Advertisement

views

Kerala PSC GK | Current Affairs Question and Answers | May 2024


Preparing for the Kerala Public Service Commission (PSC) exams requires staying updated with the latest current affairs. This set of one-liner questions and answers for May 2024 covers significant global and national events, technological advancements, economic challenges, and notable political developments. Designed to enhance your general knowledge and keep you informed, these concise updates will help you excel in your exams by ensuring you are well-versed in the critical happenings of the month.


CURRENT AFFAIRS QUESTION AND ANSWERS | MAY 2024


100. 2024 ഏപ്രിലിൽ സ്വവർഗ ലൈംഗികത,15 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന ക്രിമിനൽ കുറ്റമാക്കി വ്യവസ്ഥ ചെയ്തുകൊണ്ടുള്ള ബിൽ പാസാക്കിയ രാജ്യം? - ഇറാഖ്

99. 2024 ഏപ്രിലിൽ അന്തരിച്ച കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റനും പരിശീലകനുമായിരുന്ന പി. ജി. ജോർജിന്റെ ആത്മകഥ ? - ഹാഫ് ടൈം : ഒരു ഫുട്ബോൾ പോരാളിയുടെ അനുഭവങ്ങൾ

98. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉഷ്ണതരംഗം പ്രഖ്യാപിച്ച കേരളത്തിലെ ആദ്യ ജില്ല ? - പാലക്കാട്‌

97. നാഷണൽ ഫിലിം അക്കാദമിയുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി? - ഡോ. പോൾ മണലിൽ

96. അടുത്തിടെ ഗവേഷകർ വാഗമൺ മലനിരകളിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം സസ്യം? - ലിറ്റ്സിയ വാഗമണിക

95. 2024-ലെ സൗദി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഡോക്യുമെന്ററി വിഭാഗത്തിന്റെ ജൂറി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി? - വി. കെ. ജോസഫ്

94. 2024 ഏപ്രിലിൽ 17 കോടി രൂപയ്ക്ക് ലേലം ചെയ്യപ്പെട്ട 'മോഹിനി' എന്ന ചിത്രം ആരുടേതാണ് ? - രാജാ രവിവർമ

93. ചൈനയിൽ നടക്കുന്ന അമ്പെയ്ത്ത് ലോകകപ്പ് ഒന്നാം സ്റ്റേജിൽ പുരുഷ റിക്കർവ് ടീമിനത്തിൽ സ്വർണം നേടിയ രാജ്യം ? - ഇന്ത്യ

92. രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്മെന്റ് തുറമുഖമായി പ്രവർത്തിക്കുന്നതിന് കേന്ദ്രത്തിന്റെ അനുമതി ലഭിച്ച തുറമുഖം ? - വിഴിഞ്ഞം തുറമുഖം

91. കേരളമുൾപ്പെടെയുള്ള 13 സംസ്ഥാനങ്ങളിലേക്കുള്ള ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നത്? - 2024 ഏപ്രിൽ 26



90. സ്പെയിനിലെ ലാസ് പൽമാസ് ദേ ഗ്രാൻ കനാറിയ രാജ്യാന്തര ചലച്ചിത്രമേളയിൽ ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം നേടിയ ഇന്ത്യൻ ചിത്രം? - പാരഡൈസ്

89. 'ദി വിന്നേഴ്സ് മൈൻഡ്സെറ്റ്' എന്ന പുസ്തകം രചിച്ച ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം? - ഷെയ്ൻ വാട്സൺ

88. മനുഷ്യരുമായി, ബോയിങ്ങിന്റെ സ്റ്റാർലൈനർ നടത്തുന്ന ആദ്യ ബഹിരാകാശ യാത്രയിൽ ഉൾപ്പെട്ട ഇന്ത്യൻ വംശജ ? - സുനിതാ വില്യംസ്

87. അറബ് സാഹിത്യത്തിനുള്ള 2024-ലെ അന്താരാഷ്ട്ര പുരസ്കാരത്തിന് അർഹനായ പലസ്തീൻ സാഹിത്യകാരൻ? - ബാസിം ഖൻദാഖ്ജി

86. 2024 ഏപ്രിലിൽ കേരള ഗ്രാമീൺ ബാങ്ക് ചെയർപേഴ്സണായി ചുമതലയേറ്റത്? - വിമല വിജയഭാസ്കർ

85. 2024-ലെ ഐ.സി.സി. പുരുഷ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംനേടിയ മലയാളി താരം? - സഞ്ജു സാംസൺ

