Advertisement

views

Daily Current Affairs in Malayalam 2024 | 05 June 2024 | Kerala PSC GK

05th June 2024, Daily Current Affairs in Malayalam 2024 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations.

Daily Current Affairs in Malayalam 2024 | 05 June 2024 | Kerala PSC GK
CA-351
Suresh Gopi 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഏത് മണ്ഡലത്തിൽ നിന്നാണ് മൂന്നാം മുന്നണി ആദ്യമായി ഒരു സീറ്റ് നേടിയത്

തൃശൂർ

■ കേവലം ഒരു സീറ്റില്‍ മാത്രമാണ് ഇടതുമുന്നണിയ്ക്ക് ജയം നേടാൻ സാധിച്ചത്.
■ ആലത്തൂരില്‍ സിറ്റിങ്ങ് എംപി രമ്യാ ഹരിദാസിനെ കെ രാധാകൃഷ്ണന്‍ മറികടന്നത് മാത്രമാണ് ഇടതുമുന്നണിയ്‌ക്ക് ആശ്വാസം.
■ കേരളത്തില്‍ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നു എന്ന പ്രത്യേകതയുമുണ്ടായി. മുക്കാല്‍ ലക്ഷത്തില്‍ പരം വോട്ടിന്‍റെ ഭൂരിപക്ഷം നേടിയ ചലച്ചിത്രതാരം കൂടിയായ സുരേഷ് ഗോപി ഇക്കുറി തൃശൂരിനെ പ്രതിനിധീകരിച്ച് ലോക്‌സഭയിലുണ്ടാകും.

2024-ലെ കേരള ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വിശദാംശങ്ങൾ

🗳 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്.
🗳 ഇതിൽ 25 പേർ വനിതകളാണ്.
🗳 കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാർഥികളുള്ളത് (14).
🗳 അഞ്ച് സ്ഥാനാർത്ഥികളുള്ള ആലത്തൂരാണ് ഏറ്റവും കുറവ്.
🗳 അന്തിമ വോട്ടർപട്ടികയിലെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് ആകെ 2,77,49,159 വോട്ടർമാരാണുള്ളത്.
🗳 ഇതിൽ 5,34,394 കന്നിവോട്ടർമാരാണ്.
🗳 ആകെ വോട്ടർമാരിൽ 1,43,33,499 പേർ സ്ത്രീകളും 1,34,15293 പേർ പുരുഷന്മാരുമാണ്.
🗳 ആകെ ഭിന്നലിംഗ വോട്ടർമാർ-367.
🗳 കൂടുതൽ വോട്ടർമാർ ഉള്ള ജില്ല - മലപ്പുറം (33,93,884).
🗳 കുറവ് വോട്ടർമാർ ഉള്ള ജില്ല - വയനാട് (6,35,930).
CA-352
naveen patnaik സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ 24 വർഷത്തെ ഭരണം അവസാനിച്ച നവീൻ പട്‌നായിക് ഏത് സംസ്ഥാനത്തിന്ടെ മുഖ്യമന്ത്രിയാണ്

ഒഡീഷ

■ നവീൻ പട്‌നായിക്കിന്റെ 24 വര്‍ഷം നീണ്ട തേരോട്ടത്തിന് വിരാമമിട്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയം.
■ ലോക്‌സഭ തെരഞ്ഞെടുപ്പിന് ഒപ്പം തന്നെയാണ് ഒഡീഷയിലെ നിയമസഭാ തെരഞ്ഞെടുപ്പും നടന്നത്.
147 അംഗ ഒഡീഷ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 78 സീറ്റ് നേടിയാണ് ബിജെപി അധികാരം പിടിച്ചത്.
■ ഭരണകക്ഷിയായ ബിജെഡിക്ക് 51 സീറ്റു മാത്രമാണ് നേടാനായത്. കോണ്‍ഗ്രസിന് 14 സീറ്റ് ലഭിച്ചു.
CA-353
Helen Mary Roberts പാകിസ്ഥാനിലെ ബ്രിഗേഡിയർ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ള വനിതാ ഓഫീസറുടെ പേര്

