Advertisement

views

Kerala PSC GK | Current Affairs Question and Answers | June 2024

Kerala PSC GK | Current Affairs Question and Answers | June 2024

Preparing for the Kerala Public Service Commission (PSC) exams requires staying updated with the latest current affairs. This set of one-liner questions and answers for June 2024 covers significant global and national events, technological advancements, economic challenges, and notable political developments. Designed to enhance your general knowledge and keep you informed, these concise updates will help you excel in your exams by ensuring you are well-versed in the critical happenings of the month.


CURRENT AFFAIRS QUESTION AND ANSWERS | JUNE 2024

Donwload these questions in PDF from the link below.




326. 2024 ജൂണിൽ യൂറോപ്യൻ കൗൺസിലിന്ടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് - അന്റോണിയോ കോസ്റ്റ

325. ഇന്ത്യൻ റെയിൽവേയുടെ ആദ്യ ഫ്ലോട്ടിങ് സോളാർ പ്ലാന്റ് സ്ഥാപിതമായത് - ഇഗത്പുരി തടാകം

324. പരിസ്ഥിതി മലിനീകരണം തടയാൻ ബയോപ്ലാസ്റ്റിക് പാർക്ക് സ്ഥാപിക്കാൻ അനുമതി ലഭിച്ച സംസ്ഥാനം - ഉത്തർപ്രദേശ്

323. YEIDA യും Bebu Project LLP യും ചേർന്ന് സ്ഥാപിക്കുന്ന ഫിലിം സിറ്റി നിലവിൽ വരുന്നത് - ഗ്രേറ്റർ നോയിഡ

322. പുതിയതും പഴയതുമായ ക്രിമിനൽ നിയമങ്ങളിലെ വ്യവസ്ഥകളെ കുറിച്ച് RPF ഉദ്യോഗസ്ഥരെ ബോധവത്കരിക്കുന്നതിനായി തയ്യാറാക്കിയ ആപ്പ് - Sangyan App

321. 2024 ൽ രാജ്യത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രം - കോട്ടയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രം



320. 2024 ൽ മാക്ട ലെജൻഡ് ഓണർ പുരസ്‌കാരത്തിന് അർഹനായത് - ശ്രീകുമാരൻ തമ്പി

319. 2024 ജൂണിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിന് സമീപമുള്ള ഭ്രമണപഥത്തിൽ വെച്ച് പൊട്ടിത്തെറിച്ച റഷ്യൻ ഉപഗ്രഹം - റിസഴ്സ് - പി 1

318. 2030 ഓടെ പ്രവർത്തനം അവസാനിപ്പിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം പൊളിക്കാനുള്ള കരാർ ലഭിച്ച സ്വകാര്യ സ്പേസ് കമ്പനി - സ്പേസ് എക്സ്

317. അന്താരാഷ്ട്ര വനിതാ ടെസ്റ്റ് ക്രിക്കറ്റിലെ വേഗതയേറിയ ഡബിൾ സെഞ്ച്വറി നേടിയത് - ഷെഫാലി വർമ്മ

316. 2024 ൽ ടി-20 വേൾഡ് കപ്പ് ജേതാവായത് - ഇന്ത്യ

315. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്ടെ നിർദ്ദേശത്തിന് ശേഷം കേരളത്തിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളും ഏത് പേരിൽ കോബ്രാൻഡ് ചെയ്യും - ആയുഷ്‌മാൻ ആരോഗ്യ മന്ദിർ

314. 2024 ലെ കോമൺവെൽത്ത് ചെറുകഥാ സമ്മാനം നേടിയ ഇന്ത്യയിൽ നിന്ന് ആരാണ് - സഞ്ജന താക്കൂർ

313. ഹിന്ദിയുടെ പ്രോത്സാഹനത്തിനായി ഇന്ത്യ യു.എന്നിലേക്ക് എത്ര തുക സംഭാവന ചെയ്തിട്ടുണ്ട് - 1.16 ദശലക്ഷം ഡോളർ

312. 2024 ജൂൺ 27 ന് ആരംഭിച്ച ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയുടെ ഉദ്‌ഘാടന പരിശീലനത്തിന്ടെ പേര് - ഫ്രീഡം എഡ്ജ്

311. 2024 ജൂലൈ 15 മുതൽ ആരായിരിക്കും ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറി - വിക്രം മിസ്രി



310. നേപ്പാളിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഹിന്ദി സംവാദ് പരിപാടിയിൽ 12 -ആംത് വിശ്വ ഹിന്ദി സമ്മാന് ആർക്കാണ് ലഭിച്ചത് - ഡോ.ഉഷ താക്കൂർ

309. കേരളത്തിലെ ആദ്യ കെ.എസ്.ആർ.ടി.സി ഡ്രൈവിങ് സ്കൂൾ ആരംഭിച്ചത് - തിരുവനന്തപുരം

308. മലയാളത്തിലെ ആദ്യ ഡിസ്റ്റോപ്പിയൻ കോമഡി ചിത്രം - ഗഗനചാരി

307. കേരളത്തിലെ വീടുകളെ സന്തോഷ കേന്ദ്രങ്ങളാക്കാൻ കേരളത്തിൽ ഹാപ്പിനസ് സെന്ററുകൾ ആരംഭിക്കുന്നത് - കുടുംബശ്രീ

306. PGTI യുടെ പ്രസിഡന്റ് ആയി ചുമതലയേറ്റത് - കപിൽദേവ്

305. കേരള സംസ്ഥാന പോലീസ് മേധാവി - ഷെയ്ഖ് ദർവേഷ് സാഹേബ്

304. ഡി.ആർ.ഡി.ഒ വികസിപ്പിച്ചതും 2024 ജൂൺ 27 ന് വിജയകരമായി വിക്ഷേപിച്ചതുമായ ഏരിയൽ ടാർഗെറ്റിന്ടെ പേര് - അഭ്യാസ്

303. 2024 ലെ ബഹുമാനപ്പെട്ട പെൻ പിൻറർ പ്രൈസ് ഇന്ത്യയിൽ നിന്ന് ആരാണ് നേടിയത് - അരുന്ധതി റോയ്

302. ക്ഷേത്ര നഗരമായ അയോദ്ധ്യയിൽ 650 കോടി രൂപ ചിലവിൽ 'ക്ഷേത്രങ്ങളുടെ മ്യൂസിയം' നിർമ്മിക്കാൻ ആരാണ് അനുമതി നേടിയത് - ടാറ്റ സൺസ്

301. 2024 മാർച്ച് അവസാനത്തോടെ ഇന്ത്യയുടെ മൊത്തം വിദേശ കടം എത്രയാണ് - $ 663.8 ബില്യൺ



300. ഏത് സ്ഥലത്താണ് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ അതിന്ടെ ആദ്യത്തെ മ്യൂസിയം ഉദ്‌ഘാടനം ചെയ്തത് - ഷിംല

299. ഇന്ത്യയിലെ ഏറ്റവും വലിയ പുള്ളിപ്പുലി സഫാരി പാർക്ക് ഏത് ബയോളജിക്കൽ പാർക്കിലാണ് തുറന്നത് - ബന്നാർഘട്ട ബയോളജിക്കൽ പാർക്ക്

298. എല്ലാ മന്ത്രിമാരും അവരുടെ ശമ്പളത്തിനും അലവൻസുകൾക്കും ആദായനികുതി നൽകണമെന്ന് തീരുമാനിച്ച സംസ്ഥാനം - മധ്യപ്രദേശ്

297. ഭാരത് സെന്റർ ഓഫ് ഒളിംപിക് റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ ആരംഭിച്ച യൂണിവേഴ്സിറ്റി - രാഷ്ട്രീയ രക്ഷാ സർവകലാശാല

296. 'സ്കൂൾ ഇൻ എ ബോക്സ്' എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം - അസം

295. ചാരവൃത്തി നടത്തി എന്ന യു.എസിന്റെ കേസിൽ അഞ്ച് വർഷത്തെ തടവിന് ശേഷം മോചിതനായ വിക്കിലീക്സ് സ്ഥാപകൻ - ജൂലിയൻ അസാൻജെ

294. 2024 ജൂൺ 26 ന് ലോക്‌സഭാ സ്പീക്കർ ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് - ഓം ബിർള

293. 2024 ജൂൺ 26 ന് ഡി.ആർ.ഡി.ഒ ഏത് പ്രതിരോധ സേനയ്ക്ക് വേണ്ടി മീഡിയം റേഞ്ച് മൈക്രോവേവ് ഒബ്സ്ക്യൂറൻറ് ചാഫ് റോക്കറ്റ് കൈമാറി - നാവികസേന

292. ഗാസിയാബാദ് കാമ്പസിലെ സുവർണ ജൂബിലി ആഘോഷ വേളയിൽ സെൻട്രൽ ഇലക്ട്രോണിക്‌സ് ലിമിറ്റഡിന് എന്ത് തരം പദവി ലഭിച്ചു - 'മിനി രത്ന' നില (വിഭാഗം 1)

291. 100 -ആമത്തെ പൂർണ്ണ അംഗമായി അന്താരാഷ്ട്ര സോളാർ അലയൻസിൽ ചേർന്ന രാജ്യം - പരാഗ്വേ



290. ഏകദിനത്തിൽ തുടർച്ചയായി സെഞ്ചുറികൾ നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരത്തിന്റെ പേര് - സ്മൃതി മന്ഥാന

289. ചന്ദ്രന്റെ വിദൂര ഭാഗത്ത് നിന്ന് ഭൂമിയിലേക്ക് സാമ്പിളുകൾ വിജയകരമായി കൊണ്ട് വന്ന ഒരേയൊരു ബഹിരാകാശ പേടകം ഏതാണ് - Chang'e6 ലാൻഡർ