84. ഇന്ത്യയുടെ 26-ാമത് നാവികസേന മേധാവിയായി ചുമതലയേറ്റത്? - അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠി

83. ഹരിത നൊബേൽ എന്നറിയപ്പെടുന്ന 2024-ലെ ഗോൾഡ്മാൻ എൻവയൺമെന്റൽ പ്രൈസിന് അർഹനായ ഇന്ത്യക്കാരൻ? - അലോക് ശുക്ല

82. 2024 ഏപ്രിലിൽ തകർന്ന ഓൾഡ് കിജാബെ അണക്കെട്ട് സ്ഥിതിചെയ്യുന്ന രാജ്യം? - കെനിയ

81. ലോക നൃത്ത ദിനം? - ഏപ്രിൽ 29



80. ലോക മാധ്യമ സ്വാതന്ത്ര്യ ദിനം ? - മെയ് 3

79. മൂവാറ്റുപുഴയിൽ സംസ്ഥാനത്തെ ആദ്യ സർക്കാരിതര ക്യാമ്പസ് വ്യവസായപാർക്ക് ആരംഭിച്ച സ്റ്റാർട്ടപ്പ് ? - ജെൻ റോബോട്ടിക്സ്

78. നവജാത ശിശുക്കളുടെ സമഗ്ര ആരോഗ്യ പരിശോധനയ്ക്കായുള്ള ആരോഗ്യവകുപ്പിന്റെ പദ്ധതി? - ശലഭം

77. അടുത്തിടെ ഗവേഷകർ കണ്ടെത്തിയ 'ബാറ്റിലിപ്സ് ചന്ദ്രയാനി' എന്നത് ? - ജലക്കരടി

76. 2024-ലെ മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ? - 159

75. 2023-24 വർഷത്തെ ഇന്ത്യൻ സൂപ്പർ ലീഗ്(ISL) ഫുട്ബോൾ കിരീടം നേടിയ ടീം ? - മുംബൈ സിറ്റി

74. സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ, സത്യജിത് റേ സാഹിത്യ പുരസ്കാരത്തിന് അർഹനായത്? - പ്രഭാവർമ

73. 'ഐക്യൂബ് ഖമർ' ഏത് രാജ്യത്തിന്റെ ആദ്യ ചാന്ദ്ര ഉപഗ്രഹമാണ്? - പാക്കിസ്ഥാൻ

72. രാജ്യത്തെ ആദ്യ തദ്ദേശീയ ആളില്ലാ ബോംബർ വിമാനം ? - FWD-200B

71. 2024 മെയിൽ, ഇന്ത്യയിലെ യൂണിസെഫ് അംബാസഡറായി നിയമിതയായത്? - കരീന കപൂർ



70. കുടുംബശ്രീ അംഗങ്ങളുടെ കല, സാംസ്കാരിക, സാമൂഹിക പ്രവർത്തനങ്ങൾക്ക് ഇടമൊരുക്കാനായി എ.ഡി.എസുകളെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതി? - എന്നിടം

69. 2024-ലെ ഐസിസി വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന് വേദിയാകുന്ന രാജ്യം ? - ബംഗ്ലാദേശ്

68. കപ്പലുകളെ തകർക്കുന്ന ടോർപിഡോകളെ കണ്ടെത്തി നിർവീര്യമാക്കാൻ കഴിയുന്ന കെൽട്രോണിന്റെ പ്രതിരോധ സംവിധാനം? - മാരീച്

67. റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അത്‌ലറ്റിക് കമ്മീഷൻ അംഗമായി തിരഞ്ഞെടുക്കപ്പെട്ട മലയാളി? - സ്മിത എ. എസ്.

66. ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് ക്രിക്കറ്റ് പിച്ച് ഉദ്ഘാടനം ചെയ്യപ്പെട്ടത് ? - ധരംശാല

65. ജി.എസ്.ടി. അപ്പലേറ്റ് ട്രിബ്യൂണലിന്‍റെ ആദ്യത്തെ പ്രസിഡന്റായി ചുമതലയേറ്റത്? - സഞ്ജയ്‌ കുമാർ മിശ്ര

64. 2024-ലെ ഫോർമുല വൺ കാറോട്ടത്തിലെ മയാമി ഗ്രാൻപ്രീയിൽ ജേതാവായത് ? - ലാൻഡോ നോറിസ്

63. 2024 മെയ് 6ന് അന്തരിച്ച പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ ? - ഹരികുമാർ

62. 2024 മെയിൽ, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റ മത്സരം കളിച്ച മലയാളി ? - ആശ ശോഭന

