Advertisement

views

Kerala PSC Model Questions for LD Clerk - 32

Kerala PSC Model Questions for LD Clerk: Kerala Public Service Commission (PSC) Model Questions for the Lower Division (LD) Clerk exam are designed to help candidates prepare for the recruitment exam. These model questions cover a wide range of topics relevant to the LD Clerk role, including general knowledge, current affairs, mental ability, arithmetic, and language skills in both Malayalam and English. They mimic the format and difficulty level of the actual exam, providing practice and insight into the types of questions that may be encountered. Utilizing these model questions can enhance a candidate's familiarity with the exam pattern, improve time management skills, and boost overall confidence.

Kerala PSC Model Questions for LD Clerk - 32

LDC-001
ബോക്സൈറ്റുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.
[a] അലുമിനിയം ഉൽപാദനത്തിനായി ഉപയോഗിക്കുന്ന അയിരാണ് ബോക്സൈറ്റ്
[b] ഉപദ്വീപിയ ഇന്ത്യയിലെ പീഠപ്രദേശങ്ങളിലും മലനിരകളിലും തീരദേശങ്ങളിലുമുള്ള ലാറ്ററൈറ്റ് ശിലകളിൽ കാണപ്പെടുന്നു
[c] ഒഡീഷയാണ് ഏറ്റവും വലിയ ബോക്സൈറ്റ് ഉൽപാദക സംസ്ഥാനം
[d] വൈദ്യുതോപകരണ വ്യവസായങ്ങളിൽ വയറുകൾ, ഇലക്ട്രിക് മോട്ടോറുകൾ, ട്രാൻസ്ഫോർമറുകൾ എന്നിവ നിർമിക്കാൻ ഉപയോഗിക്കുന്നു  
LDC-002
താഴെ തന്നിരിക്കുന്നവയിൽ ഇന്ധന ധാതുക്കളിൽ ഉൾപ്പെടാത്തത് :
[a] പ്രകൃതി വാതകം
[b] പെട്രോളിയം
[c] ഗ്രാഫൈറ്റ് 
[d] കൽക്കരി    
LDC-003
താഴെ നൽകിയിരിക്കുന്ന ഇന്ത്യയിലെ ഇരുമ്പയിര് ഖനന പ്രദേശങ്ങളും അവ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളും തമ്മിൽ ശരിയായി ചേരുംപടി ചേർക്കുക.
(1) കെൻന്ദുഝാർ A. മഹാരാഷ്ട്ര 
(2) കസ്പ B. ഒഡീഷ
(3) ബാബാ ബുദാൻ കുന്നുകൾC. ആന്ധ്രാപ്രദേശ് 
(4) ചന്ദ്രാപൂർD. കർണാടക 

[a] 1-B, 2-C, 3-D, 4-A
[b] 1-C, 2-A, 3-B, 4-D
[c] 1-A, 2-D, 3-B, 4-C
[d] 1-D, 2-B, 3-C, 4-A   
 
LDC-004
ദി ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് സ്ഥാപിതമായ വർഷം :
[a] 1974   
[b] 1979
[c] 1984 
[d] 1989
  
LDC-005
മാംഗനീസുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
(1) ഇരുമ്പ് ശുദ്ധീകരണ പ്രക്രിയയിൽ ഒരു പ്രധാന അസംസ്കൃത വസ്തുവാണ് മാംഗനീസ് 
(2) ഇരുമ്പ് കലർന്ന കൂട്ട് ലോഹങ്ങൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്നു
(3) മധ്യപ്രദേശ് ആണ് മാംഗനീസ് ഉൽപാദനത്തിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യയിലെ സംസ്ഥാനം
(4) മാംഗനീസ് ഖനന മേഖലകൾ സ്ഥിതി ചെയ്യുന്ന ധാർവാർ പ്രദേശം ജാർഖണ്ഡിൽ സ്ഥിതി ചെയ്യുന്നു 

[a] ഇവയെല്ലാം
[b] (1), (2) എന്നിവ
[c] (1), (2), (3) എന്നിവ
[d] (3), (4) എന്നിവ  
LDC-006
ഇന്ത്യയിലെ ആദ്യത്തെ അണുശക്തി നിലയം സ്ഥാപിച്ചതെവിടെ :
[a] കൽപ്പാക്കം  
[b] നറോറ
[c] താരാപൂർ 
[d] കൂടംകുളം  
LDC-007
ചുവടെ തന്നിരിക്കുന്നവയിൽ ഗുജറാത്തിൽ സ്ഥിതി ചെയ്യുന്ന എണ്ണ ഉൽപാദക മേഖലകൾ ഏതെല്ലാം :
(1) നഹർകാട്ട്യാ
(2) മൊറാൻ
(3) കലോൾ
(4) നവാഗം

