Advertisement

views

Kerala PSC Model Questions for LD Clerk - 28

Kerala PSC Model Questions for LD Clerk: Kerala Public Service Commission (PSC) Model Questions for the Lower Division (LD) Clerk exam are designed to help candidates prepare for the recruitment exam. These model questions cover a wide range of topics relevant to the LD Clerk role, including general knowledge, current affairs, mental ability, arithmetic, and language skills in both Malayalam and English. They mimic the format and difficulty level of the actual exam, providing practice and insight into the types of questions that may be encountered. Utilizing these model questions can enhance a candidate's familiarity with the exam pattern, improve time management skills, and boost overall confidence.

Kerala PSC Model Questions for LD Clerk - 28

LDC-051
താഴെ പറയുന്നവയിൽ കിഴക്കൻ തീര സമതലവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് :
(1) അറബിക്കടലിനും പൂർവഘട്ടത്തിനുമിടയിൽ സ്ഥിതി ചെയ്യുന്നു
(2) കായലുകളും അഴിമുഖങ്ങളും കാണപ്പെടുന്നു
(3) ഡെൽറ്റ രൂപീകരണം നടക്കുന്നു
(4) കോറമാണ്ഡൽ തീരസമതലം, വടക്കൻ സിർക്കാർസ് തീരസമതലം എന്നിങ്ങനെ തിരിക്കാം 

[a] (2), (4) എന്നിവ
[b] (1), (3) എന്നിവ
[c] (2), (3), (4) എന്നിവ
[d] (3), (4) എന്നിവ
LDC-052
പശ്ചിമ അസ്വസ്ഥത താഴെ പറയുന്നവയിൽ ഏത് ഋതുവുമായി ബന്ധപ്പെട്ടിരിക്കുന്നു :
[a] തെക്ക്-പടിഞ്ഞാറൻ മൺസൂൺ 
[b] വടക്ക്-കിഴക്കൻ മൺസൂൺ
[c] ശൈത്യകാലം
[d] വേനൽക്കാലം 
LDC-053
താഴെ തന്നിട്ടുള്ള ജോഡികളിൽ  ശരിയായവ തിരഞ്ഞെടുക്കുക.
(1) നന്ദാദേവി - ഹിമാദ്രി
(2) ഡാർജിലിംഗ് - ഹിമാചൽ
(3) ഡെറാഡൂൺ - സിവാലിക്ക് 

[a] (1), (2), (3) എന്നിവ
[b] (3) മാത്രം
[c] (1), (2) എന്നിവ
[d] (2), (3) എന്നിവ 
  
LDC-054
ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന ഭൂപ്രകൃതി വിഭാഗം :
[a] ഉത്തരപർവ്വത മേഖല 
[b] ഉപദ്വീപിയ പീഠഭൂമി
[c] ഉത്തരമഹാസമതലം
[d] തീരസമതലം
LDC-055
ചുവടെ പറയുന്നവയിൽ ട്രാൻസ് ഹിമാലയവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
(1) കാരക്കോറം, ലഡാക്ക്, സസ്കർ എന്നീ പർവതനിരകൾ ചേർന്നതാണ് ട്രാൻസ് ഹിമാലയം
(2) ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് K2 അഥവാ ഗോഡ്വിൻ ഓസ്റ്റിൻ സ്ഥിതി ചെയ്യുന്നത് സസ്കർ മലനിരയിലാണ്
(3) ട്രാൻസ് ഹിമാലയത്തിന്റെ ശരാശരി ഉയരം 8000 മീറ്ററാണ്

[a] (1), (2), (3) എന്നിവ
[b] (1), (3) എന്നിവ
[c] (1) മാത്രം
[d] (2) മാത്രം 
  
LDC-056
ചമയുങ് തുങ് ഹിമാനിയിൽ നിന്ന് ഉൽഭവിക്കുന്ന നദി ചുവടെ തന്നിരിക്കുന്നതിൽ ഏതാണ് :
[a] സിന്ധു
[b] ഗംഗ
[c] ബ്രഹ്മപുത്ര
[d] നർമദ
 
LDC-057
ചുവടെ തന്നിരിക്കുന്നതിൽ ശരിയായ ജോഡികൾ ഏതെല്ലാം :
(1) ബൻജൻ - നർമദ
(2) അമരാവതി - കൃഷ്ണ
(3) അനർ - താപ്തി
(4) ഇബ് - ഗോദാവരി

[a] (1), (3) എന്നിവ
[b] (2), (4) എന്നിവ
[c] (1), (4) എന്നിവ
[d] (2), (3) എന്നിവ
     
LDC-058
ഉഷ്ണകാലത്ത് പശ്ചിമബംഗാളിൽ അനുഭവപ്പെടാറുള്ള ഇടിയോടുകൂടിയ ശക്തമായ മഴ അറിയപ്പെടുന്നത് :
[a] ലൂ
[b] മാംഗോ ഷവർ
[c] കാൽബൈശാഖി
[d] ചിനൂക്ക്
   
