Advertisement

views

Kerala PSC Model Questions for LD Clerk - 31

Kerala PSC Model Questions for LD Clerk: Kerala Public Service Commission (PSC) Model Questions for the Lower Division (LD) Clerk exam are designed to help candidates prepare for the recruitment exam. These model questions cover a wide range of topics relevant to the LD Clerk role, including general knowledge, current affairs, mental ability, arithmetic, and language skills in both Malayalam and English. They mimic the format and difficulty level of the actual exam, providing practice and insight into the types of questions that may be encountered. Utilizing these model questions can enhance a candidate's familiarity with the exam pattern, improve time management skills, and boost overall confidence.

Kerala PSC Model Questions for LD Clerk - 31

LDC-126
താഴെ തന്നിരിക്കുന്നവയിൽ കിഴക്കൻ തീര സമതലത്തിന്റെ ഭാഗമല്ലാത്തവ ഏതെല്ലാം :
(1) കച്ച് - കത്തിയവാർ തീരം
(2) ഉത്കൽ തീരം
(3) കോറമാൻഡൽ തീരം
(4) കൊങ്കൺ തീരം

[a] (1), (2) എന്നിവ
[b] (2), (3) എന്നിവ
[c] (3), (4) എന്നിവ
[d] (1), (4) എന്നിവ
LDC-127
താഴെ പറയുന്നവയിൽ പശ്ചിമഘട്ടത്തെ സഹ്യാദ്രി എന്ന പേരിൽ അറിയപ്പെടുന്നത് :
[a] തമിഴ്നാട് 
[b] കർണാടക
[c] കേരളം
[d] മഹാരാഷ്ട്ര  
LDC-128
മേഘാലയ പീഠഭൂമിയുമായി ബന്ധപ്പെട്ട ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതാണ് :
[a] ഗാരോ കുന്നുകൾ, ഖാസി കുന്നുകൾ, ജയന്തിയാ കുന്നുകൾ എന്നിങ്ങനെ മൂന്ന് ഉപവിഭാഗങ്ങളായി മേഘാലയ പീഠഭൂമിയെ തിരിക്കാം
[b] മേഘാലയ പീഠഭൂമി കൽക്കരി, ഇരുമ്പയിര്, ഇൽമനൈറ്റ്, ചുണ്ണാമ്പ് കല്ല്,  യുറേനിയം തുടങ്ങിയ ധാതു നിക്ഷേപങ്ങളാൽ സമ്പന്നമാണ് 
[c] തെക്കുപടിഞ്ഞാറൻ മൺസൂണിൽ നിന്നും വലിയ അളവിൽ മഴ ലഭിക്കുന്നതിനാൽ മേഘാലയ പീഠഭൂമിയിൽ അപരദന ഭൂപ്രകൃതി കാണപ്പെടുന്നില്ല
[d] ചിറാപുഞ്ചിയിൽ സസ്യാവരണങ്ങളൊന്നും ഇല്ലാത്ത അനാവൃതമായ പാറകളാണ് കാണപ്പെടുന്നത്   
LDC-129
ലക്ഷദ്വീപിലെ എത്ര ദ്വീപുകളിലാണ് ജനവാസമുള്ളത് :
[a] 8
[b] 11
[c] 14
[d] 16
 
LDC-130
ചുവടെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
(1) ടെറായ് മേഖലയ്ക്ക് തെക്ക് പഴയതും പുതിയതുമായ എക്കൽ നിക്ഷേപങ്ങളാൽ രൂപപ്പെട്ട പ്രദേശങ്ങളെ യഥാക്രമം ഖാദർ, ഭംഗർ എന്നറിയപ്പെടുന്നു
(2) അപരദന, നിക്ഷേപ ഭൂരൂപങ്ങളായ മണൽ വരമ്പ്, വക്രവലയം, ഓക്സ്ബോ തടാകം, പിണഞ്ഞൊഴുകുന്ന ചാലുകൾ തുടങ്ങിയവ വടക്കൻ സമതലങ്ങളുടെ സവിശേഷതയാണ് 
(3) ബ്രഹ്മപുത്ര സമതലം നദീജന്യ ദ്വീപുകൾക്കും മണൽവരമ്പുകൾക്കും പ്രസിദ്ധമാണ് 

