Advertisement

views

Daily Current Affairs in Malayalam 2024 | 09 June 2024 | Kerala PSC GK

09th June 2024, Daily Current Affairs in Malayalam 2024 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations.

Daily Current Affairs in Malayalam 2024 | 09 June 2024 | Kerala PSC GK
CA-391
Iga Sviatek വനിതകളുടെ സിംഗിൾ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻഷിപ്പ് 2024 നേടിയത് ആരാണ്

ഇഗ സ്വിയടെക്

■ ഫൈനലിൽ ജാസ്മിൻ പൗളിനിയെ 6-2, 6-1 എന്ന സ്‌കോറിന് തോൽപ്പിച്ച് ഇഗ സ്വീടെക് തൻ്റെ തുടർച്ചയായ മൂന്നാം ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻഷിപ്പും അഞ്ച് വർഷത്തിനിടെ നാലാമതും നേടി.
2005 മുതൽ 2007 വരെ ജസ്റ്റിൻ ഹെനിന് ശേഷം പാരീസിൽ തുടർച്ചയായി മൂന്ന് ട്രോഫികൾ നേടുന്ന ആദ്യ വനിതയാണ് പോളണ്ടിൽ നിന്നുള്ള 23 കാരി.
CA-392
Kerala Assembly പതിനഞ്ചാം കേരള സംസ്ഥാന നിയമസഭയുടെ പതിനൊന്നാം സമ്മേളനം ഏത് തീയതിയിലാണ് ആരംഭിക്കുന്നത്

10 ജൂൺ 2024

■ സമ്മേളന കാലയളവിൽ അഞ്ച് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കും 8 ദിവസം ഗവൺമെന്റ് കാര്യങ്ങൾക്കുമായാണ് നിശ്ചയിച്ചിട്ടുള്ളത്.
2024-25 സാമ്പത്തിക വർഷത്തെ ബജറ്റിനെ സംബന്ധിക്കുന്നതും വർഷത്തെ ആദ്യ ബാച്ച് ഉപധനാഭ്യർഥകളെ സംബന്ധിക്കുന്നതുമായ ധനവിനിയോഗ ബില്ലുകൾ ഈ സമ്മേളനത്തിൽ പാസാക്കും.
CA-393
Rahul Gandhi 18 -ആം ലോക്‌സഭയുടെ പ്രതിപക്ഷ നേതാവായി ഏക കണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടത് ആര്

രാഹുൽ ഗാന്ധി

■ കോൺഗ്രസ് പ്രവർത്തക സമിതിയുടെ അഭ്യർത്ഥന പ്രകാരം രാഹുൽ ഗാന്ധി 18-ാം ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.
CA-394
Cherukuri Ramoji Rao 2024 ജൂൺ 08 ന് അന്തരിച്ച ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയുടെ സ്ഥാപകന്റെ പേര്

ചെറുകുരി രാമോജി റാവു

■ പ്രശസ്ത നിര്‍മാതാവും വ്യവസായിയുമായ റാമോജി റാവു (87) അന്തരിച്ചു.
■ ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചയമായ റാമോജി ഫിലിം സിറ്റിയുടെ സ്ഥാപകനും കൂടിയാണ്.
1983ല്‍ സ്ഥാപിതമായ ചലച്ചിത്ര നിര്‍മാണ കമ്പനിയായ ഉഷാകിരന്‍ മൂവീസിന്റെ ബാനറില്‍ നിരവധി സൂപ്പര്‍ ഹിറ്റുകള്‍ അദ്ദേഹം സമ്മാനിച്ചു.
■ ഹിന്ദി, മലയാളം, തെലുഗു, തമിഴ്, കന്നട, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിലായി ഏതാണ്ട് 80 സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്.
CA-395
Sonia Gandhi 2024 ജൂൺ ന് പാർലമെൻററി പാർട്ടിയുടെ ചെയർപേഴ്സൺ ആയി ആരാണ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്

സോണിയ ഗാന്ധി

■ കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷയായി സോണിയാഗാന്ധി ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു.
■ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അവരുടെ പേര് നിർദ്ദേശിക്കുകയും ഗൗരവ് ഗൊഗോയ്, താരിഖ് അൻവർ, കെ സുധാകരൻ എന്നിവർ പിന്തുണക്കുകയും ചെയ്തു.
CA-396
Air India നാഷണൽ കമ്പനി ലോ ട്രിബ്യുണൽ വിസ്താര എയർലൈൻസ് ഏത് കമ്പനിയുമായി ലയിപ്പിക്കുന്നതിന് അംഗീകാരം നൽകി

