CA-311
ലോക ക്ഷീര ദിനം?
ജൂൺ 1
■ പാലിനെ ആഗോളഭക്ഷണമായി അംഗീകരിക്കേണ്ടതിന്റെ പ്രാധാന്യം ലക്ഷ്യമിട്ടുകൊണ്ടാണ് ലോകമെമ്പാടും ക്ഷീര ദിനം ആചരിക്കുന്നത്.
■ 2000 മുതലാണ് എല്ലാ വർഷവും ജൂൺ 1ന് ക്ഷീര ദിനം ആഘോഷിക്കാൻ തുടങ്ങിയത്.
■ പാൽ കുടിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്, അതിനാൽ അതിനെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക എന്നതാണ് ലോക ക്ഷീര ദിനത്തിൻ്റെ ലക്ഷ്യം.

CA-312
ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് നിശ്ചിത തുക ഈടാക്കാനും വിരമിച്ച ശേഷം മാസം തോറും തുക തിരികെ നൽകാനും ലക്ഷ്യമിടുന്ന ആണ്വിറ്റി പദ്ധതി ?
ജീവാനന്ദം
■ സംസ്ഥാന ഇൻഷുറൻസ് വകുപ്പ് മുഖേന ആന്വിറ്റി പദ്ധതി നടപ്പാക്കുമെന്നു ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
■ ഇതിന്റെ ഘടനയും മറ്റു നടപടികളും നിശ്ചയിക്കാൻ ഈ രംഗത്തെ വിദഗ്ധനെ (ആക്ച്വറി) നിയമിക്കുന്നതിനു കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചു.
■ ജീവനക്കാർക്കു പുതിയൊരു നിക്ഷേപമാർഗം കൂടി തുറക്കുകയാണെന്നു ധനവകുപ്പ് അധികൃതർ പറഞ്ഞു.
■ ജീവാനന്ദം നടപ്പായാൽ ജീവനക്കാരുടെ തുക എല്ലാ മാസവും അതിലേക്ക് എത്തും. ഈ പണം സർക്കാരിനു വിനിയോഗിക്കാമെന്നു മാത്രമല്ല, ഒരുമിച്ചു തിരികെ നൽകേണ്ടിയും വരില്ല.
■ സർക്കാർ ജീവനക്കാർ വിരമിക്കുമ്പോൾ മാസം തോറും ഒരു നിശ്ചിത തുക നൽകാനെന്നാണ് ഉത്തരവിൽ പറയുന്നത്.

CA-313
കണ്ണൂർ സർവ്വകലാശാലയുടെ വൈസ് ചാൻസിലർ ആയി തിരഞ്ഞെടുക്കപ്പെട്ടത്?
ഡോക്ടർ കെ കെ സജു
■ കൊച്ചി യൂണിവേഴ്‌സിറ്റി (കുസാറ്റ്) മെക്കാനിക്കല്‍ വിഭാഗം മേധാവി കെ.കെ. സാജുവിന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതല നല്‍കി ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്റെ ഉത്തരവ്.
■ കണ്ണൂര്‍ വിസിയുടെ ചുമതല വഹിച്ചിരുന്ന ബിജോയ് നന്ദന്‍ വിരമിച്ചതിലാണ് ഇത്.

CA-314
ക്രിമിനൽ കേസിൽ കുറ്റക്കാരനെന്നു വിധിക്കപ്പെടുന്ന ആദ്യ മുൻ യുഎസ് പ്രസിഡൻറ്?
ഡൊണാൾഡ് ട്രംപ്
■ നീലച്ചിത്ര നടി സ്റ്റോമി ഡാനിയൽസുമായുള്ള ബന്ധം മറച്ചുവെക്കാൻ പണം നൽകിയതുമായി ബന്ധപ്പെട്ട ബിസിനസ് രേഖകളില്‍ കൃത്രിമം വരുത്തിയ കേസിൽ അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് കുറ്റക്കാരൻ. കേസിൽ ജൂലൈ 11ന് ശിക്ഷ വിധിക്കും.
■ കൃത്രിമം കാട്ടിയെന്ന് ആരോപിക്കപ്പെട്ട 34 കുറ്റങ്ങളും തെളിഞ്ഞതായി കോടതി വിധിച്ചു.
■ നാലു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസാണിത്. എന്നാൽ, മുൻ പ്രസിഡന്‍റ് ആയതിനാൽ ട്രംപിന്‍റെ ശിക്ഷ പിഴയിൽ ഒതുക്കുമെന്നാണ് റിപ്പോർട്ട്.