[a] (1), (2) എന്നിവ
[b] (2), (3) എന്നിവ
[c] (1), (3) എന്നിവ
[d] (3) മാത്രം
 
LDC-131
മൗണ്ട് ഡയാവോളോ സ്ഥിതി ചെയ്യുന്നത് എവിടെയാണ് :
[a] ലക്ഷദ്വീപ് 
[b] മിനിക്കോയ് ദ്വീപ്
[c] ആൻഡമാൻ നിക്കോബാർ 
[d] കാനന്നൂർ ദ്വീപുകൾ 
 
LDC-132
പശ്ചിമ തീരസമതലങ്ങളുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
(1) ഉയർത്തപ്പെട്ട സമതലങ്ങൾക്ക്  ഉദാഹരണമാണ് പശ്ചിമ തീരസമതലങ്ങൾ 
(2) വടക്ക് ഗുജറാത്ത് തീരം മുതൽ തെക്ക് കേരളതീരം വരെ വ്യാപിച്ച് കിടക്കുന്നു 
(3) പശ്ചിമ തീരസമതലങ്ങളുടെ മധ്യഭാഗം  താരതമ്യേന വിസ്തൃതി കൂടിയവയും തെക്കും വടക്കും ഭാഗങ്ങൾ വിസ്തൃതി കുറഞ്ഞു വരുന്നവയുമാണ് 
(4) പശ്ചിമ തീരസമതലങ്ങളിലൂടെ ഒഴുകുന്ന നദികൾ ഡൽറ്റകൾ സൃഷ്ടിക്കുന്നില്ല

[a] (1), (2), (3) എന്നിവ
[b] (2), (3), (4) എന്നിവ
[c] (2), (4) എന്നിവ
[d] (1), (3), (4) എന്നിവ
    
LDC-133
താഴെ പറയുന്ന ഏത് ഭൂവിഭാഗത്തിലാണ് കൂൺശിലകൾ കാണപ്പെടുന്നത് :
[a] വടക്കൻ സമതലം
[b] തീരസമതലങ്ങൾ
[c] ഇന്ത്യൻ മരുഭൂമി
[d] ഉത്തരപർവത മേഖല 
 
LDC-134
ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം :
(1) പശ്ചിമഘട്ടം പൂർവ്വഘട്ടത്തേക്കാൾ താരതമ്യേന ഉയരം കൂടുതലുള്ളവയും തുടർച്ചയുള്ളവയുമാണ് 
(2) പശ്ചിമഘട്ടത്തിന്റെ  വടക്കു നിന്നും തെക്കോട്ട് ഉയരം വർദ്ധിച്ചുവരുന്നു 
(3) ആനമല കുന്നുകളിലെ ആനമുടിയാണ് ഉപദ്വീപിയ പീഠഭൂമിയിലെ ഉയരം കൂടിയ കൊടുമുടി
(4) മിക്ക ഉപദ്വീപീയ നദികളും പശ്ചിമഘട്ടത്തിൽ നിന്നുമാണ് ഉത്ഭവിക്കുന്നത്

[a] ഇവയെല്ലാം
[b] (1), (3) എന്നിവ
[c] (1), (2), (4) എന്നിവ
[d] (2), (3), (4) എന്നിവ
LDC-135
ചുവടെ പറയുന്നവയിൽ ഏതിനെയാണ് ഖാദർ, ഭംഗർ എന്നിങ്ങനെ തിരിച്ചിരിക്കുന്നത്  :
[a] ഭാബർ
[b] ടെറായ്
[c] എക്കൽ സമതലങ്ങൾ 
[d] ഇവയൊന്നുമല്ല
LDC-136
ചുവടെ തന്നിട്ടുള്ളവയിൽ പശ്ചിമതീരത്തെ തുറമുഖങ്ങളിൽ ഉൾപ്പെടാത്തവ ഏതെല്ലാം :
(1) നവഷേവ
(2) പാരദ്വീപ്
(3) മസഗോൺ
(4) തൂത്തുക്കുടി 

