Advertisement

views

Kerala PSC Model Questions for LD Clerk - 30

Kerala PSC Model Questions for LD Clerk: Kerala Public Service Commission (PSC) Model Questions for the Lower Division (LD) Clerk exam are designed to help candidates prepare for the recruitment exam. These model questions cover a wide range of topics relevant to the LD Clerk role, including general knowledge, current affairs, mental ability, arithmetic, and language skills in both Malayalam and English. They mimic the format and difficulty level of the actual exam, providing practice and insight into the types of questions that may be encountered. Utilizing these model questions can enhance a candidate's familiarity with the exam pattern, improve time management skills, and boost overall confidence.

Kerala PSC Model Questions for LD Clerk - 30

LDC-101
ഉപദ്വീപീയ നദികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
(1) നീരൊഴുക്കിന്റെ സ്വഭാവം കാലികവും മൺസൂൺ മഴയെ ആശ്രയിക്കുന്നതുമാണ്
(2) സമതല പ്രദേശങ്ങളിൽ വൃക്ഷ ശിഖര മാതൃക തീർക്കുന്ന പൂർവ്വകാലീന നീരൊഴുക്കാണ് ഉപദ്വീപിയ നദികൾക്കുള്ളത് 
(3) കൃത്യമായി ക്രമീകരിക്കപ്പെട്ട താഴ്വരകളോട് കൂടിയ ചെറുതും സ്ഥിരതയുള്ളതുമായ ചാലുകൾ കാണപ്പെടുന്നു 
(4) അപക്ഷയത്തിലൂടെ ഏറെക്കുറെ നിരപ്പായ തലത്തിൽ എത്തിച്ചേർന്ന പ്രായാധിക്യമുള്ള നദികളാണ് ഉപദ്വീപിയ നദികൾ 

[a] (1), (2) എന്നിവ
[b] (1), (2), (3) എന്നിവ
[c] (1), (3), (4) എന്നിവ
[d] (1), (2), (4) എന്നിവ
LDC-102
നർമദയുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവനയേത് :
[a] അമർഖണ്ഡക്ക് പീഠഭൂമിയുടെ പടിഞ്ഞാറൻ ചെരുവിൽ 1057 മീറ്റർ ഉയരത്തിൽ നിന്നുമാണ് ഉത്ഭവിക്കുന്നത്
[b] വിന്ധ്യ പർവ്വതത്തിനും സത്പുര പർവ്വതത്തിനുമിടയിലുള്ള ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്നു  
[c] നർമ്മദ നദി മാർബിൾ ശിലയിൽ മനോഹരമായ ഗിരികന്ദര താഴ്വര സൃഷ്ടിക്കുന്നു
[d] ജയക്വാഡി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് നർമദയിലാണ്
LDC-103
താഴെ പറയുന്നവയിൽ ഏത് നദിയാണ് ടിബറ്റിൽ 'ലങ്ചെൻ ഖംബാബ്' എന്ന പേരിലറിയപ്പെടുന്നത് :
[a] രവി
[b] സത്ലജ്
[c] ബിയാസ്
[d] ബ്രഹ്മപുത്ര
LDC-104
ചുവടെ പറയുന്ന നദികളും അവയുടെ ഉത്ഭവ സ്ഥാനങ്ങളും തമ്മിൽ ശരിയായി ചേരുംപടി ചേർക്കുക.
(1) മഹാനദി സിഹാവ
(2) ഗോദാവരി നാസിക്
(3)കൃഷ്ണമഹാബലേശ്വർ 
(4) നർമദഅമർ ഖണ്ഡക്ക് പീഠഭൂമി

[a] 1-D, 2-A, 3-C, 4-B
[b] 1-B, 2-D, 3-A, 4-C
[c] 1-A, 2-B, 3-C, 4-D
[d] 1-C, 2-D, 3-B, 4-A
 