288. ഇന്റർനാഷണൽ ഡയറി ഫെഡറേഷന്റെ ആദ്യ ഏഷ്യാ പസിഫിക് ഡയറി കോൺഫറൻസ് 2024 ന്ടെ വേദി - കൊച്ചി

287. ഉപരി പഠനത്തിന് അർഹതയുണ്ടായിട്ടും ആഗ്രഹിച്ച കോഴ്‌സിന് പ്രവേശനം ലഭിക്കാത്തവർക്ക് ഏത് പ്രായത്തിലും ഓൺലൈൻ ആയി രജിസ്റ്റർ ചെയ്ത് പ്ലസ്‌ടു നേടാനുള്ള കേരള സർക്കാർ പദ്ധതി - സ്‌കോൾ കേരള (SCOLE - KERALA)

286. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി ചേർന്ന് ഇടപാടുകാർക്ക് യു.പി.ഐ മുഖേന സൗകര്യ പ്രദമായി ഇടപാടുകൾ നടത്താവുന്ന റുപേ വേവ് ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചത് - ഫെഡറൽ ബാങ്ക്

285. ഇന്ത്യയുടെ ഇന്റലിജൻസ് ബ്യൂറോ തലവൻ - തപൻ കുമാർ ദേഖ

284. പതിനെട്ടാം ലോക്സഭയിൽ 'ഇന്ത്യ' ബ്ലോക്കിൽ കേരളത്തിൽ നിന്ന് സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കുന്നത് ആരാണ് - കൊടിക്കുന്നിൽ സുരേഷ്

283. ആദ്യത്തെ ഇന്റർനാഷണൽ ഡയറി ഫെഡറേഷൻ റീജിയണൽ ഡയറി കോൺഫറൻസ് ഏഷ്യാ പസിഫിക് 2024 ഏത് സ്ഥലത്താണ് നടക്കുന്നത് - കൊച്ചി

282. ലെഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിക്ക് ശേഷം ആർമി ഉപമേധാവി ആരായിരിക്കും - ലെഫ്റ്റനൻ്റ് ജനറൽ എൻ.എസ്.രാജ സുബ്രഹ്മണി

281. ടി-20 യിൽ 200 സിക്‌സറുകൾ നേടുന്ന ആദ്യ കളിക്കാരൻ ആരാണ് - രോഹിത് ശർമ്മ



280. വേൾഡ് ക്രാഫ്റ്റ്സ് കൗൺസിൽ 'വേൾഡ് ക്രാഫ്റ്റ് സിറ്റി' ആയി ഔദ്യോഗികമായി അംഗീകരിച്ച ജമ്മു കാശ്മീരിലെ ഏത് സ്ഥലമാണ് - ശ്രീനഗർ

279. 2024 ലെ കണക്കനുസരിച്ച്, രാഷ്ട്രത്തലവനായോ ഗവണ്മെന്റിന്റെ തലവനായോ പ്രവർത്തിക്കാൻ ഇതുവരെ എത്ര രാജ്യങ്ങൾ ഒരു സ്ത്രീയെ അനുവദിച്ചിട്ടുണ്ട് - 26 രാജ്യങ്ങൾ

278. 2024 ജൂണിൽ രാജ്യസഭാ നേതാവായി തിരഞ്ഞെടുക്കപ്പെട്ടത് - ജെ.പി.നദ്ദ

277. അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം വംശനാശ ഭീഷണി നേരിടുന്നവരുടെ പട്ടികയിൽ നിന്ന് വംശനാശ ഭീഷണിക്ക് സാധ്യതയുള്ളവരുടെ പട്ടികയിലേക്ക് മാറ്റപ്പെട്ട ജീവി - ഐബീരിയൻ ലിങ്‌സ്

276. യൂറോ കപ്പിൽ ഗോൾ നേടിയ ഏറ്റവും പ്രായം കൂടിയ താരം - ലൂക്ക മോഡ്രിച്ച്

275. 2024 ജൂണിൽ അന്തരിച്ച ഇംഗ്ലീഷ് സ്റ്റാറ്റിസ്റ്റിഷ്യൻ - ഫ്രാങ്ക് ടെക്ക്‌വർത്ത്

274. സംസ്ഥാനത്തിന്ടെ പേര് 'കേരളം' എന്നാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടാനുള്ള പ്രമേയം ഏത് തീയതിയിലാണ് നിയമസഭ ഏക കണ്ഠമായി അംഗീകരിച്ചത് - 24 ജൂൺ 2024

273. ഇന്ത്യയിൽ ജാവ്ലിൻ മിസൈലുകളുടെ സഹ നിർമ്മാണത്തെക്കുറിച്ച് ഇന്ത്യ ഏത് രാജ്യവുമായി ചർച്ച ചെയ്തു - അമേരിക്ക

272. ടി-20 യിൽ ഹാട്രിക് നേടുന്ന ഇംഗ്ലണ്ടിൽ നിന്നുള്ള ആദ്യ ബൗളർ ആരാണ് - ക്രിസ് ജോർദാൻ

271. 2024 ജൂൺ 25 മുതൽ 27 വരെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 64 -ആംത് ഐ.എസ്.ഒ കൗൺസിൽ മീറ്റിംഗിലെ പ്രധാന ചർച്ചാ മേഖല ഏതാണ് - പഞ്ചസാര, ജൈവ ഇന്ധന മേഖലയുടെ നിർണായക പ്രശ്നങ്ങൾ



270. ശാസ്ത്ര സാങ്കേതിക രംഗത്തെ നൂതനാശയങ്ങൾ പ്രദർശിപ്പിക്കുന്നതിനായി 'വൺ വീക്ക്, വൺ തീം' എന്ന പേരിൽ ഒരു ക്യാമ്പയിൻ സംഘടിപ്പിച്ചത് ഏത് സംഘടനയാണ് - കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ)

269. ഏറ്റവും പുതിയ ഭേദഗതി പ്രകാരം, വാടക ഗർഭധാരണത്തിലൂടെ ജനിച്ച കുട്ടിയുടെ മാതാപിതാക്കൾക്ക് എത്ര ദിവസത്തെ പ്രസവാവധിയുണ്ട് - 180 ദിവസം

268. ആർട്ടിക് മേഖലയിൽ ഗവേഷണം നടത്തുന്ന അന്താരാഷ്ട്ര സംഘത്തിന്ടെ ഭാഗമായ മലയാളി - എ.വി.സജിൻകുമാർ

267. 2024 ചമ്പക്കുളം മൂലം വള്ളം കളിയിൽ ജേതാക്കളായത് - വലിയ ദിവാൻജി ചുണ്ടൻ

266. ബോട്ടുകളിൽ പുസ്തകങ്ങൾ വായിക്കുന്നതിനായുള്ള ജല ഗതാഗത വകുപ്പിന്റെ പദ്ധതി - പുസ്തകത്തോണി

265. അടുത്തിടെ ജി.ഐ ടാഗ് ലഭിച്ച കേരളത്തിലെ വനോൽപ്പന്നം - നിലമ്പൂർ തേക്ക്

264. 2024 ജൂണിൽ എൻ.ടി.എ ഡയറക്ടർ ജനറൽ സ്ഥാനത്തു നിന്നും നീക്കം ചെയ്യപ്പെട്ടത് - സുബോധ് കുമാർ സിംഗ്

263. 2024 ജൂൺ 23 ന് കേരളത്തിലെ ഏത് നഗരമാണ് സാഹിത്യ നഗരമായി ഔദ്യോഗികമായി പ്രഖ്യാപിച്ചത് - കോഴിക്കോട് സിറ്റി

262. 43 -ആംത് ലോക മെഡിക്കൽ ആൻഡ് ഹെൽത്ത് ഗെയിംസിൽ ആംഡ് ഫോഴ്സ് മെഡിക്കൽ സർവീസ് ഓഫീസർമാർ എത്ര മെഡലുകൾ നേടി - 32 മെഡലുകൾ

261. 2024 ജൂൺ 23 ന് ISRO അതിന്ടെ മൂന്നാമത്തെയും അവസാനത്തേയും ലാൻഡിംഗ് പരീക്ഷണം വിജയകരമായി നടത്തിയ പുനരുപയോഗ വിക്ഷേപണ വാഹനത്തിന്ടെ പേര് - പുഷ്പക്



260. ലോകത്തിലെ ആഭ്യന്തര എയർലൈൻ വിപണിയിൽ ഇന്ത്യയുടെ റാങ്ക് എത്ര - മൂന്നാമത്

259. AI യുടെ പിന്തുണയോടെ ദേശീയ പാതകളിൽ റോഡ് അടയാളങ്ങളുടെ ലഭ്യത മെച്ചപ്പെടുത്തുന്നതിന്, NHAI ഏത് IIIT യുമായി ഒരു ധാരണാപത്രം ഒപ്പു വെച്ചു - ഇന്ദ്രപ്രസ്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി

258. 2024 ജൂൺ 23 ന് തുടർച്ചയായി മൂന്നാം വർഷവും സ്പാനിഷ് ഫോർമുല വൺ ഗ്രാൻഡ് പ്രിക്‌സ് നേടിയത് ആരാണ് - മാക്സ് വേർസ്റ്റപ്പൻ

257. ആന്ധ്രാ നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എ - സി.അയ്യണ്ണ പത്രുഡു

256. 2023 -2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമുദ്രോത്പാദന കയറ്റുമതിയിലെ പ്രധാന ഇനം - ശീതീകരിച്ച ചെമ്മീൻ

255. 2024 ജൂണിൽ വാർത്തകളിൽ നിറഞ്ഞ പാവോ നൂർമി സ്റ്റേഡിയം ഏത് രാജ്യത്താണ് - ഫിൻലാൻഡ്

254. സംസ്ഥാനത്തെ ആദ്യ മിൽമ മിലി മാർട്ട് പ്രവർത്തനം ആരംഭിച്ചത് - പഴവങ്ങാടി

253. തമിഴ്‌നാട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ - എസ്.മണികുമാർ