LDC-059
ചുവടെ പറയുന്നവയിൽ കിഴക്കൻ മലനിരകളിൽ ഉൾപ്പെടുന്നവ ഏതെല്ലാം :
(1) കാരക്കോറം
(2) നാഗാ കുന്നുകൾ
(3) പത്കായ്ബും
(4) സസ്കർ

[a] (1), (2) എന്നിവ
[b] (2), (3) എന്നിവ
[c] (3), (4) എന്നിവ
[d] (1), (4) എന്നിവ  
 
LDC-060
ചുവടെ പറയുന്നവയിൽ ലിപുലേഖ് ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതെല്ലാം :
[a] ഉത്തരാഖണ്ഡ് - ടിബറ്റ് 
[b] ഹിമാചൽ പ്രദേശ് - ടിബറ്റ്
[c] ശ്രീനഗർ - കാർഗിൽ
[d] സിക്കിം - ടിബറ്റ്
 
LDC-061
ഇന്ത്യയുടെ കാലാവസ്ഥയേ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം :
(1) അക്ഷാംശീയ സ്ഥാനം
(2) ഭൂപ്രകൃതി 
(3) സമുദ്ര സാമീപ്യം
(4) സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

[a] (1), (2), (3), (4) എന്നിവ
[b] (2), (3), (4) എന്നിവ
[c] (1), (2), (4) എന്നിവ
[d] (1), (3) എന്നിവ
 
LDC-062
ചുവടെ പറയുന്നവയിൽ ലൂണി, സരസ്വതി നദികൾ രൂപീകരിച്ച സമതലം ഏതാണ് :
[a] പഞ്ചാബ് - ഹരിയാന സമതലങ്ങൾ
[b] മരുസ്ഥലി - ബാഗർ സമതലങ്ങൾ 
[c] ഗംഗാസമതലം 
[d] ബ്രഹ്മപുത്രാ സമതലം 
  
LDC-063
ഹിമാലയവുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
(1) ട്രാൻസ് ഹിമാലയത്തിനും കിഴക്കൻ മലനിരകൾക്കുമിടയിൽ വടക്കു പടിഞ്ഞാറ് - തെക്കു കിഴക്ക് ദിശയിലാണ് ഹിമാലയ പർവതനിരകൾ സ്ഥിതി ചെയ്യുന്നത് 
(2) ഹിമാലയ പർവതിരകൾക്ക് ഏകദേശം  2400 km നീളമുണ്ട്
(3) കിഴക്കൻ പ്രദേശങ്ങളിലേക്ക് പോകുന്തോറും പർവ്വതങ്ങളുടെ ഉയരം കൂടിവരുന്നു
(4) ഗംഗ, യമുന എന്നീ നദികളുടെ ഉത്ഭവസ്ഥാനം സ്ഥിതി ചെയ്യുന്നത് ഹിമാലയത്തിന്റെ ഭാഗമായ ഹിമാചലിൽ നിന്നാണ് 

[a] ഇവയെല്ലാം
[b] (1), (2), (4) എന്നിവ  
[c] (2), (3), (4) എന്നിവ
[d] (1), (2) എന്നിവ  
  
LDC-064
താഴെ പറയുന്നവയിൽ ഉപദ്വീപിയ നദികളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് :
[a] ഉപദ്വീപിയ നദികളിൽ കാഠിന്യമേറിയ ശിലകളിലൂടെ ഒഴുകുന്നതിനാൽ അഗാധ താഴ്വരകൾ സൃഷ്ടിക്കപ്പെടുന്നില്ല 
[b] ഉയർന്ന ജലസേചനശേഷി 
[c] ഉൾനാടൻ ജലഗതാഗതത്തിന് സാധ്യത താരതമ്യേന കുറവ്   
[d] താരതമ്യേന വിസ്തൃതി കുറഞ്ഞ വൃഷ്ടിപ്രദേശം   
 
LDC-065
ഉപദ്വീപിയ പീഠഭൂമിയുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
(1) ഉറപ്പേറിയ ശിലകളാൽ നിർമ്മിതമായ ഉപദ്വീപിയ പീഠഭൂമി ഇന്ത്യയിലെ ഏറ്റവും വിസ്തൃതവും പഴക്കം ചെന്നതുമായ ഭൂവിഭാഗമാണ്
(2) നിമ്നോന്നതികൾ നിറഞ്ഞ ഈ ഭൂവിഭാഗത്തിന്റെ വിസ്തൃതി ഏകദേശം 15  ലക്ഷം ചതുരശ്ര കിലോമീറ്ററാണ്
(3) ധാതുക്കളുടെ കലവറ എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഭൂവിഭാഗമാണ് ഉപദ്വീപീയ പീഠഭൂമി 
(4) ധാരാളം മഴ ലഭിക്കുന്ന പശ്ചിമഘട്ട മലനിരകളുടെ പടിഞ്ഞാറൻ ചെരിവുകളിൽ ഉഷ്ണമേഖല ഇലപൊഴിയും കാടുകളാണുള്ളത്