LDC-105
ധുവാന്തർ വെള്ളച്ചാട്ടം ഏത് നദിയിൽ സ്ഥിതി ചെയ്യുന്നു :
[a] താപ്തി
[b] ഗോദാവരി  
[c] നർമദ 
[d] കൃഷ്ണ 
 
LDC-106
താഴെ പറയുന്നവയിൽ നർമ്മദ, താപ്തി എന്നിവ ഒഴികെയുള്ള ഉപദ്വീപീയ നദികളുടെ ശരിയായ  പ്രത്യേകതകൾ എന്തെല്ലാം :
(1) കൃത്യമായ ഗതി
(2) മിയാൻഡറുകൾ രൂപപ്പെടുന്നു
(3) വറ്റിപ്പോകുന്ന അവസ്ഥ 

[a] (1), (3) എന്നിവ
[b] (2), (3) എന്നിവ
[c] (1), (2) എന്നിവ
[d] ഇവയെല്ലാം 
 
LDC-107
ഹിമാലയൻ നീരൊഴുക്ക് വ്യൂഹവുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
(1) പർവ്വത ഭാഗത്ത് ഇവ 'V' രൂപ താഴ്വര ചെറുവെള്ളച്ചാട്ടം, വെള്ളച്ചാട്ടം തുടങ്ങിയ ഭൂരൂപങ്ങൾ സൃഷ്ടിക്കുന്നു
(2) ഹിമാലയൻ പർവ്വത പ്രദേശത്ത് വളഞ്ഞുപുളഞ്ഞ് തുടർച്ചയായി ഗതിമാറി   ഒഴുകുകയും സമതലങ്ങളിൽ ശക്തമായി ഒഴുകുകയും ചെയ്യുന്നു
(3) സമതലങ്ങളിലേക്ക് കടക്കുമ്പോൾ വിസ്തൃതമായ താഴ്വരകൾ, ഓക്സ്ബോ തടാകം, പ്രളയസമതലങ്ങൾ, ബ്രെയ്ഡഡ് ചാലുകൾ എന്നിവയും നദീമുഖങ്ങളിൽ ഡെൽറ്റകളും നിർമ്മിക്കുന്നു
(4) മഴയിൽ നിന്നും മഞ്ഞുരുകിയും ജലം ലഭിക്കുന്നതിനാൽ ഇവ വറ്റാത്ത നദികളാണ്

[a] (1), (2), (3), (4) എന്നിവ
[b] (1), (3), (4) എന്നിവ
[c] (2), (4) എന്നിവ
[d] (1), (3) എന്നിവ
LDC-108
ചുവടെ തന്നിരിക്കുന്നവയിൽ ബ്രഹ്മപുത്രയുടെ ഇടതു തീര പോഷകനദികളിൽ ഉൾപ്പെടാത്തതേത് :
[a] ധൻസരി   
[b] കലാങ്
[c] ബർഹിദിഹിങ്  
[d] കാമെങ്
 
LDC-109
'നമാമി ഗംഗ ' പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ എന്തെല്ലാമായിരുന്നു :
(1) നദീ ഉപരിതല ശുചീകരണം
(2) ജൈവവൈവിധ്യം
(3) നദീമുഖ വികസനം
(4) വനവൽക്കരണം

[a] (1), (3) എന്നിവ
[b] (1), (2), (3) എന്നിവ
[c] (1), (2), (3), (4) എന്നിവ
[d] (1), (2) എന്നിവ
 