252. 2024 -ൽ ബാങ്ക് ഓഫ് ബറോഡയുടെ ബ്രാൻഡ് അംബാസിഡർ ആയ ടെന്നീസ് താരം - സുമിത് നാഗൽ

251. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻടെ ചെയർമാൻ - ജിതേന്ദ്ര സിംഗ്



250. 'നള ദമയന്തി ആൻ ഇന്റെർണൽ ടേൽ ഫ്രം ദി മഹാഭാരത" എന്ന നോവൽ രചിച്ചത് - ആനന്ദ് നീലകണ്ഠൻ

249. ലോകത്തിലെ ആദ്യ ഏഷ്യൻ കിംഗ് വൾച്ചർ സെന്റർ - ജടായു കൺസർവേഷൻ ആൻഡ് ബ്രീഡിങ് സെന്റർ

248. The Public Examination Act നിലവിൽ വന്നത് - 2024 ജൂൺ 21

247. ദേശീയ ഫോറൻസിക് ഇൻഫ്രാസ്ട്രക്ച്ചർ മേഖലയിലെ വികസനത്തിനായി കേന്ദ്രം അംഗീകരിച്ച പദ്ധതി - എൻ.എഫ്.ഐ.ഇ.എസ്

246. 2024 - ൽ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച രാജ്യം - കാനഡ

245. 2024 -ലെ റിപ്പോർട്ടുകൾ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ ആഭ്യന്തര എയർലൈൻ വിപണി - യു.എസ്.എ

244. 'എൻ്റെ പൂന്തോട്ടം' എന്ന കവിതാ സമാഹാരം രചിച്ചത് ആര് - ഇന്ദുലേഖ വയലാർ

243. വയനാട് ഫോറസ്റ്റ് ഡിവിഷനിൽ സ്ഥാപിച്ച രാജ്യത്തെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സ്മാർട്ട് ഫെൻസ് പദ്ധതിയുടെ പേര് - Ele-Fence

242. 53 -ആംത് ജി.എസ്.ടി കൗൺസിൽ യോഗം 2024 ജൂൺ 22 ന് ഏത് സ്ഥലത്താണ് നടക്കുന്നത് - ന്യൂ ഡൽഹി

241. ആരോഗ്യ മേഖലയിൽ ഇന്ത്യയുടെ സന്നദ്ധതയും കഴിവും വർദ്ധിപ്പിക്കുന്നതിനായി 170 മില്യൺ ഡോളർ പോളിസി അടിസ്ഥാനമാക്കിയുള്ള വായ്പ അനുവദിച്ച ബാങ്ക് ഏതാണ് - ഏഷ്യൻ വികസന ബാങ്ക് (എ.ഡി.ബി)



240. ദേശീയ യോഗ ഒളിംപ്യാഡ് 2024 ഏത് സംസ്ഥാനത്താണ് ഉദ്‌ഘാടനം ചെയ്തത് - കർണാടക

239. 2024 ജൂൺ 19 ന് പുറത്തിറക്കിയ ഗ്ലോബൽ എനർജി ട്രാൻസിഷൻ ഇൻഡക്‌സ് പ്രകാരം ഇന്ത്യയുടെ റാങ്ക് എത്രയാണ് - 63

238. യു.എന്നിന്ടെ ഏത് സംഘടനയാണ് ബ്രിട്ടീഷ് നടൻ തിയോ ജെയിംസിനെ ഗ്ലോബൽ ഗുഡ് വിൽ അംബാസിഡർ ആയി നിയമിച്ചത് - അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്ര സഭയുടെ ഹൈക്കമ്മീഷണർ

237. 2024 ന്യൂയോർക്ക് ആസ്ഥാനമായുള്ള അഡോൾഫ് എസ്തർ ഗോറ്റ് ലീബ് ഫൗണ്ടേഷന്റെ ചിത്രകല പുരസ്‌കാരം നേടിയ മലയാളി - പ്രദീപ് പുത്തൂർ

236. നളന്ദ യൂണിവേഴ്‌സിറ്റിയിലെ പുതിയ ക്യാമ്പസ് ഉദ്‌ഘാടനം ചെയ്തത് - നരേന്ദ്രമോദി

235. രാജ്യത്ത് ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയറിൽ പ്രവർത്തിക്കുന്ന തുറമുഖ നാവിഗേഷൻ സെന്റർ സ്ഥാപിക്കപ്പെടുന്നത് - വിഴിഞ്ഞം

234. 2024 ജൂണിലെ ഫിഫ പുരുഷ റാങ്കിങ്ങിൽ ഒന്നാമതുള്ള ടീം - അർജന്റീന

233. 2024 കോപ്പ അമേരിക്ക ഫുട്ബോൾ മത്സരത്തിന്ടെ ഔദ്യോഗിക പന്ത് - Cumbre

232. 2024 ജൂണിൽ അന്തരിച്ച ഇന്ത്യൻ പേസർ - ഡേവിഡ് ജോൺസൻ

231. 2024 ജൂണിൽ അന്തരിച്ച ഭരതനാട്യ നർത്തകൻ - സി.വി.ചന്ദ്രശേഖർ



230. കേരളത്തിലെ പുതിയ പട്ടികവർഗ, പട്ടികജാതി, പിന്നാക്ക വിഭാഗ മന്ത്രി ആരാണ് - ഒ.ആർ.കേളു

229. കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പിന്ടെ കണക്കനുസരിച്ച്, ഈ അധ്യയന വർഷം ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസുകൾക്ക് എത്ര പ്രവൃത്തി ദിവസങ്ങൾ ആയിരിക്കും - 200 പ്രവൃത്തി ദിനങ്ങൾ

228. മൾട്ടി - ഡ്രഗ് റെസിസ്റ്റന്റ് രോഗകാരികളെക്കുറിച്ച് പഠിക്കുന്നതിന് നാസയുമായി സഹകരിക്കുന്ന ഇന്ത്യൻ സ്ഥാപനം - ഐ.ഐ.ടി മദ്രാസ്

227. 2024 ജൂൺ 20 ന് 18 -ആം ലോക്‌സഭയുടെ പ്രോട്ടേം സ്പീക്കർ ആയി ആരെയാണ് നിയമിച്ചത് - ഭർതൃഹരി മഹ്താബ്

226. വധവൻ തുറമുഖത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി, ഏത് സംസ്ഥാനത്താണ് ഇത് നിർമ്മിക്കുക - മഹാരാഷ്ട്ര

225. 2024 ലെ അന്താരാഷ്ട്ര യോഗ ദിനത്തിന്ടെ തീം എന്താണ് - Yoga for Self and Society

224. അടുത്ത നാറ്റോ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) മേധാവി ആരായിരിക്കും - മാർക്ക് റൂട്ടെ

223. UNHCR -ന്ടെ ഗ്ലോബൽ ഗുഡ് വിൽ അംബാസിഡർ ആയി നിയമിതനായ ബ്രിട്ടീഷ് ചലച്ചിത്ര നടൻ - തിയോ ജെയിംസ്

222. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്റ്റീൽ ആർച്ച് റെയിൽ പാലം നിലവിൽ വരുന്നത് - റിയാസി

221. ഗാന്ധിസാഗർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് - മധ്യപ്രദേശ്



220. ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ സംസ്ഥാന സെക്രട്ടേറിയറ്റ് - അസം സംസ്ഥാന സെക്രട്ടേറിയറ്റ്

219. അടുത്തിടെ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച സൂയിസൈഡ് ഡ്രോൺ - നാഗാസ്ത്ര -1

218. കെൽട്രോണിന് ഇന്ത്യൻ നാവികസേനയിൽ നിന്ന് 97 കോടി രൂപയുടെ ഓർഡർ ലഭിച്ചത് ഏത് ഇനത്തിന്ടെ നിർമ്മാണത്തിനാണ് - അണ്ടർ വാട്ടർ പ്രവർത്തനങ്ങൾക്കുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ

217. ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് രാജ്യത്തുടനീളമുള്ള വിദൂര പ്രദേശങ്ങളിൽ ഡോർസ്‌റ്റെപ്പ് സാമ്പത്തിക സേവനങ്ങൾ നൽകാൻ ആരുമായാണ് പങ്കാളിയായത് - റിയ മണി ട്രാൻസ്‌ഫർ

216. പാവോ നൂർമി ഗെയിംസിൽ കന്നി സ്വർണം നേടിയ ഇന്ത്യക്കാരൻ ആരാണ് - നീരജ് ചോപ്ര

215. സ്വവർഗ വിവാഹം നിയമവിധേയമാക്കിയ ആദ്യത്തെ തെക്കു കിഴക്കൻ ഏഷ്യൻ രാജ്യം ഏതാണ് - തായ്‌ലാൻഡ്

214. 'നെൽസൺ മണ്ടേല ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരൻ ആരാണ് - വിനോദ് ഗണത്ര

213. എത്ര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് റഷ്യൻ പ്രസിഡന്റ് ഉത്തര കൊറിയ സന്ദർശിക്കുന്നത് - 24 വർഷം

212. തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിനും അതിർത്തി പുനർ നിർണ്ണയിക്കുന്നതിനുമായി രൂപീകരിച്ച അഞ്ചംഗ ഡീ ലിമിറ്റേഷൻ കമ്മീഷന്റെ അധ്യക്ഷൻ - എ.ഷാജഹാൻ

211. 2024 ജൂണിൽ ബംഗാളിൽ അപകടത്തിൽപ്പെട്ട ട്രെയിൻ - കാഞ്ചൻജംഗ എക്‌സ്പ്രസ്



210. അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയത് - സാഹിൽ ചൗഹാൻ

209. ഏറ്റവും കൂടുതൽ യൂറോ കപ്പ് ടൂർണമെന്റുകളിൽ കളിച്ച താരം - ക്രിസ്റ്റിയാനോ റൊണാൾഡോ