ഡോ.ഹെലൻ മേരി റോബർട്ട്സ്

■ പാക്കിസ്ഥാനിലെ ക്രിസ്ത്യൻ സമൂഹത്തിൽ നിന്നുള്ള ആദ്യത്തെ വനിതാ ബ്രിഗേഡിയറായ ഡോ. ഹെലൻ മേരി റോബർട്ട്‌സിനെ പാകിസ്ഥാൻ ആർമി മെഡിക്കൽ കോർപ്‌സിൽ ബ്രിഗേഡിയറായി സ്ഥാനക്കയറ്റം നൽകി.
■ 2020 ജൂണിൽ ലെഫ്റ്റനൻ്റ് ജനറലായി സ്ഥാനക്കയറ്റം ലഭിച്ച പാക്കിസ്ഥാനിലെ ആദ്യത്തെ വനിതാ ഓഫീസർ മേജർ ജനറൽ നിഗർ ജോഹറിൻ്റെ വിപ്ലവകരമായ പ്രവർത്തനത്തിൻ്റെ തുടർച്ചയാണ് ഈ ചരിത്ര നേട്ടം.
CA-354
 non-citizens to join the armed forces ഏത് രാജ്യമാണ് പൗരന്മാരല്ലാത്തവരെ അഞ്ച് കണ്ണുകളിൽ നിന്ന് സായുധ സേനയിൽ ചേരാൻ അനുവദിക്കുന്നത്

ഓസ്‌ട്രേലിയ

■ ഓസ്‌ട്രേലിയൻ സൈന്യം തങ്ങളുടെ സൈനികരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി ഓസ്‌ട്രേലിയക്കാരല്ലാത്തവരെ റിക്രൂട്ട് ചെയ്യാൻ ഒരുങ്ങുകയാണ്.
■ ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമുള്ള മറ്റ് ഫൈവ് ഐസ് ഇൻ്റലിജൻസ് പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികൾക്ക് മാത്രമേ ഈ സംരംഭം ലഭ്യമാകൂ.
വിദേശ ഭീഷണിയെ ചെറുക്കാൻ കഴിവുള്ള ഒരു സൈന്യത്തെ സൃഷ്ടിക്കുന്നതിനുള്ള വിശാലമായ തന്ത്രത്തിൻ്റെ ഭാഗമാണ് ഈ ശ്രമം.
■ ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാൻഡ്, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവ ചേർന്ന ഒരു രഹസ്യാന്വേഷണ സഖ്യമാണ് ഫൈവ് ഐസ്.
CA-355
Gautam Adani ബ്ലൂം ബർഗിന്ടെ ആഗോള ശതകോടീശ്വര പട്ടികയിൽ ഏഷ്യയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്

ഗൗതം അദാനി

ശതകോടീശ്വര പട്ടികയിൽ വീണ്ടും ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച് ഇന്ത്യൻ ബിസിനസ് പ്രമുഖർ. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പിന്നിലാക്കി അദാനി ഗ്രൂപ്പിന്റെ ഗൗതം അദാനി വീണ്ടും ഏഷ്യയിലെ സമ്പന്നനായി.
■ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം അദാനി ഗ്രൂപ്പ് ചെയർമാന്റെ നിലവിലെ ആസ്തി 111 ബില്യൺ ഡോളറാണ്.
■ അതേസമയം മുകേഷ് അംബാനിയുടെ ആസ്തി 109 ബില്യൺ ഡോളറാണ്. പട്ടികയിൽ നിലവിൽ അദാനി 11-ാം സ്ഥാനത്തും, അംബാനി 12-ാം സ്ഥാനത്തുമാണ്.
CA-356
GAIL പ്രകൃതി വാതക ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി വാ ക്യാ എനർജി ഹേ എന്ന ക്യാമ്പയിൻ തുടക്കം കുറിച്ച സ്ഥാപനം

