Advertisement

views

Daily Current Affairs in Malayalam 2024 | 25 May 2024 | Kerala PSC GK

25th May 2024, Daily Current Affairs in Malayalam 2024 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations.

Daily Current Affairs in Malayalam 2024 | 25 May 2024 | Kerala PSC GK
CA-241
Srinivas R Kulkarni 2024-ൽ ഷാ പ്രൈസിന് അർഹനായ ഇന്ത്യൻ വംശജൻ

ശ്രീനിവാസ് ആർ കുൽക്കർണി

■ ഇന്ത്യൻ വംശജനായ യുഎസ് ശാസ്ത്രജ്ഞനും പ്രശസ്ത എഴുത്തുകാരി സുധാ മൂർത്തിയുടെ സഹോദരനുമായ ശ്രീനിവാസ് ആർ. കുൽക്കർണിക്ക് 2024 ലെ ജ്യോതിശാസ്ത്രത്തിനുള്ള ഷാ പ്രൈസ് ലഭിച്ചു.
ജ്യോതിശാസ്ത്ര മേഖലയിലെ കുൽക്കർണിയുടെ തകർപ്പൻ കണ്ടുപിടിത്തങ്ങൾക്കാണ് ഈ അഭിമാനകരമായ അംഗീകാരം.
CA-242
Preeti Smitha Bhoy ഐ.ഡബ്ള്യു.എഫ് വേൾഡ് യൂത്ത് ചാമ്പ്യൻഷിപ്പിൽ 76 കിലോഗ്രാം ക്ളീൻ ആൻഡ് ജെർക്കിൽ ഉയർത്തി ലോക റെക്കോർഡ് സൃഷ്ടിച്ച ഇന്ത്യൻ വെയ്റ്റ് ലിഫ്റ്ററുടെ പേര്

പ്രീതി സ്മിത ഭോയ്‌

ലിമയിൽ (പെറു) നടക്കുന്ന ലോക യൂത്ത് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 40 കിലോഗ്രാം വിഭാഗത്തിൽ ക്ലീൻ ആൻഡ് ജെർക്ക് ലോക റെക്കോർഡോടെ കിരീടം നേടുന്ന രാജ്യത്തുനിന്നുള്ള ആദ്യ ലിഫ്റ്ററാണ് പതിനഞ്ചുകാരിയായ പ്രീതിസ്മിത ഭോയ്.
ഒഡീഷയിലെ ധെങ്കനാൽ സ്വദേശിയാണ് പ്രീതിസ്മിത.
■ സ്‌നാച്ച്, ക്ലീൻ, ജെർക് പ്രകടനങ്ങൾക്ക് അവൾ മൂന്ന് സ്വർണ്ണ മെഡലുകൾ നേടി.
CA-243
Fred Roos 2024 മെയിൽ അന്തരിച്ച പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ്

ഫ്രെഡ് റൂസ്

ദി ഗോഡ്ഫാദർ രണ്ടാം ഭാഗത്തിൻ്റെ നിർമ്മാതാവും ഫ്രാൻസിസ് ഫോർഡ് കൊപ്പോളയുടെ ദീർഘകാല സഹകാരിയുമായ ഫ്രെഡ് റൂസ് അന്തരിച്ചു, അദ്ദേഹത്തിന് 89 വയസ്സായിരുന്നു.
CA-244
dolphins വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് ഗംഗയിലും അതിന്ടെ പോഷക നദികളിലും എത്ര ഡോൾഫിനുകൾ ഉണ്ട്

4000 ഡോൾഫിനുകൾ

■ ഉത്തർപ്രദേശിലെ ലഖിംപൂർ ജില്ലയിലെ ശാരദ ജലസേചന കനാലിലെ ആഴം കുറഞ്ഞ വെള്ളത്തിൽ ഇന്ത്യയുടെ ദേശീയ ജലജീവിയായ 10 ഗംഗാ ഡോൾഫിനുകളെങ്കിലും കുടുങ്ങി.
■ മഴക്കാലത്തിനു മുമ്പുള്ള പതിവ് അറ്റകുറ്റപ്പണികൾക്കിടയിലാണ് നാട്ടുകാരും ജലസേചന, വനം ജീവനക്കാരും ഇവയെ കണ്ടത്
■ ആവശ്യമായ ജലനിരപ്പ് ഉറപ്പാക്കാൻ കനാലിലേക്ക് വെള്ളം തുറന്നുവിട്ടു, തുടർന്ന് ഡോൾഫിനുകളുടെ സംഘം ഘാഗ്ര നദിയിലേക്ക് നീന്തി മടങ്ങി.
ഉത്തർപ്രദേശിൽ മാത്രം ഗംഗാ ഡോൾഫിനുകളുടെ എണ്ണം ഏകദേശം 2000-ത്തോളം ഉണ്ടെന്നാണ് കണക്കാക്കുന്നത്.
CA-245
Impatiens Minnamparensis അടുത്തിടെ നെല്ലിയാമ്പതി മലനിരകളിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം കാശി തുമ്പ