208. യൂറോ കപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം - പെപ്പെ

207. അടുത്തിടെ അന്തരിച്ച ചരിത്രകാരൻ - പി.തങ്കപ്പൻ നായർ

206. സായുധ സേന അതിന്ടെ ആദ്യത്തെ അത്യാധുനിക സ്കിൻ ബാങ്ക് സൗകര്യം ഏത് സൈനിക ആശുപത്രിയിൽ തുറക്കുന്നതായി പ്രഖ്യാപിച്ചു - ആർമി ഹോസ്പിറ്റൽ (ഗവേഷണവും റഫറലും)

205. പ്രധാനമന്ത്രി നരേന്ദ്രമോദി 2024 ജൂൺ 21 ന് 2024 ലെ പ്രധാന അന്താരാഷ്ട്ര യോഗ ദിനത്തിന്ടെ ആഘോഷത്തിൽ പങ്കെടുക്കുന്നത് ഏത് സ്ഥലത്താണ് - ശ്രീനഗർ

204. അടുത്തിടെ പുറത്തിറക്കിയ പരിസ്ഥിതി പ്രകടന സൂചിക 2024 ൽ ഇന്ത്യയുടെ റാങ്ക് എത്രയാണ് - 176 -ആം സ്ഥാനം

203. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സെലിബ്രിറ്റിയായ വിരാട് കോഹ്‌ലിയുടെ ബ്രാൻഡ് മൂല്യം എന്താണ് - 227.9 ഡോളർ ദശലക്ഷം

202. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അടുത്തിടെ പുറത്താക്കിയ ഇന്ത്യൻ ഫുട്ബോൾ പരിശീലകൻ ഇഗോർ സ്റ്റിമാക് ഏത് രാജ്യക്കാരനാണ് - ക്രൊയേഷ്യൻ

201. ഔദ്യോഗിക ഫിഫ ലോകകപ്പ് സെക്കിയയ്ക്കെതിരായ യൂറോ 2024 ഉദ്‌ഘാടന മത്സരത്തിൽ ഇന്ത്യയുടെ ഏത് ക്രിക്കറ്റ് താരത്തെയാണ് അഭിനന്ദിച്ചത് - എം.എസ്.ധോണി



200. കേരളത്തിലെ ആദ്യ ട്രാൻസ് ജെൻഡർ കഥകളി കലാകാരി - രഞ്ജുമോൾ മോഹൻ

199. 18 -ആം ലോക്സഭയിലെ പ്രോട്ടേം സ്‌പീക്കർ - കൊടിക്കുന്നിൽ സുരേഷ്

198. ഇന്ത്യൻ നാവികസേനയുടെ ആഴ്‌സണലിൽ ചേർക്കപ്പെടുന്ന ഇന്ത്യൻ നാവികസേനാ കപ്പൽ - ഐ.എൻ.എസ് സൂററ്റ്

197. നഗരപ്രദേശങ്ങളിൽ എല്ലാ ദിവസവും 24 മണിക്കൂറും കടകളും ഷോപ്പിംഗ് മാളുകളും ഭക്ഷണശാലകളും പ്രവർത്തിപ്പിക്കാനായി തീരുമാനിച്ച സംസ്ഥാനം - മധ്യപ്രദേശ്

196. ഇ-ഫ്ലോ പാരിസ്ഥിതിക നിരീക്ഷണ സംവിധാനത്തിലൂടെ കേന്ദ്ര ജലശക്തി മന്ത്രാലയം നിരീക്ഷിക്കുന്ന നദി - ഗംഗാനദി

195. മലയാള ഭാഷയിൽ സാഹിത്യ അക്കാദമി യുവപുരസ്കാർ അവാർഡ് 2024 നേടിയത് ആരാണ് - ശ്യാം കൃഷ്ണൻ.ആർ

194. 2024 ജൂൺ 17 ന് ഏത് വിമാനം വാങ്ങുന്നതിനായി പ്രതിരോധ മന്ത്രാലയം എച്ച്.എ.എല്ലിന് 50,000 കോടി രൂപ അനുവദിച്ചു - ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ

193. രാഹുൽ ഗാന്ധി വയനാട് ലോക്‌സഭാ സീറ്റ് വിട്ടു കൊടുത്തതോടെ ആ മണ്ഡലത്തിൽ ആര് മത്സരിക്കും - പ്രിയങ്ക ഗാന്ധി വാദ്ര

192. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിൽ ഇന്ത്യൻ റെയിൽവേ ആദ്യ ട്രയൽ റൺ പൂർത്തിയാക്കി, അത് ഏത് നദിയിലാണ് - ചെനാബ് നദീതടം

191. 2024 ജൂൺ 16 ന് പെറുഗിയയിൽ നടന്ന എ.ടി.പി ചലഞ്ചറിന്ടെ ഫൈനലിൽ ഇന്ത്യൻ ടെന്നീസ് താരം സുമിത് നാഗലിനെ പരാജയപ്പെടുത്തിയത് ആരാണ് - ലൂസിയാണോ ഡാർഡെരി



190. ഏത് സംസ്ഥാന പോലീസാണ് മിഷൻ നിശ്ചയ് ആരംഭിച്ചത് - പഞ്ചാബ് പോലീസ്

189. 2024 ലെ കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്‌കാരം നേടിയത് - ഉണ്ണി അമ്മയമ്പലം

188. CMFRI റിപ്പോർട്ട് പ്രകാരം 2023 -ൽ ഏറ്റവും കൂടുതൽ സമുദ്ര മത്സ്യ ലഭ്യത നേടിയ ഇന്ത്യൻ സംസ്ഥാനം - ഗുജറാത്ത്

187. യുണെസ്കോ പ്രിക്‌സ് വെർസൈൽസ് മ്യൂസിയം 2024 ലേക്ക് ഉൾപ്പെടുത്തപ്പെട്ട ഇന്ത്യയിൽ നിന്നുള്ള മ്യൂസിയം - സ്മൃതിവൻ ഭൂകമ്പ മ്യൂസിയം

186. 2024 കോപ്പ അമേരിക്കയുടെ ഭാഗ്യ ചിഹ്നം - CAPITAN

185. 15 സ്വാതന്ത്ര്യ സമര സേനാനികളുടെ പ്രതിമകൾ സ്ഥാപിക്കുന്ന പ്രേരണ സ്ഥലം ഏത് സ്ഥലത്താണ് വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ ഉദ്‌ഘാടനം ചെയ്തത് - പാർലമെൻറ് ഹൗസ്

184. പതിനെട്ടാമത് മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഡോക് ഫിലിം ബസാർ ഉദ്‌ഘാടനം ചെയ്തത് ആരാണ് - അപൂർവ ബക്ഷി

183. ഏത് പേരിലാണ് 2024 ഓഗസ്റ്റിൽ ഇന്ത്യൻ എയർഫോഴ്സ് അതിന്ടെ ആദ്യ ബഹുരാഷ്ട്ര വ്യോമാഭ്യാസം നടത്തുന്നത് - തരംഗ് ശക്തി

182. കാവ്ലി പ്രൈസ് ഏത് മേഖലയിലെ ശാസ്ത്രജ്ഞർക്ക് നൽകുന്ന ഒരു അന്താരാഷ്ട്ര അവാർഡാണ് - ആസ്‌ട്രോഫിസിക്സ്, നാനോ സയൻസ്, ന്യൂറോ സയൻസ്



181. 2024 ബ്രിക്സ് ഗെയിംസിൽ ഇന്ത്യ ആദ്യ മെഡൽ നേടിയത് ഏത് ഇനത്തിലാണ് - വനിതാ ടേബിൾ ടെന്നീസ്

180. രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ സ്ലോവാക്യയുടെ പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്തത് - പീറ്റർ പെല്ലെഗ്രിനി

179. അരുണാചൽ പ്രദേശ് നിയമസഭയുടെ പുതിയ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത് - തെസം പോങ്‌തെ

178. യുഎൻ ഏജൻസി ലാൻഡ് ഹീറോ എന്ന് നാമകരണം ചെയ്ത മഹാരാഷ്ട്രയിൽ നിന്നുള്ള കർഷകൻ - സിദ്ധേഷ് സാക്കോറെ

177. യുവാക്കളെ സംരംഭകരാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി - പി. എം. യുവ

176. ഗാന്ധിജിയുടെ അടക്കം ഇന്ത്യാ ചരിത്രത്തിലും സംസ്കാരത്തിലും സ്വാതന്ത്ര്യസമരത്തിലും സുപ്രധാന സംഭാവനകൾ നൽകിയ 15 നേതാക്കളുടെ പ്രതിമകൾ സ്ഥിതിചെയ്യുന്ന പാർലമെന്റ് വളപ്പിലെ സ്ഥലം - പ്രേരണാസ്ഥൽ

175. അടുത്തിടെ ഗവേഷകർ ഒഡീഷയിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം സ്നേക്ക് ഈൽ - ഒഫിച്തസ് സൂര്യായ്

174. 2024 ജൂണിൽ അന്തരിച്ച മലയാള സാഹിത്യകാരൻ - ശ്രീധരൻ ചമ്പാട്

173. കേന്ദ്രസാഹിത്യ അക്കാദമിയുടെ ദക്ഷിണേന്ത്യൻ മേഖലയിലെ ഭാഷാ സമ്മാൻ പുരസ്കാരം ലഭിച്ച വ്യക്തി:- കെ.ജി. പൗലോസ് ( സംസ്കൃത പണ്ഡിതൻ )

172. ഗംഗ നദിയുടെ ഗുണനിലവാരം തൽസമയം നിരീക്ഷിക്കാൻ അനുവദിക്കുന്ന ഇ-ഫ്ലോ ഇക്കോളജിക്കൽ മോണിറ്ററിങ് സിസ്റ്റം വികസിപ്പിച്ചത് - നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗ.