LDC-110
ധൂളിഗംഗ, വിഷ്ണു ഗംഗ എന്നിവ കൂടിച്ചേർന്ന് അളകനന്ദയായി മാറുന്നത് എവിടെ വച്ചാണ് :
[a] ദേവപ്രയാഗ് 
[b] രുദ്രപ്രയാഗ് 
[c] വിഷ്ണുപ്രയാഗ്
[d] ഹരിദ്വാർ
LDC-111
സിന്ധു നദീവ്യൂഹവുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
(1) ടിബറ്റിലെ കൈലാസ പർവ്വതത്തിലെ ബൊക്കാർച്ചുവിനടുത്തുള്ള ഒരു ഹിമാനിയിൽ നിന്ന് ഉത്ഭവിക്കുന്നു
  (2) സിന്ധു നദി പാക്കിസ്ഥാനിൽ 'സിങ്കി കമ്പൻ ' എന്ന പേരിൽ അറിയപ്പെടുന്നു 
(3) ചന്ദ്രഭാഗ എന്നറിയപ്പെടുന്ന സിന്ധു നദിയുടെ പോഷകനദിയാണ് ചിനാബ്
(4) ദാർദിസ്ഥാൻ പ്രദേശത്ത് ചില്ലാറിനടുത്ത് വച്ചാണ് സിന്ധു നദി പാകിസ്ഥാനിലേക്ക് പ്രവേശിക്കുന്നത്

[a] (1), (3) എന്നിവ
[b] (1), (2), (3) എന്നിവ
[c] (1), (3), (4) എന്നിവ
[d] (2), (4) എന്നിവ
LDC-112
ഉത്തരേന്ത്യൻ സമതലങ്ങളിലെ നദികൾ ചുവടെ പറയുന്നവയിൽ ഏതു മാതൃകയ്ക്ക് ഉദാഹരണമാണ് :
[a] ശിഖരാകൃതി മാതൃക 
[b] കേന്ദ്ര പ്രഭവ നീരൊഴുക്ക് മാതൃക 
[c] അഭികേന്ദ്ര മാതൃക 
[d] ജാലായിത നീരൊഴുക്ക് മാതൃക
       
LDC-113
ചുവടെ തന്നിരിക്കുന്നവയിൽ ഗംഗയുടെ പോഷകനദികൾ ഏതെല്ലാമാണ് :
(1) ഗിൽകിത്
(2) ഘാഘ്ര
(3) ഗസ്തിങ്
(4) മഹാനന്ദ

[a] (1), (4) എന്നിവ
[b] (1), (3) എന്നിവ
[c] (2), (3) എന്നിവ
[d] (2), (4) എന്നിവ
 
LDC-114
പോട്ട്വാർ പീഠഭൂമി ഏതെല്ലാം നദികൾക്കിടയിലെ ജലവിഭാജകമാണ് :
[a] സിന്ധു, ഗംഗ 
[b] ഗംഗ, ബ്രഹ്മപുത്ര
[c] സിന്ധു, ബ്രഹ്മപുത്ര
[d] ഗോദാവരി, മഹാനദി 
LDC-115
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
(1) നീരൊഴുക്കിന്റെ ദിശയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ നദീവ്യൂഹത്തെ അറബിക്കടൽ നദീവ്യൂഹം എന്നും ബംഗാൾ ഉൾക്കടൽ നദീവ്യൂഹമെന്നും തരം തിരിക്കാം
(2) ഡൽഹി മലനിരകളും,ആരവല്ലി, സഹ്യാദ്രി മലനിരകളും ഉൾപ്പെടുന്ന ഒരു ജലവിഭാജകമാണ് ഇവയെ വേർത്തിരിക്കുന്നത് 
(3) ഇന്ത്യയിലെ നീർത്തടങ്ങളുടെ മൊത്തം വിസ്തൃതിയുടെ 77 ശതമാനവും അറബിക്കടലിലേക്ക് ഒഴുകുന്ന നദികളുടെ നീർത്തടങ്ങളാണ്

[a] (1), (2), (3) എന്നിവ
[b] (1), (2) എന്നിവ  
[c] (2), (3) എന്നിവ
[d] (1), (3) എന്നിവ 
LDC-116
താഴെ തന്നിട്ടുള്ളവയിൽ 20000 ചതുരശ്ര കിലോമീറ്ററിൽ കൂടുതൽ വൃഷ്ടിപ്രദേശമുള്ള നദികളുടെ നദീതടങ്ങൾക്ക് ഉദാഹരണം ഏത് :
[a] പെരിയാർ
[b] ശരാവതി
[c] കാളി നദി  
[d] സബർമതി
 
