Advertisement

views

Daily Current Affairs in Malayalam 2024 | 01 June 2024 | Kerala PSC GK

01st June 2024, Daily Current Affairs in Malayalam 2024 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations.

Daily Current Affairs in Malayalam 2024 | 01 June 2024 | Kerala PSC GK
CA-311
world milk day ലോക ക്ഷീര ദിനം?

ജൂൺ 1

■ പാലിനെ ആഗോളഭക്ഷണമായി അംഗീകരിക്കേണ്ടതിന്റെ പ്രാധാന്യം ലക്ഷ്യമിട്ടുകൊണ്ടാണ് ലോകമെമ്പാടും ക്ഷീര ദിനം ആചരിക്കുന്നത്.
2000 മുതലാണ് എല്ലാ വർഷവും ജൂൺ 1ന് ക്ഷീര ദിനം ആഘോഷിക്കാൻ തുടങ്ങിയത്.
■ പാൽ കുടിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്, അതിനാൽ അതിനെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക എന്നതാണ് ലോക ക്ഷീര ദിനത്തിൻ്റെ ലക്ഷ്യം.
CA-312
Joy of life ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് നിശ്ചിത തുക ഈടാക്കാനും വിരമിച്ച ശേഷം മാസം തോറും തുക തിരികെ നൽകാനും ലക്ഷ്യമിടുന്ന ആണ്വിറ്റി പദ്ധതി ?

ജീവാനന്ദം

■ സംസ്ഥാന ഇൻഷുറൻസ് വകുപ്പ് മുഖേന ആന്വിറ്റി പദ്ധതി നടപ്പാക്കുമെന്നു ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
■ ഇതിന്റെ ഘടനയും മറ്റു നടപടികളും നിശ്ചയിക്കാൻ ഈ രംഗത്തെ വിദഗ്ധനെ (ആക്ച്വറി) നിയമിക്കുന്നതിനു കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചു.
■ ജീവനക്കാർക്കു പുതിയൊരു നിക്ഷേപമാർഗം കൂടി തുറക്കുകയാണെന്നു ധനവകുപ്പ് അധികൃതർ പറഞ്ഞു.
■ ജീവാനന്ദം നടപ്പായാൽ ജീവനക്കാരുടെ തുക എല്ലാ മാസവും അതിലേക്ക് എത്തും. ഈ പണം സർക്കാരിനു വിനിയോഗിക്കാമെന്നു മാത്രമല്ല, ഒരുമിച്ചു തിരികെ നൽകേണ്ടിയും വരില്ല.
■ സർക്കാർ ജീവനക്കാർ വിരമിക്കുമ്പോൾ മാസം തോറും ഒരു നിശ്ചിത തുക നൽകാനെന്നാണ് ഉത്തരവിൽ പറയുന്നത്.
CA-313
Dr. KK Saju കണ്ണൂർ സർവ്വകലാശാലയുടെ വൈസ് ചാൻസിലർ ആയി തിരഞ്ഞെടുക്കപ്പെട്ടത്?

ഡോക്ടർ കെ കെ സജു

കൊച്ചി യൂണിവേഴ്‌സിറ്റി (കുസാറ്റ്) മെക്കാനിക്കല്‍ വിഭാഗം മേധാവി കെ.കെ. സാജുവിന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതല നല്‍കി ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്റെ ഉത്തരവ്.
■ കണ്ണൂര്‍ വിസിയുടെ ചുമതല വഹിച്ചിരുന്ന ബിജോയ് നന്ദന്‍ വിരമിച്ചതിലാണ് ഇത്.
CA-314
Donald Trump ക്രിമിനൽ കേസിൽ കുറ്റക്കാരനെന്നു വിധിക്കപ്പെടുന്ന ആദ്യ മുൻ യുഎസ് പ്രസിഡൻറ്?

ഡൊണാൾഡ് ട്രംപ്

നീലച്ചിത്ര നടി സ്റ്റോമി ഡാനിയൽസുമായുള്ള ബന്ധം മറച്ചുവെക്കാൻ പണം നൽകിയതുമായി ബന്ധപ്പെട്ട ബിസിനസ് രേഖകളില്‍ കൃത്രിമം വരുത്തിയ കേസിൽ അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് കുറ്റക്കാരൻ. കേസിൽ ജൂലൈ 11ന് ശിക്ഷ വിധിക്കും.
■ കൃത്രിമം കാട്ടിയെന്ന് ആരോപിക്കപ്പെട്ട 34 കുറ്റങ്ങളും തെളിഞ്ഞതായി കോടതി വിധിച്ചു.
നാലു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസാണിത്. എന്നാൽ, മുൻ പ്രസിഡന്‍റ് ആയതിനാൽ ട്രംപിന്‍റെ ശിക്ഷ പിഴയിൽ ഒതുക്കുമെന്നാണ് റിപ്പോർട്ട്.
CA-315
Olympiakos ഒരു യൂറോപ്പ്യൻ ഫുട്ബോൾ കിരീടം നേടുന്ന ആദ്യ ഗ്രീസ് ക്ലബ്?