171. ബന്നാർഘട്ട ദേശീയോദ്യാനത്തെയും സാവൻദുർഗ കാടുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ആനകൾക്കായുള്ള മേൽപാത നിലവിൽ വന്ന സംസ്ഥാനം - കർണാടക



170. ഏത് ഭാരതീയ ശാസ്ത്രജ്ഞന്റെ പേരാണ് ചൊവ്വയിൽ പുതുതായി കണ്ടെത്തിയ ഗർത്തങ്ങളിലൊന്നിന് നൽകിയിരിക്കുന്നത് - ഭൗതിക ശാസ്ത്രജ്ഞനായ ദേവേന്ദ്ര ലാൽ

169. അടുത്തിടെ 10 ലക്ഷം ഇന്ത്യൻ കാക്കകളെ കൊന്നൊടുക്കാൻ തീരുമാനിച്ച രാജ്യം - കെനിയ

168. AIR ലോറ എന്ന ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച രാജ്യം - ഇസ്രായേൽ

167. അടുത്തിടെ ചൊവ്വയിൽ കണ്ടെത്തപ്പെട്ട ഗർത്തങ്ങൾക്ക് നൽകിയ പേര് - ലാൽ, മുർസാൻ, ഹിൽസ

166. അടുത്തിടെ കാനഡയിലെ ന്യൂ ഫൗണ്ട്ലാൻഡ് - ലാബ്രഡോർ മേഖലയിൽ നിന്ന് കണ്ടെത്തിയ പഴയകാല കപ്പൽ - ക്വസ്റ്റ്

165. 'A Fly on the RBI Wall : An Insider's View of the Central Bank' എന്ന ബുക്ക് എഴുതിയത് - അൽപനാ കില്ലാവാല

164. ഇന്ത്യയിലെ ആദ്യത്തെ ഇന്റർനാഷണൽ GenAI കോൺക്ലേവിന്ടെ വേദി - കൊച്ചി

163. പെൺകുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ട് അസം ഗവണ്മെന്റ് അടുത്തിടെ ആരംഭിച്ച പദ്ധതി - നിജുത് മൊയ്‌ന

162. അഭയനയങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് യൂറോപ്യൻ കോടതിയുടെ പിഴ ചുമത്തപ്പെട്ട രാജ്യം - ഹംഗറി

161. പരമ്പരാഗത വൈദ്യശാസ്ത്ര ഗവേഷണത്തിനായി ലോകാരോഗ്യ സംഘടനയുടെ സഹകരണ കേന്ദ്രമായ ഇന്ത്യൻ സ്ഥാപനം - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മെഡിക്കൽ ഹെറിറ്റേജ് (NIIMH)



160. 2024 യൂറോ കപ്പ് ഫുട്ബോൾ മത്സരത്തിന്ടെ ഭാഗ്യചിഹ്നം - ആൽബർട്ട്

159. ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് - സിറിൽ റാമഫോസ

158. 2024 ജൂണിൽ അന്തരിച്ച ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന മുൻ ശാസ്ത്രഞ്ജനും ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ -1 ന്റെ മിഷൻ ഡയറക്ടറുമായിരുന്ന വ്യക്തി - ശ്രീനിവാസ് ഹെഗ്ഡെ

157. ഈ വർഷത്തെ തലയോലപ്പറമ്പ് വൈക്കം മുഹമ്മദ്‌ ബഷീർ സ്മാരക സമിതിയുടെ ബഷീർ ബാല്യകാലസഖി പുരസ്‌കാരത്തിന് അർഹനായത് - എം.എൻ. കാരശ്ശേരി

156. ഇപ്പോഴത്തെ കേന്ദ്ര ആദിവാസി വകുപ്പ് മന്ത്രി ആരാണ് - ജുവൽ ഓറം

155. കേരള മൈഗ്രേഷൻ സർവേ, 2023 പ്രകാരം, കേരളത്തിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് കുടിയേറിയവരുടെ എണ്ണം എത്ര - 2.2 ദശലക്ഷം

154. 2024 ജൂൺ 14 ന് ആന്ധ്രാപ്രദേശിന്ടെ ഉപ മുഖ്യമന്ത്രിയായി ആരാണ് നിയമിതനായത് - കൊനിഡേല പവൻ കല്യാൺ

153. ഇന്ത്യൻ സൈന്യത്തിന് ലഭിച്ച നാഗാസ്ത്ര 1 ഡ്രോണുകൾ ഏത് ഇന്ത്യൻ കമ്പനിയാണ് വികസിപ്പിച്ചത് - ഇക്കണോമിക്സ് എക്സ്പ്ലോസീവ്സ് ലിമിറ്റഡ്

152. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയി അടുത്തിടെ വീണ്ടും നിയമിതനായത് ആരാണ് - പി.കെ.മിശ്ര

151. ഐ.ഐ.ടി ഖരഗ്പ്പൂരിന്ടെ ആദ്യ വനിതാ ഡെപ്യൂട്ടി ഡയറക്ടർ ആയി നിയമിതനായത് ആരാണ് - റിന്റു ബാനർജി



150. 2024 ജൂണിൽ വിഴിഞ്ഞം തുറമുഖത്തെത്തിയ നാവികസേനാ കപ്പൽ - ഐ.എൻ.എസ് സത്ലജ് ജെ 17

149. ഇന്ത്യയിൽ ആദ്യമായി വന്യമൃഗ ശല്യം തടയാൻ എ.ഐ സ്മാർട്ട് ഫെൻസിങ് ആരംഭിക്കുന്ന സംസ്ഥാനം - കേരളം

148. പി.എം.ശ്രീ പര്യാതൻ വായു സേന എന്ന എയർ ടൂറിസം സർവീസ് ആരംഭിച്ച സംസ്ഥാനം - മധ്യപ്രദേശ്

147. 2024-ൽ H9N2 (ഏവിയൻ ഇൻഫ്ളുവൻസ എ) വൈറസ് മനുഷ്യരിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഇന്ത്യൻ സംസ്ഥാനം - പശ്ചിമ ബംഗാൾ

146. ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മയുടെ ബഷീർ അമ്മ മലയാളം പുരസ്കാരത്തിന് അർഹയായത് - കെ. എ ബീന

145. കേരളത്തിൽ എവിടെയാണ് നാവികസേനയുടെ പുതിയ ഉപകേന്ദ്രം സ്ഥാപിക്കാൻ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത് - തിരുവനന്തപുരം (മുട്ടത്തറ)

144. ലോക രക്തദാതാക്കളുടെ ദിനം ആചരിക്കുന്നത് ഏത് തീയതിയിലാണ് - ജൂൺ 14

143. മൂന്നാം തവണ സേവനമനുഷ്ഠിക്കുന്ന ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ പേര് - അജിത് ഡോവൽ

142. എൻ. ചന്ദ്രബാബു നായിഡു മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതാര് - പവൻ കല്യാൺ

141. ലോക ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പ് 2024 നേടിയ ഇന്ത്യയിൽ നിന്നുള്ള ഇന്റർനാഷണൽ മാസ്റ്ററുടെ പേര് - ദിവ്യ ദേശ് മുഖ്



140. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ പുതിയ ഡയറക്ടർ ജനറൽ ആരാണ് - ജ്യോതി വിജ്

139. ലോക്‌സഭയിൽ വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആദിവാസി വനിത - പ്രിയങ്ക ജാർക്കിഹോളി

138. ബംഗ്ലാദേശിൻ്റെ കരസേനാ മേധാവിയായി നിയമിതനായ വ്യക്തി - ലഫ്റ്റനൻ്റ് ജനറൽ വക്കർ-ഉസ്-സമാൻ

137. സ്ലോവേനിയയിലെ ലിപിക്കയിൽ ത്രീ-സ്റ്റാർ ഗ്രാൻഡ് പ്രിക്സ് ഇവൻ്റ് നേടിയ ആദ്യ ഇന്ത്യൻ റൈഡർ ആരാണ്? - ശ്രുതി വോറ

136. SBICAP വെഞ്ച്വേഴ്‌സ് ലിമിറ്റഡിൻ്റെ എംഡിയും സിഇഒയുമായി ആരാണ് നിയമിതനായത് - പ്രേം പ്രഭാകർ

135. പിഞ്ചുകുഞ്ഞിൻ്റെ വലുപ്പത്തിൽ മാത്രം വളർന്ന ശാസ്ത്രജ്ഞർ കണ്ടെത്തിയ ഏറ്റവും ചെറിയ വലിയ കുരങ്ങ് - Buronius manfredschmidi

134. ഇന്ത്യയും യു.എസ്.എ യും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് മത്‌സരം ഏത് ഫോർമാറ്റിലാണ് നടന്നത് - ടി-20 ഫോർമാറ്റ്

133. 2024 ജൂൺ 15 ന് മുംബൈയിൽ നടക്കുന്ന 18 -ആംത് മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഉദ്‌ഘാടന ചിത്രം ഏതാണ് - ബില്ലി ആൻഡ് മോളി, ഒരു വാട്ടർ പ്രണയകഥ

132. വേൾഡ് ഇക്കണോമിക് ഫോറത്തിന്ടെ ഗ്ലോബൽ ജെൻഡർ ഗ്യാപ് ഇൻഡക്‌സ് 2024 ൽ ഇന്ത്യയുടെ റാങ്ക് - 129 -ആം റാങ്ക്

131. പിഞ്ചുകുഞ്ഞിൻ്റെ വലുപ്പത്തിൽ മാത്രം വളർന്ന ശാസ്ത്രജ്ഞർ കണ്ടെത്തിയ ഏറ്റവും ചെറിയ വലിയ കുരങ്ങ് - Buronius manfredschmidi