LDC-117
ചുവടെ തന്നിരിക്കുന്നവയിൽ കിഴക്കോട്ട് ഒഴുകുന്ന ചെറു നദികളിൽ ഉൾപ്പെടുന്നവ ഏതെല്ലാം :
(1) ശരാവതി
(2) സുബർണ്ണരേഖ 
(3) പാലാർ
(4) ധാൻധർ

[a] (1), (3) എന്നിവ
[b] (3), (4) എന്നിവ
[c] (1), (4) എന്നിവ
[d] (2), (3) എന്നിവ  
 
LDC-118
ശൈലിയുടെ ശരിയായ അർത്ഥമെന്ത് :
പൂച്ചയ്ക്ക് മണികെട്ടുക

[a] നന്ദികേട് കാണിക്കുക   
[b] കാലം തെറ്റി പ്രവർത്തിക്കുക 
[c] അവിവേകമായ ഉദ്യമം
[d] പരമാർത്ഥം വെളിപ്പെടുക
   
LDC-119
Do you mind ______ me a hand.
[a] give 
[b] to give
[c] gives
[d] giving
LDC-120
മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ രമ്യ ഓഫീസിലേക്ക് പോയാൽ, അവൾ 5 മിനിറ്റ് വൈകി എത്തുന്നു, മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുകയാണെങ്കിൽ, അവൾ 10 മിനിറ്റ് നേരത്തെ എത്തുന്നു.എങ്കിൽ അവളുടെ വീട്ടിൽ നിന്ന് ഓഫീസിലേക്കുള്ള ദൂരം എത്രയായിരിക്കും :
[a] 30 km 
[b] 40 km
[c] 50 km 
[d] 35 km
LDC-121
താഴെപ്പറയുന്ന തുറമുഖങ്ങളിൽ ഏതാണ് ഇന്ത്യയുടെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്നത് :
[a] കാണ്ട്ല
[b] കൊച്ചി
[c] പാരദ്വീപ്
[d] മർമ്മഗോവ
LDC-122
ഇന്ത്യൻ ഭരണഘടനയിൽ നിർദ്ദേശകതത്വങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതിന്റെ ലക്ഷ്യം :
[a] മതേതര രാഷ്ട്രം
[b] പരമാധികാര രാഷ്ട്രം  
[c] ജനാധിപത്യ രാഷ്ട്രം
[d] ക്ഷേമരാഷ്ട്രം 
 
LDC-123
ഗവൺമെന്റിന്റെ വാർഷിക ധനകാര്യ പ്രസ്താവന എന്നറിയപ്പെടുന്നത് :
[a] പൊതുചെലവ്
[b] പൊതുകടം
[c] ബജറ്റ്
[d] പണനയം 
 
LDC-124
ഇൻ-സിറ്റു കൺസർവേഷൻ രീതിയിൽ ഉൾപ്പെടാത്തത് ഏത് :
[a] നാഷണൽ പാർക്ക്
[b] കമ്മ്യൂണിറ്റി റിസർവ് 
[c] സുവോളജിക്കൽ ഗാർഡൻ  
[d] ബയോസ്ഫിയർ റിസർവ്  
 
LDC-125
ഒരു ബിൽ ധനകാര്യ ബിൽ ആണോ എന്ന് സാക്ഷ്യപ്പെടുത്തുന്നത് :
[a] പ്രധാനമന്ത്രി
[b] ധനകാര്യമന്ത്രി
[c] സ്പീക്കർ
[d] ഉപരാഷ്ട്രപതി
   

Post a Comment

0 Comments