘൂകരിച്ച ക്ഷേത്രകല - പാഠകം14
വാദ്യോപകരണങ്ങളുടെ അകമ്പടിയില്ലാതെ അവതരിപ്പിക്കുന്ന കലാരൂപം - പാഠകം15
പാഠകം അവതരിപ്പിക്കുന്നത് - നമ്പ്യാർ1
കേരളത്തിന്റെ ലോകപ്രശസ്തമായ പ്രാചീന സംസ്കൃതനാടകാഭിനയ സമ്പ്രദായം ഏതാണ് - കൂടിയാട്ടം2
യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഇടം നേടിയ ആദ്യ ഭാരതീയ നൃത്തരൂപം - കൂടിയാട്ടം (2001)3
'മാനവസമുദായത്തിന്റെ മഹത്തായ പാരമ്പര്യകല'യായി കൂടിയാട്ടത്തെ വിശേഷിപ്പിച്ചത് - യുനെസ്‌കോ4
ഇന്ത്യയിൽ ഇന്നു നിലവിലുള്ള അഭിനയകലകളിൽ ഏറ്റവും പൗരാണികമായ കലാരൂപം - കൂടിയാട്ടം5
'അഭിനയത്തിന്റെ അമ്മ' എന്നും 'കലകളുടെ മുത്തശ്ശി' എന്നും അറിയപ്പെടുന്ന കലാരൂപം - കൂടിയാട്ടം6
കൂടിയാട്ടത്തിന്റെ കുലപതി എന്നറിയപ്പെടുന്നത് - അമ്മന്നൂർ മാധവചാക്യാർ7
കൂടിയാട്ടത്തിന്റെ പ്രധാന ചമയങ്ങൾ - മുഖത്തെ തേയ്‌പ്, കിരീടം, കുപ്പായം, ഉടുത്തുകെട്ട്8
കൂടിയാട്ടത്തെക്കുറിച്ചുള്ള ഗുരു മണി മാധവചാക്യാരുടെ കൃതി - നാട്യകല്പദ്രുമം9
ഏറ്റവും പ്രാചീനമായ സംസ്കൃത നാടകരൂപങ്ങളിലൊന്നായ കൂടിയാട്ടം അവതരിപ്പിക്കുന്നതിന് വേണ്ടി വരുന്ന ദിവസം - 41 ദിവസം10
മലയാളത്തിൽ സംസാരിക്കാനാവകാശമുള്ള കൂടിയാട്ടത്തിലെ ഏക കഥാപാത്രം - വിദൂഷകൻ 11
കൂടിയാട്ടത്തിലെ സ്ത്രീവേഷങ്ങൾ ഏതു ഭാഷയിലാണ് സംസാരിക്കുന്നത് - പ്രാകൃതം12
കൂടിയാട്ടം അവതരിപ്പിക്കുന്നത് - ചാക്യാർ (പുരുഷ കഥാപാത്രം), നങ്ങ്യാർ (സ്ത്രീ കഥാപാത്രം)13
കൂടിയാട്ടം അവതരിപ്പിക്കുന്നതിന് ക്ഷേത്രവളപ്പിലെ അരങ്ങ് - കൂത്തമ്പലം14
വർഷംതോറും കൂടിയാട്ടം അവതരിപ്പിക്കുന്ന കേരളത്തിലെ ക്ഷേത്രങ്ങൾ - കൂടൽമാണിക്യ ക്ഷേത്രം (ഇരിഞ്ഞാലക്കുട), വടക്കുംനാഥ ക്ഷേത്രം (തൃശൂർ)15
കഥകളി, കൂടിയാട്ടം, നങ്ങ്യാർകൂത്ത് തുടങ്ങിയവ പഠിക്കാനും ഉപരിപഠനത്തിനും സൗകര്യമുള്ള സ്ഥാപനം - മാർഗി16
മാർഗിയുടെ ആസ്ഥാനം - തിരുവനന്തപുരം1
സെന്റ് തോമസിന്റെ കേരള സന്ദർശനം വിഷയമായിട്ടുള്ള, ക്രൈസ്തവരുടെ കലാരൂപം ഏതാണ് - മാർഗംകളി 2
കേരളത്തിലെ സുറിയാനി ക്രൈസ്തവർക്കിടയിൽ പ്രചാരത്തിലുള്ള നൃത്തരൂപം - മാർഗംകളി (പരമ്പരാഗതമായ വെള്ളമുണ്ടും ചട്ടയുമാണ് മാർഗംകളിയുടെ വേഷം)3