130. അതിശക്തമായ സിർക്കോൺ ഹൈപ്പർ സോണിക് മിസൈലുകളെ വഹിക്കാൻ ശേഷിയുള്ള 'കസാൻ' ആണവ അന്തർവാഹിനി ഏത് രാജ്യത്തിന്റെയാണ് - റഷ്യ

129. മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്ത ശേഷം, ജി 7 മീറ്റിംഗിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ ആദ്യ സന്ദർശനം ഏത് രാജ്യത്തേക്കാണ് നടത്തിയത് - ഇറ്റലി

128. കേരള മുസ്ലിം ജമാ അത്ത് പ്രസിഡന്റ് കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരുടെ ആത്മകഥയുടെ പേര് - വിശ്വാസപൂർവം

127. നൈട്രസ് ഓക്‌സൈഡ് പുറന്തള്ളുന്നതിൽ ഇന്ത്യയുടെ സ്ഥാനം എന്താണ് - രണ്ടാമത്

126. 2024 ജൂൺ 12 ന് അന്തരിച്ച മുൻ അന്താരാഷ്ട്ര ടി.കെ.ചാത്തുണ്ണി ഏത് കായിക മേഖലയുടെ പരിശീലകനായിരുന്നു - ഫുട്ബോൾ

125. അരുണാചൽ പ്രദേശിന്റെ മുഖ്യമന്ത്രി - പ്രേമ ഖണ്ഡു

124. കിരൺ ബേദിയുടെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങുന്ന ചിത്രം - BEDI : The Name You Know, The Story You Don't

123. 2024 ജൂണിൽ 49-ഓളം പേരുടെ മരണത്തിനു ഇടയാക്കിയ തീ പിടിത്തം ഉണ്ടായ രാജ്യം - കുവൈറ്റ്

122. ഗ്ലോബൽ ജെൻഡർ ഗ്യാപ് ഇൻഡക്‌സ് 2024 -ൽ ഒന്നാം സ്ഥാനത്തുള്ളത് - ഐസ് ലാൻഡ്

121. കണ്ടെയ്‌നർ പോർട്ട് പെർഫോമൻസ് ഇൻഡക്‌സ് 2023 -ൽ ഒന്നാം സ്ഥാനത്തുള്ളത് - Yangshan Port



120. മിക്‌സഡ് മാർഷ്യൽ ആർട്സിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം - സംഗ്രാം സിംഗ്

119. ആർമി സ്റ്റാഫിന്ടെ പുതിയ മേധാവിയായി ആരാണ് നിയമിതനായത് - ലെഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി

118. ഇന്ത്യയും ജപ്പാനും തമ്മിലുള്ള 2024 ജിമെക്സ് അഭ്യാസത്തിൽ ഇന്ത്യൻ നാവികസേനയുടെ ഏത് കപ്പലാണ് പങ്കെടുക്കുന്നത് - സ്റ്റെൽത്ത് ഫ്രിഗേറ്റ് ഐ.എൻ.എസ് ശിവാലിക്

117. ഒഡീഷയുടെ പുതിയ മുഖ്യമന്ത്രിയായി ആരാണ് ചുമതലയേൽക്കുന്നത് - മോഹൻ ചരൺ മാജി

116. ആന്ധ്രാപ്രദേശിന്ടെ പുതിയ തലസ്ഥാനം - അമരാവതി

115. 2024 ജൂൺ 11 ന് വിമാനാപകടത്തിൽ കൊല്ലപ്പെട്ട മലാവി വൈസ് പ്രെസിഡന്റിന്റെ പേര് - ഡോ.സൗലോസ് ചിലിമ

114. പുരുഷ ഹോക്കി ജൂനിയർ ലോകകപ്പ് 2025 ഏത് രാജ്യത്താണ് നടക്കുന്നത് - ഇന്ത്യ

113. ടൈഗർ റിസർവ് ആക്കാൻ ഒരുങ്ങുന്ന സുഹേൽവാ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഉത്തർപ്രദേശ്

112. മോംഗ്ല തുറമുഖം സ്ഥിതി ചെയ്യുന്ന രാജ്യം - ബംഗ്ലാദേശ്

111. കാലാവസ്ഥാ വ്യതിയാനത്തിന്ടെ പേരിൽ ദ്വീപിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്ന ആദ്യ രാജ്യം - പനാമ



110. ഇന്ത്യയിൽ നിന്ന് മോഷ്ടിക്കപ്പെട്ടുവെന്ന് കരുതപ്പെടുന്ന 500 വർഷം പഴക്കമുള്ള വെങ്കല വിഗ്രഹം തിരികെ നൽകാൻ ഒരുങ്ങുന്ന യു.കെ യിലെ സർവകലാശാല - ഓക്സ്ഫോർഡ് സർവകലാശാല

109. 2024 ൽ അന്തരിച്ച ജാപ്പനീസ് ബയോകെമിസ്റ്റ് - അകിര എൻഡോ

108. എൻ.ഡി.എ സർക്കാരിൽ സുരേഷ് ഗോപി എം.പി ക്ക് എന്ത് വകുപ്പാണ് നൽകിയത് - ടൂറിസവും പെട്രോളിയവും

107. 2024 ജൂൺ 10 ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം നരേന്ദ്രമോദി ഒപ്പിട്ട ആദ്യത്തെ ഫയൽ ഏതാണ് - കർഷകർക്കുള്ള ഫണ്ട് അനുവദിച്ചു

106. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള മാന്നാർ കടലിടുക്കിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം ചിപ്പി വർഗ്ഗം - അസെറ്റോക്സിനക്സ് രവിചന്ദ്രാനി

105. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർക്കാരിന്റെ മൂന്നാം ടേമിൽ ഇന്ത്യയുടെ ധനമന്ത്രി - നിർമല സീതാരാമൻ

104. സിക്കിമിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലേറ്റതാര് - പ്രേം സിംഗ് തമാങ്

103. 2024 ജൂൺ 09 ന് ജർമ്മനിയിൽ നടന്ന ഹെയ്ൽ ബ്രോൺ നെക്കാർക്കപ്പ് ചലഞ്ചർ വിജയിച്ച ഇന്ത്യയിൽ നിന്നുള്ള ടെന്നീസ് കളിക്കാരന്റെ പേര് - സുമിത് നാഗൽ

102. 2024 ജൂൺ 10 ന് ന്യൂഡൽഹിയിൽ ഫ്ലാഗ് ഓഫ് ചെയ്ത സിന്ധു ശിഖർ കാർ റാലി സംഘടിപ്പിച്ച പ്രതിരോധ സേന - ഇന്ത്യൻ നേവി

101. ഗ്രീൻ ഹൈഡ്രജൻ വാലി സജ്ജമാക്കുന്ന കേരളത്തിലെ നഗരങ്ങൾ - കൊച്ചി, തിരുവനന്തപുരം



100. ഏഷ്യാ പസിഫിക്കിലെ 'ബെസ്റ്റ് കണ്ടക്ട് ഓഫ് ബിസിനസ് റെഗുലേറ്റർ' അവാർഡ് ലഭിച്ച ഇന്ത്യൻ സ്ഥാപനം - SEBI

99. ഫയർ റെസ്ക്യൂ അസിസ്റ്റന്റ് പുറത്തിറക്കിയ ഇന്ത്യൻ സ്ഥാപനം - ഐ.ഐ.ടി ധർവാഡ്

98. ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻ ടീം ക്യാപ്റ്റൻ? - ഗുർപ്രീത് സിങ് സന്ധു

97. 2024 ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസിൽ ജേതാവായത്? - കാർലോസ് അൽക്കരാസ്

96. 2024 T20 വേൾഡ് കപ്പ് പാകിസ്ഥാനെതിരായ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് കരസ്ഥമാക്കിയത്? - ജസ്പ്രീത്ത് ബുംറ

95. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആക്ടിംഗ് ചെയർപേഴ്സൺ ആയ നിയമിതയായത്? - വിജയ ഭാരതി സയാനി

94. ഒഡിഷയിലെ ആദ്യ മുസ്ലിം വനിത എം.എൽ.എ? - സോഫിയ ഫിർദൗസ്

93. 2024 ജൂണിൽ അന്തരിച്ച അമേരിക്കൻ ബഹിരാകാശ സഞ്ചാരിയും "Earthrise" എന്ന ചിത്രം പകർത്തിയതുമായ വ്യക്തി ? - വില്യം ആൻഡേർസ്

92. അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പിൽ വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരം ? - പൂജ തോമർ

91. കുടുംബശ്രീ സർഗോത്സവം അരങ്ങ്24 വിജയിച്ച ജില്ല? - കാസർഗോഡ്



90. പതിനെട്ടാം ലോകസഭയിലെ വനിതാ മന്ത്രിമാരുടെ എണ്ണം? - 7

89. ഇന്ത്യൻ നാവികസേനയിലെ ആദ്യ വനിതഹെലികോപ്റ്റർ പൈലറ്റ്? - സബ് ലെഫ്റ്റനന്റ് അനഘ ബി രാജീവ്

88. വനിതകളുടെ സിംഗിൾ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻഷിപ്പ് 2024 നേടിയത് ആരാണ് - ഇഗ സ്വിയടെക്

87. പതിനഞ്ചാം കേരള സംസ്ഥാന നിയമസഭയുടെ പതിനൊന്നാം സമ്മേളനം ഏത് തീയതിയിലാണ് ആരംഭിക്കുന്നത് - 10 ജൂൺ 2024

86. 18 -ആം ലോക്‌സഭയുടെ പ്രതിപക്ഷ നേതാവായി ഏക കണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടത് ആര് - രാഹുൽ ഗാന്ധി

85. 2024 ജൂൺ 08 ന് അന്തരിച്ച ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയുടെ സ്ഥാപകന്റെ പേര് - ചെറുകുരി രാമോജി റാവു

84. 2024 ജൂൺ ന് പാർലമെൻററി പാർട്ടിയുടെ ചെയർപേഴ്സൺ ആയി ആരാണ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് - സോണിയ ഗാന്ധി