CA-315
ഒരു യൂറോപ്പ്യൻ ഫുട്ബോൾ കിരീടം നേടുന്ന ആദ്യ ഗ്രീസ് ക്ലബ്?
ഒളിമ്പിയാക്കോസ്
■ യൂറോപ്പ കോൺഫറൻസ് ലീഗിൽ എക്‌സ്‌ട്രാ ടൈമിൽ 1-0ന് ഫിയോറൻ്റീനയ്‌ക്കെതിരെ ഒളിംപിയാക്കോസ് വിജയിച്ചു.
■ ഒളിമ്പിയാക്കോസ് യൂറോപ്യൻ ക്ലബ് കിരീടം നേടുന്ന ആദ്യത്തെ ഗ്രീക്ക് ടീമായി മാറി.
■ 116-ാം മിനിറ്റിൽ അയൂബ് എൽ കാബിയുടെ വിജയഗോൾ ഏഥൻസിലുടനീളം ആഘോഷങ്ങൾ ആളിക്കത്തി.

CA-316
ചെന്നൈയിലെ സ്വകാര്യ സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്മോസ് ത്രീഡി പ്രിന്റിങ്ങിലൂടെ നിർമ്മിച്ച അർദ്ധ ക്രയോജനിക്ക് എൻജിൻ റോക്കറ്റ് അഗ്നിബാൺവിക്ഷേപിച്ചത്?
2024 മാർച്ച് 30
■ ഇന്ത്യയിലെ ആദ്യ സെമി ക്രയോജനിക് എൻജിനാണ് ചെന്നൈ ആസ്ഥാനമായ ബഹിരാകാശ സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്മോസ് വികസിപ്പിച്ച അഗ്നിബാൻ റോക്കറ്റിന്റേത്.
■ 575 കിലോഗ്രാം ഭാരവും 6.2 മീറ്റര്‍ നീളവുമുള്ളതാണ് അഗ്നിബാൻ റോക്കറ്റിന് 300 കിലോഗ്രാം പേലോഡ് 700 കിലോമീറ്റർ ഉയരമുള്ള ഭ്രമണപഥത്തിൽ എത്തിക്കാൻ കഴിയും.
■ പൂർണമായും സ്വന്തമായി നിർമിച്ച റോക്കറ്റിനു കരുത്തുപകരുന്നത് ലോകത്തിലെ ആദ്യ സിംഗിൾ പീസ് 3 ഡി പ്രിൻ്റഡ് എൻജിനാണ്.
■ സെമി ക്രയോ എൻജിൻ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ റോക്കറ്റ് വിക്ഷേപണവുമാണിത്

CA-317
ഖത്തർ ഫുട്ബോൾ ടീമിൽ എത്തുന്ന ആദ്യ മലയാളി താരം ?
തഹസിൻ ജംഷീദ്
■ ഖത്തര്‍ ദേശീയ ഫുട്‌ബോള്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജനാണ് തഹ്‌സിന്‍ മുഹമ്മദ്.
■ ഖത്തറിന് വേണ്ടി ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതയ്ക്കുള്ള ടീമിലാണ് കണ്ണൂര്‍ സ്വദേശിയായ തഹ്‌സിന്‍ മുഹമ്മദ് ജംഷിദ് ഇടംപിടിച്ചത്.
■ തഹ്‌സിന്‍ വളര്‍ന്നതും ജനിച്ചതുമെല്ലാം ഖത്തറിലായിരുന്നു.
■ പിതാവിന്റെ മേല്‍നോട്ടത്തിലായിരുന്നു തഹസിന്‍ ഫുട്‌ബോള്‍ പരിശീലിച്ചത്.
■ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് വേണ്ടി കളിച്ചിരുന്ന ഫുട്‌ബോള്‍ താരമായിരുന്നു തഹസിന്റെ പിതാവ്.
■ ഖത്തര്‍ ആസ്പയര്‍ ഫുട്‌ബോള്‍ അക്കാദമിലായിരുന്നു തഹസിന്റെ പരിശീലനം.