കേരളത്തിൽ പ്രചാരമുള്ള കളരി സംസ്കാരവുമായി ബന്ധമുള്ള ഒരു കലാരൂപം ഏത് - പരിചമുട്ടുകളി4
കേരളത്തിൽ ക്രൈസ്തവരുടെ ഇടയിൽ പ്രചാരത്തിലുള്ള കലാരൂപം - ചവിട്ടുനാടകം1
മുസ്ലിം സമുദായക്കാരുടെ ഇടയിൽ പ്രചാരമുള്ള അനുഷ്ഠാന കലാരൂപം - ദഫ്മുട്ടുകളി (ദഫ് അഥവാ ദപ്പ് - ഒരു വാദ്യോപകരണമാണ്)2
വിവാഹാവസരങ്ങളിൽ മലബാറിലെ മുസ്ലിങ്ങൾ അവതരിപ്പിക്കുന്ന നൃത്തരൂപം ഏതാണ് - ഒപ്പന3
മലബാർ മാപ്പിള (മുസ്ലിം) സംസ്കാരത്തിന്റെ സംഭാവനയാണ് - ഒപ്പന4
പരമ്പരാഗത മുസ്ലിം വിവാഹവുമായി ബന്ധപ്പെട്ട് നടത്തുന്ന നൃത്തം - ഒപ്പന5
ഏത് അറബിവാക്കിൽ നിന്നാണ് ഒപ്പന എന്ന പേരുണ്ടായത് - അബ്ബന (അഫ്‌ന)6
മതവിഷയങ്ങളും ഇസ്ലാമിക ചരിത്രസംഭവങ്ങളും ഇതിവൃത്തമാക്കി രചിക്കപ്പെടുന്ന പദ്യങ്ങള്‍ അറിയപ്പെടുന്നത് - ബൈത്തുകള്‍7
ബൈത്തുകള്‍ ചൊല്ലാന്‍ ഉപയോഗിക്കുന്ന ഒരു വാദ്യം? - ദഫ്8
മുസ്ലീം കലാരൂപമായ ബൈത്ത് ഏത് വിഭാഗത്തില്‍പ്പെടുന്നു - ഗാനം9
ദഫുമുട്ടുകളി നടത്തിയിരുന്നത് ഏത് സമുദായക്കാരാണ് - മുസ്ലിം സമുദായം10
പരിചകളി നടത്തിയിരുന്ന സമുദായം - ഉത്തര കേരളത്തിലെ മാപ്പിളമാര്‍1
കഥകളിയെ അടിസ്ഥാനമാക്കി ഗുരു ഗോപിനാഥ് ചിട്ടപ്പെടുത്തിയ ശാസ്ത്രീയ നൃത്തരൂപം - കേരള നടനം2
കഥകളിയിൽ നിന്നും ഉരുത്തിരിഞ്ഞ കഥകളി നടനം എന്ന നൃത്തരൂപം അറിയപ്പെടുന്നത് - കേരള നടനം3
കേരള നടനത്തിന്റെ ഉപജ്ഞാതാവ് - ഗുരു ഗോപിനാഥ്4
ഗുരു ഗോപിനാഥിന്റെ യഥാർത്ഥ പേര് - കലാമണ്ഡലം ഗോവിന്ദപിള്ള5
ഗുരുഗോപിനാഥ് വിശ്വകലാകേന്ദ്രം സ്ഥാപിച്ചത് - തിരുവനന്തപുരത്ത്1
കേരളത്തിന്റെ തനത് കലാരൂപം - കഥകളി2
ഏതു കലാരൂപത്തിൽ നിന്നാണ് കഥകളി ഉണ്ടായത് - രാമനാട്ടം3
'കലകളുടെ രാജാവ്' എന്നറിയപ്പെടുന്ന കലാരൂപം - കഥകളി4
രാമനാട്ടത്തിന്റെ ഉപജ്ഞാതാവ് ആരാണ് - കൊട്ടാരക്കരത്തമ്പുരാൻ5
കഥകളിയുടെ ഉപജ്ഞാതാവ് ആരാണ് - കൊട്ടാരക്കരത്തമ്പുരാൻ6
നളചരിതം ആട്ടക്കഥ എഴുതിയത് ആരാണ് - ഉണ്ണായി വാരിയർ7
ആരെഴുതിയതാണ് ബകവധം എന്ന ആട്ടക്കഥ - കോട്ടയത്തു തമ്പുരാൻ8
കഥകളി ആരംഭിക്കുന്ന ചടങ്ങ് ഏതു പേരിലറിയപ്പെടുന്നു - അരങ്ങുകേളി9
കൈമുദ്രകളെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥം ഏത് - ഹസ്തലക്ഷണദീപിക10
കഥകളി മുദ്രകൾക്ക് അടിസ്ഥാനമായ ഗ്രന്ഥം - ഹസ്തലക്ഷണദീപിക11