61. കേരളത്തിലെ ആദ്യത്തെ ചെസ് ഇന്റർനാഷണൽ മാസ്റ്റർ ? - വർഗീസ് കോശി



60. 2024-ലെ പുലിറ്റ്സർ പുരസ്കാരത്തിനർഹമായ 'നൈറ്റ് വാച്ച്' എന്ന നോവലിന്റെ രചയിതാവ്? - ജെയ്ൻ ആൻ ഫിലിപ്സ്

59. 2024 മെയിൽ, ഒഎൻവി കൾച്ചറൽ സാഹിത്യ പുരസ്കാരത്തിന് അർഹയായത് ? - പ്രതിഭ റായി

58. 10000 കോടി ഡോളർ പ്രവാസിപ്പണം നേടുന്ന ആദ്യ രാജ്യമെന്ന നേട്ടം സ്വന്തമാക്കിയത് ? - ഇന്ത്യ

57. അടുത്തിടെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ കണ്ടെത്തിയ ' അബ്ലെന്നെസ് ഗ്രേസാലി, അബ്ലെന്നെസ് ജോസ്ബർക്മെൻസിസ് ' എന്നിവ ഏത് ജീവി വിഭാഗത്തിൽപ്പെടുന്നു ? - മീൻ

56. കേരളത്തിൽ ആദ്യമായി വെസ്റ്റ്നൈൽ പനി റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ല? - ആലപ്പുഴ

55. മദ്രാസ് ഐഐടിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന 'മൈൻഡ്ഗ്രോവ്' എന്ന സ്റ്റാർട്ടപ്പ് വികസിപ്പിച്ച, വാണിജ്യ അടിസ്ഥാനത്തിലുള്ള ഇന്ത്യയിലെ ആദ്യ മൈക്രോ കൺട്രോളർ? - സെക്യൂർ ഐ. ഒ. ടി.

54. ഐക്യരാഷ്ട്ര സംഘടന ലോക ഫുട്ബോൾ ദിനമായി ആചരിക്കുന്നത് ? - മെയ് 25

53. 2024-ലെ ബംഗാൾ ഗവർണേഴ്സ് അവാർഡ്സ് ഓഫ് എക്സലൻസ് ലഭിച്ച മലയാള ചലച്ചിത്രതാരം? - ജഗതി ശ്രീകുമാർ

52. ബാഡ്മിന്റൺ വേൾഡ് ഫെഡറേഷന്റെ 2025-ലെ ലോക ജൂനിയർ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത് ? - ഇന്ത്യ

51. 2024 മെയിൽ,100-ാം സമാധി വാർഷികദിനം ആചരിക്കുന്ന നവോത്ഥാന നായകൻ ? - ചട്ടമ്പിസ്വാമികൾ



50. 2024 മെയിൽ പൊട്ടിത്തെറിച്ച 'ഇബു' അഗ്നിപർവ്വതം സ്ഥിതിചെയ്യുന്ന രാജ്യം ? - ഇന്തോനേഷ്യ

49. കുട്ടികളിലെ മാനസിക സമ്മർദ്ദം ലഘൂകരിക്കാൻ കേരള പോലീസ് ആരംഭിച്ച ടെലി കൗൺസലിംഗ് പദ്ധതി ? - ചിരി

48. കവി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ സ്മരണാർഥം വൈഷ്ണവം ട്രസ്റ്റ് ഏർപ്പെടുത്തിയ വൈഷ്ണവം സാഹിത്യ പുരസ്‌കാരത്തിന് 2024-ൽ അർഹനായത് ? - ആർ രവിചന്ദ്രൻ നായർ

47. ന്യൂഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഡി.ആർ.ഡി.സി ഗ്ലോബൽ ഭാരതീയ ഭാഷാഗ്രന്ഥങ്ങൾക്കായി ഏർപ്പെടുത്തിയ അന്താരാഷ്ട ടാഗോർ പുരസ്കാരത്തിന് അർഹയായത്? - അഞ്ജലി രാജീവ്

46. 2024 മെയിൽ അന്തരിച്ച, ലോകത്ത് ആദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക സ്വീകരിച്ച വ്യക്തി? - റിച്ചാർഡ് സ്ലേമാൻ

45. ഇന്ത്യ നടത്തിപ്പുചുമതല ഏറ്റെടുക്കുന്ന ആദ്യ വിദേശ തുറമുഖം ? - ചബഹാർ തുറമുഖം

44. പശ്ചിമഘട്ടത്തിലെ ഇടമലയാർ വനമേഖലയിൽ നിന്നും ഗവേഷകർ കണ്ടെത്തിയ നെല്ലിക്കയുടെ വർഗത്തിൽപ്പെട്ട പുതിയ സസ്യം ? - എംബ്ലിക്ക ചക്രബർത്തി