എയർ ഇന്ത്യ

■ 2022 നവംബറിൽ പ്രഖ്യാപിച്ച ലയനത്തിനുശേഷം സിംഗപ്പൂർ എയർലൈൻസിന് എയർ ഇന്ത്യയിൽ 25.1 ശതമാനം ഓഹരിയുണ്ടാകും.
■ സിംഗപ്പൂർ എയർലൈൻസിൻ്റെയും ടാറ്റ ഗ്രൂപ്പിൻ്റെയും സംയുക്ത സംരംഭമാണ് വിസ്താര.
CA-397
CIAL പെറ്റ് എക്സ്പോർട്ട് അനുമതി ലഭിച്ച കേരളത്തിലെ ആദ്യ എയർപോർട്ട്

സിയാൽ

■ ഇനി കൊച്ചി വിമാനത്താവളം വഴിയുള്ള യാത്രയിൽ വളർത്തുമൃഗങ്ങളെയും കൂടെ കൂട്ടാം.
■ നേരത്തെ ചെന്നൈ വിമാനത്താവളം വഴിയാണ് കേരളത്തിൽ ഉള്ളവർ വളർത്തു മൃഗങ്ങളെ കൊണ്ടുപോയിരുന്നത്.
■ കേരളത്തിലെ ഇത്തരത്തിലുള്ള ആദ്യ വിമാനത്താവളമാണ് കൊച്ചി.
■ ഈ സേവനം ഉപയോഗിച്ചുള്ള ആദ്യ വളർത്തു മൃഗത്തെ ഖത്തര്‍ എയര്‍വേഴ്‌സിന്റെ വിമാനത്തില്‍ ദോഹ വഴി ദുബൈയിലേക്ക് കൊണ്ടുപോയി.
■ ലാസ അപ്സോ ഇനത്തില്‍പ്പെട്ട 'ലൂക്ക' എന്ന നായ്ക്കുട്ടിയാണ് ആദ്യമായി കൊച്ചിയില്‍ നിന്നും വിമാനത്തില്‍ പറന്നത്.
CA-398
Philippines അടുത്തിടെ സ്ഫോടനം സംഭവിച്ച കൻലോൺ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്

ഫിലിപ്പീൻസ്

■ അടുത്തിടെ സെൻട്രൽ ഫിലിപ്പീൻസിൽ മൗണ്ട് കൻലോൺ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെത്തുടർന്ന് നൂറുകണക്കിന് ആളുകൾ പലായന കേന്ദ്രങ്ങളിൽ അഭയം പ്രാപിച്ചു.
CA-399
AJT Jonesing 2024 ജൂണിൽ അന്തരിച്ച വന്യജീവി ശാസ്ത്രജ്ഞൻ

എ.ജെ.ടി ജോൺസിങ്

■ പ്രശസ്ത ബയോളജിസ്റ്റും വന്യജീവി ശാസ്ത്രജ്ഞനുമായ ഡോ. എ.ജെ.ടി.ജോൺസിങ് (78) ബെംഗളൂരുവിൽ അന്തരിച്ചു.
വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉപദേശകനായിരുന്നു.
■ വനം വന്യജീവി മേഖലയിലെ പ്രവർത്തനത്തിന് പദ്മശ്രീ നൽകി ആദരിച്ചിരുന്നു.
■ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം തിരുനെൽവേലിയിലെ പശ്ചിമഘട്ട താഴ്‌വാരത്താണ് മൃതദേഹം സംസ്കരിക്കുക.
CA-400
Massachusetts Institute of Technology QS ലോക യൂണിവേഴ്സിറ്റി റാങ്കിംഗ് 2025 ൽ ഒന്നാം സ്ഥാനത്തുള്ള യൂണിവേഴ്സിറ്റി

Massachusetts Institute of Technology

1861-ൽ സ്ഥാപിതമായ കേംബ്രിഡ്ജിലെ ഒരു സ്വകാര്യ ലാൻഡ് ഗ്രാൻ്റ് ഗവേഷണ സർവ്വകലാശാലയാണ് മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി.
■ ആധുനിക സാങ്കേതികവിദ്യയുടെയും ശാസ്ത്രത്തിൻ്റെയും പല മേഖലകളുടെയും വികസനത്തിൽ MIT ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
■ യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ വർദ്ധിച്ചുവരുന്ന വ്യാവസായികവൽക്കരണത്തോടുള്ള പ്രതികരണമായാണ് ഈ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്.

Post a Comment

0 Comments