ഗെയിൽ

CA-357
Babu Rajendra Prasad Bhaska 2024 ജൂണിൽ അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകനും സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ വ്യക്തി

ബാബു രാജേന്ദ്ര പ്രസാദ് ഭാസ്കർ

■ കേരളത്തിൽ നിന്നുള്ള ഒരു പത്രപ്രവർത്തകനും മനുഷ്യാവകാശ-സാമൂഹിക പ്രവർത്തകനുമായിരുന്നു ബാബു രാജേന്ദ്ര പ്രസാദ് ഭാസ്കർ.
■ ദി ഹിന്ദു, ദ സ്‌റ്റേറ്റ്‌സ്‌മാൻ, പാട്രിയറ്റ്, ഡെക്കാൻ ഹെറാൾഡ്, ആന്ധ്രാപ്രദേശ് ടൈംസ് എന്നിവയിൽ പ്രവർത്തിച്ച അദ്ദേഹം ഷാർജയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗൾഫ് ടുഡേ ദിനപത്രത്തിൽ കോളമിസ്റ്റായിരുന്നു.
2024 ജൂൺ 4-ന് അദ്ദേഹം അന്തരിച്ചു, അദ്ദേഹത്തിന് 92 വയസ്സായിരുന്നു .
CA-358
Combating Illegal, Unreported and Unregulated Fishing ഏത് ദിവസമാണ് എല്ലാ വർഷവും ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്ം

ജൂൺ 05

■ ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് വളരെ കൂടുതലാണ്. ഇവ ഓസോൺ പാളികളുടെ തകർച്ചക്ക് കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു.
■ പരിസ്ഥിതി പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്തുന്നതിനും നിലനിർത്തുന്നതിനുമായി എല്ലാ വർഷവും ജൂൺ അഞ്ചിന് ലോകമെമ്പാടും 'പരിസ്ഥിതി ദിനം' ആചരിക്കുന്നു.
ഭൂമി പുനഃസ്ഥാപിക്കൽ, മരുഭൂവൽക്കരണം, വരൾച്ച പ്രതിരോധം' എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിന പ്രമേയം.
1972-ലെ സ്റ്റോക്ക്ഹോം കോൺഫറൻസിൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനമായി പ്രഖ്യാപിച്ചു.
CA-359
Enzo Marasca ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബ് ചെൽസിയുടെ പുതിയ പരിശീലകനായി നിയമിതനായത്

എൻസോ മരസ്‌ക

■ ഇം​ഗ്ലീഷ് ഫുട്ബോൾ ക്ലബ് ചെൽസിയുടെ പുതിയ പരിശീലകനായി എൻസോ മറെസ്കയെ നിയമിച്ചു.
2029 ജൂൺ വരെയാണ് ചെൽസി മാനേജർ സ്ഥാനത്ത് മറെസ്കയുടെ കാലാവധി.
■ നിലവിൽ ലെസ്റ്റര്‍ സിറ്റിയുടെ പരിശീലകനാണ് മറെസ്ക.
CA-360
Paraparatrechina neela അരുണാചൽ പ്രദേശിലെ ജൈവവൈവിധ്യ മേഖലയായ സിയാങ് വാലിയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ഉറുമ്പ് വർഗ്ഗം

പരപരട്രെക്കിന നീല

■ കിഴക്കൻ ഹിമാലയത്തിൽ നിന്ന് ഒരു പുതിയ ഉറുമ്പിനെ ഗവേഷകർ കണ്ടെത്തി.
■ അപൂർവ ജനുസ്സിൽ പെട്ട പരാപരാട്രെചിന എന്ന നീല നിറത്തിലുള്ള പ്രാണികൾക്ക് പരാപരാട്രെച്ചിന നീല എന്നാണ് പേരിട്ടിരിക്കുന്നത്.

Post a Comment

0 Comments