Impatiens Minnamparensis

■ തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യമല ബയോസ്ഫിയർ റിസർവിൽ നടത്തിയ ഫ്ലോറിസ്റ്റിക് സർവേയ്ക്കിടെയാണ് ഗവേഷകർക്ക് ഈ സസ്യം കണ്ടെത്തിയത്.
പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ ചുവന്ന വരകളുള്ള ആകർഷകമായ പാൽ വെളുത്ത പൂക്കളുള്ള ഒരു ചെറിയ ചെടി.
■ എന്നാൽ വിശദമായ ശാസ്ത്രീയ പഠനത്തിൻ്റെ ഫലമായി ഈ ചെടി ഒരു പുതിയ ഇംപാറ്റിയൻസ് ഇനം ആണെന്ന്. സ്ഥിരീകരിച്ചു
CA-246
Periyar Tiger Reserve 2024 മെയ് 16 മുതൽ മെയ് 19 വരെ പെരിയാർ ടൈഗർ റിസർവിൽ നടത്തിയ സർവേയിൽ എത്ര മത്സ്യ ഇനങ്ങളെ കണ്ടെത്തി

അമ്പത്തിയാറ്‌

2024 മെയ് മാസത്തിൽ പെരിയാർ കടുവാ സങ്കേതത്തിൽ വനം വകുപ്പ് ആദ്യത്തെ സംയുക്ത ജലജന്തുജാലങ്ങളുടെയും ഓഡോണേറ്റുകളുടെയും സർവേ നടത്തി.
ക്യാറ്റ്ഫിഷ് പോലുള്ള വിദേശ ഇനങ്ങളുടെ എണ്ണം വർധിച്ചതിനാൽ നാടൻ ഇനങ്ങളുടെ ജനസംഖ്യ കുറയുന്നതായി സർവേ വെളിപ്പെടുത്തുന്നു.
ഏഴ് പുതിയ ഇനം മത്സ്യങ്ങളുടെ സാന്നിധ്യം ഉൾപ്പെടെ 56 ഇനം മത്സ്യങ്ങളെയും സർവേ കണ്ടെത്തി.
CA-247
Tokyo Atacama Observatory ടോക്കിയോ സർവകലാശാലയിലെ അറ്റകാമ ഒബ്സർവേറ്ററി ഏത് രാജ്യത്താണ് ലോകത്തിലെ ഏറ്റവും ഉയർന്ന നിരീക്ഷണാലയം ഉദ്ഘാടനം ചെയ്തത്?

ചിലി

■ സമുദ്രനിരപ്പിൽ നിന്ന് 5,640 മീറ്റർ (18,500 അടി) ഉയരത്തിൽ, സെറോ ചജ്നന്തറിൻ്റെ കൊടുമുടിയിലാണ് ഈ നിരീക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
5050 മീറ്റർ (16570 അടി) ഉയരത്തിലുള്ള അറ്റകാമ ലാർജ് മില്ലിമീറ്റർ അറേയെപ്പോലും മറികടക്കുന്നതാണ് ഈ സൗകര്യത്തിൻ്റെ ഉയരം.
■ ഇന്ത്യയിലെ മറ്റ് ചില പ്രധാന നിരീക്ഷണാലയങ്ങൾ ഏതൊക്കെയാണ്?

📡ജയൻ്റ് മെട്രോവേവ് റേഡിയോ ടെലിസ്കോപ്പ്, പൂനെ (മഹാരാഷ്ട്ര)
📡കൊടൈക്കനാൽ സോളാർ ഒബ്സർവേറ്ററി, കൊടൈക്കനാൽ (തമിഴ്നാട്)
📡ഇന്ത്യൻ അസ്ട്രോണമിക്കൽ ഒബ്സർവേറ്ററി (IAO), ഹാൻലെ (ലഡാക്ക്)
CA-248
Dogecoin and Shiba Inu അടുത്തിടെ മരിച്ച ക്രിപ്‌റ്റോകറൻസി ഡോഗ്‌കോയിൻ്റെ മുഖമായി മാറിയ നായയുടെ പേര്?

കബോസു

■ ഡോഗ്‌കോയിനും ഷിബ ഇനുവിനും പ്രചോദനമായ ജാപ്പനീസ് നായ കബോസു 17-ാം വയസ്സിൽ അന്തരിച്ചു, തൻ്റെ ബ്ലോഗ് പോസ്റ്റിലൂടെയാണ് നായയുടെ ഉടമ വിവരം പങ്കുവെച്ചത്
ക്രിപ്‌റ്റോ കമ്മ്യൂണിറ്റിയും കബോസു ആരാധകരും അനുശോചനം രേഖപ്പെടുത്തി
■ കബോസു ചിത്രത്തിലെ വൈറൽ മെമ്മാണ് 2013-ൽ ഡോഗ്‌കോയിൻ സൃഷ്‌ടിക്കുന്നതിന് പ്രചോദനമായത്.
■ ക്രിപ്‌റ്റോ മാർക്കറ്റിൽ ഒരു ഡോഗ്കോയിൻ 13.76 ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ്.
CA-249
Shahid Afridi 2024-ലെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന്റെ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടത്

ഷാഹിദ് അഫ്രീദി

■ യുവരാജ് സിംഗ്, ക്രിസ് ഗെയിൽ, ഉസൈൻ ബോൾട്ട് എന്നിവരെ നേരത്തെ ബ്രാൻഡ് അംബാസഡർമാരായി തിരഞ്ഞെടുത്തിരുന്നു.
CA-250
Aishwarya Thangachan 2024ലെ കാൻ ചലച്ചിത്രമേളയിൽ ഹ്രസ്വചിത്ര വിഭാഗത്തിൽ മത്സരിക്കുന്ന മലയാള ചിത്രം

കൈമിറ

■ ഹരിപ്പാട് സ്വദേശിനി ഐശ്വര്യ തങ്കച്ചനാണ് ചിത്രം സംവിധാനം ചെയ്തത്.

Post a Comment

0 Comments