[a] (1), (3) എന്നിവ
[b] (2), (4) എന്നിവ
[c] (1), (4) എന്നിവ
[d] (2), (3) എന്നിവ
LDC-137
ആൻഡമാനെ നിക്കോബാറിൽ നിന്നും വേർതിരിക്കുന്ന കടൽ ഭാഗം
[a] 11° ചാനൽ
[b] 10° ചാനൽ
[c] ഗൾഫ് ഓഫ് മാന്നാർ 
[d] 8° ചാനൽ
LDC-138
ചുവടെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
(1) പടിഞ്ഞാറ് ആരവല്ലി പർവ്വതവും ചെങ്കുത്തായ ചെരുവുകളോടുകൂടിയ പീഠഭൂമികളാൽ രൂപം കൊണ്ടിട്ടുള്ള സത്പുര പർവ്വനിരയുയാണ് മധ്യ ഉന്നത തടത്തിന്റെ തെക്കേ അതിർത്തി
(2) നീളമേറിയ മണൽ കൂനകളും ബർക്കനുകൾ എന്നറിയപ്പെടുന്ന ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മണൽ കൂനകളും നിറഞ്ഞ പ്രദേശമാണ് മധ്യ ഉന്നത തടം
(3) മധ്യ ഉന്നത തടങ്ങളുടെ ശരാശരി ഉയരം 700 മീറ്ററിനും 1000 മീറ്ററിനുമിടയിലും ചരിവ് പൊതുവേ വടക്ക് പടിഞ്ഞാറ് ദിശയിലേക്കുമാണ്
(4) മധ്യ ഉന്നത തടത്തിന്റെ കിഴക്കൻ തുടർച്ചയാണ് രാജ്മഹൽ കുന്നുകൾ

[a] (1), (2) എന്നിവ
[b] (2), (3), (4) എന്നിവ
[c] (3), (4) എന്നിവ
[d] (1), (2), (3), (4) എന്നിവ  
 
LDC-139
ഉപദ്വീപീയ പീഠഭൂമിയുടെ പടിഞ്ഞാറേ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മലനിരയേത് :
[a] രാജ്മഹൽ കുന്നുകൾ 
[b] ഏലമലകൾ
[c] ഡൽഹി മലനിര 
[d] ഗിർ മലനിര
LDC-140
വടക്കൻ സമതലങ്ങളുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
(1) സിന്ധു, ഗംഗ, ബ്രഹ്മപുത്ര എന്നീ നദികൾ വഹിച്ചു കൊണ്ടുവരുന്ന അവസാദങ്ങൾ നിക്ഷേപിക്കപ്പെട്ട് രൂപപ്പെട്ടു
(2) വടക്കൻ സമതലങ്ങൾ കിഴക്കു നിന്നും പടിഞ്ഞാറ് വരെ ഏകദേശം 3200 km വ്യാപിച്ചു കിടക്കുന്നു
(3) വടക്കു നിന്നും തെക്കോട്ട് ഇവയെ ഭാബർ, ടെറായ്, എക്കൽ സമതലങ്ങൾ എന്നിങ്ങനെ തരംതിരിക്കുന്നു 
(4) ഭാബർ പ്രദേശത്ത് വെള്ളക്കെട്ടുള്ള ചതുപ്പു നിലങ്ങൾ രൂപപ്പെടുകയും  സ്വാഭാവിക സസ്യജാലങ്ങളും  വന്യജീവി വർഗ്ഗങ്ങളും സമ്പുഷ്ടമായി വളരുകയും ചെയ്യുന്നു

[a] (1), (2), (3), (4) എന്നിവ
[b] (1), (2), (3) എന്നിവ  
[c] (1), (4) എന്നിവ
[d] (2), (3) എന്നിവ
LDC-141
പടിഞ്ഞാറ് പശ്ചിമഘട്ടവും കിഴക്ക് പൂർവ്വഘട്ടവും വടക്ക് സത്പുര, മൈക്കലാ നിരകളും മഹാദിയോ കുന്നുകളും അതിരിടുന്ന ഇന്ത്യയുടെ ഭൂവിഭാഗം :
[a] ഡക്കാൻ പീഠഭൂമി  
[b] മധ്യ ഉന്നത തടം 
[c] വടക്ക് കിഴക്കൻ പീഠഭൂമി  
[d] വടക്കൻ സമതലം 
 