CA-318
സ്ത്രീകളിലെ കാൽസ്യം ആഗിരണം ത്വരിതപ്പെടുത്തുന്ന ഭക്ഷണ സമവാക്യം എന്ന കണ്ടെത്തലിന് പേറ്റന്റ് ലഭിച്ച മലയാളി ശാസ്ത്രജ്ഞ ?
ആർ. എൽ. ബീന
■ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയുടെ തിരുവനന്തപുരത്തെ കോളേജ് ഓഫ് ഡെയറി സയൻസ് ആൻഡ് ടെക്‌നോളജിയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ആർ.എൽ.ബീനയ്ക്കാണ് കേന്ദ്രസർക്കാരിന്റെ പേറ്റന്റ് ലഭിച്ചത്.
■ ഗോതമ്പ്, ബാർലി, കുവരക്, തിന, ഗ്രീൻപീസ്, സോയാബീൻ, ചെറുപയർ, മുതിര, കറുത്ത എള്ള് എന്നിവ ചേർത്താണ് ഭക്ഷണസമവാക്യം ഉണ്ടാക്കിയത്.
■ പലഹാരമായോ കുറുക്കി കഴിക്കാവുന്ന രൂപത്തിലോ ആക്കാനുള്ള പഠനങ്ങൾ പുരോഗമിക്കുന്നു.

CA-319
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര സൈനിക നടപടി
ഓപ്പറേഷൻ ബ്ലൂ സ്റ്റാർ (1984 ജൂൺ 1-10)
■ 1984 ജൂണില്‍ സുവര്‍ണക്ഷേത്രത്തില്‍ കടക്കാന്‍ സേനയ്ക്ക് അനുമതി നല്കിയ നിര്‍ഭാഗ്യകരമായ തീരുമാനമാണ് ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിലേക്കും ഇന്ദിരയുടെ ജീവന്‍ അപഹരിക്കുന്നതിലേക്കും നയിച്ചത്.
■ ഖലിസ്ഥാന്‍ എന്ന സ്വതന്ത്രരാഷ്ട്രത്തിനുവേണ്ടിയുള്ള പ്രക്ഷോഭമാണ് സൈനികനടപടിയില്‍ കലാശിച്ചത്.
■ സിഖ് ഭീകരരെ നേരിടാനായിരുന്നു നടപടി. സൈനികരുള്‍പ്പെടെ അറുന്നൂറോളം പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്.

CA-320
തീവണ്ടികളിൽ സ്ത്രീയാത്രക്കാർക്ക് സഹായം നൽകാനും സുരക്ഷ ഉറപ്പാക്കാനുമുള്ള റെയിൽവേയുടെ പദ്ധതി
മേരി സഹേലി (എന്റെ കൂട്ടുകാരി )
■ തീവണ്ടികളിൽ സ്ത്രീയാത്രക്കാർക്ക് സഹായം നൽകാനും സുരക്ഷ ഉറപ്പാക്കാനുമുള്ള റെയിൽവേയുടെ മേരി സഹേലി (എന്റെ കൂട്ടുകാരി) പദ്ധതി വിപുലീകരിച്ചു.
■ പാലക്കാട് ഡിവിഷനിൽ ഇപ്പോൾ 68 വനിതാ ആർ.പി.എഫുകാരുണ്ട്, 306 പുരുഷ ഉദ്യോഗസ്ഥരും.
■ മംഗളൂരു ജങ്‌ഷൻ, മംഗളൂരു സെൻട്രൽ, കണ്ണൂർ, ഷൊർണൂർ, പാലക്കാട് എന്നിവയാണ് ഇവരുടെ ബേസ് സ്റ്റേഷൻ.
ഈ RPF സ്റ്റാഫുകളുടെ ചുമതലകൾ
🚊വണ്ടി ഒരു സ്റ്റേഷനിൽനിന്ന് പുറപ്പെടുന്നതിന് ഒരുമണിക്കൂർ മുൻപ് ആർ.പി.എഫ്. ഉദ്യോഗസ്ഥ കോച്ചിൽ കയറും.
🚊തനിയെ യാത്ര ചെയ്യുന്നവരുടെ പട്ടിക എടുക്കും.
🚊പേരും വിവരവും കോച്ച് നമ്പറും രേഖപ്പെടുത്തും.
🚊ഇത് എല്ലാ കേന്ദ്രങ്ങളിലും അയയ്ക്കും.
🚊വഴിമധ്യേയുള്ള സ്റ്റോപ്പുകളിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ഇത് ലഭിക്കും.
🚊ഓരോ പ്രധാനപ്പെട്ട സ്റ്റേഷനിലും ഇവരെ അന്വേഷിച്ച് സുരക്ഷാവിഭാഗം എത്തും.
🚊ഹെൽപ്പ് ലൈൻ നമ്പറായ 139-ഉം നൽകും.
🚊മറ്റു സ്റ്റേഷനുകളിൽനിന്ന് പുതുതായി കയറുന്നവരുടെ പട്ടിക തയ്യാറാക്കും.
🚊ഇറങ്ങുന്നതുവരെ നിഴൽപോലെ കൂടെയുണ്ടാകും.

0 Comments