43. 2023-ലെ 47-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്സിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ? - ആട്ടം

42. ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ വ്യക്തി? - കാമി റീത്ത ഷെർപ്പ

41. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി മാറിയ രാജ്യം? - ചൈന



40. കുട്ടികളിലൂടെ കുടുംബങ്ങളിൽനിന്ന് സമൂഹത്തിലേക്ക് ശുചിത്വസുന്ദര കേരളം എന്ന ആശയം പ്രചരിപ്പിക്കുന്നതിന് കുടുംബശ്രീ-അയൽക്കൂട്ടങ്ങളുടെ സഹായത്തോടെ നടപ്പിലാക്കുന്ന പരിശീലന പരിപാടി ? - ശുചിത്വോത്സവം 2.0

39. ഫോബ്സ് മാസികയുടെ റിപ്പോർട്ട് പ്രകാരം, ഏറ്റവും കൂടുതൽ വാർഷിക വരുമാനമുള്ള കായികതാരം? - ക്രിസ്റ്റിയാനോ റൊണാൾഡോ

38. 2024 മെയിൽ പ്രകാശനം ചെയ്ത കേരള ബാങ്കിന്റെ പരസ്യചിത്രം ? - കരുതൽ

37. 2024-ലെ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിൽ സ്കോട്ട്‌ലൻഡ് ടീമിന്റെ മുഖ്യ സ്പോൺസറാകുന്ന ഇന്ത്യൻ ബ്രാൻഡ് ? - നന്ദിനി

36. കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയത്? - 2024 മെയ് 15

35. ടേബിൾ ടെന്നീസ് റാങ്കിങ്ങിൽ ആദ്യ 25-ലെത്തുന്ന ആദ്യ ഇന്ത്യൻ വനിത? - മനിക ബത്ര

34. കുട്ടികളിലെ ചിന്താശേഷിയും സർഗാത്മകതയും സംരംഭകത്വ മനോഭാവവും വളർത്തിയെടുക്കാൻ ഒരുവർഷം നീണ്ടുനിൽക്കുന്ന കുടുംബശ്രീയുടെ പദ്ധതി? - മൈൻഡ് ബ്ലോവേഴ്‌സ്

33. കുടുംബശ്രീ ദിനം? - മെയ് 17

32. 2024 മെയിൽ അന്തരിച്ച കനേഡിയൻ സാഹിത്യകാരി ആലീസ് മൺറോയ്ക്ക് സാഹിത്യ നൊബേൽ ലഭിച്ച വർഷം? - 2013

31. 70 വയസ്സിനു മുകളിലുള്ളവരുടെ പ്രഥമ ക്രിക്കറ്റ് ലോകകപ്പ് വേദി? - ഇംഗ്ലണ്ട്



30.ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണത്തെ 'സമാധാനപൂർണമായ ആണവ സ്ഫോടനം' എന്ന് വിശേഷിപ്പിച്ചത്? - ഇന്ദിരാഗാന്ധി

29. 2027-ലെ ഫിഫ വനിതാ ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം? - ബ്രസീൽ

28. സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്നതിന് സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി ? - സ്പ്ലാഷ്

27. രാജ്യത്തെ വലിയ മൂന്നാമത്തെ റെയിൽവേ ടണൽ നിലവിൽ വരുന്നത്? - വിഴിഞ്ഞം

26. എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ തോറ്റവരെയും പാതിവഴിയിൽ പഠനം മുടങ്ങിയവരെയും കണ്ടെത്തി തുടർപഠനത്തിന് സഹായിക്കുന്ന കേരള പോലീസ് പദ്ധതി? - ഹോപ്‌

25. അന്താരാഷ്ട്ര മ്യൂസിയം ദിനം? - മെയ് 18

24. പരിസ്ഥിതി സംരക്ഷണത്തിന് മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്ക് 10 വർഷം ദൈർഘ്യമുള്ള 'ബ്ലൂ റെസിഡൻസി വിസ' പ്രഖ്യാപിച്ച രാജ്യം ? - യു.എ.ഇ

23. 2024 മെയ് 18ന് 50 വർഷം തികഞ്ഞ ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണം? - ബുദ്ധൻ ചിരിക്കുന്നു

22. മുൻ മുഖ്യമന്ത്രി ഇ. കെ. നായനാരുടെ പേരിലുള്ള മ്യൂസിയം സ്ഥിതിചെയ്യുന്നത് ? - ബർണശ്ശേരി