LDC-142
ഉപദ്വീപീയ പീഠഭൂമിയുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
(1) ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും സ്ഥായിയായതുമായ ഭൂവിഭാഗമാണ് 
(2) പൊതുവേ ഉപദ്വീപീയ പീഠഭൂമിയുടെ ഉയരം പടിഞ്ഞാറ് നിന്നും കിഴക്കോട്ടേക്ക് വർദ്ധിച്ചു വരുന്നു
(3) ടോറുകൾ, ഖണ്ഡ പർവ്വതങ്ങൾ, ഭ്രംശ താഴ്വരകൾ, ചെങ്കുത്തായ പ്രദേശങ്ങൾ, നിരയായ മൊട്ടക്കുന്നുകൾ എന്നിവ കാണപ്പെടുന്നു 
(4) ക്രമരഹിതമായ ത്രികോണാകൃതിയിൽ കാണപ്പെടുന്ന ഭൂവിഭാഗമാണ്

[a] (1), (3), (4) എന്നിവ
[b] (1), (4) എന്നിവ
[c] (2), (3) എന്നിവ
[d] (1), (2), (4) എന്നിവ 
LDC-143
സമാനപദം എഴുതുക - സ്വർഗം
[a] നാകം
[b] പരിഖം
[c] ഗദം  
[d] കപോലം
LDC-144
When I first met him, he ______ in a hospital.
[a] worked
[b] had been working
[c] was working
[d] has been working
 
LDC-145
A, B എന്നീ 2 പൈപ്പുകൾക്ക് യഥാക്രമം 3, 5 മണിക്കൂറുകൾക്കുള്ളിൽ ഒരു ടാങ്കർ നിറക്കാൻ കഴിയും. പൈപ്പ് C ക്ക് 2 മണിക്കൂറിനുള്ളിൽ ഇത് കാലിയാക്കാനും കഴിയും. മൂന്ന് പൈപ്പുകളും ഒരുമിച്ച് തുറക്കുകയാണെങ്കിൽ എത്ര മണിക്കൂറിനുള്ളിൽ ടാങ്കർ നിറയും.
[a] 15 മണിക്കൂർ
[b] 20 മണിക്കൂർ
[c] 25 മണിക്കൂർ
[d] 30 മണിക്കൂർ  
 
LDC-146
മൺസൂൺ കാലത്തിന്റെ ആരംഭത്തിലോ അവസാനത്തിലോ അറബിക്കടലിൽ രൂപം കൊള്ളുന്ന പ്രതിഭാസം താഴെപ്പറയുന്നവയിൽ ഏതാണ് :
[a] വാവുവേലി
[b] കടലാക്രമണം
[c] ചാകര
[d] സപ്തമിവേലി  
LDC-147
ഇന്ത്യയിൽ പണനയം നടപ്പിലാക്കുന്ന സ്വതന്ത്ര അതോറിറ്റി ഏത് :
[a] ധനകാര്യമന്ത്രാലയം
[b] ഗവൺമെന്റ് 
[c] റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 
[d] സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 
 
LDC-148
ഖര പദാർത്ഥങ്ങളെ ചൂടാക്കി നേരിട്ട് വാതകമാക്കി മാറ്റുന്ന പ്രക്രിയ അറിയപ്പെടുന്നത് :
[a] ഉത്പതനം
[b] ബാഷ്പീകരണം
[c] സാന്ദ്രീകരണം
[d] ഘനീഭവിക്കൽ
LDC-149
ആൽപ്സ് പർവതനിര കടന്ന് വടക്കൻ താഴ്വാരത്തേക്ക് വീശുന്ന പ്രാദേശികവാതം :
[a] ചിനൂക്ക്‌  
[b] ഹർമാറ്റൻ 
[c] ലൂ     
[d] ഫൊൻ
LDC-150
താഴെപ്പറയുന്നവയിൽ ഉത്തർപ്രദേശിൽ സ്ഥിതി ചെയ്യുന്ന  ആണവോർജ്ജ നിലയം ഏതാണ് :
[a] താരാപൂർ 
[b] കൽപ്പാക്കം  
[c] കൈഗ 
[d] നറോറ
 

Post a Comment

0 Comments