കേരള കലാമണ്ഡലം ഏത് കലാരൂപത്തിന്റെ പരിപോഷണവുമായിട്ടാണ് മുഖ്യമായും ബന്ധപ്പെട്ടിരിക്കുന്നത് - കഥകളി12
കേരള കലാമണ്ഡലം സ്ഥാപിതമായത് ഏതു വർഷം - 193013
കഥകളിയുടെ സാഹിത്യരൂപം ഏതു പേരിലറിയപ്പെടുന്നു - ആട്ടക്കഥ14
കഥകളി നടക്കുന്ന അരങ്ങിൽ കൊളുത്തിവയ്ക്കുന്ന വിളക്കിന്റെ പേരെന്ത് - ആട്ടവിളക്ക്15
സ്ത്രീവേഷം ഏതു പേരിലാണ് അറിയപ്പെടുന്നത് - മിനുക്ക് 16
കഥകളിയുടെ ആദിരൂപം അറിയപ്പെടുന്നത് - രാമനാട്ടം17
കഥകളിരംഗം എന്ന ഗ്രന്ഥത്തിന്റെ രചയിതാവാരാണ് - കെ.പി.എസ്.മേനോൻ18
ഹസ്തലക്ഷണദീപികയിൽ എത്ര മുദ്രകളെക്കുറിച്ച് പരാമർശിച്ചിരിക്കുന്നു - 24 മുദ്രകൾ19
കഥകളിയിലെ മുദ്രകളുടെ എണ്ണം - 2420
കഥകളിയിൽ സൽഗുണമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വേഷത്തിന്റെ പേരെന്ത് - പച്ച 21
'കരിവേഷം' ഏതു ഗുണത്തെയാണ് പ്രതിനിധീകരിക്കുന്നത് - തമോഗുണം22
മഹർഷിമാർക്ക് ഏതുതരം വേഷമാണ് ഉപയോഗിക്കുന്നത് - മിനുക്കുവേഷം23
ഒരേസമയത്ത് 'കലകളുടെ രാജാവും', 'രാജാക്കന്മാരുടെ കലയും' എന്നറിയപ്പെടുന്ന കലാരൂപം - കഥകളി24
ദുര്യോധനൻ ഏതു കത്തിവേഷമാണ് - കുറുങ്കുത്തി25
ഹനുമാന് ഏതു തരം വേഷമാണ് ഉപയോഗിക്കുന്നത് - വെള്ളത്താടി26
കഥകളി ഗായകന്റെ പാട്ടിനൊത്ത് മുദ്രകൾ കാട്ടി അഭിനയിക്കുന്നതിന് പറയുന്ന പേരെന്ത് - ചൊല്ലിയാട്ടം27
'ഊമക്കളി' എന്ന് പരിഹസിച്ചിരുന്ന കേരളീയകലാരൂപം പിന്നീട് ലോകപ്രശസ്തമായി. എതാണ് ആ കലാരൂപം - കഥകളി28
കേളികൊട്ട് മുതൽക്കുള്ള കഥകളിയിലെ പ്രധാന ചടങ്ങുകളാണ് - അഷ്ടാംഗങ്ങൾ29
കഥകളിയിലെ ചടങ്ങുകൾ - കേളികൊട്ട്, അരങ്ങുകേളി, തോടയം, വന്ദന ശ്ലോകങ്ങൾ, പുറപ്പാട്, മേളപ്പദം, കഥാഭിനയം, ധനാശി30
ഒരു സ്ഥലത്ത് കഥകളി നടത്താൻ പോകുന്നുവെന്ന് അറിയിക്കുന്ന ചടങ്ങ് ഏതു പേരിൽ അറിയപ്പെടുന്നു - കേളികൊട്ട് 31
കഥകളിരംഗത്ത് വിളക്കുവച്ചുകഴിഞ്ഞാലുടൻ നടക്കുന്ന ചടങ്ങ് - അരങ്ങുകേളി (കേളിക്കൈ)32
കേളിക്കൈ കഴിഞ്ഞാലുടനെ തിരശ്ശീലകൊണ്ട് രംഗം മറയ്ക്കുന്നതോടുകൂടി ആരംഭിക്കുന്ന ചടങ്ങ് - തോടയം33
രണ്ടു മിനുക്ക് വേഷങ്ങൾ തിരശ്ശീലയ്ക്കുപിന്നിൽ നിന്ന് ഗായകർ ചൊല്ലുന്ന ഈശ്വരസ്തുതികൾക്കനുസൃതമായി നൃത്തം ചെയ്യുന്നതാണ് - തോടകം34