21. ഇന്ത്യയിലെ ആദ്യ താളിയോല രേഖാ മ്യൂസിയം സ്ഥിതിചെയ്യുന്നത് ? - തിരുവനന്തപുരം



20. ലോക പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ടി20 വിഭാഗം 400 മീറ്ററിൽ ലോക റെക്കാഡോടെ സ്വർണം നേടിയ ഇന്ത്യൻ താരം? - ദീപ്തി ജീവൻജി

19. അന്താരാഷ്ട്ര ബുക്കർ സമ്മാനം കരസ്ഥമാക്കുന്ന ആദ്യ പുരുഷ പരിഭാഷകൻ - മിഖായേൽ ഹോഫ്മാൻ

18. 2024-ലെ അന്താരാഷ്ട്ര ബുക്കർ സമ്മാനത്തിന് അർഹയായ ജർമൻ എഴുത്തുകാരി ? - ജെന്നി ഏർപെൻബെക്ക്

17. അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം? - മെയ് 22

16. കേരളത്തിലെ ആദ്യ പാലിയേറ്റീവ് കെയർ ട്രീറ്റ്മെന്റ് സപ്പോർട്ടിങ്‌ യൂണിറ്റ് നിലവിൽവന്നത് - കൊല്ലം

15. 2024 മെയിൽ ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട 'ഇബ്രാഹിം റെയ്സി' ഏത് രാജ്യത്തിന്റെ പ്രസിഡന്റായിരുന്നു? - ഇറാൻ

14. 2024-ലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടം നേടിയത് ? - മാഞ്ചസ്റ്റർ സിറ്റി

13. ആദ്യ ഇന്ത്യൻ ബഹിരാകാശ വിനോദസഞ്ചാരി? - ഗോപീചന്ദ് തോട്ടക്കുറ

12. 2024-ലെ ലോക പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ വേദി ? - ജപ്പാൻ

11. മലയാറ്റൂർ രാമകൃഷ്ണന്റെ സ്മരണാർത്ഥം മലയാറ്റൂർ ഫൗണ്ടേഷൻ നൽകുന്ന സാഹിത്യ പുരസ്കാരത്തിന് അർഹനായത് ? - എം. വി. ജനാർദനൻ



10. അടുത്തിടെ പ്രകാശനം ചെയ്ത, 'ക്വാണ്ടം ബോഡി: ദി ന്യൂ സയൻസ് ഓഫ് ലിവിങ് എ ലോങ്ങർ, ഹെൽത്തിയർ, മോർ വൈറ്റൽ ലൈഫ്' എന്ന പുസ്തകം രചിച്ചത് ? - ദീപക് ചോപ്ര

9. പാക്കിസ്ഥാൻ അതിർത്തിയിലെ നിരീക്ഷണം ശക്തിപ്പെടുത്താൻ കരസേനയ്ക്ക് വേണ്ടി ആഭ്യന്തരമായി നിർമിച്ച ഡ്രോൺ - ദൃഷ്ടി- 10

8. എം. കെ. സാനു ഫൗണ്ടേഷൻ നൽകുന്ന എട്ടാമത് എം. കെ. സാനു ഗുരുപ്രസാദ പുരസ്‌കാരത്തിനർഹനായത് ? - ഡോ. എസ്. സോമനാഥ്

7. ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളമാകുന്നത് ? - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

6. അടുത്തിടെ തിരുവിതാംകൂർ, മലബാർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ പൂജാദികർമങ്ങളിൽ നിന്നും ഒഴിവാക്കിയ പുഷ്പം ? - അരളി

5. മെർസ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം ? - സൗദി അറേബ്യ

4. 2024 മെയിൽ, കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പിന് അർഹനായ പ്രശസ്ത എഴുത്തുകാരൻ ? - റസ്കിൻ ബോണ്ട്

3. 2024-ലെ 25-ാമത് പത്മപ്രഭാ പുരസ്കാരത്തിന് അർഹനായ പ്രശസ്ത കവിയും ഗാനരചയിതാവുമായ വ്യക്തി ? - റഫീക്ക് അഹമ്മദ്

2. ജന്മനാ ഹൃദയസംബന്ധമായ അസുഖങ്ങളുള്ള കുട്ടികളുടെ ചികിത്സയ്ക്കായുള്ള സംസ്ഥാന സർക്കാർ പദ്ധതി? - ഹൃദ്യം

1. രാജ്യത്തെ ആദ്യ സൗരോർജ്ജ ബോട്ട് ? - ഇന്ദ്ര



Post a Comment

0 Comments