[a] (1), (2) എന്നിവ
[b] (3), (4) എന്നിവ
[c] (1), (3) എന്നിവ
[d] (2), (4) എന്നിവ
LDC-008
മണികരൺ ഭൗമ താപോർജ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത് :
[a] ആസാം
[b] ഉത്തരാഖണ്ഡ് 
[c] ബംഗാൾ   
[d] ഹിമാചൽ പ്രദേശ്
 
LDC-009
താഴെ പറയുന്നവയിൽ ധാതുക്കളുടെ ശരിയായ സവിശേഷതകൾ എന്തെല്ലാം :
(1) ധാതുക്കൾ ക്രമരഹിതമായാണ് കാണപ്പെടുന്നത്
(2) ഗുണനിലവാരം കുറഞ്ഞ ധാതുക്കളുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്ന ഗുണനിലവാരമുള്ള ധാതുക്കൾ അളവിൽ കൂടുതലാണ്
(3) എല്ലാ ധാതുക്കളും കാലാന്തരത്തിൽ തീർന്നു പോകുന്നവയാണ്
(4) വളരെ കാലമെടുത്താണ് ധാതുക്കൾ വികസിച്ചു വരുന്നത് എന്നതിനാൽ ആവശ്യാനുസരണം ഇവ പുനസ്ഥാപിക്കപ്പെടുന്നില്ല

[a] (1), (2), (4) എന്നിവ
[b] (2), (3), (4) എന്നിവ
[c] (1), (3), (4) എന്നിവ
[d] (1) മാത്രം  
   
LDC-010
ഇന്ത്യയിലെ കൽക്കരി നിക്ഷേപങ്ങളുടെ 80 ശതമാനവും ഏത് തരം കൽക്കരിയാണ് :
[a] പീറ്റ് 
[b] ലിഗ്നൈറ്റ് 
[c] ബിറ്റുമിൻ 
[d] ആന്ത്രസൈറ്റ്
LDC-011
ഇന്ത്യയിലെ ഇരുമ്പയിര് നിക്ഷേപവുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
(1) ഏഷ്യയിലെ ഏറ്റവും വലിയ ഇരുമ്പയിര് നിക്ഷേപം ഇന്ത്യയിലാണുള്ളത്
(2) ഹേമറ്റൈറ്റ്,മാഗ്നറ്റൈറ്റ് എന്നിവയാണ് ഇന്ത്യയിൽ കാണപ്പെടുന്ന രണ്ട് പ്രധാന തരം ഇരുമ്പയിരുകൾ
(3) ഇരുമ്പയിര് നിക്ഷേപത്തിന്റെ ഏകദേശം 95% സ്ഥിതി ചെയ്യുന്നത് ഒഡീഷ, ജാർഖണ്ഡ്, ചത്തീസ്ഗഡ്, കർണാടകം, ഗോവ, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായിട്ടാണ് 
(4) ഗുരുമഹിസാനി ഇരുമ്പയിര്  ഖനി ചത്തീസ്ഗഡിൽ സ്ഥിതി ചെയ്യുന്നു 

[a] ഇവയെല്ലാം
[b] (2), (3), (4) എന്നിവ   
[c] (1), (2), (3) എന്നിവ
[d] (1), (4) എന്നിവ  
LDC-012
താഴെ പറയുന്നവയിൽ ഏത് ധാതുവാണ് ബ്രൗൺ ഡയമണ്ട് എന്നറിയപ്പെടുന്നത് :
[a] ഇരുമ്പ്   
[b] മാംഗനീസ്
[c] ലിഗ്നൈറ്റ് 
[d] മൈക്ക
LDC-013
വാതോർജവുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായതേത് :
[a] പുനഃസ്ഥാപന ശേഷിയുള്ള ഊർജ്ജ സ്രോതസ്സാണ് വാതോർജം
[b] കാറ്റിലെ ഗതികോർജത്തെ ടർബൈനുകളുടെ സഹായത്തോടെ വൈദ്യുതോർജ്ജമാക്കി മാറ്റുന്നു
[c] വാണിജ്യവാതങ്ങളും പശ്ചിമവാതങ്ങളും മൺസൂൺ പോലുള്ള കാലികവാതങ്ങളും ഊർജ്ജ ഉറവിടങ്ങളായി ഉപയോഗപ്പെടുത്തുന്നു
[d] കടൽക്കാറ്റ്, കരക്കാറ്റ് എന്നിവ വൈദ്യുതോൽപ്പാദനത്തിന് ഉപയോഗപ്പെടുത്താൻ കഴിയില്ല
LDC-014
നെയ് വേലി ചുവടെ തന്നിരിക്കുന്നതിൽ എന്തിന് പ്രസിദ്ധമാണ് :
[a] ബോക്സൈറ്റ് 
[b] ലിഗ്നൈറ്റ് 
[c] ഇരുമ്പയിര് 
[d] അഭ്രം
LDC-015
കൽക്കരി ഖനികളും അവ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളും തമ്മിലുള്ള ജോഡികളിൽ തെറ്റായവ തിരഞ്ഞെടുക്കുക.
(1) റാംപൂർ - ഒഡീഷ
(2) ബാൻഡർ - മധ്യപ്രദേശ്
(3) കോർബാ - ഛത്തീസ്ഗഡ്
(4) ചന്ദാ-വാർധാ - ഉത്തർപ്രദേശ്