കഥകളി അവതരണത്തിലെ ആദ്യ ചടങ്ങ് - പുറപ്പാട്35
നായികാനായകന്മാർ അരങ്ങത്തു പ്രവേശിക്കുന്ന ചടങ്ങ് - പുറപ്പാട് 36
കഥകളി അവതരണത്തിലെ അവസാന ചടങ്ങ് - ധനാശി (ഈശ്വരസ്തുതി രൂപത്തിലുള്ള നൃത്തം)37
കഥകളിയുടെ ശുക്രദശ എന്നറിയപ്പെടുന്ന കാലഘട്ടം - തിരുവിതാംകൂർ രാജാവായിരുന്ന ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയുടെ ഭരണകാലഘട്ടം38
കഥകളി നടന്മാർ കാലിൽ അണിയുന്ന ആഭരണം ഏതാണ് - കച്ചമണി39
മാങ്കുളം വിഷ്ണുനമ്പൂതിരി ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു - കഥകളി40
വെട്ടത്തുസമ്പ്രദായം ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു - കഥകളി41
കഥകളിയിലെ വെട്ടത്തുസമ്പ്രദായത്തിന്റെ ഉപജ്ഞാതാവ് - വെട്ടത്തു രാജാവ്42
വെട്ടത്തു രാജാവ് കഥകളിയിൽ വരുത്തിയ പരിഷ്‌കാരങ്ങൾ അറിയപ്പെടുന്നത് - വെട്ടത്തുസമ്പ്രദായം43
കേളികൊട്ട് ഏത് കലാരൂപത്തിന്റെ ആദ്യ ചടങ്ങാണ് - കഥകളി44
കൊട്ടാരക്കരത്തമ്പുരാന്‍ ആവിഷ്കരിച്ച രാമനാട്ടത്തില്‍നിന്ന് വികാസം പ്രാപിച്ച ക്ലാസിക്കല്‍ നൃത്തരൂപം - കഥകളി45
ഏത് കലാരൂപത്തെയാണ് വള്ളത്തോള്‍ നാരായണമേനോന്‍ പുനരുദ്ധരിച്ചത് - കഥകളി46
ആട്ടക്കഥ എന്തിന്റെ ഗദ്യരൂപമാണ് - കഥകളി47
ഹസ്തലക്ഷണദീപിക ഏത് കലാരൂപവുമായി ബന്ധപ്പെട്ട ആധികാരിക ഗ്രന്ഥമാണ് - കഥകളി48
'കഥകളി പ്രകാരം' എന്ന ഗ്രന്ഥത്തിന്റെ രചയിതാവാരാണ് - പന്നിശ്ശേരി നാണുപിള്ള49
കഥകളിപ്രകാശിക എന്ന ഗ്രന്ഥം രചിച്ചതാര് - മാത്തൂർ കുഞ്ഞുപിള്ളപ്പണിക്കർ50
താടിവേഷത്തിൽ എത്ര വകഭേദങ്ങളുണ്ട്? ഏതെല്ലാം? - മൂന്ന് (വെള്ള, ചുവപ്പ്, കരി)51
രാക്ഷസന്മാർക്കും അസുരന്മാർക്കും ഏതുതരം വേഷമാണ് കഥകളിയിലുള്ളത് - ചുവന്ന താടി52
'വെള്ളത്താടി'യുടെ മറ്റൊരു പേര് - വട്ടമുടി53
കഥകളിസമ്പ്രദായങ്ങളിലൊന്നായ 'കപ്ലിങ്ങാടൻ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവാരാണ് - കപ്ലിങ്ങാട്ട് നാരായണൻ നമ്പൂതിരി54
കഥകളിയിലെ കല്ലടിക്കോടൻ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ് ആരാണ് - വെള്ളാട്ടു ചാത്തുപ്പണിക്കർ55
കല്ലുവഴിച്ചിട്ട എന്ന അവതരണരീതി ആവിഷ്കരിച്ചത് ആരാണ് - ഇട്ടിരാരിച്ചമേനോൻ56