83. നാഷണൽ കമ്പനി ലോ ട്രിബ്യുണൽ വിസ്താര എയർലൈൻസ് ഏത് കമ്പനിയുമായി ലയിപ്പിക്കുന്നതിന് അംഗീകാരം നൽകി - എയർ ഇന്ത്യ

82. പെറ്റ് എക്സ്പോർട്ട് അനുമതി ലഭിച്ച കേരളത്തിലെ ആദ്യ എയർപോർട്ട് - സിയാൽ

81. അടുത്തിടെ സ്ഫോടനം സംഭവിച്ച കൻലോൺ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത് - ഫിലിപ്പീൻസ്



80. 2024 ജൂണിൽ അന്തരിച്ച വന്യജീവി ശാസ്ത്രജ്ഞൻ - എ.ജെ.ടി ജോൺസിങ്

79. QS ലോക യൂണിവേഴ്സിറ്റി റാങ്കിംഗ് 2025 ൽ ഒന്നാം സ്ഥാനത്തുള്ള യൂണിവേഴ്സിറ്റി - Massachusetts Institute of Technology

78. 05 ജൂൺ 2024 ന് ഏത് രാജാവിന്ടെ ചിത്രമുള്ള ഒരു പുതിയ കറൻസി യു.കെ പ്രചരിപ്പിച്ചു - ചാൾസ് മൂന്നാമൻ രാജാവ്

77. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ തവണ എം.പി യായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി - കൊടിക്കുന്നിൽ സുരേഷ്

76. ദീൻദയാൽ പോർട്ടിന്ടെ ചെയർപേഴ്സൺ ആയി അടുത്തിടെ നിയമിതനായത് - സുശീൽ കുമാർ സിംഗ്

75. ഡയറക്ടറേറ്റ് ഓഫ് എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് ഏർപ്പെടുത്തിയ 2024 ലെ പരിസ്ഥിതി മിത്രം അവാർഡ് കേരളത്തിൽ നിന്ന് ആർക്കാണ് ലഭിച്ചത് - സാബു ജോസഫ്

74. 18 -ആം ലോക്സഭയിൽ എത്ര പുതിയ എം.പി മാരുണ്ട് - 280 എം.പി മാർ

73. ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ പ്രകാരമാണ് രാഷ്‌ട്രപതി പതിനേഴാം ലോക്‌സഭ പിരിച്ചുവിട്ടത് - ആർട്ടിക്കിൾ 85

72. 2024 ജൂണിൽ രജത ജൂബിലി ആഘോഷിക്കപ്പെട്ട ഇന്ത്യൻ നാവികസേനാ കപ്പൽ - ഐ.എൻ.എസ് മൈസൂർ

71. ജൂണിൽ ജി.എസ്.ടി ഭവൻ സ്ഥാപിക്കപ്പെട്ടത് - റോഹ്തക്



70. 2028-ൽ യുഎസിലെ ലോസ് ആഞ്ജലിസിൽ നടക്കുന്ന ഒളിമ്പിക്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനായത് - റെയ്നോൾഡ് ഹൂവർ

69. 2024 ജൂൺ 6 ന് വിജയകരമായി പരീക്ഷിച്ച ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് - സ്റ്റാർഷിപ്പ്

68. ബഹിരാകാശത്ത് 1,000 ക്യുമുലേറ്റീവ് ദിവസങ്ങൾ ചെലവഴിച്ച ആദ്യ റഷ്യൻ ബഹിരാകാശയാത്രികൻ - ഒലെഗ് കൊനോനെങ്കോ

67. 20 വർഷത്തിനിടെ എം.പി യായി വീണ്ടും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ലോക്‌സഭാ സ്പീക്കർ - ഓം ബിർള

66. മൂന്ന് തവണ ബഹിരാകാശ യാത്ര നടത്തിയ ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രികയുടെ പേര് - സുനിതാ വില്യംസ്

65. ഒഡീഷയിൽ എം.എൽ.എ ആയ ആദ്യ മുസ്ലീം വനിത ആരാണ് - സോഫിയ ഫിർദൗസ്

64. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് സാങ്കേതിക വിദ്യ സ്വീകരിച്ച ദക്ഷിണ അമേരിക്കയിലെ ആദ്യ രാജ്യം - പെറു

63. KASA എന്ന ബഹിരാകാശ ഏജൻസി ഔദ്യോഗികമായി ആരംഭിച്ച രാജ്യത്തിന്റെ പേര് - ദക്ഷിണ കൊറിയ

62. ഇസ്രായേലി പാസ്പോർട്ട് ഉടമകളുടെ പ്രവേശനം അടുത്തിടെ നിരോധിച്ച രാജ്യം ഏതാണ് - മാലദ്വീപ്

61. ഇന്ത്യയിൽ ആദ്യമായി നായയ്ക്ക് വിജയകരമായി ഹൃദയ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ - ഭാനു ദേവ് ശർമ്മ



60. D.R.D.O യുടെ കേരളത്തിലെ ഏക ലബോറട്ടറി ആയ നേവൽ ഫിസിക്കൽ ആൻഡ് ഒഷ്യാനോഗ്രാഫിക് ലബോറട്ടറിയുടെ(NPOL) ഡയറക്ടർ ആയി ചുമതലയേറ്റത് - ദുവ്വുരി ശേഷഗിരി

59. Cauvery - A long-winded dispute ആരുടെ പുസ്തകമാണ് - ടി. രാമകൃഷ്ണൻ

58. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഏത് മണ്ഡലത്തിൽ നിന്നാണ് മൂന്നാം മുന്നണി ആദ്യമായി ഒരു സീറ്റ് നേടിയത് - തൃശൂർ

57. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ 24 വർഷത്തെ ഭരണം അവസാനിച്ച നവീൻ പട്‌നായിക് ഏത് സംസ്ഥാനത്തിന്ടെ മുഖ്യമന്ത്രിയാണ് - ഒഡീഷ

56. പാകിസ്ഥാനിലെ ബ്രിഗേഡിയർ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ള വനിതാ ഓഫീസറുടെ പേര് - ഡോ.ഹെലൻ മേരി റോബർട്ട്സ്

55. ഏത് രാജ്യമാണ് പൗരന്മാരല്ലാത്തവരെ അഞ്ച് കണ്ണുകളിൽ നിന്ന് സായുധ സേനയിൽ ചേരാൻ അനുവദിക്കുന്നത് - ഓസ്‌ട്രേലിയ

54. ബ്ലൂം ബർഗിന്ടെ ആഗോള ശതകോടീശ്വര പട്ടികയിൽ ഏഷ്യയിൽ ഒന്നാം സ്ഥാനത്ത് എത്തിയത് - ഗൗതം അദാനി

53. പ്രകൃതി വാതക ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി വാ ക്യാ എനർജി ഹേ എന്ന ക്യാമ്പയിൻ തുടക്കം കുറിച്ച സ്ഥാപനം - ഗെയിൽ

52. 2024 ജൂണിൽ അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകനും സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ വ്യക്തി - ബാബു രാജേന്ദ്ര പ്രസാദ് ഭാസ്കർ



51. ഏത് ദിവസമാണ് എല്ലാ വർഷവും ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്ം - ജൂൺ 05

50. ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബ് ചെൽസിയുടെ പുതിയ പരിശീലകനായി നിയമിതനായത് - എൻസോ മരസ്‌ക

49. അരുണാചൽ പ്രദേശിലെ ജൈവവൈവിധ്യ മേഖലയായ സിയാങ് വാലിയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ഉറുമ്പ് വർഗ്ഗം - പരപരട്രെക്കിന നീല

48. 2024 ലെ 20 -ആംത് പി.കേശവദേവ് സാഹിത്യ അവാർഡിന് ആരെയാണ് തിരഞ്ഞെടുത്തത് - അടൂർ ഗോപാലകൃഷ്ണൻ

47. 2024 മെയ് 30 ന് അലാസ്‌കയിൽ ആരംഭിച്ച വ്യോമാഭ്യാസ റെഡ് ഫ്ലാഗിൽ ഇന്ത്യൻ വ്യോമസേനയുടെ ഏത് വിമാനമാണ് പങ്കെടുത്തത് - റഫാൽ യുദ്ധവിമാനങ്ങൾ

46. മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് - ക്ളോഡിയ ഷെയിൻ ബോം

45. രാജ്യത്തെ ആദ്യ നഗര പൊതുഗതാഗത റോപ്പ് വേ ആരംഭിക്കുന്നത് എവിടെ - വാരണാസി

44. സ്കൂൾ ബസുകളിൽ ഓൺലൈൻ ട്രാക്കിംഗ് സംവിധാനം നടപ്പാക്കുന്നതിനായി എം.വി.ഡി വികസിപ്പിച്ചെടുത്ത ആപ്പ് - വിദ്യാ വാഹൻ

43. ആന്ധ്രാപ്രദേശ് പുനഃ സംഘടനാ നിയമം അനുസരിച്ച് ഹൈദരാബാദ് എത്ര വർഷം ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം ആയിരുന്നു - 2 ജൂൺ 2014 മുതൽ 10 വർഷം

42. അഗ്നിപഥ്‌ പദ്ധതിയിലൂടെ വ്യോമസേനയിൽ ഇടം നേടിയ ആദ്യ മലയാളി വനിത - മേഘാ മുകുന്ദൻ

41. നിക്ഷേപകർക്കായി സെബി അടുത്തിടെ ആരംഭിച്ച വ്യക്തിഗത ധനകാര്യത്തിലെ മൊബൈൽ ആപ്പിന്റെ പേര് - Saathi 2.0