[a] (1), (3) എന്നിവ
[b] (1), (2), (3) എന്നിവ
[c] (1), (2), (4) എന്നിവ
[d] (1), (2), (3), (4) എന്നിവ  
LDC-066
ലക്ഷദ്വീപ് സമൂഹത്തിലെ ദ്വീപുകളുടെ എണ്ണമെത്ര :
[a] 36
[b] 42
[c] 25
[d] 50 
LDC-067
താഴെ പറയുന്നവയിൽ ഉത്തര പർവ്വത മേഖലയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റായത് തിരഞ്ഞെടുക്കുക :
[a] പുരാതന കാലം മുതൽ തന്നെ വടക്കു പടിഞ്ഞാറ് നിന്നുള്ള വൈദേശിക ആക്രമണങ്ങളിൽ നിന്ന് ഒരു പരിധി വരെ നമ്മെ സംരക്ഷിക്കുന്നു
[b] മൺസൂൺ കാറ്റുകളെ തടഞ്ഞുനിർത്തി ഉത്തരേന്ത്യയിൽ ഉടനീളം മഴ പെയ്യിക്കുന്നു
[c] ശൈത്യകാലത്ത് വടക്കുനിന്നു വീശുന്ന വരണ്ട ശീതക്കാറ്റിനെ ഇന്ത്യയിലേക്ക് കടത്തിവിടുന്നു
[d] വൈവിധ്യമാർന്ന സസ്യ ജന്തുജാലങ്ങൾ  ഉടലെടുക്കുന്നതിന് കാരണമായി
LDC-068
വിപരീതപദം എഴുതുക - നൈസർഗികം
[a] സ്വകീയം
[b] പ്രസ്തുതം  
[c] സ്ഥൂലം 
[d] കൃത്രിമം
 
LDC-069
Add proper tag question.
We have lunch together once a month,_____?

[a] don't we 
[b] didn't we
[c] doesn't we
[d] haven't we
 
LDC-070
1380 രൂപ P, Q, R എന്നിവർക്കിടയിൽ P ക്ക് R നേക്കാൾ അഞ്ചു മടങ്ങും Q വിനെക്കാൾ മൂന്നു മടങ്ങും ലഭിക്കുന്ന രീതിയിൽ വീതം വയ്ക്കുക.
[a] P = 980, Q = 300, R = 100
[b] P = 880, Q = 200, R = 300
[c] P = 900, Q = 300, R = 180
[d] P = 800, Q = 300, R = 280
 
LDC-071
താഴെ കൊടുത്തിട്ടുള്ളവയിൽ നീതി ആയോഗിന്റെ ലക്ഷ്യങ്ങളിൽ പെടാത്തത് ഏത് :
[a] വ്യവസായ സേവന മേഖലകളിൽ സർക്കാർ പങ്കാളിത്തം കുറയ്ക്കുക
[b] കാർഷിക വളർച്ച നേടാൻ സമ്പന്ന വർഗ്ഗത്തെ പ്രയോജനപ്പെടുത്തുക
[c] സമ്പദ് വ്യവസ്ഥയുടെ ഉൽപാദനക്ഷമത വർധിപ്പിക്കുക
[d] സാങ്കേതിക വിദ്യയുടെ സഹായത്തോടെ നഗരങ്ങളെ സുരക്ഷിത ആവാസ കേന്ദ്രങ്ങളാക്കി മാറ്റുക
 
LDC-072
ഒരു വ്യക്തിക്ക് മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ അവ പുനസ്ഥാപിക്കുന്നതിന് സുപ്രീംകോടതിയേയോ ഹൈക്കോടതിയേയോ നേരിട്ട് സമീപിക്കാനുള്ള അവകാശം :
[a] സ്വാതന്ത്ര്യത്തിനുള്ള അവകാശം  
[b] ചൂഷണത്തിനെതിരായുള്ള അവകാശം 
[c] ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം
[d] മതസ്വാതന്ത്ര്യത്തിനുള്ള അവകാശം 
LDC-073
ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ പ്രാഥമിക മേഖലയിൽ ഉൾപ്പെടുന്ന സാമ്പത്തിക പ്രവർത്തനം ഏതാണ് :
[a] റിയൽ എസ്റ്റേറ്റ്
[b] കെട്ടിട നിർമ്മാണം
[c] ബാങ്കിംഗ്
[d] ഖനനം
LDC-074
ഗ്ലാസിന് മഞ്ഞനിറം ലഭിക്കാൻ അസംസ്കൃത വസ്തുക്കളോടൊപ്പം ചേർക്കുന്ന രാസവസ്തു ഏത് :
[a] ഫെറിക് സംയുക്തം
[b] ഫെറസ് സംയുക്തം 
[c] കൊബാൾട്ട് ലവണങ്ങൾ 
[d] ക്രോമിയം  
LDC-075
സരസ്വതി സമ്മാൻ ഏത് വിഭാഗവുമായി ബന്ധപ്പെട്ടതാണ് :
[a] കല  
[b] സാഹിത്യം
[c] കായികം
[d] സിനിമ 
 

Post a Comment

0 Comments