ഒളിമ്പിയാക്കോസ്

■ യൂറോപ്പ കോൺഫറൻസ് ലീഗിൽ എക്‌സ്‌ട്രാ ടൈമിൽ 1-0ന് ഫിയോറൻ്റീനയ്‌ക്കെതിരെ ഒളിംപിയാക്കോസ് വിജയിച്ചു.
■ ഒളിമ്പിയാക്കോസ് യൂറോപ്യൻ ക്ലബ് കിരീടം നേടുന്ന ആദ്യത്തെ ഗ്രീക്ക് ടീമായി മാറി.
116-ാം മിനിറ്റിൽ അയൂബ് എൽ കാബിയുടെ വിജയഗോൾ ഏഥൻസിലുടനീളം ആഘോഷങ്ങൾ ആളിക്കത്തി.
CA-316
Agnikul Cosmos ചെന്നൈയിലെ സ്വകാര്യ സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്മോസ് ത്രീഡി പ്രിന്റിങ്ങിലൂടെ നിർമ്മിച്ച അർദ്ധ ക്രയോജനിക്ക് എൻജിൻ റോക്കറ്റ് അഗ്നിബാൺവിക്ഷേപിച്ചത്?

2024 മാർച്ച്‌ 30

■ ഇന്ത്യയിലെ ആദ്യ സെമി ക്രയോജനിക് എൻജിനാണ് ചെന്നൈ ആസ്ഥാനമായ ബഹിരാകാശ സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്മോസ് വികസിപ്പിച്ച അഗ്നിബാൻ റോക്കറ്റിന്റേത്.
575 കിലോഗ്രാം ഭാരവും 6.2 മീറ്റര്‍ നീളവുമുള്ളതാണ് അഗ്നിബാൻ റോക്കറ്റിന് 300 കിലോഗ്രാം പേലോഡ് 700 കിലോമീറ്റർ ഉയരമുള്ള ഭ്രമണപഥത്തിൽ എത്തിക്കാൻ കഴിയും.
■ പൂർണമായും സ്വന്തമായി നിർമിച്ച റോക്കറ്റിനു കരുത്തുപകരുന്നത് ലോകത്തിലെ ആദ്യ സിംഗിൾ പീസ് 3 ഡി പ്രിൻ്റഡ് എൻജിനാണ്.
സെമി ക്രയോ എൻജിൻ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ റോക്കറ്റ് വിക്ഷേപണവുമാണിത്
CA-317
Tahsin Jamshid ഖത്തർ ഫുട്ബോൾ ടീമിൽ എത്തുന്ന ആദ്യ മലയാളി താരം ?

തഹസിൻ ജംഷീദ്

■ ഖത്തര്‍ ദേശീയ ഫുട്‌ബോള്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജനാണ് തഹ്‌സിന്‍ മുഹമ്മദ്.
■ ഖത്തറിന് വേണ്ടി ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതയ്ക്കുള്ള ടീമിലാണ് കണ്ണൂര്‍ സ്വദേശിയായ തഹ്‌സിന്‍ മുഹമ്മദ് ജംഷിദ് ഇടംപിടിച്ചത്.
■ തഹ്‌സിന്‍ വളര്‍ന്നതും ജനിച്ചതുമെല്ലാം ഖത്തറിലായിരുന്നു.
പിതാവിന്റെ മേല്‍നോട്ടത്തിലായിരുന്നു തഹസിന്‍ ഫുട്‌ബോള്‍ പരിശീലിച്ചത്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് വേണ്ടി കളിച്ചിരുന്ന ഫുട്‌ബോള്‍ താരമായിരുന്നു തഹസിന്റെ പിതാവ്.
ഖത്തര്‍ ആസ്പയര്‍ ഫുട്‌ബോള്‍ അക്കാദമിലായിരുന്നു തഹസിന്റെ പരിശീലനം.
CA-318
R. L. Bina സ്ത്രീകളിലെ കാൽസ്യം ആഗിരണം ത്വരിതപ്പെടുത്തുന്ന ഭക്ഷണ സമവാക്യം എന്ന കണ്ടെത്തലിന് പേറ്റന്റ് ലഭിച്ച മലയാളി ശാസ്ത്രജ്ഞ ?