[a] (2), (4) എന്നിവ
[b] (2), (3) എന്നിവ
[c] (1), (4) എന്നിവ
[d] (1), (3) എന്നിവ
LDC-016
താഴെ തന്നിരിക്കുന്നവയിൽ പുനസ്ഥാപിക്കപ്പെടാത്ത ഊർജ്ജസ്രോതസ്സ് ഏതാണ് :
[a] ജലോർജം
[b] ആണവോർജ ധാതുക്കൾ 
[c] സൗരോർജം
[d] വാതോർജം
LDC-017
ചുവടെ തന്നിരിക്കുന്നവയിൽ അയോ രഹിത ലോഹങ്ങൾക്ക് ഉദാഹരണങ്ങൾ ഏതെല്ലാം : 
(1) മാംഗനീസ് 
(2) ചെമ്പ്
(3) ബോക്സൈറ്റ് 
(4) ഇരുമ്പ്

[a] (1), (3) എന്നിവ
[b] (2), (4) എന്നിവ
[c] (1), (4) എന്നിവ
[d] (2), (3) എന്നിവ  
.
LDC-018
സമാന പദം എഴുതുക - പ്രമാദം 
[a] സന്തോഷത്തോടെ 
[b] തെറ്റ്
[c] മഹിമ   
[d] മുഖ്യമായ
LDC-019
Action ______ louder than words
[a] speaks
[b] speak
[c] spoke 
[d] speaking
LDC-020
A, B, C എന്നിവരുടെ കാര്യക്ഷമത ആനുപാതികമായി 2: 3: 5 ആണ്. A ക്ക് 50 ദിവസത്തിനുള്ളിൽ ഒരു പ്രവൃത്തി പൂർത്തിയാക്കാൻ കഴിയും. എല്ലാവരും 5 ദിവസം ഒരുമിച്ച് പ്രവർത്തിക്കുന്നു, തുടർന്ന് C ജോലി ഉപേക്ഷിച്ചു, A, B എന്നിവർക്ക് ഒരുമിച്ച് എത്ര ദിവസത്തിനുള്ളിൽ ശേഷിക്കുന്ന ജോലി പൂർത്തിയാക്കാൻ കഴിയും.
[a] 10 ദിവസം
[b] 14 ദിവസം
[c] 17 ദിവസം  
[d] 20 ദിവസം
LDC-021
ശ്രീനഗർ - കാർഗിൽ മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ഏത്  :
[a] ഷിപ്കിലാ
[b] നാഥുലാ
[c] സോജിലാ
[d] ലിപുലേഖ്
LDC-022
'മഹാത്മാഗാന്ധി കീ ജയ് ' എന്ന മുദ്രാവാക്യത്തോടെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ച ഭരണഘടനാ വ്യവസ്ഥ ഏത് :
[a] മതസ്വാതന്ത്ര്യം 
[b] അയിത്ത നിർമാർജ്ജനം   
[c] അഭിപ്രായപ്രകടന സ്വാതന്ത്ര്യം 
[d] അവസരസമത്വം 
LDC-023
താഴെ തന്നിരിക്കുന്നവയിൽ ദോലനത്തിന് ഉദാഹരണം ഏത് :
[a] ഊഞ്ഞാലിന്റെ ചലനം
[b] ഭൂമി സൂര്യനു ചുറ്റും തിരിയുന്നത്
[c] ചക്രം തിരിയുന്നത്
[d] ലിഫ്റ്റ് ഉയരുന്നതും താഴുന്നതും
LDC-024
ഡോ സച്ചിദാനന്ദ സിൻഹയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്നതെന്ന് :
[a] 1945 മാർച്ച്‌ 2
[b] 1949 ഡിസംബർ 9
[c] 1946 ഡിസംബർ 9
[d] 1947 ഓഗസ്റ്റ് 15 
LDC-025
വസ്ത്രധാരണ രീതിയിലുള്ള നിയന്ത്രണങ്ങൾക്കെതിരെ കല്ലുമാല സമരം സംഘടിപ്പിച്ച സാമൂഹ്യ പരിഷ്കർത്താവ് :
[a] ശ്രീനാരായണഗുരു
[b] വൈകുണ്ഠസ്വാമികൾ 
[c] അയ്യങ്കാളി 
[d] പണ്ഡിറ്റ് കറുപ്പൻ 
 

Post a Comment

0 Comments