കഥകളിയുടെയും കേരളീയകലകളുടെയും പോഷണത്തിനായി മഹാകവി വള്ളത്തോൾ സ്ഥാപിച്ച സ്ഥാപനം - കേരള കലാമണ്ഡലം57
കഥകളിയിൽ ശ്രീകൃഷ്ണവേഷത്തിന്റെ കിരീടം ഏത് പേരിലറിയപ്പെടുന്നു - കൃഷ്ണമുടി58
കോഴിക്കോട് മാനദേവൻ രാജാവ് അവതരിപ്പിച്ച കലാരൂപം ഏതാണ് - കൃഷ്ണനാട്ടം59
കൃഷ്ണനാട്ടത്തിൽ എത്ര ഭഗവത് കഥകളാണുള്ളത് - എട്ട് 60
കഥകളിവേഷക്കാരുടെ മുഖത്ത് ചായവും അലങ്കാരപ്പണികളും നടത്തുന്നതിന് പറയുന്ന പേര് - ചുട്ടികുത്ത് 61
ലോകത്തിലെ ഏറ്റവും കട്ടികൂടിയ മുഖത്തേപ്പ് (മുഖത്ത് ചായവും മറ്റും ചേർക്കുന്നത്) എന്ന ഗിന്നസ് റെക്കോർഡ് ഏതിനാണ് - കഥകളിയിലെ 'ചുട്ടി'ക്ക്62
ലോകപ്രസിദ്ധി നേടിയ കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ പേരെന്ത് - ചെറുതുരുത്തി63
കഥകളിയിലെ എട്ട് അംഗങ്ങളിൽ അവസാനത്തെ അംഗം ഏത് - ധനാശി64
കഥകളി നടക്കുന്നുണ്ടെന്ന് ദേശവാസികളെ അറിയിക്കാൻ വേണ്ടിയുള്ള വാദ്യപ്രകടനം - കേളികൊട്ട്65
ഭയപ്പെടുത്തുന്ന ഭാഗം കഥകളിയിൽ അവതരിപ്പിക്കുന്ന വേഷം ഏത് - നിണം66
'ബാലരാമഭാരതം' എന്ന നാട്യശാസ്ത്രഗ്രന്ഥത്തിന്റെ രചയിതാവാരാണ് - കാർത്തിക തിരുനാൾ രാജാവ് (ധർമ്മരാജ)67
വടക്കൻചിട്ട എന്നറിയപ്പെടുന്നത് കല്ലടിക്കോടൻ സമ്പ്രദായമാണെങ്കിൽ തെക്കൻ ചിട്ട എന്നറിയപ്പെടുന്ന സമ്പ്രദായം ഏതാണ് - കപ്ലിങ്ങാടൻ68
കർണ്ണശപഥം എന്ന ആട്ടക്കഥ എഴുതിയത് ആരാണ് - മാലി മാധവൻ നായർ69
കുചേലവൃത്തം ആട്ടക്കഥയുടെ രചയിതാവ് ആരാണ് - മുരിങ്ങൂർ ശങ്കരൻ പോറ്റി 70
കേരളത്തിന്റെ ശാകുന്തളം എന്നറിയപ്പെടുന്ന ആട്ടക്കഥ എതാണ് - നളചരിതം71
കിളിമാനൂർ രാജരാജവർമ കോയിത്തമ്പുരാൻ ഏതു പേരിലാണ് ആട്ടക്കഥകളെഴുതി പ്രസിദ്ധനായത് - കരീന്ദ്രൻ72
കഥകളിയുടെ വിശേഷണങ്ങൾ - 'ഉദാത്ത നാട്യരൂപം', 'നൃത്തനാട്യം', 'സമഗ്രനൃത്തം'73
കഥകളിയിൽ ഉപയോഗിക്കുന്ന വാദ്യങ്ങൾ - ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം74
കഥകളിയിലെ വിവിധ സമ്പ്രദായങ്ങൾ - കല്ലുവഴി സമ്പ്രദായം, കപ്ലിങ്ങാട് സമ്പ്രദായം, വെട്ടത്ത് സമ്പ്രദായം75
രാജ്യാന്തര കഥകളി കേന്ദ്രം സ്ഥിതിചെയ്യുന്നത് - ന്യൂഡൽഹി76
കൊട്ടാരക്കര തമ്പുരാൻ മെമ്മോറിയൽ മ്യൂസിയം ഓഫ് ക്ലാസിക്കൽ ആർട്സ് സ്ഥിതിചെയ്യുന്നത് - കൊല്ലം
0 Comments