ആർ. എൽ. ബീന

കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയുടെ തിരുവനന്തപുരത്തെ കോളേജ് ഓഫ് ഡെയറി സയൻസ് ആൻഡ് ടെക്‌നോളജിയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ആർ.എൽ.ബീനയ്ക്കാണ് കേന്ദ്രസർക്കാരിന്റെ പേറ്റന്റ് ലഭിച്ചത്.
■ ഗോതമ്പ്, ബാർലി, കുവരക്, തിന, ഗ്രീൻപീസ്, സോയാബീൻ, ചെറുപയർ, മുതിര, കറുത്ത എള്ള് എന്നിവ ചേർത്താണ് ഭക്ഷണസമവാക്യം ഉണ്ടാക്കിയത്.
■ പലഹാരമായോ കുറുക്കി കഴിക്കാവുന്ന രൂപത്തിലോ ആക്കാനുള്ള പഠനങ്ങൾ പുരോഗമിക്കുന്നു.
CA-319
Operation Blue Star സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര സൈനിക നടപടി

ഓപ്പറേഷൻ ബ്ലൂ സ്റ്റാർ (1984 ജൂൺ 1-10)

1984 ജൂണില്‍ സുവര്‍ണക്ഷേത്രത്തില്‍ കടക്കാന്‍ സേനയ്ക്ക് അനുമതി നല്കിയ നിര്‍ഭാഗ്യകരമായ തീരുമാനമാണ് ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിലേക്കും ഇന്ദിരയുടെ ജീവന്‍ അപഹരിക്കുന്നതിലേക്കും നയിച്ചത്.
ഖലിസ്ഥാന്‍ എന്ന സ്വതന്ത്രരാഷ്ട്രത്തിനുവേണ്ടിയുള്ള പ്രക്ഷോഭമാണ് സൈനികനടപടിയില്‍ കലാശിച്ചത്.
■ സിഖ് ഭീകരരെ നേരിടാനായിരുന്നു നടപടി. സൈനികരുള്‍പ്പെടെ അറുന്നൂറോളം പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്.
CA-320
meri saheli തീവണ്ടികളിൽ സ്ത്രീയാത്രക്കാർക്ക് സഹായം നൽകാനും സുരക്ഷ ഉറപ്പാക്കാനുമുള്ള റെയിൽവേയുടെ പദ്ധതി

മേരി സഹേലി (എന്റെ കൂട്ടുകാരി )

തീവണ്ടികളിൽ സ്ത്രീയാത്രക്കാർക്ക് സഹായം നൽകാനും സുരക്ഷ ഉറപ്പാക്കാനുമുള്ള റെയിൽവേയുടെ മേരി സഹേലി (എന്റെ കൂട്ടുകാരി) പദ്ധതി വിപുലീകരിച്ചു.
■ പാലക്കാട് ഡിവിഷനിൽ ഇപ്പോൾ 68 വനിതാ ആർ.പി.എഫുകാരുണ്ട്, 306 പുരുഷ ഉദ്യോഗസ്ഥരും.
മംഗളൂരു ജങ്‌ഷൻ, മംഗളൂരു സെൻട്രൽ, കണ്ണൂർ, ഷൊർണൂർ, പാലക്കാട് എന്നിവയാണ് ഇവരുടെ ബേസ് സ്റ്റേഷൻ.

ഈ RPF സ്റ്റാഫുകളുടെ ചുമതലകൾ

🚊വണ്ടി ഒരു സ്റ്റേഷനിൽനിന്ന് പുറപ്പെടുന്നതിന് ഒരുമണിക്കൂർ മുൻപ്‌ ആർ.പി.എഫ്. ഉദ്യോഗസ്ഥ കോച്ചിൽ കയറും.
🚊തനിയെ യാത്ര ചെയ്യുന്നവരുടെ പട്ടിക എടുക്കും.
🚊പേരും വിവരവും കോച്ച് നമ്പറും രേഖപ്പെടുത്തും.
🚊ഇത് എല്ലാ കേന്ദ്രങ്ങളിലും അയയ്ക്കും.
🚊വഴിമധ്യേയുള്ള സ്റ്റോപ്പുകളിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ഇത് ലഭിക്കും.
🚊ഓരോ പ്രധാനപ്പെട്ട സ്റ്റേഷനിലും ഇവരെ അന്വേഷിച്ച് സുരക്ഷാവിഭാഗം എത്തും.
🚊ഹെൽപ്പ് ലൈൻ നമ്പറായ 139-ഉം നൽകും.
🚊മറ്റു സ്റ്റേഷനുകളിൽനിന്ന് പുതുതായി കയറുന്നവരുടെ പട്ടിക തയ്യാറാക്കും.
🚊ഇറങ്ങുന്നതുവരെ നിഴൽപോലെ കൂടെയുണ്ടാകും.
Daily Current Affairs in Malayalam 2024 | 01 June 2024

Post a Comment

0 Comments