40. ഐ.സി.സി പുരുഷ ടി-20 ലോകകപ്പിന്റെ ഒൻപതാം പതിപ്പിന്റെ റെക്കോർഡ് ഭേദിക്കുന്ന സമ്മാനത്തുക എന്തായിരിക്കും - 2.45 മില്യൺ ഡോളേഴ്‌സ്

39. ആക്രമണത്തിനിരയായ നിരപരാധികളായ കുട്ടികളുടെ അന്താരാഷ്ട്ര ദിനം എല്ലാ വർഷവും ഏത് തീയതിയിലാണ് ആചരിക്കുന്നത് - 04 ജൂൺ

38. 2024 ജൂൺ 2 ന് തായ്‌വാൻ അത്ലറ്റിക്സ് ഓപ്പണിൽ ലോങ്ങ് ജമ്പിൽ സ്വർണം നേടിയ കേരളത്തിൽ നിന്നുള്ള കേരളത്തിൽ അത്ലെറ്റിന്ടെ പേര് - നയന ജെയിംസ്

37. 2023-24 ൽ ഏത് രാജ്യത്തു നിന്നാണ് ഏറ്റവും ഉയർന്ന നേരിട്ടുള്ള വിദേശ നിക്ഷേപം ഇന്ത്യക്ക് ലഭിച്ചത് - സിംഗപ്പൂർ

36. ഐസ്ലാൻഡിന്റെ പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് - Halla Tomasdottir

35. കുവൈറ്റിന്റെ പുതിയ കിരീടാവകാശിയായി നിയമിതനായത് - ഷെയ്ഖ് സബാഹ് ഖാലിദ് അൽ - ഹമദ് അൽ സബാഹ്

34. സുപ്രീം കോടതി ജൻഡർ സെൻസിറ്റൈസേഷൻ ആൻഡ് ഇന്റെർണൽ കംപ്ലൈന്റ്സ് കമ്മിറ്റിയുടെ ചെയർപേഴ്സൺ - ഹിമ കോഹ്ലി

33. അടുത്തിടെ വിരമിച്ച യു.എന്നിലെ ഇന്ത്യൻ പ്രതിനിധിയായ ആദ്യ വനിത - രുചിര കംബോജ്

32. തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രത്തിന്റെ ആദ്യ വനിതാ ഡയറക്ടർ - നീത കെ.ഗോപാൽ

31. ഭർത്താവ് കൈക്കൂലി വാങ്ങിയാൽ ഭാര്യയും കുറ്റക്കാരി എന്ന് വിധി പ്രസ്താവിച്ച ഹൈക്കോടതി - മദ്രാസ് ഹൈക്കോടതി



30. യു.എന്നിന്റെ Dag Hammarskjold മെഡൽ (മരണാനന്തരം) നൽകി ആദരിക്കപ്പെട്ട ഇന്ത്യൻ സമാധാന സേന അംഗം - നായിക് ധനഞ്ജയ് കുമാർ സിംഗ്

29. രാജ്യത്തെ ആദ്യത്തെ ആസ്ട്രോ ടൂറിസം പ്രവർത്തനമാരംഭിച്ച സംസ്ഥാനം - ഉത്തരാഖണ്ഡ്

28. 2023 ൽ കേരളത്തിൽ ആകെ സന്ദർശിച്ച വിനോദസഞ്ചാരികളുടെ എണ്ണം എത്ര - 2.25 കോടി

27. 01 ജൂൺ 2024 ന് ക്രിക്കറ്റിന്ടെ എല്ലാ ഫോർമാറ്റുകളിൽ നിന്നും രാജി വെച്ച ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ് മാന്റെ പേര് - ദിനേശ് കാർത്തിക്

26. പുകയില നിയന്ത്രണത്തിന്ടെ ബ്രാൻഡ് അംബാസിഡർ ആയി നിയമിക്കപ്പെട്ട വനിതാ ബാഡ്മിന്റൺ കളിക്കാരിയുടെ പേര് - പി.വി.സിന്ധു

25. എല്ലാ വർഷവും ലോക ക്ഷീര ദിനം ഏത് തീയതിയിലാണ് ആഘോഷിക്കുന്നത് - 01 ജൂൺ

24. 2024 ജൂൺ 01 ന് തായ് പേയിൽ നടന്ന തായ്‌വാൻ അത്ലറ്റിക്‌സ് ഓപ്പണിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയ ഇന്ത്യക്കാരൻ ആരാണ് - ഡി.പി.മധു

23. 2024 ലെ ബോൺ ഇന്റെർനാഷണൽ ബാഡ്മിന്റൺ ടൂർണമെന്റിന്ടെ സിംഗിൾസ് കിരീടം നേടിയ ഇന്ത്യൻ ബാഡ്മിന്റൺ കളിക്കാരന്റെ പേര് - തൻവി ശർമ്മ

22. 2024 മെയിൽ മേഘവിസ്‌ഫോടനം ഉണ്ടായ കേരളത്തിലെ ജില്ല - എറണാകുളം

21. ഫോർബ്‌സ് പുറത്തിറക്കിയ 2024 ലെ ലോകത്തിലെ മികച്ച ബാങ്കുകളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യയിൽ നിന്നുള്ള ഏക റീജിയണൽ റൂറൽ ബാങ്ക് - കേരള ഗ്രാമീൺ ബാങ്ക്



20. Foreign Exchange Management Act നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് അടുത്തിടെ ആർ.ബി.ഐ പിഴ ചുമത്തിയ ബാങ്ക് - എച്ച്.എസ്.ബി.സി

19. കോടതിയിലെ വനിതാ ജീവനക്കാർക്ക് ആർത്തവ അവധി അനുവദിക്കാൻ തീരുമാനിച്ച ആദ്യ ഹൈക്കോടതി - സിക്കിം ഹൈക്കോടതി

18. തെലങ്കാനയുടെ സംസ്ഥാന ഗാനമായി പ്രഖ്യാപിച്ചത് - ജയ ജയഹേ തെലങ്കാന

17. ആദിവാസി മേഖലയിൽ എക്സൈസ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പാലക്കാട് ജില്ലയിൽ നടപ്പിലാക്കുന്ന നൂതന പരാതി പരിഹാര സമ്പർക്ക പദ്ധതി - കരുതൽ

16. ഇന്ത്യയുടെ ലോകകപ്പ് ടീമിലെത്തുന്ന മൂന്നാമത്തെ മലയാളി - സഞ്ജു സാംസൺ

15. സരിസ്ക ടൈഗർ റിസർവ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം - രാജസ്ഥാൻ

14. സ്കൂൾ ബസ് യാത്ര നിരീക്ഷിക്കാൻ രക്ഷിതാക്കൾക്കു വേണ്ടി കേരള മോട്ടോർ വാഹന വകുപ്പ് വികസിപ്പിച്ച ആപ്ലിക്കേഷൻ - വിദ്യാവാഹൻ

13. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷം(2023-24) രാജ്യത്തെ മൊത്തം ആഭ്യന്തര ഉൽപാദനം - 8.2%

12. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര സൈനിക നടപടി - ഓപ്പറേഷൻ ബ്ലൂ സ്റ്റാർ(1984 ജൂൺ 1-10)

11. തീവണ്ടികളിൽ സ്ത്രീയാത്രക്കാർക്ക് സഹായം നൽകാനും സുരക്ഷ ഉറപ്പാക്കാനുമുള്ള റെയിൽവേയുടെ പദ്ധതി - മേരി സഹേലി (എന്റെ കൂട്ടുകാരി )



10. ഒമ്പതാമത് ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ വേദി? - അമേരിക്ക, വെസ്റ്റ് ഇൻഡീ

9. സ്ത്രീകളിലെ കാൽസ്യം ആഗിരണം ത്വരിതപ്പെടുത്തുന്ന ഭക്ഷണ സമവാക്യം എന്ന കണ്ടെത്തലിന് പേറ്റന്റ് ലഭിച്ച മലയാളി ശാസ്ത്രജ്ഞ ? - ആർ. എൽ. ബീന

8. ചെന്നൈയിലെ സ്വകാര്യ സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്മോസ് ത്രീഡി പ്രിന്റിങ്ങിലൂടെ നിർമ്മിച്ച അർദ്ധ ക്രയോജനിക്ക് എൻജിൻ റോക്കറ്റ് അഗ്നിബാൺവിക്ഷേപിച്ചത്? - 2024 മാർച്ച്‌ 30

7. ഖത്തർ ഫുട്ബോൾ ടീമിൽ എത്തുന്ന ആദ്യ മലയാളി താരം ? - തഹസിൻ ജംഷീദ്

6. ഒരു യൂറോപ്പ്യൻ ഫുട്ബോൾ കിരീടം നേടുന്ന ആദ്യ ഗ്രീസ് ക്ലബ്? - ഒളിമ്പിയാക്കോസ്

5. വനിതാ ഏകദിന ക്രിക്കറ്റിൽ 100 വിക്കറ്റ് നേട്ടം വേഗത്തിൽ സ്വന്തമാക്കുന്ന താരം? - സോഫി എക്‌ളെസ്റ്റൻ

4. ക്രിമിനൽ കേസിൽ കുറ്റക്കാരനെന്നു വിധിക്കപ്പെടുന്ന ആദ്യ മുൻ യുഎസ് പ്രസിഡൻറ്? - ഡൊണാൾഡ് ട്രംപ്

3. കണ്ണൂർ സർവ്വകലാശാലയുടെ വൈസ് ചാൻസിലർ ആയി തിരഞ്ഞെടുക്കപ്പെട്ടത്? - ഡോക്ടർ കെ കെ സജു

2. ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് നിശ്ചിത തുക ഈടാക്കാനും വിരമിച്ച ശേഷം മാസം തോറും തുക തിരികെ നൽകാനും ലക്ഷ്യമിടുന്ന ആണ്വിറ്റി പദ്ധതി ? - ജീവാനന്ദം

1. ലോക ക്ഷീര ദിനം? - ജൂൺ 1



Post a Comment

0 Comments